അയർലണ്ടിൽ പങ്കാളിക്കൊപ്പം താമസിക്കാൻ എത്തുന്നവർക്ക് ഇനി വർക്ക് പെർമിറ്റ് കൂടി അടങ്ങുന്ന Stamp 1G വിസ നൽകും; വമ്പൻ പ്രഖ്യാപനവുമായി ഇമ്മിഗ്രേഷൻ വകുപ്പ്

General Employment Permit, Intra-Corporate Transferee Irish Employment Permit വിസകളിൽ താമസിക്കുന്നവരുടെ പങ്കാളികൾ Non-EEA Family Reunification Policy പ്രകാരം അയർലണ്ടിലേക്ക് വരാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഇനി മുതൽ സ്റ്റാമ്പ് 3 വിസയ്ക്ക് പകരം Stamp 1G വിസ നൽകുമെന്ന് ഐറിഷ് ഇമ്മിഗ്രേഷൻ വകുപ്പ്. ഇതോടെ സ്റ്റാമ്പ് 3 വിസയിൽ എത്തി ജോലി ചെയ്യാൻ പ്രത്യേക എംപ്ലോയ്‌മെന്റ് പെർമിറ്റിനായി ഇനി അവർ ശ്രമിക്കേണ്ടതില്ല. പകരം ലഭിക്കുന്ന Stamp 1G വിസ ഉപയോഗിച്ച് തന്നെ പങ്കാളികൾക്കും ജോലി … Read more

യു.കെയിൽ നിരവധി നഴ്‌സിങ് ഒഴിവുകൾ; ഏജൻസി ഫീസ് ഇല്ലാതെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം

യു.കെയിലെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക. സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം. ജൂണ്‍ … Read more

അയർലണ്ടിൽ ജോലി മാറുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ എന്തെല്ലാം? ഒപ്പം നിങ്ങളുടെ അവകാശങ്ങളും അറിയാം

അഡ്വ. ജിതിൻ റാം ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ നമ്മൾ പിന്തുടരേണ്ട ചില രീതികളുണ്ട്. കൃത്യമായി നോട്ടീസ് നൽകുക, റഫറൻസുകൾ ശേഖരിക്കുക എന്നിവ അവയിൽ ചിലതാണ്. ജോലി വിടുന്നതിന് മുൻപ് നമ്മുടെ തൊഴിലുടമയെ ജോലി വിടുന്ന കാര്യത്തെ കുറിച്ച് അറിയിക്കണം. ഇതിനെ “നോട്ടീസ് കൊടുക്കൽ” എന്ന് പറയുന്നു. എത്ര കാലം കൂടി നമ്മൾ പ്രസ്തുത സ്ഥാപനത്തിൽ ജോലിയിൽ തുടരുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പിരിയഡ് കാലയളവ് ഇതിൽ വ്യക്തമാക്കിയിരിക്കണം. ഇത്തരത്തിൽ ജോലി വിടുമ്പോൾ അറിഞ്ഞിരിക്കേണ്ട … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ ഫലം കണ്ടു: റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരുടെ വിസ വിലക്ക് മാറ്റിക്കൊടുക്കാൻ ഐറിഷ് സർക്കാർ

കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന വമ്പൻ നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പിന്റെ വാർത്ത എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്നാണ് പരാതി ഉയർന്നിരുന്നത്. ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ എച്ച് എസ് ഇ സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ … Read more

വർഷം 1500 യൂറോ ലാഭിക്കാം! അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടിലേയ്ക്ക് കുടിയേറി താമസിക്കുന്ന പ്രവാസികള്‍ മിക്കവരും വാടകവീടുകളിലോ, ഫ്‌ളാറ്റുകളിലോ ഒക്കെയാണ് കഴിയുന്നത്. രാജ്യത്തെ ഭവനവില, വാടക എന്നിവയെല്ലാം പലപ്പോഴും താങ്ങാനാകാത്തതാണെന്നും ഇതിനോടകം നമുക്ക് മനസിലായിക്കഴിഞ്ഞിരിക്കും. എന്നാല്‍ വാടകയുടെ അമിതഭാരം ജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയായ ‘Rent Tax Credit’ വഴി അത്യാവശ്യം നല്ലൊരു തുക വാടകയിനത്തില്‍ ലാഭിക്കാവുന്നതാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഈ പണം നഷ്ടപ്പെടുന്നുമുണ്ട്. എന്താണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്, എത്ര തുക ലാഭിക്കാം, ആരൊക്കെ അര്‍ഹരാണ്, … Read more

‘മീറ്റ് ദി മൈഗ്രേഷൻ- ലോയർ എക്സ്പോ’ ആദ്യമായി UK-യിൽ

യു.കെ, അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024-ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. 3 ദിവസങ്ങളായി മാഞ്ചസ്റ്റർ, ലണ്ടൻ, ഡബ്ലിൻ എന്നീ പ്രധാന സിറ്റികളിൽ ആയി ഈ എക്സ്പോ നടത്തപെടുമെന്ന് ഫ്ലൈവേൾഡ് UK ഡയറക്ടർ ടിൻസ് എബ്രഹാം അറിയിച്ചു. നഴ്സുമാർ , എഞ്ചിനീയർ , ഐടി പ്രൊഫഷണൽസ് തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രൊഫഷണൽസിന്‌ വളരെയധികം ജോലി സാധ്യതയാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്. ഇതെല്ലാം അറിയാമെങ്കിലും ആളുകൾ അല്പമെങ്കിലും മടിക്കുന്നതിന്റെ പ്രധാന കാരണം വിശ്വാസയോഗ്യമായ … Read more

ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല

എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി. അതേസമയം പാസ്‌പോര്‍ട്ട്, വിസ, OCI, മുതലായ മറ്റെല്ലാ സേവനങ്ങളുടെയും ഫീസ് പോസ്റ്റല്‍ ഓര്‍ഡറുകളായി സ്വീകരിക്കുന്നത് ഏപ്രില്‍ 20 മുതല്‍ നിര്‍ത്തലാക്കുമെന്നും എംബസി അറിയിച്ചു. ജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് സ്വീകരിക്കാന്‍ എംബസി ഈയിടെ തീരുമാനമെടുത്തത്.

അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു

അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ ലഭിക്കാനായി നല്‍കുന്ന സപ്പോര്‍ട്ട് ലെറ്റേഴ്‌സ് സ്വീകരിക്കുന്നത് 2023 നവംബര്‍ 30 മുതല്‍ Department of Enterprise, Trade and Employment (DETE) നിര്‍ത്തിവച്ചിരുന്നു. ഇതെത്തുടര്‍ന്ന് നിലവിലെ വിസ സ്റ്റാംപ് 4-ലേയ്ക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കാനിരുന്ന Critical Skills Employment Permit holders, Researchers on a Hosting Agreement, NCHD Multi-Site General Employment Permit holders എന്നിവരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നത് … Read more

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി. നേരത്തെ അപേക്ഷ … Read more

Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്‌സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം

ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്‌ഷെയര്‍ പദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. മാര്‍ച്ച് 13 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം, ഇരു കമ്പനികളും സര്‍വീസുകള്‍ പങ്കിടും. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും, എയര്‍പോര്‍ട്ടുകളിലേയ്ക്കും യാത്ര ചെയ്യാനും സാധിക്കും. അയര്‍ലണ്ട്, യു.കെ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് ഏറെ ഗുണം ചെയ്യും. അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് ഏറെ സഹായകരമാകും. … Read more