സൗജന്യ ജിപി:കരാറില്‍ ഒപ്പുവെച്ചത് പകുതി ഡോക്ടര്‍മാര്‍ മാത്രം

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പകുതിയോളം ഡോക്ടര്‍മാര്‍ മാത്രമാണ് 6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന കരാറില്‍ ഒപ്പുവെച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ച ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍ എച്ച്എസ്ഇ പുറത്തുവിട്ടു. സൗത്ത് ടിപ്പെറിയിലാണ് പദ്ധതിയെ അനുകൂലിക്കുന്ന ഡോക്ടര്‍മാര്‍ ഏറ്റവും കുറവുള്ളത്. 8 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കോര്‍ക്കിലും, കില്‍ഡെയര്‍, വെസ്റ്റ് വിക്ലോ, ലിമെറിക്, ലൂത്ത്, മീത്, വിക്ലോ എന്നിവിടങ്ങളിലും പദ്ധതിയെ അനുകൂലിച്ച് കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ … Read more

ഹെറോയിന്‍ വേട്ട…60 പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍: വ്യാപക മയക്ക് മരുന്ന് വേട്ടയുമായി ഗാര്‍ഡ. ഇതോടെ ഡബ്ലിന്‍, കോര്‍ക്ക്, വെക്സ്ഫോര്‍ഡ് മേഖലയില്‍ നിന്ന് അറുപത് പേര്‍ അറസ്റ്റിലായി. ഹെറോയിന്‍ ഇടപാട് നടത്തുന്നവരാണിവര്‍. കഴിഞ്ഞ നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ 50 ലേറെ താമസസ്ഥലങ്ങളാണ് മൂന്ന് കൗണ്ടികളിലായി റെയ്ഡ്ചെയ്തിരിക്കുന്നത്. മൂന്ന് മയക്കമരുന്ന വിതരണ ഗ്രൂപ്പുകളെ ലക്ഷ്യംവെച്ചാണ് നടപടികളെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു. ഡബ്ലിനില്‍ നഗരത്തിന്‍റെ തെക്കന്‍ ഉള്‍പ്രദേശത്ത് നിന്ന് ഇരുപത്തിയാറ് കാരനായ യുവാവിനെ അറിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപറേഷന്‍ ടെമ്പസ്റ്റ് എന്ന് പേരില്‍ തുടങ്ങി വെച്ച നടപടിയുടെ രണ്ടാം ഘട്ടമാണിത്. വടക്കന്‍ … Read more

സര്‍ക്കാര്‍ ഇടപെടേണ്ടതില്ല, ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ..

ഡബ്ലിന്‍:ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ. അടുത്ത പതിനെട്ട് മാസം കൊണ്ട് രാജ്യത്തിന്‍റെ സമ്പത് രംഗം  നാല് ശതമാനത്തിനടുത്ത് വളര്‍ച്ച നേടുമെന്നാണ് പ്രവചനം. ഈ വര്‍ഷം 4.4%, അടുത്ത വര്‍ഷം 3.7% എന്നിങ്ങനെയാണ് പ്രവചനം. മാര്‍ച്ചില്‍ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവചനത്തേക്കാള്‍ നിലവില്‍ വളര്‍ച്ചാ നിരക്ക് കൂടൂമെന്നാണ് വ്യക്തമാക്കുന്നത്.   തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനത്തിന് താഴെ 9.7% ഈ വര്‍ഷവും അടുത്ത വര്‍ഷം 8.4%ലേക്കും കുറയും. നിക്ഷേപങ്ങള്‍  ആഗോള തലത്തില്‍ തന്നെ കുറയും. … Read more

ഭാഷാ വൈവിദ്ധ്യത്തില്‍ അയര്‍ലണ്ട്…രാജ്യത്തുള്ളത് 184 ഭാഷകള്‍

ഡബ്ലിന്‍: രാജ്യത്ത് പത്തില്‍ ഒന്നിലേറെ പേര്‍ ഇംഗ്ലീഷോ ഐറിഷോ അല്ലാത്ത ഭാഷ സംസാരിക്കുന്നു… ബോന്‍ഞ്ചൂര്‍, സിന്‍ ചോ, കെഡു തുടങ്ങി വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ രാജ്യത്തിന്‍റെ ഭാഗമാണ്. ഭാഷാ വ്യത്യാസം പ്രകടമാകുന്നവര്‍ പ്രാദേശികമായി വ്യതിരിക്തത പുലര്‍ത്തുന്നുമുണ്ട്.  ഐറിഷോ, ഇംഗ്ലീഷോ അല്ലാതെ ഒന്നാം ഭാഷയായിട്ടുള്ളവര്‍  വിവിധ കൗണ്ടികളിലും ഡബ്ലിനിലെ നാല് കൗണ്‍സിലുകളിലും കാണാവുന്നതാണ്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ ഭാഷകള്‍ സംസാരിക്കുന്നവരുള്ളത് ഫിനഗാല്‍ മേഖലയിലാണ്. പോളിഷ്, ഫ്രഞ്ച്, ലിത്വാനിയന്‍, എന്നിങ്ങനെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടെ അഞ്ചില്‍ ഒരാള്‍ വീതവും. … Read more

യൂറോപ്പില്‍ ബുക്കിംഗ് സൗകര്യം ഒരുക്കി ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Cars in Kerala

വിയന്ന: കേരളത്തിലെ പ്രമുഖ Rent A Car ഗ്രൂപ്പായ ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Car & Wedding Cars ഇനി മുതല്‍ യോറോപ്പില്‍ എവിടെ നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദേശ മലയാളികള്‍ക്ക് കേരളത്തില്‍ അവധിയാഘോഷിക്കുവാനായി വളരെ എളുപ്പത്തില്‍ Rent A Car ബുക്ക് ചെയ്യുന്നതിനോടൊപ്പം ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് പുതിയതായി ആരംഭിച്ച Previlage Club card വഴി ഒട്ടേറെ ഓഫറുകള്‍ ലഭ്യമാണ്. യൂറോപ്യന്‍ മോഡല്‍ Rent A Car കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് … Read more

ലിഫ്റ്റില്‍ കുടുങ്ങി മൂന്ന് രാത്രി…ഐറിഷ് കന്യാസ്ത്രീയെ രക്ഷിച്ചു

ഡബ്ലിന്‍: ലിഫ്റ്റില്‍ കുടുങ്ങുക എന്നൊക്കെ കേട്ടിട്ടുണ്ട്…എന്നാല്‍ മൂന്ന് രാത്രിയില്‍ ലിഫ്റ്റില്‍ തന്നെ കഴിയേണ്ടി വരികയാണെങ്കിലോ.. റോമില്‍ ഐറിഷ് കന്യാസ്ത്രീയാണ് ഇങ്ങനെ ലിഫ്റ്റില്‍ പെട്ട് പോയത്. കൂട്ടിന് മറ്റൊരു കന്യാസ്ത്രീയും ഉണ്ടായിരുന്നു. കൂടെ കുടുങ്ങിയ കന്യാസ്ത്രീ ന്യൂസ് ലാന്‍ഡില്‍ നിന്നുള്ളതാണ്.ഇരുവരും ലിഫ്റ്റില്‍ താഴത്തെ നിലയിലേക്ക് വരുന്നതിനിടയില്‍ ഇലവേറ്റര്‍ നിന്ന് പോകുകയായിരുന്നു. വൈദ്യുതി ബന്ധം നിലച്ചതാണ് ലിഫ്റ്റ് നിന്ന് പോകാന്‍ കാരണമായത്. സഹായത്തിനായി കന്യാസ്ത്രീകള്‍ ഇതോടെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.  എന്നാല്‍ മാരിസ്റ്റ് സിസ്റ്റേഴ്സ് കോണ്‍വെന്‍റിലെ എല്ലാവരും ഇതിനോടകം കോണ്‍വെന്‍റില്‍ നിന്ന് പോയിരുന്നതിനാല്‍ … Read more

എച്ച്എസ്ബിസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു, അയര്‍ലന്‍ഡില്‍ എത്രപേരെ ബാധിക്കും

ഡബ്ലിന്‍: യൂറോപ്പിലെ വലിയ ബാങ്കായ എച്ച്എസ്ബിസിയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. എച്ച്എസ്ബിസിയുടെ 150 -ാം വാര്‍ഷികത്തില്‍ ആഗോളതലത്തില്‍ 50,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. യുകെയില്‍ മാത്രം എച്ച്എസ്ബിസി 8,000 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ചെലവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണു ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. യുകെയില്‍ 48,000 ജീവനക്കാരാണു ബാങ്കിനുള്ളത്. ഇതില്‍ 8,000 പേരെയാണ് ഒഴിവാക്കുന്നത്. അയര്‍ലന്‍ഡില്‍ എത്രപേരെയാണ് പിരിച്ചുവിടുക എന്നത് വ്യക്തമല്ല. രാജ്യത്ത് നാനൂറോളം എച്ച്എസ്ബിസി ജീവനക്കാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ബാങ്ക് അതിന്റെ 10 ശതമാനം ജീവനക്കാരെ ഒഴിവാക്കാനും … Read more

ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും

  ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് വീട്ടുടമസ്ഥര്‍ക്ക് സര്‍ക്കര്‍ ഗ്രാന്റ് നല്‍കുുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍കെല്ലി പ്രസ്താവിച്ചു. അയര്‍ലന്‍ഡിലെ രണ്ട് ലക്ഷത്തോളം വീടുകളിലെങ്കിലും ലെഡ് പൈപ്പുകളുണ്ടാകുമെന്ന് ഐറിഷ് വാട്ടര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. മീറ്റര്‍ ഘടിപ്പിക്കുന്നതിനിടയില്‍ ഐറിഷ് വാട്ടര്‍ 26,000 വീടുകളില്‍ ലെഡ് പൈപ്പുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. 28,000 വീടുകളിലേക്ക് ഐറിഷ് വാട്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ലിനില്‍ അനുവദനീയമായതിനേക്കാള്‍ എണ്‍പത് മടങ്ങ് വരെ അധികമാണ് കുടിവെള്ളത്തിലെ ലെഡിന്റെ അളവ്. ഇവിടെ ഇരുപത് വീടുകളില്‍ ഏറ്റവും കൂടിയ തോതില്‍ … Read more

നിരവധി ജോലി അവസരങ്ങളുമായി ഡബ്ലിനില്‍ ജൂണ്‍ 12 വെള്ളിയാഴ്ച കെയറര്‍ കോഴ്‌സ് ആരംഭിക്കുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((FETAC 5)കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ 5 കേന്ദ്രങ്ങളില്‍ ജൂണ്‍ മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,ലിംറിക്ക്,വാട്ടര്‍ ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ … Read more

ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നുദിവസം ലിഫ്റ്റില്‍ കുടുങ്ങിയ ഐറിഷ് കന്യാസ്ത്രീയെ രക്ഷപ്പെടുത്തി

  റോം: ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നുദിവസം ലിഫ്റ്റില്‍ കുടുങ്ങിയ ഐറിഷ് കന്യാസ്ത്രീയെ രക്ഷപ്പെടുത്തി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഇവര്‍ അപകട നില തരണം ചെയ്തതായി ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു. വെളളിയാഴ്ച റോമിലാണ് സംഭവം. കോണ്‍വെന്റ് ബില്‍ഡിംഗില്‍ വൈദ്യുതി തകരാറിലായതിനെ തുടര്‍ന്നാണ് 58 വയസുകാരിയും ഐറിഷ് വംശജയുമായ മാരിസ് സിസ്റ്ററും 68 വയസുകാരിയായ കിവിയിലെ ഒരു കന്യാസ്ത്രീയും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. രണ്ടു കന്യാസ്ത്രീകളും താല്‍ക്കാലികമായി താമസിച്ചിരുന്ന Marist ഗസ്റ്റ് ഹൗസിലെ ലിഫ്റ്റിലാണ് തകര്‍ന്നുവീണത്. ഇവര്‍ ഉച്ചത്തില്‍ സഹായമാവശ്യപ്പെട്ട് വിളിച്ചെങഅകിലും … Read more