ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഈ വർഷത്തെ വിശുദ്ധവാര തിരുകർമ്മങ്ങൾ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടക്കും. കോവിഡ് വ്യാപനത്തിൻ്റ  പശ്ചാത്തലത്തിൽ വിശ്വാസസമൂഹത്തെ ഒഴിവാക്കി ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങളുടെ തൽസമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് വഴിയോ (www.syromalabar.ie) ചർച്ച് ടിവി സർവ്വീസ് (http://churchservices.tv/rialto) വഴിയോ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പെസഹാ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയും പെസഹാ തിരുകർമ്മങ്ങളും … Read more

കോവിഡ്-19 : സൗത്ത് ഡബ്ലിനിലെ 90 ആഡംബര അപ്പാർട്ടുമെന്റുകൾ HSE-യ്ക്കായി വിട്ടുനൽകി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌

കോവിഡ് -19 വ്യാപനം മൂലം രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ HSE-യ്ക്ക് സഹായഹസ്തമാവുകയാണ് അയർലൻഡ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌ (Isif). ആരോഗ്യ പ്രവർത്തകരെ പാർപ്പിക്കുന്നതിനായി ഇൻവെസ്റ്റ്‌മെന്റ്ഫണ്ടിന്റെ അധീനതയിലുള്ള 90 ആഡംബര അപ്പാർട്ടുമെന്റുകൾ HSE-ക്ക് നൽകും. അപ്പാർട്ട്മെന്റുകൾ മൂന്ന് മാസകാലത്തേക്ക് സൗജന്യമായിട്ടാകും നൽകുക. സൗത്ത് ഡബ്ലിനിലെ ചർച്ച് ടൗണിനടുത്തുള്ള Fernbank അപാർട്മെന്റ് കോംപ്ലെക്സിലെ 90 ആഡംബര അപ്പാർട്ട്മെന്റുകളാണ് ആരോഗ്യപ്രവർത്തകരുടെ താമസത്തിനായി HSE-യ്ക്ക് വിട്ടുനൽകുന്നതെന്ന് ഇൻവെസ്റ്റ്‌മെന്റ്ഫണ്ട്‌ വക്താവ് അറിയിച്ചു. രണ്ട് കിടപ്പുമുറിയുള്ള ഒരു അപ്പാർട്ടുമെന്റിന് പ്രതിമാസം 2,000 യൂറോയിൽ കൂടുതൽ … Read more

ഡബ്ലിനിലെ ഇരുപതുകാരൻ്റെ ഗ്രോഹൗസിൽ 122000 യൂറോയുടെ കഞ്ചാവ് കൃഷി

ഇന്നല ഡബ്ലിൻ റോഡിലെ വാണിജ്യ കേന്ദ്രമായ വെസ്റ്റ്മീത്തിലെ അത്ലോണിൽഗാർഡ നടത്തിയ സെർച്ചിനെത്തുടർന്ന് ഇരുപതുകാരനെ കഞ്ചാവ് കഷി നടത്തിയതിന് അറസ്റ്റ് ചെയ്തു. 122,400 യൂറോ വിലമതിക്കുന്ന 153 കഞ്ചാവ് ചെടികൾ ഇയാളുടെ ഗ്രോ ഹൗസിൽ നിന്നും പിടിച്ചെടുത്തു.1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, സെക്ഷൻ 4 പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് അത്ലോൺ ഗാർഡ സ്റ്റേഷനിൽ ഹാജരാക്കി. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊറോണ വൈറസ്: ഡബ്ലിനിൽ കൗമാരസംഘം രാത്രി നേഴ്സിനെ തടഞ്ഞ് അവരുടെമേൽ ചുമച്ചു.

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളെ സഹായിക്കാൻ കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാരിൽ ഒരാളെ ഈ ആഴ്ച 20 ഓളം ഡബ്ലിൻ യുവാക്കളുടെ സംഘം വൈറസ്ഭീതി വിതയ്ക്കുന്നതിനുള്ള തമാശയുടെ ഭാഗമായി അപമാനിച്ചു. ഡ്യൂട്ടിക്ക് ശേഷം ജോഗിംഗിന് ഇറക്കിയ അവരെ തമാശ രൂപേണ വഴിയിൽ തടഞ്ഞ് അവർക്ക് നേരെ കൂട്ടമായി ചുമച്ച് കോവിഡ് ഭീതി പരത്താൻ ശ്രമിച്ചു. ഡബ്ലിൻ ആശുപത്രിയിലെ രാത്രിഡ്യൂട്ടി പൂർത്തിയാക്കിയ ശേഷംClontarf-ലെ കടൽത്തീരത്തുകൂടി നടക്കുമ്പോൾ ബൈക്കുകളിലെത്തിയ സംഘമാണ് ഈ ക്രൂരകൃത്യം ചെയ്തത്. അവൾ ഇവരെ മറികടന്ന് പോകാൻ … Read more

നായ്ക്കളുടെ ആക്രമണം: ഡബ്ലിനിൽ എട്ടുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

വെസ്റ്റേൺ ഡബ്ലിനിൽ ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് Tallaght പ്രദേശത്തു വച്ചാണ് കുട്ടി നായ്ക്കളുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ Tallaght-ലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും, അവിടെ നിന്നും ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലണ്ട് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.നായ്ക്കൾ പോലീസ് കസ്റ്റഡിയിലാണെന്നും കേസിൽ അന്വേഷണം ത്വരിതഗതിയിൽ നടത്തുമെന്നും ഗാർഡ പറഞ്ഞു.

കോവിഡ് -19; പുകവലിക്കുന്ന രോഗികളിൽ രോഗത്തിന്റെ തീവ്രത വർധിക്കുന്നതായി റിപ്പോർട്ട്‌

കോവിഡ് -19:പുകവലിക്കുന്നവരിൽ രോഗത്തിന്റെ തീവ്രത കൂടുതൽ, പുകവലി ഒഴിവാക്കാൻ നിർദ്ദേശം പുകവലി ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് നോവൽ-കൊറോണ വൈറസിൽ നിന്ന് ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും NHS കൺസൾട്ടന്റ് ഫിസിഷ്യനും Southampton സർവകലാശാലയിലെ ഗവേഷകനുമായ പ്രൊഫസർ ടോം വിൽക്കിൻസൺ പറഞ്ഞു. ചൈനയിൽ കോവിഡ് -19 ബാധിച്ച 1,590 രോഗികളിൽ നടത്തിയ പഠനത്തിൽ ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്തസമർദ്ദം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ (COPD) എന്നിവയുള്ള … Read more

കൊറോണ ബാധ ; അയർലണ്ടിൽ ആദ്യ മരണം 

അയർലണ്ടിലെ കൊറോണ (COVID 19)ബാധ വ്യാപിക്കുന്നതിനിടെ , കൊറോണ ബാധിച്ച ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡബ്ലിൻ ഉൾപ്പെടുന്ന ഈസ്റ്റ് അയർലണ്ടിലാണ് മരണം. മരിച്ചത് മുതിർന്ന പൗരൻ ആണെന്ന വിവരം മാത്രമേ പുറത്തു വിട്ടിട്ടുള്ളു. ഇതുവരെ 34 പേർക്കാണ് അയർലണ്ടിൽ കൊറോണ സ്ഥിതീകരിച്ചത്. കൂടുതൽ വിവരങ്ങൾ വൈകിട്ട് പുറത്തുവിടുമെന്ന് അറിയുന്നു 

മോഷണശ്രമം; ഡബ്ലിനിൽവഴിയാത്രക്കാരി കാറിടിച്ചു മരിച്ചു.

ഡബ്ലിൻ സൗത്തിലെ കില്ലിന്നി  (Killiney) -യിൽ ഇന്നലെ രാത്രി മോഷണ ശേഷം രക്ഷപെടാൻ ഉപയോഗിച്ച കാറിടിച്ചു  വഴിയാത്രക്കാരി    മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ. നേരത്തെ ഇന്നലെ രാത്രി 9 മണിയോടെ  ഡാൽക്കിയിലെ സെൻട്രയിൽ കത്തി കാട്ടി മോഷണം നടത്തിയ മൂവർ സംഘം രക്ഷപെട്ടത് കാറിലാണ്. റോഡ് സൈഡിലെ നടപ്പാതയിൽ  നടന്നു പോയിരുന്ന സ്ത്രീകളുടെ നേരെ കാർ ഓടിച്ചു കയറ്റിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് മൂവർ സംഘം കാർ ഉപേക്ഷിച്ചു രക്ഷപെട്ടു. അപകടത്തെ തുടർന്ന് രണ്ടു പേരെയും സെന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളുപ്പിനെ 54 … Read more

ഡബ്ലിനിൽ ബ്രസീലിയൻ വംശജനായ യുവാവിനെതിരെ വംശീയ ആക്രമണം

ഡബ്ലിനിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബ്രസീലിയൻ വംശജനായ യുവാവിന് നേരെ വംശീയ ആക്രമണം. ഡബ്ലിനിലെ ഫാത്തിമ ലുവാസ് സ്റ്റേഷന് സമീപമായിരുന്നു ആക്രമണം നടന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. റോഡിൽ ഇരുമ്പ് കേബിൾ വലിച്ച ഒരു കൂട്ടം യുവാക്കൾ ഇയാൾ സ്‌കൂട്ടറിൽ വന്നപ്പോൾ കേബിൾ ഉയർത്തി സ്‌കൂട്ടറിൽ നിന്നു വീഴ്ത്തിയാണ് ആക്രമണം നടത്തിയത്. കേബിളിൽ കുരുങ്ങി സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഇയാളെ ചെറുപ്പക്കാർ കൂട്ടം ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗാർഡ ഞായറാഴ്ച തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ … Read more

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് ഫുട്ബോൾ മേള മാറ്റി വെച്ചു

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈ താങ്ങായി മാർച്ച് 14 -ന് ഡബ്ലിനിൽ നടത്താനിരുന്ന ഫുട്ബോൾ മേള മാറ്റി വച്ചു. അയർലണ്ടിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ കാരണങ്ങളാലാണ് ടൂർണമെന്റ് മാറ്റി വച്ചത്.ഈ ടൂർണമെന്റുമായി സഹകരിക്കാൻ സമ്മതിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും സംഘാടക സമിതി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.