ഡബ്ലിൻ ജോഗിങിനിടെ വാനിടിച്ച് യുവതി മരിച്ചു

നോർത്ത് ഡബ്ലിനിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ജോഗിങ് പോയ സ്ത്രീ ആണ് വാനിടിച്ച് മരണപ്പെട്ടത്. ഡബിലിൻ ഫൈവിലെ ജെയിംസ് ലാർകിൻ റോഡിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. മുപ്പതോളം വയസ്സ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.പോസ്റ്റ്‌മാർട്ടത്തിനും തുടർ നടപടികൾക്കുമായി ശവ ശരീരം ഇപ്പോൾ കൊണോലി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോഗിങ്ങിന് ഇടയിൽ ഫുട് പാത്തിലേക്ക് നിയന്ത്രണംവിട്ട് വാൻ ഇടിച്ചുകയറിയാണ് അപകടം നടന്നത്. ഇടിച്ചതിനു ശേഷം ഏതാനും മീറ്ററോളം ബോഡി വലിച്ചു കൊണ്ടു പോയതിനു ശേഷമാണ് വാൻ … Read more

UEFA EURO 2020 – വോളന്റീയർ ആകാൻ അവസരം.

UEFA EURO 2020 – ന്റെ ഡബ്ലിൻ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വോളന്റീർ ആകാൻ അവസരം. ജൂൺ 15,19,24 ,30 തീയതികളിലാണ്  ഡബ്ലിനിൽ മത്സരങ്ങൾ നടക്കുന്നത്. ഡബ്ലിൻ സിറ്റി കൌൺസിൽ ആണ് അപേക്ഷകൾ ക്ഷണിച്ചത്.

‘പാമ്പുകളില്ലാത്ത രാജ്യ’ത്ത് യുവാവിന് പാമ്പുകടിയേറ്റു; കടിച്ചത് ഉഗ്രവിഷമുള്ള അണലി

പാമ്പുകളില്ലാത്ത രാജ്യമായ അയർലൻഡിൽ ആദ്യമായി ഒരാൾക്ക് വിഷപാമ്പിന്റെ  കടിയേറ്റു. തലസ്ഥാന നഗരമായ ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള അണലി വർഗ്ഗത്തിൽപ്പെട്ട   ‘പഫ് ആഡ്ഡർ’  എന്ന പാമ്പ് കടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നൽകി. അയർലൻഡിൽ ആദ്യമായാണ് ഒരാൾക്ക് ആന്റി വെനം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ മൂലം അയർലൻഡിൽ പാമ്പുകളില്ല. എന്നാൽ യുവാവിനെ ഇയാളുടെ വളർത്തു പാമ്പാണ് കടിച്ചത്. രാജ്യത്ത് പാമ്പുകളില്ലാത്തതിനാൽ തന്നെ ഇവയെ വളർത്തുന്നത് പതിവാണ്. ഇത്തരത്തിൽ ‘പഫ് … Read more

സ്വോഡ്സിലെ മേയേഴ്സ് പബ് അപ്പാർമെൻറ് ആക്കാൻ പദ്ധതി; എതിർപ്പ്

ലോർഡ് മേയർ പബ് കോൺക്രീറ്റ് വനം ആക്കി മാറ്റാനുള്ള നടപടികളെ എതിർത്ത് പ്രദേശവാസികൾ. വടക്കൻ ഡബ്ലിനിലെസ്വോഡ്സ് മെയിൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നലോർഡ് മേയർ പബ് സൈറ്റിൽ അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തി. പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രദേശം കോൺക്രീറ്റ് വനമായി മാറുമെന്നും അവർ പറഞ്ഞു. 350 വർഷം പഴക്കമുള്ള സ്വോർഡിലെ ലോർഡ് മേയർ പബ്ബ് സൈറ്റിൽ 172 അപ്പാർട്ടുമെന്റുകളും ക്രീച്ചും നിർമ്മിക്കാനുള്ള അനുമതിക്കായി ബോർഡ് പ്ലീനാലയിൽ പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. സ്‌ട്രാറ്റജിക്ക്‌ ഹൗസിംഗ് ഡെവലപ്പ്മെന്റ് പദ്ധതിയായതിനാൽ … Read more

സിറ്റി വെസ്റ്റിൽ കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു , 39 വയസുകാരി കസ്റ്റഡിയിൽ

ഡബ്ലിനിൽ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.സിറ്റി വെസ്റ്റിനടുത്തുള്ള ഹൗസിങ് എസ്റ്റേറ്റിലെ പാർക്കിങ് റോയിൽ വച്ചാണ് ഗരെത്ത് കെല്ലിയെ(39) യുവതി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്നാണ് ഇയാൾ കൊല്ലപ്പട്ടതെന്ന് ഗാർഡ സംശയിക്കുന്നു. അന്നേദിവസം രാവിലെ 7 മണിയോടെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ സംഭവസ്ഥലത്തിനടുത്ത് നിന്നും ഗാർഡ അറസ്റ്റ് ചെയ്തു. അയൽവാസികളാണെങ്കിലും ഇവർ തമ്മിൽ എന്തെങ്കിലും പൂർവ്വ ബന്ധത്തിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ജോലിക്ക് പോകാനിറങ്ങിയ അദ്ദേഹം കാറിൻ്റെ എഞ്ചിൻ പരിശോധിക്കുന്നതിനിടയിലാണ് മാരകമായി ആക്രമിക്കപ്പെട്ടത്. കാർ പാർക്ക് ചെയ്തതുമായി … Read more

ഡെലിവറി ഡ്രോൺ റെഡി; ഡബ്ലിനിൽ ഇനിമുതൽ മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം പറന്നു വരും.

ഡ്രോൺ ഉപയോഗിച്ച് ഫാസ്റ്റ്ഫുഡ് വിതരണം ചെയ്യുന്ന യൂറോപ്പിലെ ആദ്യനഗരമാകാൻ തയ്യാറായി ഡബ്ലിൻ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ ഫാസ്റ്റ് ഫുഡ് വിതരണം ആഴ്ചകൾക്കുള്ളിൽ സൗത്ത് ഡബ്ലിനിൽ ആരംഭിക്കുമെന്ന് പ്രമുഖ ടെക് കമ്പനി അറിയിച്ചു. മാർച്ചിൽ തെക്കൻ ഡബ്ലിനിൽ ആരംഭിക്കുന്ന ഈ പദ്ധതിക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് മന്നാ എയ്‌റോ സ്ഥാപകൻ ബോബി ഹീലി പറഞ്ഞു . മൂന്ന് മിനിറ്റിനുള്ളിൽ ഡ്രോണുകൾ നിങ്ങളുടെ വാതിലിൽ ഭക്ഷണം എത്തിക്കുമെന്ന് ബിഗ് ടെക് ഷോ പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ Camile Thai … Read more

ഭവനരഹിതരുടെ എണ്ണത്തിൽ വർധനവ് : ലാഭം കൊയ്ത് ഡബ്ലിനിലെ ഹോട്ടലുകൾ

ഭവനരഹിതർക്ക് അടിയന്തിര താമസസൗകര്യമൊരുക്കുക വഴി ഡബ്ലിനിലെ 19 ഹോട്ടലുകൾക്ക് കഴിഞ്ഞ വർഷം ഒരു മില്യൺ യൂറോയിലധികം വരുമാനം ലഭിച്ചു. ഭവനരഹിതർക്ക് താൽക്കാലികമായ താമസസൗകര്യം ഒരുക്കുന്നതിനുള്ള ചെലവ് 19 ശതമാനം വർദ്ധിച്ച് 2019-ൽ 170 മില്യൺ യൂറോയായെന്നും, ഒരു ഹോട്ടലിന് 4 മില്യൺ മുതൽ 5 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചവെന്നും ഡബ്ലിൻ റീജിയണൽ ഹോംലെസ് എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഭവന രഹിതർക്ക് അടിയന്തര താമസസൗകര്യം നൽകുക വഴി 56.6 മില്യൺ യൂറോയുടെ … Read more

Airbnb- ശൈലിയിലുള്ള ഹ്രസ്വകാല താമസ സൗകര്യങ്ങൾ നിരോധിച്ചു ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ നഗരത്തിലെ കെട്ടിടങ്ങൾ ഹ്രസ്വകാലത്തേക്ക്,അവധിക്കാല ഉപയോഗങ്ങൾക്ക് ഇനിമുതൽ അനുമതി നൽകില്ലെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി. ഈ തിരുമാനത്തെ മുൻനിർത്തി ഡബ്ലിൻ നഗരത്തിലെ വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും Airbnb- ശൈലിയിലുള്ള ഉപയോഗം ഇനി മുതൽ ഒഴിവാക്കേണ്ടി വരും. അഞ്ച് ആഡംബര സിറ്റി സെന്റർ വീടുകൾ സ്വന്തമാക്കിയിട്ടുള്ള ഒരു കമ്പനിയ്ക്ക്, അവധിക്കാലത്ത് കുറഞ്ഞകാല വാടക വ്യവസ്ഥയിൽ അക്കോമഡേഷൻ അനുവദിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ഇത് പുതിയ നയത്തിൻ്റെ അടിസ്ഥാനത്തിൽ നിർത്തിവച്ചു. മെറിയോൺ സ്ക്വയറിനടുത്തുള്ള ഗ്രാറ്റൻ കോർട്ട് ഈസ്റ്റിലെ ബോബി സാൻഡ്സ് സ്യൂട്ട് … Read more