വിക്ലോവില്‍ വീട് വാങ്ങാന്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ

ഡബ്ലിന്‍: പുലര്‍ച്ചെ മുതല്‍ വീട് വാങ്ങാനുള്ള ക്യൂ ആയിരുന്നു ഇന്നലെ വിക്ലോവില്‍ നിന്നുള്ള ശ്രദ്ധേയമായ ഒരു കാഴ്ച. നിരവധി പേരാണ് ആദ്യമായി വീടുവാങ്ങാനുള്ളവര്‍ പുലര്‍ച്ചെ മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയത്. 50 പ്രോപ്പര്‍ട്ടികളാണ് വില്‍പ്പനയില്‍ ഉണ്ടായിരുന്നത്. 199,000 യൂറോ മുതല്‍ 310,000 യൂറോ വരെയായിരുന്നു പ്രോപ്പര്‍ട്ടികളുടെ വില. വിക്ലോ ഹില്‍സ് വികസനത്തിന്റെ ഭാഗമായാണ് ന്യൂടൗണ്‍ മൗണ്ട് കെന്നഡിയില്‍ വില്‍പ്പന നടത്തിയത്. പ്രോപ്പര്‍ട്ടികളുടെ നിര്‍മ്മാണമൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും 2,3,4 ബെഡ് റൂമുകളോടെയുള്ള വീടുകളുടെ ഒട്ടനവധി വാഗ്ദാനങ്ങളാണ് ഷെറി … Read more

മദ്യപിച്ച് വാഹമോടിച്ചാല്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തും

ഡബ്ലിന്‍: മദ്യപിച്ച് വാഹമോടിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ടെസ്റ്റ് വീണ്ടും നടത്തുമെന്ന് ഗതാഗത വകുപ്പ്. റോഡ് സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ ഗതാഗത വകുപ്പിന് നല്‍കിയത്. അടുത്തിടെ രാജ്യത്ത് മദ്യപിച്ച് വാഹമോടിച്ചുണ്ടായ അപകടമരണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മോയാഗ് മര്‍ഡോക് ഡ്രൈവിംഗ് ടെസ്റ്റുകള്‍ വീണ്ടും നടത്തുന്നതിന് ശുപാര്‍ശ ചെയ്തത്. ഇത്തരത്തില്‍ മരണമടയുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെ ഭയമില്ലെന്ന കാരണമാണ് ഇത്തരത്തില്‍ മദ്യപിച്ച് വാഹമോടിക്കാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതെന്ന് മോയാഗ് മര്‍ഡോക് പറഞ്ഞു. … Read more

മരുന്ന് വേട്ട…ഓണ്‍ ലൈന്‍ വില്‍പ്പനയ്ക്കായുള്ള €350,000 മൂല്യമുള്ള മരുന്നുകള്‍ പിടിച്ചെടുത്തി

ഡബ്ലിന്‍:  അറുപതിനായിരത്തോളം യൂണിറ്റ് അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ബോ‍ഡി ബില്‍ഡിങ് നടത്തുന്നവര്‍ക്ക് നല്‍കുന്ന സ്റ്റീറോയിഡ്, സെഡേറ്റീവുകള്‍ എന്നിവയടക്കം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുള്ള മരുന്നുകളുടെ വന്‍ശേഖരമാണ് പിടികൂടിയിരിക്കുന്നത്. ഒരാഴ്ച്ച നീണ്ട് നിന്ന് നടപടിയുടെ ഭാഗമായിരുന്നു ഇത്. പിടിച്ചെടുത്ത മരുന്നുകളില്‍ പകുതിയും ബോഡി ബില്‍ഡര്‍മാര്‍ ഉപയോഗിക്കുന്ന അനാബോളിക് സ്റ്റീറോയിഡുകളാണ്. ഹെല്‍ത്ത് പ്രോഡക്ട് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. റവന്യൂവിന്‍റെ കസ്റ്റംസ് സര്‍വീസും, ഗാര്‍ഡയും ഓപറേഷന് പിന്നിലുണ്ട്. പാന്‍ജിയ IX എന്ന പേരില്‍ ലോക വ്യാപകമായി നടത്തിയ നടപടിയുടെ ഭാഗമാണ് … Read more

ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിയമ ഭേദഗതി…വിഷയത്തില്‍ സ്വതന്ത്ര വോട്ടെടുപ്പ് അനുവദിക്കുമെന്ന് കെന്നി

ഡബ്ലിന്‍:  ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി സംബന്ധിച്ച് ജനങ്ങളുടെ അവബോധം എത്രയാണെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. സിറ്റിസണ്‍സ് അസംബ്ലി വിഷയം പരിശോധിക്കുമെന്നും സര്‍വകക്ഷി കമ്മിറ്റിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റ് കമ്മറ്റിയില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് ടിഡിമാര്‍ക്ക് സ്വതന്ത്ര വോട്ട് ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടാകുമെന്നും സൂചിപ്പിച്ചു. എട്ടാം ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി ഐറിഷ് സമൂഹത്തെ വിഭജിച്ച് നിര്‍ത്തുന്നതാണ്. സിറ്റിസണ്‍ അസംബ്ലിയിലേക്കുള്ളവരെ തിര‍ഞ്ഞെടുക്കേണ്ടത് വയസ് , ലിംഗം, മതം എല്ലാം നോക്കി ബഹുമാനത്തോടെയാണ്. പുതിയൊരു അവബോധം … Read more

അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ പ്രധാനമന്ത്രി

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമവുമായി ബന്ധപ്പെട്ട എട്ടാം ഭേദഗതിയെക്കുറിച്ച് സമവായമുണ്ടാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ട സമയമായെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫിയാന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ചില വ്യക്തികളെയും കുടുംബങ്ങളെയും അപേക്ഷിച്ച് ഈ വിഷയം വളരെ സെന്‍സിറ്റീവാണ്. ഈ വിഷയം അയര്‍ലന്‍ഡ് സമൂഹത്തെ വിഭജിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതു വളരെ നിഗൂഢമായ പ്രശ്‌നമാണെന്നും കെനി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായ രൂപീകരണം വളരെ പ്രധാനമാണ് ഈ വിഷയത്തില്‍. രാഷ്ട്രീയ നിലപാടുകളോ മറ്റു … Read more

ലീമെറിക്ക് സീറോ മലബാര്‍ സഭയുടെ ചുമതല ഫാ: ജോസ് ഭരണികുളങ്ങരയ്ക്ക്

ലീമെറിക്ക്: സീറോ മലബാര്‍ സഭയുടെ വികാരി സ്ഥാനം വഹിച്ചിരുന്ന പുരോഹിതന്‍ കേരളത്തിലേയ്ക്ക് മടങ്ങിയ ഒഴിവില്‍ ഫാ:ജോസ് ഭരണി കുളങ്ങര താല്‍ക്കാലില ചുമതല വഹിക്കും. ഇതു സംബന്ധിച്ച ഓദ്യോഗിക വിശദീകരണം ഇന്നലെ ആണ് സ്ഥിരീകരിച്ചത്. കോര്‍ക്ക്, ലീമെറിക്ക് സീറോ മലബാര്‍ ഇടവകകളുടെ ചുമതല വഹിച്ചിരുന്ന പുരോഹിതന്‍ പെട്ടെന്ന് കേരളത്തിലേയ്ക്ക് മടങ്ങിയതോടെ കോര്‍ക്കിലും ലീമെറിക്കിലും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു ചുമതലകള്‍ നടത്തിയിരുന്നത്. എന്നാല്‍ ലീമെറികില്‍ ധ്യാനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന സമയം നേതൃത്വം വഹിക്കുന്നതിന് പരിചയ സമ്പന്നനായ പുരോഹിതന്‍ എത്തുന്നത് … Read more

കൊന്നൊടുക്കാനുള്ള 8000 പേരുടെ ഹിറ്റ്‌ലിസ്റ്റുമായി ഐഎസ്; ലിസ്റ്റില്‍ അയര്‍ലന്‍ഡുകാരും; പിന്തുടര്‍ന്ന് കൊല്ലണമെന്ന് ആഹ്വാനം

ലണ്ടന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന എണ്ണായിരത്തിലധികം പേരുടെ വിവരങ്ങളുള്ള ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു. പട്ടികയില്‍ അയര്‍ലന്‍ഡുകാരുടെ പേരുകളും. ഐഎസ് അനുകൂല ഹാക്കര്‍ സംഘടനയായ യുണൈറ്റഡ് സൈബര്‍ കലിഫേറ്റ് (യുസിസി) ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഭൂരിഭാഗവും യുഎസ് പൗരന്മാരാണ്. ഇവരെക്കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി ആളുകളും പട്ടികയിലുണ്ട്. 8,138 പേരുടെ പട്ടികയില്‍ എല്ലാവരുടെയും പേരും ഇമെയില്‍ വിലാസവും യഥാര്‍ഥ വിലാസവും ലിസ്റ്റിലുണ്ട്. ഇതില്‍ 7,848 പേര്‍ യുഎസ് പൗരന്മാരാണ്. 1,445 പേര്‍ … Read more

ജൂണ്‍ 11 മുതല്‍ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജയറാം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഹോറര്‍ സിനിമ ‘ആടുപുലിയാട്ടം’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. യൂറോപ്പിലെ പ്രമുഖ സിനിമാ വിതരണക്കാരായ സ്വാമീസ് മൂവിസാണ് ആടുപുലിയാട്ടം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമ്യാകൃഷ്ണന്‍, ഓംപുരി, രമേഷ് പിഷാരഡി, ആശ ശരത്, സ്സജു നവോദയ, തമ്പി ആന്റണി, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. പളനി തൊടുപുഴ എന്നിവിടങ്ങളിലായാണ് ആടുപുലിയാട്ടം ചിത്രീകരിച്ചിരിക്കുന്നത്. പ്രദര്‍ശന വിവരങ്ങള്‍ ആടുപുലിയാട്ടം ODEON STILLORGAN 11 JUNE SATURDAY @ 11:45 AM 12 JUNE SUNDAY @ 11:45 AM … Read more

അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിരോധന നിയമത്തിനെതിരേ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തിലും എതിര്‍പ്പ് രൂക്ഷമാകുന്നു. ഏറ്റവുമൊടുവില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റിയും അബോര്‍ഷന്‍ നിയമങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. അമാന്‍ഡ മെല്ലറ്റെ എന്ന യുവതിയുടെ കേസ് പരിഗണിക്കവേയാണ് അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മനുഷ്യത്വ രഹിതമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരിക്കുന്നത്. അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മൂലം ഈ യുവതിക്ക് വിവേചനവും ക്രൂരതയും അപമാനവും നേരിടേണ്ടി വന്നുവെന്നാണ് കമ്മറ്റി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കമ്മറ്റിയുടെ അഞ്ചാമത് റിവ്യൂ … Read more

ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം: നടപടി ഉടനെന്ന് മന്ത്രി

ഡബ്ലിന്‍: അപേക്ഷകള്‍ക്ക് പെട്ടെന്ന് അനുമതി നല്‍കുന്നതിനും തട്ടിപ്പ് ഒഴിവാക്കുന്നതിനുമായി ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗന്‍. നിലവില്‍ പേപ്പര്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 2000 മുതല്‍ 2015 വരെ പാസ്‌പോര്‍ട്ട് ലഭിക്കുന്നവരുടെ എണ്ണം 338000 ല്‍ നിന്നും 670000 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് 730000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് നല്‍കി പണം തട്ടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തട്ടിപ്പ് പിടികൂടുന്നതിനായി ഓപ്പറേഷന്‍ … Read more