ഇന്ത്യയില്‍ ആദ്യമായി കഞ്ചാവ് കൃഷി അനുവദിച്ച് ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍: കഞ്ചാവു കൃഷി നിയമ വിധേയമാക്കാന് സരക്കാര്‍ തീരുമാനം. ഇതോടെ കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണ്. അമേരിക്കയിലെ നിരവധി സ്‌റ്റേറ്റുകളില്കഞ്ചാവു കൃഷി ഇപ്പോള്നി‍യമവിധേയമാണ്.   ഉത്തരാഖണ്ഡില്‌വ്യാവസായിക ആവശ്യങ്ങളക്കു മാത്രമായാണ് കഞ്ചാവ് കൃഷി ചെയ്യാന്അനുമതി. ഫൈബര്‌നിരമാണം അടക്കമുള്ള വ്യവസായിക ആവശ്യങ്ങള്‍ക്കായാണ് ഈ കഞ്ചാവ് ഉപയോഗിക്കാനാവുക. ഇതിനായി കരഷകരക്ക് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഇങ്ങനെ ഉലപ്പാദിപ്പിക്കുന്ന കഞ്ചാവ് സരക്കാറിനു മാത്രേമ വിലക്കാന്പാടുള്ളൂ. സ്വകാര്യ വ്യക്തികളക്ക് വിലക്കുന്നത് നിയമലംഘനമായിരിക്കും.

ആര്‍എസ്എസ് ഇന്ത്യയിലെ ഒന്നാമത് തീവ്രവാദി സംഘമെന്ന് മുംബൈ പോലീസ് മുന്‍ മേധാവി

കോല്‍ക്കത്ത: രാജ്യത്തെ ഒന്നാമത്തെ തീവ്രവാദി സംഘടന ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്) ആണെന്ന് മുംബൈ പോലീസ് മുന്‍ മേധാവി എസ്.എം. മുഷ്‌റിഫ്. ആര്‍എസ്എസ് അനുഭാവികള്‍ ഉള്‍പ്പെട്ട 13 തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലെല്ലാം ഉഗ്രസ്‌ഫോടന ശേഷിയുള്ള ആര്‍ഡിഎക്‌സ് ആണ് ഉപയോഗിച്ചത്. 2007ല്‍ ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനവും 2006, 2008 വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ ഉണ്ടായ സ്‌ഫോടനങ്ങളും 2007ലെ സംഛോത എക്‌സ്പ്രസ് ട്രെയിനിലെ സ്‌ഫോടനവും ഇതിനുദാഹരണങ്ങളാണെന്നും മുഷ്‌റിഫ് പറഞ്ഞു. -എജെ-

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മുംബൈ: സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ നാല് വിദ്യാര്‍ഥികളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376 അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുത്തു. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെപ്പറ്റി പരാതി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യം കണ്ട ബന്ധു പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗം നടന്ന വിവരം പുറത്തുവന്നത്. പഠനാവശ്യത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. … Read more

ഐഎസ് ഭീകരരെന്നു സംശയിക്കുന്നവര്‍ ജര്‍മനിയില്‍ അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ ഇസ്‌ലാമിസ്റ്റ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത യുവാവിനെയും ടൂണീഷ്യന്‍ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. ബെര്‍ലിന്‍ നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ജര്‍മന്‍ പോലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളോ മറ്റു സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായിട്ടില്ല. പടിഞ്ഞാറന്‍ ജില്ലയായ ചര്‍ലോട്ടന്‍ബര്‍ഗിലെ മോസ്‌കിനു സമീപമുള്ള പ്രദേശങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒരുങ്ങുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more

കാഷ്മീരില്‍ ആക്രമണത്തിന് തീവ്രവാദ വിഭാഗങ്ങളുമായി ഐഎസ് കൈകോര്‍ത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ജമ്മു: കാഷ്മീരില്‍ ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരവാദികള്‍ വിവിധ തീവ്രവാദ വിഭാഗങ്ങളുമായി കൈകോര്‍ത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദി വിഭാഗങ്ങളുടെ സഹായമാണ് കശ്മീരില്‍ ആക്രമണം നടത്താന്‍ ഐഎസ് തേടിയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയായിരുന്നു ഈ നീക്കം. ഐഎസ്‌ഐയുടെ ആസൂത്രണപ്രകാരം നിയന്ത്രണ രേഖയ്ക്കടുത്ത് 30 ഭീകരരെ എത്തിച്ചതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. പെഷവാറില്‍ നിന്നാണ് ഈ ഭീകരരെ എത്തിച്ചതെന്നും സൂചനയുണ്ട്. മഞ്ഞുവീഴ്ച മൂലം വഴി … Read more

ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയാന്‍ മതങ്ങള്‍ തമ്മില്‍ സംവാദം അനിവാര്യമെന്ന് മാര്‍പാപ്പ

  നെയ്‌റോബി: ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ മതങ്ങള്‍ തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം അക്രമങ്ങളെ നീതീകരിക്കാനാവില്ല. ഇത് യുവാക്കളെ പഠിപ്പിക്കാന്‍ സംവാദം അനിവാര്യമാണെന്നും കെനിയ സന്ദര്‍ശനത്തിനിടെ മതനേതാക്കളുമായി സംസാരിക്കവെ പോപ്പ് പറഞ്ഞു. മുസ്ലീം തീവ്രവാദി ആക്രമണങ്ങള്‍ കെനിയയില്‍ സാധാരണമായിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ നിലനില്‍ക്കുന്ന വിടവ് ലഘൂകരിക്കുകയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിലെ മുഖ്യലക്ഷ്യം. ചെറുപ്പക്കാര്‍ മതത്തിന്റെ പേരില്‍ ആക്രമണമഴിച്ചുവിടുന്നത് ഭയവും വിദ്വേഷവും വര്‍ധിക്കുന്നതിനേ ഉപകരിക്കൂ. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനിവാര്യതയാണെന്ന് അദ്ദേഹം … Read more

ഹ്യൂസിന്റെ ഓര്‍മയില്‍ ക്രിക്കറ്റ് ലോകം

??????????: ???????? ?????????? ?????????? ??????????? ????. ????????? ?????? ?????????????? ???? ?????????? ?????? ??????????? ?????? ????? ???????????? ???????????-???????????? ??????? ???????? ???????. ???????????? ???? ??-?????? ?????????? ??????? ????????? ????? ??????? ???????????? ???? ????????. 25-?????? ?????? ??????????????? ??????? ?????? ????????????????? ????? ????????????? ????????. ?????? ?????? ??????? 25-???? ?????. ???? ?????? ???????????????? ???????????? ???????? ????????????????? ?????? 63 ???????? ?????? … Read more

റഷ്യന്‍ ജെറ്റ് വെടിവെച്ചിട്ട സംഭവം… തുര്‍ക്കിയുമായുള്ള എല്ലാ സൈനികബന്ധങ്ങളും റഷ്യ ഉപേക്ഷിച്ചു

മോസ്‌കോ: അതിര്‍ത്തിലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് തുര്‍ക്കിയുമായുള്ള എല്ലാ സൈനികബന്ധങ്ങളും റഷ്യ ഉപേക്ഷിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കിയിട്ടുണ്ട്. സിറിയന്‍ ആക്രമണസമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്. ഈ സംഭവത്തിനുശേഷം സിറിയയിലെ 450 സ്ഥലങ്ങളില്‍ 130 ആകാശറെയ്ഡുകള്‍ നടത്തിയതായി സൈനികവക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് പറഞ്ഞു. സിറിയയിലെ ഹമീം വ്യോമസേനാതാവളത്തില്‍ അത്യാധുനിക എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ബോംബിടാന്‍പോയ യുദ്ധവിമാനം വീഴ്ത്തിയതിന് … Read more

മ്യൂസിയത്തില്‍ നിന്ന് മസ്തിഷ്‌കം മോഷ്ടിച്ച് ഈബേ വഴി വില്‍പ്പന… യുവാവിന് യുഎസില്‍ തടവ്‌

ഇന്ത്യാന:മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്ന് മസ്തിഷ്‌കം മോഷ്ടിച്ച് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേയില്‍ വില്‍പ്പന നടത്തിവന്ന യുവാവിന് തടവുശിക്ഷ. യു.എസിലെ ഇന്ത്യാനപോളിസിലാണ് സംഭവം. ഡേവിഡ് ചാള്‍സ് എന്ന യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യാന മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നാണ് ഇയാള്‍ മസ്തിഷ്‌കം മോഷ്ടിച്ചിരുന്നത്. തുടര്‍ന്ന് മോഷ്ടിച്ച മസ്തിഷ്‌കങ്ങള്‍ ഇബേയിലൂടെ വില്‍പ്പന നടത്തും. മസ്തിഷ്‌കം അടക്കമുള്ള ശരീര ഭാഗങ്ങള്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്ന മ്യൂസിയത്തില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ചാള്‍സില്‍ നിന്ന് ഇബേയിലൂടെ മസ്തിഷ്‌കം വാങ്ങിയ സാന്‍ഡിയാഗോ സ്വദേശിയാണ് ഇയാളെ കുടുക്കിയത്. … Read more

കശ്മീരില്‍ ആക്രമണത്തിന് ഐഎസ്ഐ നീക്കം നടത്തുന്നു

ന്യൂഡല്‍ഹി:  കശ്മീരില്‍ ആക്രമണം നടത്താന്‍ നിയന്ത്രണ രേഖയ്ക്കടുത്തു 30 ഭീകരരെ ഐഎസ്‌ഐയുടെ ആസൂത്രണപ്രകാരം എത്തിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ പെഷാവറില്‍ നിന്നാണു ഭീകരരെ എത്തിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ ഒരു മാസത്തിനുള്ളില്‍ ആക്രമണം നടത്താനാണ് ഐഎസ്‌ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. മഞ്ഞുവീഴ്ച മൂലം വഴി അടയുമെന്നതിനാല്‍ അതിനു മുന്‍പ് ആക്രമണം നടത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദി ഗ്രൂപ്പുകളുടെ യോഗം പാക്ക് അധീന കശ്മീരില്‍ ഐഎസ്‌ഐ വിളിച്ചുചേര്‍ത്തിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ആക്രമണം … Read more