ഗാള്‍വേ പള്ളിയില്‍ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും

ഗാള്‍വേ (അയര്‍ലണ്ട്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ആഗസ്റ്റ് 15 ,16(വ്യാഴം,വെള്ളി ) തീയതികളില്‍ നടത്തപ്പെടുന്നു. വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 15 നു രാവിലെ 8 മണിക്ക് വി.കുര്‍ബാന ,വി .കുര്‍ബാനയെത്തുടര്‍ന്നു വി.ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, കൈമുത്തു നേര്‍ച്ചവിളമ്പു എന്നിവ നടത്തപ്പെടും. തുടര്‍ന്ന് 9.30 ന് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഉദ്ഘാടനം ഇടവക വികാരി റവ.ഫാ.ബിജു പാറേക്കാട്ടില്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം കുട്ടികളെ പ്രായത്തിന്റെ … Read more

അയര്‍ലണ്ടിലെ പൊതുകടം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്: ഓരോ ഐറിഷ്‌കാരനും 42,500 യൂറോ കടക്കാരന്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പൊതുകടം വീണ്ടും 5 ബില്യണ്‍ യൂറോ വര്‍ധിച്ച് മൊത്തം 206 ബില്യണ്‍ യൂറോയിലെത്തി. മുന്‍പുണ്ടായ ആഗോള മാന്ദ്യത്തിന്റെ നാല് മടങ്ങ് കൂടുതലാണ് നിലവിലെ കടബാധ്യത. ദേശീയ ട്രഷറി മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടിന്റെ പൊതു കടം 201ബില്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് 5 ബില്യണ്‍ യൂറോ കൂടി അധിക ബാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് അയര്‍ലണ്ടില്‍ മറ്റൊരു മാന്ദ്യം കൂടി നൂറു ശതമാനം … Read more

അയര്‍ലണ്ടില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് അറിയിപ്പ് : രാജ്യവ്യാപകമായി യെല്ലോ വാണിങ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ യെല്ലോ റെയിന്‍ വാണിംഗ് പ്രഖ്യാപിച്ചു . നേരെത്തെ മണ്‍സ്റ്ററിലും, ലിന്‍സ്റ്ററിലും മാത്രമായി പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കിയത്. ഇന്ന് വൈകി പ്രഖ്യാപിച്ച മുന്നറിയിപ്പ് നാളെ രാവിലെ വരെ തുടരും. അര്‍ധരാത്രിയോടെ മഴ കനക്കുമെന്നാണ് അറിയിപ്പ്. അതാത് കൗണ്ടി കൗണ്‌സിലുകളും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ മെറ്റ് ഏറാന്‍ നിര്‍ദേശിക്കുന്നു. മഴയെത്തുടര്‍ന്ന് വെള്ളപൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ കഴിവതും ഇന്ന് രാത്രിയുള്ള യാത്ര ഒഴിവാക്കാനും … Read more

കമ്പ്യൂട്ടര്‍ തകരാര്‍ ബ്രിട്ടീഷ് എയര്‍ വേസ് 91 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡബ്ലിന്‍ : കമ്പ്യൂട്ടര്‍ തരാറിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍ വേസ് വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കി. ഡബ്ലിനില്‍ നിന്നുള്ളവയും, തിരിച്ചു ഡബ്ലിന്‍ എത്തേണ്ട വിമാനങ്ങള്‍ ഇന്നലെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഒരു സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 81 സര്‍വീസുകളും, ഗ്ലാസ്ഗോ, ഗെറ്റ് വിക്ക് എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അപ്രതീക്ഷിതമായി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലച്ചു. യൂറോപ്പില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ മണിക്കൂറുകളാണ് കാത്തിരിപ്പ് തുടര്‍ന്നത്. ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് … Read more

പ്രമുഖ ഇന്ത്യന്‍ ഇറക്കുമതി കമ്പനി ജീവനക്കാരെ തേടുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യോത്പന്ന ഇറക്കുമതി കമ്പനിയായ NRG Indian imports ltd ജീവനക്കാരെ തേടുന്നു. NRG Indian imports ltd is looking for experienced people to work within the areas of Sales and Marketing, Operations, Adminitsration, Accounting. all the opportunities are having part time and full time, with a competitive salary, People having 2+ years of experience and fluent … Read more

യൂറോപ്പുകാര്‍ക്ക് ഇനി യുകെ യിലേക്കുള്ള യാത്ര ചെലവ് കൂടും ; ഇന്റര്‍ റെയില്‍ പദ്ധതിയില്‍ നിന്നും ബ്രിട്ടീഷ് റയില്‍വേ പിന്‍വാങ്ങുന്നു: യു.കെ യാത്രയ്ക്ക് ബ്രിട്ട് റെയില്‍ പാസ് നിര്‍ബന്ധമാകും

ഡബ്ലിന്‍ : യൂറോപ്പില്‍ മുഴുവന്‍ യാത്ര അനുവദിക്കപ്പെടുന്ന ഇന്റര്‍ റെയില്‍ പദ്ധതിയില്‍ നിന്നും ബ്രിട്ടീഷ് റയില്‍വേ പുറത്താകുന്നു. 2020 മുതല്‍ യൂറോപ്പുകാര്‍ക്ക് ബ്രിട്ടനില്‍ യാത്ര ചെയ്യാന്‍ ഇന്റര്‍റെയില്‍ പാസ് അനുവദനീയമല്ല മറിച്ച് ഇവര്‍ ബ്രിട്ട് റെയില്‍ പാസ് എടുക്കേണ്ടിവരും. ഒരു നിശ്ചിത ട്രെയിന്‍ നിരക്കില്‍ യൂറോപ്പില്‍ മുഴുവന്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചിരുന്ന 50 വര്‍ഷത്തോളം പഴക്കമുള്ള ഒരു പദ്ധതിയാണ് ഇതിലൂടെ നഷ്ടമാകുന്നത്. യു,കെ യില്‍ ഉള്ളവരുടെ യാത്രയെ ഇത് ബാധിക്കില്ലെങ്കിലും മറ്റു യൂറോപ്പുകാര്‍ക്ക് ഈ നടപടി കനത്ത … Read more

എയര്‍ ലിംഗസ് വിമാനത്തില്‍ ചിതാഭസ്മം അടങ്ങിയ ബാഗ്ഗജ് നഷ്ടപ്പെട്ടു

ഡബ്ലിന്‍: എയര്‍ ലിംഗസ് വിമാനത്തില്‍ ചിതാഭസ്മം അടങ്ങിയ ബാഗേജ് നഷ്ടപ്പെട്ടതായി പരാതി . കഴിഞ്ഞ ശനിയാഴ്ച ആസ്‌ട്രേലിയയില്‍ നിന്നും ഡബ്ലിനില്‍ എത്തിയ ബോബ് ഗില്‍മോര്‍ എന്ന യാത്രക്കാരനാണ് ബാഗ് നഷ്ടമായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മരിക്കുന്നതിന് മുന്‍പ് മാതാപിതാക്കളുടെ അന്ത്യാഭിലാഷം അനുസരിച്ച് ചിതാഭസ്മം ബലിമിനയിലുള്ള ഇവരുടെ കുടുംബ ശ്മശാനത്തില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ബാഗ്ഗജ് നഷ്ടപെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എയര്‍ ലിംഗസ് ഒടുവില്‍ … Read more

ഷാജിയുടെയും സാറാമ്മയുടെയും കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു.

ഇടുക്കി ജില്ലയിലെ കൊടികുളം ഗ്രാമപഞ്ചായത്തില്‍ കുന്നേല്‍ വീട്ടിലെ കൂലിപ്പണിക്കാരായ ഷാജിയുടെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്. നിര്‍മ്മാണസാമഗ്രികളുടെ ഭീമമായ വിലയും, പണിക്കൂലിയും, അപ്രതീക്ഷിതമായി രോഗബാധിതയായ സാറാമ്മയും ഷാജിയുടെ അശ്രാദ്ധ പരിശ്രമത്തിലും ഒരു വീട് എന്ന ആ കുടുംബത്തിന്റെ സ്വപ്നങ്ങളില്‍ മങ്ങലേല്‍പ്പിച്ചു. മൈന്‍ഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ കുടുംബത്തിന് താങ്ങായി ഒരു പാര്‍പ്പിടം നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. സ്വപ്നവീട്’ എന്ന് പേരിട്ട ഈ പദ്ധതിക്കായി മൈന്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തേയും കലാ കായിക പരിപാടികളില്‍ നിന്ന് മിച്ചം … Read more

‘പുല്ലാങ്കുഴല്‍ നാദമായ്’ മെഗാ ഷോ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഡബ്ലിന്‍: സെപ്തംബര്‍ 21 ന് അയര്‍ലണ്ടില്‍ അരങ്ങേറുന്ന കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന ‘പുല്ലാങ്കുഴല്‍ നാദമായ്’ എന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും നോര്‍ത്ത് ഡബ്ലിന്‍ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനുമായ റെജി പി.വി സ്വോഡ്‌സിന് ആദ്യ ടിക്കറ്റ് നല്‍കി wmc പ്രസിഡന്റ് ബിജോയ് ടിക്കറ്റ് വില്‍പന ഉത്ഘാടനം ചെയ്തു. . വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പത്താമത് … Read more