അയർലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത്
അയര്‍ലണ്ടിന്റെ പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായി നിലവിലെ ധനകാര്യമന്ത്രി മൈക്കേല്‍ മക്ഗ്രാത്ത്. മക്ഗ്രാത്തിനെ ഇയു കമ്മീഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവിലെ കമ്മീഷണറായ Fine Gael-ന്റെ Mairead McGuinness-ന് പകരമായി Fianna Fail-ന്റെ മക്ഗ്രാത്ത് സ്ഥാനമേറ്റെടുക്കും. നേരത്തെ ഇയു Economic and Financial Affairs Council (ECOFIN)-ല്‍ അടക്കം അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള മക്ഗ്രാത്ത്, യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയു കമ്മീഷണറാകുന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കും. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും ഉന്നത … Read more





