ഡബ്ലിനില്‍ കുടിവെള്ളത്തില്‍ ലെഡിന്റെ അംശം പത്തിരട്ടി കൂടുതല്‍: അപകടകാരിയായ രാസവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ഡബ്ലിന്‍ : ഡബ്ലിന്‍ കൗണ്ടിയില്‍ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തില്‍ ലെഡിന്റെ അംശം വന്‍തോതില്‍ ഇന്ന് റിപ്പോര്‍ട്ട്. ഐറിഷ് വാട്ടര്‍ നടത്തിയ ടെസ്റ്റ് റിസള്‍ട്ട് ആണ് പുറത്തു വന്നത്. കുടിവെള്ളത്തില്‍ അനുവദനീയമായതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് ഈ രാസവസ്തുവിന്റെ അളവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഡബ്ലിന്‍ പ്രധാനമായും 8 ജലവിതരണ കേന്ദ്രങ്ങളിലാണ് ലെഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്. ഡണ്‍ലോഗയെര്‍, രത്ഡോണ്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏരിയ എന്നീ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഡബ്ലിനില്‍ ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ രാജ്യവ്യാപകമായി കുടിവെള്ള … Read more

അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍കെറ്റ് ചെയിന്‍ ആയ ടെസ്‌കോ 4,500 തൊഴിലാളികളെ പിരിച്ചുവിടുന്നു.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍കെറ്റ് ചെയിന്‍ ആയ ടെസ്‌കോ 4500 തൊഴിലാളികളെ പിരിച്ചുവിടുന്നു. മെട്രോ, എക്‌സ്പ്രസ്സ് ഷോപ്പുകളില്‍ നിന്നായിരിക്കും കൂടുതല്‍ ജീവനക്കാര്‍ ഒഴിവാക്കുക. ഈവര്‍ഷം മൊത്തം 9,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരെത്തെ പ്രഖ്യാപിച്ചിരുന്നു. വലിയതോതിലുള്ള പിരിച്ചുവിടലിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ടെസ്‌കോ ഷോപ്പുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ കൂടുതല്‍ ജീവനക്കാരെ ആവശ്യമില്ലെന്നാണ് കമ്പനിയുടെ മറുപടി. റീറ്റെയ്ല്‍ മേഖലയില്‍ വന്‍ തോതിലുള്ള പ്രതിസന്ധി പിടിമുറുക്കുന്നതിന്റെ ഭാഗമാണ് കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് പറയപ്പെടുന്നു. ഈ രംഗത്ത് … Read more

ഐറിഷ് ആശുപത്രികളില്‍ പാചകം ചെയ്യുന്ന പകുതിയോളം ഭക്ഷണ പദാര്‍ത്ഥങ്ങളും പുറംതള്ളുന്നു

ഡബ്ലിന്‍ : അയര്‍ലന്‍ഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ടി പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പകുതിയോളം ഭക്ഷണവും ഉപയോഗിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഭക്ഷണം ഉപേക്ഷിക്കപ്പടുന്ന സാഹചര്യം നിലനില്‍ക്കുന്ന വാര്‍ത്ത പുറത്തു വിട്ടത് സിന്‍ഫിന്‍ ആരോഗ്യ വക്താവ് ലൂയി ഓ റെയ്ലി യാണ്. ഈ ഇനത്തില്‍ ചെലവിടുന്ന തുക എച് .എസ് .ഇ യ്ക്ക് നഷ്ടപെടുകയാണെന്നും സിന്‍ഫിന്‍ പറയുന്നു. നാഷണല്‍ ഹെല്‍ത്ത് സസ്റ്റൈനബിലിറ്റി ഓഫീസ് (NHSO) കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഈ കാര്യം വ്യക്തമായി സൂചിപ്പിക്കുന്നത്. അതേസമയം … Read more

അയര്‍ലണ്ടില്‍ ശക്തമായ മഴ

കെറി : പടിഞ്ഞാറന്‍ അയര്‍ലണ്ടില്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് 8 കൗണ്ടികളില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. മഴയും, ശക്തമായ ഇടിമിന്നലും തുടരുന്നതിനാല്‍ കാലാവസ്ഥ കേന്ദ്രങ്ങള്‍ക്ക് പുറമെ പടിഞ്ഞാറന്‍ കൗണ്ടി കൗണ്‌സിലുകളും സുരക്ഷാ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡോനിഗല്‍ , കെറി, ലിമെറിക്ക്, കൊനഷ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ വ്യാപകമായത്. 20 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്തതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് റോഡ് ഗതാഗതവും തകരാറിലായി. റോഡില്‍ വേഗത കുറച്ച് … Read more

ആര്‍സെനിക് അളവ് കൂടുതല്‍ : 12 ഓളം കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം

ഡബ്ലിന്‍ : ലോന്‍ഡിസ്, സ്പാര്‍ ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ 10 ഓളം കുപ്പിവെള്ള കമ്പനികളുടെ ഉത്പന്നത്തിലും ആര്‍സെനിക് അളവ് പരിധിയിലും കൂടുതല്‍ ആണെന്ന് ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരിച്ചുവിളിച്ച ബ്രാന്‍ഡുകള്‍ ഷോപ്പുകളില്‍ നിന്നും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ആര്‍സെനിക് പാറകളില്‍ നിന്നുമാണ് ജലവിധാനത്തില്‍ എത്തുന്നത്. ഇതിന്റെ അളവ് പരിധിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ ശ്വാസകോശാര്‍ബുദം, മൂത്രാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകും.ആര്‍സെനിക് അളവ് കൂടിയ വെള്ളം സ്ഥിരമായി കുടിക്കുന്നത് ആന്തരികാവയവങ്ങള്‍ക്ക് … Read more

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് മറികടന്ന് ലിഫി നീന്തല്‍ മത്സരം ഇന്ന്

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ഇന്ന് ലിഫി നീന്തല്‍ മത്സരം ആരംഭിച്ചു. വര്‍ഷം തോറും നടന്നു വരുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാനും കാഴ്ചക്കാരാകാനും നിരവധി ആളുകളാണ് എത്താറുള്ളത്. നദിയിലെ വെള്ളത്തിന്റെ ഗുണമെന്ന കുറഞ്ഞതിനാല്‍ ഈ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മത്സരം മാറ്റിവെയ്ക്കാനാവില്ലെന്നായിരുന്നു സംഘാടകരുടെ തീരുമാനം. ഇത് 100 മത് ലിഫി സ്വിമ്മ് റേസ് ആണ് നടക്കുന്നത്. 6 ഓപ്പണ്‍ സീ റേസില്‍ പങ്കെടുത്തവര്‍ക്കാണ് ലിഫി സ്വിമ്മ് റേസില്‍ … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അടിസ്ഥാന വികസന സൗകര്യ കുറവ് ബിസിനസിനെ ബാധിക്കുന്നതായി എമിറേറ്റ്‌സ്

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിസ്ഥാന വികസന സൗകര്യം കുറഞ്ഞത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നതായി എമിറേറ്റ്‌സ്. ഏവിയേഷന്‍ റെഗുലേഷന്‍ കമ്മീഷന് സമര്‍പ്പിച്ച പരാതിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച് എയര്‍പോര്‍ട്ടിലെ സൗകര്യങ്ങളും വര്‍ദ്ധിക്കേണ്ടതുണ്ട് എമിറേറ്റ്‌സ് പരാതിയില്‍ പറയുന്നു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ഡബ്ലിനില്‍ ചെക് ഇന്‍ ഡെസ്‌ക് , ബോര്‍ഡിങ് ഗേറ്റ്‌സ് തുടങ്ങിയ സംവിധാങ്ങള്‍ തങ്ങളുടെ എയര്‍ക്രാഫ്റ്റ്‌ന് യോജിച്ചതല്ലെന്നും എമിറേറ്റ്‌സ് പറയുന്നു. എയര്‍പോര്‍ട്ടില്‍ വിമാന ട്രാഫിക്കുകളും കൂടുതലാണ്. ചില സമയങ്ങളില്‍ … Read more

അയര്‍ലണ്ടില്‍ എല്ലാ ആശയ വിനിമയ ഉപാധികള്‍ക്കും ബ്രോഡ് കാസ്റ്റിംഗ് ഫീ ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയ ബ്രോഡ് കാസ്റ്റിംഗ് നിയമം നടപ്പാക്കാനൊരുങ്ങി കമ്യൂണിക്കേഷന്‍ വകുപ്പ് . നിലവിലെ ടി.വി ലൈസെന്‍സ് ഫീ നിര്‍ത്തലാക്കി പകരം ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശയ വിനിമയ ഉപാധികള്‍ക്കും ഫീ ഈടാക്കുന്ന നിയമമാണ് വരാനിരിക്കുന്നത് . വീടുകളില്‍ ഇത്തരത്തിലുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാങ്ങള്‍ ഉപയോഗിക്കുന്നര്‍ ബ്രോഡ്കാസ്റ്റിംഗ് ഫീ നല്‍കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയുന്നത്. മാത്രമല്ല ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് ഫീ ഇപ്പോള്‍ വേണമെങ്കിലും കൂട്ടാനും, കുറയ്ക്കാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. അടുത്ത അഞ്ചു … Read more

അയര്‍ലണ്ടില്‍ ഒരു ലക്ഷത്തോളം പ്രൈമറി വിദ്യാര്‍ഥികള്‍ പഠിക്കുന്നത് തിങ്ങി നിറഞ്ഞ ക്ലാസ് മുറികളില്‍ : ഈ നിരക്ക് ഏറ്റവും കൂടുതല്‍ കെറിയിലെ സ്‌കൂളുകളില്‍ എന്നും റിപ്പോര്‍ട്ട്

ഡബ്ലിന്‍ : ഐറിഷ് പ്രൈമറി സ്‌കൂളുകളില്‍ കുട്ടികള്‍ പഠിക്കുന്നത് തിങ്ങിനിറഞ്ഞ ക്ലാസ് മുറികളില്‍ എന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ക്ലാസ് മുറിയില്‍ 40 കുട്ടികള്‍ വരെ പഠിക്കുന്നതായി കണ്ടെത്തി. പ്രൈമറി തലത്തില്‍ ഓരോ ക്ലാസ്സുകളിലും 25 കുട്ടികളെ മാത്രമേ ഉള്‍ക്കൊളിക്കാന്‍ പാടുള്ളു എന്ന ചട്ടം നിലനിക്കുമ്പോഴാണ് ഒരു ക്ലാസ്സില്‍ പരമാവധിയിലും ഇരട്ടി കുട്ടികളെ ഉള്‍ക്കൊളിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ 3,000 സ്‌കൂളുകളില്‍ 23,000 ഓളം ക്ലാസ്സ്മുറികളില്‍ 20 ശതമാനം മോശമായ നിലയില്‍ … Read more

ഇന്ത്യന്‍ അംബാസിഡറോടൊപ്പം ഒരു സായാഹ്നം

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ അംബാസിഡര്‍ തന്റെ രാജ്യത്തിലെ പൗരന്‍മാരുടെ സുഖവിവരങ്ങളന്വേഷിച്ച് വാട്ടര്‍ഫോര്‍ഡില്‍ എത്തി. ബഹുമാനപ്പെട്ട ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സന്ദീപ് കുമാര്‍ ഡബ്ലിനില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ തിനുശേഷം ആദ്യമായി ആണ് വാട്ടര്‍ഫോര്‍ഡില്‍ എത്തുന്നത്. വാട്ടര്‍ഫോര്‍ഡിലെ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളായ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, തമിള്‍ സംഘം , തമിള്‍ ഫ്രണ്ട്‌സ് വാട്ടര്‍ഫോര്‍ഡ്, മറ്റു ഇതര സംസ്ഥാനത്തില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. … Read more