ആയുധങ്ങള്‍ വില്‍പ്പനയ്ക്ക്; പരസ്യങ്ങള്‍ ഫേസ്ബുക്ക് നീക്കുന്നു

ലണ്ടന്‍: ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യങ്ങള്‍ നല്‍കുന്ന പേജുകള്‍ നീക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. റിവോള്‍വറുകള്‍, റൈഫിളുകള്‍, സബ് മറൈന്‍ തോക്കുകള്‍ തുടങ്ങിയ ബ്രിട്ടനില്‍ നിര്‍മ്മിച്ചതോ രൂപകല്‍പ്പന ചെയ്തതോ ആയ ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് സീക്രട്ട് ആംസ് ട്രേഡിംഗ് ഗ്രൂപ്പുകളില്‍ പരസ്യം നല്‍കിയിരുന്നു. യൂറോപ്പ്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ആന്റി ടാങ്ക് ആയുധങ്ങള്‍, റോക്കറ്റ് ലോഞ്ചേഴ്‌സ്, മെഷീന്‍ ഗണ്‍സ്്, പോര്‍ട്ടബിള്‍ ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനങ്ങള്‍, ഗ്രനേഡ് ലോഞ്ചേഴ്‌സ് എന്നിവയുടെ പരസ്യങ്ങളോടൊപ്പമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഫേസ്ബുക്കില്‍ ആയുധ വ്യാപാരത്തിന്റെ … Read more

പത്രസമ്മേളനത്തിനിടെ കെജരിവാളിന് നേരേ ചെരുപ്പേറ്

ന്യൂഡല്‍ഹി: പത്ര സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍ കിടന്ന ഷൂ മുഖ്യമന്ത്രിക്ക് നേരെ എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഷൂ എറിഞ്ഞതിന്റെ കാരണം വ്യക്തമല്ല. -എജെ-

സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് ഐഎസ് ക്രൂരത

ലണ്ടന്‍: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഐഎസ് പുറത്തുവിട്ടു. കെട്ടിടത്തിനു താഴെ ഓടിക്കൂടിയ ജനങ്ങള്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യത്തിലുണ്ട്. തലയറുക്കുന്നതടക്കമുള്ള ഭയാനകമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ദ് വോയിസ് ഓഫ് വിര്‍ച്യു ഇന്‍ ഡിറ്റെറിങ് ഹെല്‍ എന്ന് പേരിലാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തല വെട്ടുന്നതിനായി ഒരാളെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും മറ്റൊരാളുടെ കൈകള്‍ മുറിച്ചുമാറ്റുന്നതിനായി പുറകിലേക്ക് വലിച്ചുകെട്ടിരിക്കുന്നതും വീഡിയോയിലുണ്ട്. ഇത് സിറിയയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ക്രിസ്ത്യന്‍ തിരുശേഷിപ്പുകള്‍ കത്തിക്കുന്നതും പള്ളികളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ … Read more

മകനെ ക്രിസ്ത്യന്‍ പള്ളിയില്‍ കൊണ്ടുപോകുന്നതിന് പിതാവിന് കോടതിയുടെ വിലക്ക്

ലണ്ടന്‍: ഒന്‍പതു വയസുകാരനായ തന്റെ മകനെ പള്ളിയില്‍ കൊണ്ടുപോകുന്നതിന് പിതാവിന് കോടതിയുടെ വിലക്ക്. യുകെയിലെ ഡെര്‍ബിയിലാണ് സംഭവം. മകനെ ക്രിസ്ത്യന്‍ പള്ളിയില്‍ കൊണ്ടുപോകുന്നതിനെതിരേ മുസ്ലിം മതവിശ്വാസിയായ കുട്ടിയുടെ അമ്മ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതിനെ തുടര്‍ന്നാണിത്. ഒരു ക്രൈസ്തവ ആരാധാനലയങ്ങളിലും മകനെ കൊണ്ടുപോകരുത്. മകന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ. മുസ്ലിം മതവിശ്വാസിയായ സാധാരണ കുട്ടിയാണ് മകനെന്ന് പിതാവ് അംഗീകരിക്കണം. ക്രൈസ്തവ ആരാധനാസ്ഥലങ്ങളില്‍ കൊണ്ടുപോയാല്‍ തന്റെ മകന് ആശയക്കുഴപ്പമുണ്ടാകുമെന്ന് മുസ്ലിം മതവിശ്വസമനുസരിച്ച് കുട്ടിയെ വളര്‍ത്തുന്ന അമ്മ … Read more

മുസ്ലിങ്ങള്‍ വിഘടനവാദത്തിന്റെ ഇരകളാണന്ന് ബാന്‍ കി മൂണ്‍

ജനീവ: മുസ്ലിങ്ങള്‍ വിഘടനവാദത്തിന്റെ ഇരകളാണന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. വിഘടനവാദത്തെ ആഗോളതലത്തില്‍ ചെറുക്കാന്‍ താന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു കഴിയുമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. അക്രമകരമായ വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള ജനീവ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളാണ് ഇതിന്റെ ഇരകളെന്നു നമ്മള്‍ തിരിച്ചറിയണം. യുഎന്‍ ചാര്‍ട്ടറിനും മനുഷ്യാവകാശത്തിന്റെ വിശ്വപ്രഖ്യാപനത്തിനും അക്രമപാതയിലുള്ള വിഘടനവാദികള്‍ ഭീഷണിയാണ്. സമാധാനവും സ്ഥിരതയും ആഗോളതലത്തില്‍ ഉണ്ടാവേണ്ടതുണ്ട്. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ സഹകരണം ഉണ്ടാകണം, മൂണ്‍ പറഞ്ഞു. -എജെ-

ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു.

ധാക്ക: ബംഗ്ലാദേശില്‍ ധാക്കിയില്‍ ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു. ജഗനാഥ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ നസിമുദ്ദീന്‍ സമദ്(28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി തിരക്കുള്ള റോഡിലൂടെ നടന്നുവരുകയായിരുന്ന സമദിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ട് തലയ്ക്കുവെട്ടുകയും തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ജഗനാഥ് സര്‍വകലാശാലയില്‍ നിയമം പഠിക്കാനെത്തിയ സമദ് ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പലതവണ പോസ്റ്റുകള്‍ ഇട്ടിരുന്നു. സെക്കുലര്‍ കാംപെയ്‌നിംഗ് ഗ്രൂപ്പായ ഗോനോ ജാഗരണ്‍ മഞ്ചിന്റെ ജില്ല തല പ്രവര്‍ത്തകമായിരുന്ന സമദ് … Read more

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു മുന്നില്‍ വിജയ് മല്യ ഹാജരാകില്ല

ന്യൂ ഡല്‍ഹി: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മല്യ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പില്‍ ഇന്നു ഹാജരാകില്ല. മൂന്നാമത്തെ സമന്‍സിനും മല്യ മറുപടി നല്‍കിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കഴിഞ്ഞ മാസം 18നും ഈ മാസം രണ്ടിനും ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടുതവണ സമന്‍സ് അയച്ചിരുന്നെങ്കിലും മല്യ സമയം നീട്ടി ചോദിച്ചിരുന്നു. അവസാനത്തെ സമന്‍സിനു മറുപടി നല്‍കാതിരുന്നതോടെ കള്ളപ്പണംവെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും പാസ്‌പോര്‍ട് കണ്ടുകെട്ടാനുമുള്ള നടപടികള്‍ക്കായി ഡയറക്ടറേറ്റ്, കോടതിയെ സമീപിക്കും. വിവിധ ബാങ്കുകളില്‍നിന്ന് വാങ്ങിയ … Read more

പാനമയിലെ ഇന്ത്യക്കാരുടെ കള്ളപ്പണം; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാനമയിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിദേശസന്ദര്‍ശനത്തിനുശേഷം തിരികെയെത്തിയതിന് പിന്നാലെയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോദി നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും കള്ളപ്പണത്തിലെ ആശങ്കകള്‍ അറിയിക്കുകയും ചെയ്ത മോദി പ്രശ്‌നങ്ങള്‍ എത്രയും വേഗം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനു വിട്ടുനല്‍കുന്നതിനുപകരം വിദഗ്ധ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. … Read more

ലൈംഗികത, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ നിയമങ്ങളേക്കാള്‍ മനസാക്ഷിക്കാണ് മുന്‍തൂക്കം നല്‍കണം: മാര്‍പ്പാപ്പ

വത്തിക്കാന്‍: വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു. ലൈംഗികത, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ നിയമങ്ങളേക്കാള്‍ മനസാക്ഷിക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും പാപ്പ പറഞ്ഞു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികള്‍ക്ക് നിര്‍ബന്ധമായും ബഹുമാനം നല്‍കണം. എല്ലാവരെയും ദേവാലയങ്ങളിലേക്ക് അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണം. ‘ആനന്ദത്തിന്റെ സ്‌നേഹം’ എന്ന 256 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആരെയും എക്കാലത്തേക്കും … Read more

അമേരിക്കയിലെ വ്യോമതാവളത്തില്‍ വെടിവെയ്പ്പ്; രണ്ടു പേര്‍ മരിച്ചു

ടെക്‌സസ്: ടെക്‌സസിലെ സാന്‍ അന്റോണിയോയിലെ ലാക്ക്‌ലാന്‍ഡ് വ്യോമതാവളത്തിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാളെ വെടിവച്ചുകൊന്നശേഷം അക്രമി ജീവനൊടുക്കുകയായിരുന്നെന്നാണ് സൂചന. ഇതേതുടര്‍ന്ന് വ്യോമതാവളം അടച്ചു. വെടിവയ്പിനു പിന്നാലെ സമീപത്തെ സ്‌കൂളുകളും ഡേ കെയറുകളും അടച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. 2009ല്‍ ടെക്‌സസിലെ വ്യോമതാവളത്തില്‍ സൈനിക മനോരോഗ വിദഗ്ധന്‍ മേജര്‍ നിദാല്‍ ഹസന്‍ നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. -എസ്‌കെ-