വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറം : പുതിയ അധ്യയന വര്‍ഷത്തില്‍ ആശങ്കകള്‍ വിട്ടൊഴിയാതെ രക്ഷിതാക്കള്‍

ഡബ്ലിന്‍ : പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ പഠന ചെലവ് അയര്‍ലണ്ടില്‍ ശരാശരി വരുമാനക്കാരായ രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഓരോ വര്‍ഷവും പഠന സാമഗ്രികളുടെ വില വര്‍ദ്ധനവിനെ നേരിടാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ മാര്‍ച്ച് മാസത്തോടെ തന്നെ പണം ശേഖരണം തുടങ്ങിയിരിക്കുകയാണ് ചില രക്ഷിതാക്കള്‍. അധ്യയന വര്‍ഷം തുടങ്ങുന്നതിനു മൂന്ന് മാസം മുന്‍പെങ്കിലും കുടുംബ ബഡ്ജറ്റില്‍ നിന്നും മിച്ചം വെയ്ക്കുന്നവരും കുറവല്ല. സെപ്റ്റംബറില്‍ അടയ്‌ക്കേണ്ട പല ബില്ലുകളും മുടക്കുകയോ, കടം വാങ്ങിയോ മക്കളെ … Read more

വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ റെയ്‌നയെര്‍: പൈലറ്റുമാരും, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ആയിരകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും; ഹാര്‍ഡ് ബ്രെക്‌സിറ്റ് നടപ്പായാല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും സൂചന

ഡബ്ലിന്‍ : യൂറോപ്പില്‍ തൊഴില്‍ മേഖലയില്‍ മുന്‍പന്തിയിലുള്ള എയര്‍ലൈനുകള്‍ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജീവനക്കാരെ വെട്ടികുറയ്ക്കുന്ന തീരുമാനം അറിയിച്ചിരിക്കുന്നത് റെയ്‌നയെര്‍ ആണ്. പൈലറ്റുമാരും, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ ആയിരകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ഈ എയര്‍ ലൈന്‍ കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. റെയ്‌നയെറിന്റെ വരുമാനത്തില്‍ 21 ശതമാനം കുറവ് രേഖപെടുത്തിയതായും സി ഇ ഒ മൈക്കല്‍ ഒ ലേറി അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന എത്യോപ്യന്‍ വിമാന അപകടത്തെത്തുടര്‍ന്ന് മാക്‌സ് 737 വിമാനങ്ങള്‍ നിലത്തിറക്കിയതോടെയാണ് … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ഈ ശനിയാഴ്ച.

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. (ശനിയാഴ്ച്ച – 03- 08- 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ. റെക്‌സണ്‍, … Read more

കരാറില്ലാതെ ബ്രിട്ടന്‍ പിന്മാറിയാല്‍ അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് തൊഴിലില്ലായിമയും, മാന്ദ്യവും തന്നെയെന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി സെന്‍ട്രല്‍ ബാങ്ക് :

ഡബ്ലിന്‍ : ബ്രിട്ടനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും, ബോറിസ് ജോണ്‍സന്റെ തിരഞ്ഞെടുപ്പും അയര്‍ലണ്ടിനുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് സെന്‍ട്രല്‍ ബാങ്ക്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് ഏറ്റവും ദോഷകരമാകുക അയര്‍ലണ്ടിനെന്നും മുന്നറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട പാദവാര്‍ഷിക കണക്കനുസരിച്ച് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9% വും, അടുത്ത വര്‍ഷം 4.1% വുമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ താളം തെറ്റുന്നതോടെ വളര്‍ച്ച കുറയുമെന്ന് മാത്രമല്ല തൊഴിലില്ലായിമയും വര്‍ധിക്കും. ഇപ്പോഴത്തെ പല തൊഴില്‍ മേഖലയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ട്. … Read more

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശിയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ആര്‍ .പി കാര്‍ഡ് പുതുക്കാന്‍ അയര്‍ലണ്ടില്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം

ഡബ്ലിന്‍ : യൂറോപ്പിന് പുറത്തുനിന്നും അയര്‍ലന്‍ഡില്‍ പഠിക്കാനെത്തുന്നവര്‍ക്ക് ഐറിഷ് റസിഡന്റ് പെര്‍മിറ്റ് കാര്‍ഡ് പുതുക്കാന്‍ ഇനി നേരിട്ട് രജിസ്ട്രേഷന്‍ ഓഫീസില്‍ എത്തേണ്ടതില്ല. ഇവര്‍ക്ക് പുതുക്കേണ്ട സമയത്തു ഓണ്‍ലൈനില്‍ പുതുക്കല്‍ അപേക്ഷ നല്‍കാം. ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് ഇത് അറിയിച്ചിരിക്കുന്നത്. നിലവില്‍ ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുക. ഇവര്‍ക്ക് ഐ.ആര്‍ .പി കാര്‍ഡ് പുതുക്കലിന് ഡബ്ലിനിലെ ബര്‍ഗ് ക്വേ രജിസ്ട്രേഷന്‍ ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല പകരം പാസ്‌പോര്‍ട്ട് ഒഴികെയുള്ള മറ്റെല്ലാ രേഖകളും … Read more

അയര്‍ലണ്ടില്‍ രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്ക് നിരോധനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ Spar, Londis കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതില്‍ ആര്‍സെനികിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കണ്ടെത്തിയതിനാലാണ് ഉത്പന്നം തിരിച്ച് വിളിച്ചത്. 177 ബാച്ച് നമ്പറില്‍ പ്പെടുന്ന SPAR Water Still Sport 750ml , 1 Litre Londis Still Water എന്നിവയ്ക്കാണ് നിരോധനം ബാധകമാകുക എന്ന് ഐറിഷ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ആര്‍സെനിക് അളവ് കൂടുതലുള്ള കുപ്പിവെളം കുടിച്ചവര്‍ക്ക് പെട്ടെന്ന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ലെങ്കിലും തുടര്‍ച്ചയായ ഉപയോഗം അന്തരാവയവങ്ങള്‍ക്ക് തകരാറുകള്‍ … Read more

അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ ഇ സിഗരറ്റ് ഉള്‍പ്പെടെ പുകയില അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം. നിര്‍ദിഷ്ട പ്രായപരിധിയിലുള്ള കുട്ടികള്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാലും ഇവര്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഇ സിഗരറ്റ് ഉപയോഗം അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കും നിയമം ബാധകമാക്കിയത്. ഈ വര്‍ഷം സെപ്റ്റംബറോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കടകള്‍ക്ക് … Read more

ലിമറിക്കിലെ ജോര്‍ജ്ജിയ സുനിലിന്റെ മാതാവ് നിര്യാതയായി

ലിമെറിക്: ലിമെറിക്കില്‍ സ്ഥിരതാമസമാക്കിയ സുനില്‍ ഫിലിപ്പിന്റെ ഭാര്യാമാതാവ് വത്സമ്മ ചെറിയാന്‍ (61) നിര്യാതയായി.ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോര്‍ജ്ജിയ സുനിലിന്റെ മാതാവും അണക്കര ചാലില്‍ ചെറിയാന്റെ ഭാര്യയുമാണ് പരേത. സംസ്‌കാരം വ്യാഴാഴ്ച (ആഗസ്റ്റ് 1) ഉച്ചകഴിഞ്ഞ് ഇടുക്കി ആറാംമൈല്‍ സെ.തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെടും. മക്കള്‍ ജോര്‍ജ്ജിയ സുനില്‍ (ലെമെറിക്, അയര്‍ലണ്ട് ), സോണിയ (ഓസ്‌ട്രേലിയ)

മലയാളി നേഴ്സ് അനില ദേവസ്യ Mary from Dungloe മത്സരത്തിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു : കുടിയേറ്റ സമൂഹത്തില്‍ നിന്നും മത്സരത്തിനെത്തുന്ന ആദ്യ വനിത കൂടിയാണ് അനില

ഡോനിഗല്‍ : ഈ വര്‍ഷത്തെ മേരി ഫ്രം ഡാഗ്ലോ എന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി നേഴ്സ്. എല്ലാ വര്‍ഷവും ജൂലൈ അവസാനത്തില്‍ ഡോണിഗലില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഐറിഷ് മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് ഡോനിഗളിലെ ‘മേരി ഫ്രം ഡാഗ്ലോ’യെ തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് അവസാന മത്സരത്തിന് യോഗ്യത നേടിയത് അനില ദേവസ്യ എന്ന മലയാളി നേഴ്‌സ് ആണ്. കുടിയേറ്റ സമൂഹത്തില്‍ നിന്നും ആദ്യമായാണ് ഒരു ഒരു പെണ്‍കുട്ടി മത്സാരാര്‍ത്ഥിയായി … Read more

ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.

ലിമെറിക്ക് : ലിമെറിക്ക് സെന്റ്.മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍, വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍, ഫാ.റോബിന്‍ തോമസ്, ലിമെറിക്ക് ഹോസ്പിറ്റല്‍ ചാപ്ലയിന്‍, ഫാ.Eamon purcell എന്നിവര്‍ കാര്‍മികരായിരുന്നു. വി.കുര്‍ബാന മദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ഭാരതത്തില്‍ നിന്നും വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യത്തെ വനിതയായ വി.അല്‍ഫോന്‍സാമ്മയുടെ ജീവിതമാര്‍ഗം നമുക്കും വഴികാട്ടി ആകട്ടെ എന്ന് ഫാ.Eamon Purcell ഓര്‍മപ്പെടുത്തി. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി … Read more