ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യാത്രകള്‍ തടയാനുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റൊരു രാജ്യത്തേക്ക് പോകുന്നതും അതുപോലെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കായി അയര്‍ലണ്ടിലെത്തുന്നതും ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിച്ച് നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇ.യു വിന്റെ കര്‍ശനമായ നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇ.യു നിയമ പരിധിയില്‍ ഈ നിയമം ഉള്‍പ്പെടുത്തി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് നിയമ വകുപ്പ് വ്യക്തമാക്കി. യൂറോപ്പുകാര്‍ തീവ്രവാദ സംഘടനയിലെത്തുന്നത് തടയാന്‍ നിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നു കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരുന്നു. 2015 ലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് 5000 … Read more

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴക്ക് : ഭീതി വിട്ടൊഴിയാതെ ഐറിഷ് ദമ്പതികള്‍ ദൈവത്തിന് നന്ദി പറയുന്നു

ആയുസിന്റെ ബലം കൊണ്ട് മാത്രം ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു ഐറിഷ് വംശജരും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നതുമായ ഇയാന്‍ മെക്കന്‍സിയും കാമുകി കാമിലയും. കാമിലയുടെ ജന്മദിനം ആഘോഷിക്കാന്‍ ലണ്ടന്‍ ബ്രിഡ്ജിന്റെ അവസാന ഭാഗത്തുള്ള പബ്ബിലെത്തിയവരായിരുന്നു ഇരുവരും. ഇവര്‍ പബ്ബില്‍ നിന്നും തിരിച്ചുപോകുമ്പോഴാണ് ഭീകരവാദികളെ മുഖാമുഖം കണ്ടത്. വളഞ്ഞും തിരിഞ്ഞും വരുന്ന വാന്‍ പലതും ഇടിച്ച് തകര്‍ത്ത് വരുന്ന വരവാണെന്നു ഇയാന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കി. വാനിന്റെ അമിത വേഗത ഇയാനെ പരിഭ്രാന്തനാക്കിയങ്കിലും ബ്രേക്ക് നഷ്ടപെട്ട … Read more

അയര്‍ലണ്ടില്‍ വില്പനക്കെത്തിയ ചോക്കലേറ്റുകളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി

അയര്‍ലണ്ടില്‍ വില്പനക്കെത്തിയ മാര്‍സ് ചോക്‌ളേറ്റ് ബാറുകളില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയ കണ്ടെത്തി. ഇതോടെ ഈ ഉത്പന്നത്തെ തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഉത്പാദന കമ്പനികള്‍. യു.കെ യിലും അയര്‍ലണ്ടിലും വില്പനക്കെത്തിയ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുകയാണെന്ന് മാര്‍സ് ചോക്‌ളേറ്റ് അറിയിച്ചിട്ടുണ്ട്. ചോക്കലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാനിധ്യം പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ വിപണിയിലിറക്കിയവ ഭക്ഷ്യ യോഗ്യമല്ലെന്നു കമ്പനി നേരിട്ട് അറിയിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും ബാക്ടീരിയ ഉണ്ടെന്ന് ഉറപ്പായതോടെ മാര്‍സ് ചോക്‌ളേറ്റ് കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. … Read more

ന്യൂ വൈന്‍ അയര്‍ലന്‍ണ്ടിന്റെ നേതൃത്വത്തില്‍ സ്ലിഗൊയില്‍ നടത്തപ്പെടുന്ന ഐറിഷ് ക്രിസ്ത്യന്‍ സമ്മേളനത്തില്‍ ആയിരങ്ങളെ പ്രതീക്ഷിക്കുന്നു

അടുത്ത മാസം ന്യൂ വൈന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ക്രിസ്തീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 6 ദിവസത്തെ സമ്മേളനത്തില്‍ 10 സെമിനാറുകള്‍ നടത്തപ്പെടും. വടക്കന്‍ അയര്‍ലണ്ടുകാര്‍ കൂടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് സ്ലിഗൊയില്‍ വെച്ച് വെച്ച് പരിപാടി നടത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. 2006 -ല്‍ ആരംഭിച്ച വാര്‍ഷിക സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം 1 ,015 പേര്‍ ബുക്കിങ് നടത്തി ആകെ 2000 പേര്‍ സമ്മേളനത്തത്തിനെത്തിയിരുന്നു. ഈ വര്‍ഷത്തെ ബുക്കിങ് ആരംഭത്തില്‍ … Read more

അവഗണനയും പീഡനവും: അയര്‍ലണ്ടില്‍ 8000 പേരുടെ ദുരവസ്ഥ പുറത്തുവിട്ട് എച്ച്.എസ്.ഇ

രാജ്യത്ത് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയോജനങ്ങളും ബലഹീനത അനുഭവിക്കുന്ന വിഭാഗവും ഈ പരിധിയില്‍ ഉള്‍പെടും. കെയര്‍ ഹോമുകളിലും, വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ശാരീരിക മാനസിക അവശത അനുഭവിക്കുന്ന വിഭാഗത്തിന് നേരെ ചൂഷണം കുറവാണെന്നും എച്ച്.എസ്.ഇ ചൂണ്ടിക്കാണിക്കുന്നു. 18 വയസ്സ് മുതല്‍ 64 വയസ്സ് വരെയുള്ള അവശ വിഭാഗത്തിന് നേരെ 48 ശതമാനത്തോളം ശാരീരിക പീഡനവും, 24 ശതമാനത്തിനു മാനസിക പീഡനവും, 11 ശതമാനം പേര്‍ ലൈംഗീക … Read more

സീറോ മലബാര്‍ സഭ കുടുംബസംഗമം പോസ്റ്റര്‍ പ്രകാശനം നടത്തി

ഡബ്ലിന്‍: ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജൂണ്‍ 6 ന് ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ നിര്‍വ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. മെമ്മറി ടെസ്റ്റ് ,100 മീറ്റര്‍ ഓട്ടം,50 മീറ്റര്‍ ഓട്ടം. ചിത്രരചന, പെയിന്റിംഗ്,ബലൂണ് പൊട്ടിയ്ക്കല്,പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോള്‍ മത്സരം, ലെമണ് സ്പൂണ്‍റേസ്, … Read more

അയര്‍ലണ്ടില്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം ; ഇന്ന് ഡബ്ലിനില്‍ ക്രാന്തിയുടെ ഔദ്യോഗീഗ ഉത്ഘാടനം നിര്‍വഹിക്കും .

ക്രാന്തിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ എത്തി ചേര്‍ന്ന സി പി എം പിബി മെമ്പര്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം നല്‍കി .അയര്‍ലണ്ടില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഇന്നു ഡബ്ലിനില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി നിര്‍വഹിക്കും . ഡബ്ലിന്‍ വാക്കിന്‍സ്ടൗണ്‍ wsaf ഹാളില്‍ വൈകിട്ട് ആറ് മണിക്കാണ് ഉത്ഘാടന ചടങ്ങ് .ഉത്ഘാടന സമ്മേളനത്തില്‍ ഐറിഷ് പാര്‍ലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിന്‍ … Read more

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തെകുറിച്ച് അറിവുള്ളവര്‍ ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

  ഡബ്ലിന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണ പരമ്പരകളെക്കുറിച്ച് നേരിട്ട് അറിവുകളുള്ളവരോ, അല്ലെങ്കില്‍ ആ സമയത്ത് കൂട്ടുകാര്‍ വഴിയോ മറ്റോ വ്യത്യസ്തമായ വിവരങ്ങള്‍ അറിഞ്ഞ ഐറിഷുകാര്‍ ലണ്ടന്‍ പോലീസുമായി ഉടന്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം. ആക്രമണം നടത്താന്‍ ഭീകരവാദികള്‍ ട്രക്ക് വാടകക്ക് എടുക്കാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ഥമായ വിവരം അറിയുന്നവര്‍ അത് ഉടന്‍ പൊലീസിന് കൈമാറണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് സംഘടനാ ഏറ്റെടുത്തതോടെ അന്വേഷണം മറ്റു യൂറോപ്യന്‍ പോലീസ് ഏജന്‍സികളുടെ … Read more

സണ്‍ ബെഡ് ഉപയോഗം കുറച്ചില്ലെങ്കില്‍ അര്‍ബുദബാധ തൊട്ടടുത്തുണ്ട്.

അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്കിടയില്‍ സണ്‍ ബെഡ് ഉപയോഗത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടും ഇത് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എന്നതില്‍ കുറവ് വന്നില്ലെന്ന് സര്‍വേ ഫലങ്ങള്‍. 18 വയസ്സിനു താഴെയുള്ളവര്‍ നിരന്തരം ഇത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സിലിയോ യൂണിവേഴ്‌സിറ്റി ആശുപത്രി ഗവേഷകരാണ് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2014 -ല്‍ 14 ശതമാനം പേര്‍ സണ്‍ ബെഡ് ഉപയോഗിച്ചപ്പോള്‍ 2017 -ല്‍ ഒരു ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ പ്രസരണം അര്‍ബുദ ബാധക്ക് കരണമാകുമെന്നതിനാല്‍ 2013 മുതല്‍ … Read more

വിവാഹബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ മാനസിക ആരോഗ്യം മാത്രമല്ല ശാരീരിക ക്ഷമതയും കുറയ്ക്കും

ഡബ്ലിന്‍: വിവാഹ ബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ തെളിവ് നല്‍കുന്നു. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികളെയും, വിവാഹ ബന്ധം വേര്‍പെടുത്തി അച്ഛന്റെയോ, അമ്മയുടേയോ ഒപ്പം മാത്രം കൂടെ ജീവിക്കുന്നവരും, രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരുടെയും ഇടയിലാണ് പഠനങ്ങള്‍ നടത്തിയത്. രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരാണ് വിവാഹമോചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകള്‍. ഇത്തരക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നതോടൊപ്പം തന്നെ ആരോഗ്യം ക്ഷയിച്ചു വരുന്നതായും; പിന്നീട് പല രോഗങ്ങള്‍ക്ക് അടിമകളായി തീരുകയും … Read more