പൊതുമേഖലാ വേതനവും ആരോഗ്യ ചെലവും …ആശങ്ക വ്യക്തമാക്കി സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പൂവര്‍

ഡബ്ലിന്‍: പൊതുമേഖല വേതനവും ആരോഗ്യബഡ്ജറ്റ് കൂടുന്നതും മൂലധന ചെലവഴിക്കലിന് തടസമാകുമെന്ന ആശങ്കയുമായി സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍. ഭാവി സാമ്പത്തിക നടപടികള്‍ക്ക് ഈ ചെലവുകള്‍ തിരിച്ചടിയായേക്കുമെന്ന സംശയമാണ് ഉന്നയിക്കുന്നത്. ഇത് കൂടാതെ ന്യൂനപക്ഷ സര്‍ക്കാര്‍ ആയതിനാല്‍ സ്വതന്ത്ര ടിഡിമാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സാമ്പത്തികമായി മുന്‍ഗണന നല്‍കാത്ത പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ടിയും വരാം. ഭവന വായ്പകള്‍ കൂടുന്നുണ്ടെന്നും എന്നാല്‍ കടവും ചെലവഴിക്കാനാകുന്ന വരുമാനവും തമ്മിലുള്ള അനുപാതം 155 ശതമാനമായി തുടരുകയാണെന്നും ചൂണ്ടികാണിക്കുന്നു. 2014ല്‍ ഇത് 100 ശതമാനം ആയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് … Read more

ടര്‍ക്കിയില്‍ അയര്‍ലണ്ടുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 64ലുകാരനായ അയര്‍ലണ്ടുകാരനെ ഇന്നലെ ഉച്ചകഴിഞ്ഞ് ബോഡ്രം റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധിമുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ വകുപ്പ് മരിച്ച വ്യക്തിയുടെ കുടുംബത്തിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐറിഷ് വിനോദസഞ്ചാരികളുടെ വളരെ പ്രശസ്തമായ ഒരു അവധിക്കാല റിസോര്‍ട്ട് ആണ് ബോഡ്രം. ഒരോ വര്‍ഷവും ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടേക്കു ആകര്‍ഷിക്കപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ടര്‍ക്കിയിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

ബ്രെക്‌സിറ്റ്: അയര്‍ലന്‍ഡിനെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍; അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ റവന്യൂ വിഭാഗം

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേറിടാന്‍ ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ റവന്യൂ കമ്മീഷണര്‍മാര്‍ നടപടികളാരംഭിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഐറിഷ് റിപ്പബ്ലികും തമ്മിലുള്ള അതിര്‍ത്തിയില്‍ കൂടുതലായി വിന്യസിക്കേണ്ട കസ്റ്റംസ് ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. ബ്രെക്‌സിറ്റ് നടപ്പായാല്‍ ഓട്ടോമേറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇമിഗ്രേഷന്‍ ഓഫീസര്‍ സദാ സമയവും ുണ്ടായിരിക്കണമെന്നില്ല. എല്ലാ പ്രവൃത്തികളും ഇലക്ട്രോണിക് നിയന്ത്രണ സംവിധാനമുപയോഗിച്ച് നടക്കും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യമുണ്ടായാല്‍ അതിനെ എങ്ങിനെ അഭിമുഖീകരിക്കണമെന്നതു സംബന്ധിച്ച് … Read more

ഒരാഴ്ച്ചത്തെ മികച്ച കാലാവസ്ഥയ്ക്ക് ശേഷം മഴക്ക് സാധ്യത

ഡബ്ലിന്‍: ഒരാഴ്ച്ചത്തെ  മികച്ച കാലാവസ്ഥയ്ക്ക് ശേഷം  മഴ ഇന്ന് പ്രത്യക്ഷപ്പെടാമെന്ന് സൂചന.  ആഴ്ച്ചാവസാനവും മഴയില്‍ കുതിരാമെന്നാണ്  കരുതുന്നത്.  എന്നാല്‍ താപനില  താഴേക്ക് പോകാന്‍ സധ്യതയില്ല.  ഇന്ന് 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രാജ്യത്ത് പൊതുവെ പ്രകടമായേക്കും. പടിഞ്ഞാറന്‍ മണ്‍സ്റ്ററില്‍  മഴയും പെയ്തേക്കും.   ഇന്ന് രാത്രി വരണ്ട കാലാവസ്ഥയായിരിക്കാനാണ് സാധ്യതയുള്ളത്.  അള്‍സ്റ്ററില്‍ രാത്രിയില്‍ മഴ ചാറിയേക്കും.  താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാവുന്നതാണ്.   നാളെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും കാണപ്പെടുക.  എന്നാല്‍ അള്‍സ്റ്ററിലും ലിന്‍സറ്ററിലും … Read more

പിഴകള്‍ നല്‍കാത്തിനാല്‍ ഇപ്പോഴും നിരവധി പേര്‍ ജയിലില്‍ കഴിയേണ്ടി വരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: പിഴകള്‍ നല്‍കാത്തിനാല്‍ ഇപ്പോഴും നിരവധി പേര്‍ ജയിലില്‍ കഴിയേണ്ടി വരുന്നതായി റിപ്പോര്‍ട്ട്.  ജസ്റ്റീസ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡ്  ഈ വര്‍ഷം ആദ്യ മൂന്ന് മാസം 2325 പേര്‍‌ പിഴ നല്‍കാത്തതിനെ തുടര്‍ന്ന് തടവിലായിട്ടുണ്ടെന്ന് വ്യക്തമാക്കി.2015 ലെ നിരക്കിനേക്കാളും മന്ദഗതിയിലാണ് ഇത് വരെയുള്ള കണക്കുകള്‍ എന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം 12 മാസത്തിനുള്ളില്‍ 9883 പേരായിരുന്നു  പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് ജയിലിലായത്. 2014നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 10ശതമനം വര്‍ധനയാണുള്ളത്. 2014ല്‍ ഒരു വര്‍ഷം മുമ്പാണ്ടിയിരുന്ന 8,121 … Read more

വിമാന യാത്രക്കാര്‍ക്ക് നിരക്കുകളില്‍ കുറവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: വിമാന യാത്രക്കാര്‍ക്ക് നിരക്കുകളില്‍ കുറവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.  ഇന്ധന വിലയിലെ ഇടിവും  എയര്‍ലൈനുകളുടെ ശേഷിയിലെ വര്‍ധനവും  കൂടുതല്‍ മത്സരവും മൂലം  യാത്രാ ചെലവ് ഉപഭോക്താക്കള്‍ക്ക് കുറയാമെന്നാണ് കരുതുന്നത്.  ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ് പോര്‍ട് അസോസിയേഷന്‍റെ സ്ഥാനം ഒഴിയുന്ന ഡയറക്ടര്‍ ജനറല്‍ ടോണി ടെയ് ലര്‍  ഡബ്ലിനില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിയത് ആഗോളമായി എയര്‍ലൈനുകള്‍ ഈ വര്‍ഷം 39.4 ബില്യണ്‍ ഡോളര്‍  ലാഭം കണ്ടെത്തിയേക്കുമെന്നാണ്. എന്നാല്‍ ലാഭത്തുക 7 ശതമാനം വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയാം. … Read more

നല്ല രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ വീഴ്ച്ച ഒന്നില്‍നിന്നും പതിനൊന്നിലേക്ക്

ഡബ്ലിന്‍: പുതിയതായി പുറത്തിറക്കിയ നല്ല രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് പതിനൊന്നാം സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് ഒന്നാം സ്ഥനത്തുനിന്നും പതിനൊന്നിലേക്ക് അയര്‍ലണ്ട് താണത്. 163 രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തിന്റെ പോളിസികളും ബിഹേവ്യറും ഗ്രഹത്തിനും മനുഷ്യര്ക്കും എന്തു സംഭാവനചെയ്യുന്നു എന്നതിനെ ആസ്പതമാക്കിയാണ് ഈ പട്ടിക തയാറാകുന്നത്. 2014ല്‍ പട്ടികയിലെ ഒന്നാം സ്ഥാനം അയര്‍ലണ്ടിനായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് അയര്‍ലണ്ടിന്റെ പതനം പതിനൊന്നാം സ്ഥനത്തേക്ക് ആണ്.സ്വീഡണ്‍ ഒന്നാം സ്ഥാനത്തും സ്‌കാന്‍ടിനെവിയന്‍ നെയ്ബര്‍ ഡന്മാര്‍ക്ക് രണ്ടാം സ്ഥനവും കരസ്ത്തമാക്കി. പിന്നീടുള്ള സ്ഥനങ്ങള്‍ നെതെര്‍ലാന്‍ഡ്‌സ്, … Read more

ജിഷാ വധക്കേസിലെ യാഥാര്‍ഥ്യങ്ങള്‍; മാധ്യമങ്ങള്‍ ഇതുവരെ പറയാതിരുന്നത്

(വാര്‍ട്‌സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹിക മാധ്യമങ്ങളില്‍ മുഖ്യ ധാര മാധ്യമങ്ങള്‍ ജിഷവധക്കേസില്‍പറയാതിരുന്ന പോലീസിന്റെ ഭാഗം പ്രചരിക്കുന്നു.ഇതനുസരിച്ച് മാധ്യമങ്ങള്‍ കേരളത്തിലെ പൊതു സമൂഹത്തോട് പല യാഥാര്‍ത്ഥ്യങ്ങളും മറച്ചു വച്ചു എന്ന ആരോപണം ഉണ്ട്.ഇതിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്) കുറുപ്പുംപടിയിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം അതില്‍ ഏതുവിധം അന്വേഷണം നടക്കുന്നു എന്ന് നേരിട്ടറിയാന്‍ സാധിക്കാത്ത പൊതുസമൂഹത്തെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അതിന് ഒരു പ്രധാന കാരണം, ഈ കൊലപാതകം നടന്നിട്ട് … Read more

ജാലവിദ്യയുടെ തമ്പുരാന്‍ നാളെ ഡബ്ലിനില്‍; വിസ്മയകാഴ്ചകള്‍ക്കായി ആവേശപൂര്‍വം കുട്ടികളും രക്ഷിതാക്കളും

ഡബ്ലിന്‍- യുകെ മലയാളിസമൂഹത്തെ വിസ്മയത്തേരിലേറ്റിയ മ‍ജിഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ഒരുക്കുന്ന “മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്” നാളെയാണ്(ശനിയാഴ്ച) ഡബ്ലിനില്‍ അരങ്ങേറുന്നത്.   ഭാഷയ്ക്കും വര്‍ഗത്തിനും പ്രായത്തിനും അതീതമായി ഏവരെയും ഒരുപോലെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ. മാജിക്‌ എന്ന കലയെ വ്യത്യസ്തമാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിസ്മയമാണ്.മലയാളികളായ നമുക്ക് മാജിക്ക് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം മുതുകാടിന്‍റെതാണ്. ഗോപിനാഥ്‌ മുതുകാടിനെ ടിവിയില്‍ കാണുമ്പോള്‍ അദ്ധേഹത്തിന്‍റെ മാജിക്ക്  നേരിട്ട് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.  യുകെയിലും അയര്‍ലണ്ടിലുമായി … Read more

അഞ്ചാം പനി പടരുന്നു, ആരോഗ്യ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

  ഡബ്ലിന്‍:വേനല്‍ക്കാലം ആരംഭിച്ചതോടെ കുട്ടികളില്‍ അഞ്ചാം പനി (മീസില്‍സ്) പടരുന്നതിനെതിരായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഇതിനോടകം തന്നെ ഔദ്യോഗികമായി 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളിലെ ബഹുഭൂരിപക്ഷവും 15 നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ ആണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൂട് കനക്കുന്നതോടെ കൂടൂതല്‍ ആളുകളില്‍ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വൈറസ് പരത്തുന്ന ഈ രോഗം അതിവേഗം പടരുന്നതും,രോഗലക്ഷണം തുടങ്ങന്നതിന് 4 ദിവസം … Read more