ഡെല്‍ 6700 കോടി ഡോളറിന് ഇഎംസിയെ ഏറ്റെടുക്കുന്നു

  ന്യൂയോര്‍ക്ക്: കംപ്യൂട്ടര്‍ നിര്‍മാണ രംഗത്തെ ആഗോള വമ്പന്‍മാരായ ഡെല്‍ ഡാറ്റാ സ്‌റ്റോറേജ് കമ്പനിയായ ഇഎംസി കോര്‍പറേഷനെ 6700 കോടി ഡോളറിന് (ഏകദേശം 435500 കോടി രൂപ) ഏറ്റെടുക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ശക്തരായ ഡെല്ലിന് ബിസിനസ് വിപുലീകരണത്തിനുള്ള അവസരം ഈ ഏറ്റെടുക്കലിലൂടെ കൈവരും. 6700 കോടി ഡോളറിന്റെ ഈ ഇടപാട് സാങ്കേതിക രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും. ഇതോടെ സ്വകാര്യ മേഖലയില്‍ ലോകത്തിലെ വന്‍കിട സംയോജിത ഐടി കമ്പനിയായി ഡെല്‍ മാറും. ഏറ്റെടുക്കലോടെ വന്‍ വികസനത്തിനാണ് … Read more

എംഎച്ച് 370 കണ്ടെത്തിയെന്ന് സംശയം…മലേഷ്യയില്‍ വനത്തില്‍ നിന്ന് വിമാനാവശിഷ്ടങ്ങള്‍ ലഭിച്ചു

മനില: ഫിലിപ്പീന്‍സില്‍ നിന്ന്  മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ വനത്തിലാണു വിമാനത്തിന്റെതെന്നു് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നിരവധി അസ്ഥികൂടങ്ങള്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വേട്ടയ്ക്കായി വനത്തിലെത്തിയ തദ്ദേശീയരാണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്.സീറ്റിലെ സേഫ്റ്റി ബെല്‍റ്റില്‍ കുടുങ്ങിയനിലയില്‍ പൈലറ്റിന്റെ അസ്ഥികൂടവും വിമാനാവശിഷ്ടങ്ങള്‍ക്കിടയിലുണ്ട്. ഇവയ്ക്കിടയില്‍ മലേഷ്യയുടെ പതാക കണ്ടതോടെയാണു കാണാതായ എം.എച്ച് 370 വിമാനത്തിന്റെ ഭാഗങ്ങളാണിതെന്നു സംശയമുണ്ടായത്. തുടര്‍ന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെയും മലേഷ്യന്‍ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കാണാതായ വിമാനത്തിന്റെ ഭാഗങ്ങളാണു ഫിലിപ്പീന്‍സിലെ … Read more

ഭീകരതയ്ക്കെതിരെ സംയുക്ത നീക്കം..ഇന്ത്യ-ചൈന സംയുക്ത സൈനിക പരീശീലനം ആരംഭിച്ചു

ബെയ്ജിങ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിനായി ഇന്ത്യയും ചൈനയും വീണ്ടും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സംയുക്തപരിശീലനം യുനാന്‍ പ്രവിശ്യയിലെ കുണ്‍മിങ്ങില്‍ തിങ്കളാഴ്ച ആരംഭിച്ചു. പത്തുദിവസത്തെ പരിശീലനത്തില്‍ ഇരുസേനകളിലെയും 144 വീതം സൈനികരാണ് പങ്കെടുക്കുന്നത്. ഒക്ടോബര്‍ 23ന് സമാപിക്കും. ഇത് അഞ്ചാംതവണയാണ് ഇന്ത്യയും ചൈനയും ഭീകരതയ്‌ക്കെതിരെ സംയുക്ത സൈനികപരിശീലനം നടത്തുന്നത്. ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിക്കുന്നത് നാഗ റെജിമെന്റാണ്. ആയുധപ്രദര്‍ശനം, ഭീകരവിരുദ്ധസൈനികാഭ്യാസം, സംയുക്തപരിശീലനം എന്നിവയ്ക് പ്രാധാന്യം നല്‍കിയാണ് പരിപാടികള്‍. ഇരുസൈന്യങ്ങളുടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ പരിശീലനം സഹായമാകുമെന്ന് … Read more

സിംഗപൂര്‍ എയര്‍ലൈന‍്സ് വിമാനം ഗിയര്‍ പരിശോധിനയ്ക്കിടെ മൂക്ക് കുത്തി

സിംഗപൂര്‍: സിംഗപുരിലെ ചാംഗി വിമാനത്താവളത്തില്‍ വിമാനം മൂക്ക് കുത്തി വീണു. ഗിയര്‍ സംവിധാനം പരിശോധിക്കുമ്പോഴാണ് സിംഗപൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്‍വശം താഴേക്ക് പതിച്ചത്. ആ സമയം വിമാനത്തില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഒരു എന്‍ജിനിയര്‍ മാത്രമാണ് വിമാനത്തിന്റെ ഉള്‍വശത്ത് ഉണ്ടായിരുന്നത്. അയാള്‍ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. വിമാനം താഴേക്ക് പതിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അപ്പോള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എടുത്ത ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഉപയോഗിച്ച് ഏണി തകര്‍ന്ന നിലയില്‍ … Read more

അഞ്ച് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നും അഞ്ച് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. വരുന്ന ആഘോഷ സീസണുകളില്‍ ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും സൂചനകളുണ്ട്. റെയില്‍വേ സ്‌റ്റേഷനുകള്‍, ചന്തകള്‍, ബസ് ടെര്‍മിനുകള്‍, മത ആഘോഷങ്ങള്‍ നടക്കുന്നയിടം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ ആംഗസ് ഡീറ്റണിന്

  സ്‌റ്റോക്കിങ്‌ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് യു.എസ് സാമ്പത്തികവിദഗ്ധനായ ആംഗസ് ഡീറ്റണ്‍ അര്‍ഹനായി. വരുമാനവും ചെലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊതുനയങ്ങളുടെ മാറ്റം ദരിദ്രരെയും ധനികരെയും സ്വാധീനിക്കുന്ന വിധത്തെക്കുറിച്ചും നടത്തിയ പഠനങ്ങളാണ് അദ്ദേഹത്തിന് നൊബൈലിന് അര്‍ഹനാക്കിയത്. വുഡ് ഡ്രൗ വില്‍സണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫേയേഴ്‌സിലെ പ്രൊഫസറായ ഈ 69 കാരന്‍ സാമ്പത്തികശാസ്ത്രരംഗത്ത് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എട്ട് മില്യണ്‍ സീഡിഷ് കോര്‍ണ (633 കോടി രൂപ) യാണ് പുരസ്‌കാരത്തിനൊപ്പം നല്‍കുന്നത്. -എജെ-

ഓസ്‌ട്രേലിയയിലെ ഗൗള്‍ബേണ്‍ ജയില്‍ ഐസിസ് അനുഭാവികളുടെ അധീനതയില്‍, കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരെയും തടവുകാരെയും മതംമറ്റുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

  -??????????????? ???????? ??????? ?????????????? ????????? ?????? ???????? ???????????????? -???? ??????????? ????????? ????????????????? ?????????????? ????????????????????? ?????? ????????? -??????????????????? ??????? ??????? -??????????????? ??????????? ???????? ?????????: ??????????????? ????????????? ?????????????? ???????????? ???????????????? ??????? ???????? ?????????????????????? ?????????? ?????? ???? ??????????? ?????????? ????????????? ?????????????????. ???? ??????????? ????????? ?????? ????????????? ??????????? ?????????????? ????????????? ?????????????????? ?????????? ????????????? ??????????????? ????????????????????????? ?????????????????. ????????? ????? … Read more

ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ കേസില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷം

  ജിദ്ദ: റിയാദില്‍ ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ സംഭവത്തില്‍ തുടര്‍നടപടി മെഡിക്കല്‍ റിപ്പോര്‍ട്ടിനുശേഷമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. കൈനഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നത്തിന്റെ ശാരീരികാവസ്ഥ ശസ്ത്രക്രിയകള്‍ക്കുശേഷം മെച്ചപ്പെട്ടതായി ഇന്ത്യന്‍ എംബസിയിലെ സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്യാല്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് കസ്തൂരി മുനിരത്‌നത്തിന് കൈ നഷ്ടമായതെന്ന സ്‌പോണ്‍സറുടെ വിശദീകരണത്തില്‍ പുതുതായൊന്നുമില്ലെന്നും അനില്‍ നൗട്യാല്‍ പറഞ്ഞു. ഈമാസം ഏഴിന് സൗദിപോലീസിന് എംബസി നല്‍കിയ പരാതിയില്‍ത്തന്നെ സ്‌പോണ്‍സറുടെ ഈ വാദം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം … Read more

വാരാണസിയില്‍ ഘര്‍വാപസി: 300 പേര്‍ ഹിന്ദു മതത്തിലെത്തി

  വാരാണസി: രാജ്യത്ത് ഘര്‍വാപസി വീണ്ടും. വാരാണസിയില്‍ 300 പേര്‍ ഹിന്ദു മതത്തിലെത്തി. ധര്‍മ ജാഗ്രണ്‍ സമാന്‍വ്യ സമിതി എന്ന സംഘടനയാണ് ഹിന്ദു മതത്തിലേക്കുളള ഇവരുടെ മടങ്ങി വരവിന് വഴിയൊരുക്കിയത്. ഭഗവത്ഗീത നല്‍കിയാണ് മുന്നൂറു പേരെയും സ്വീകരിച്ചത്. സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി മറ്റ് വഴികള്‍ തേടിയവരാണ് ഇവരെന്നും ഇവര്‍ ഒരിക്കലും ഹിന്ദു മതം വിട്ടു പോയിട്ടില്ലെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി. -എജെ-

കൈക്കൂലി: ഒളികാമറയില്‍ കുടുങ്ങിയ ബിഹാര്‍ മന്ത്രിയെ പുറത്താക്കി

പട്‌ന: ബിഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് സംസ്ഥാനമന്ത്രിസഭയിലെ പ്രമുഖന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഒളികാമറയില്‍ കുടുങ്ങി രാജിവെച്ചു. നഗരവികസന മന്ത്രി അവധേഷ് കുശ്‌വാഹയെ കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പുറത്താക്കി. പടിഞ്ഞാറന്‍ ചംബാരനിലെ പിപ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ.ഡി.യു എം.എല്‍.എയാണ് കുശവാഹ. അടുത്ത തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ കരാറുകള്‍ നല്‍കാമെന്ന ഉറപ്പില്‍ കോഴപ്പണം കൈപ്പറ്റിയെന്നാണ് ആരോപണം. മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരെന്ന് പരിചയപ്പെടുത്തിയവര്‍ നല്‍കിയ നാല് … Read more