ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!
ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) … Read more