മണിക്കൂറില്‍ 105 മൈല്‍ വേഗതയില്‍ ലെസ്ലി കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി എത്തുന്നു; പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന

ഡബ്ലിന്‍: ജനജീവിതം താറുമാറാക്കാന്‍ അടുത്ത കൊടുങ്കാറ്റ് ഐറിഷ് തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റായി അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ലെസ്ലിയാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ഞായറാഴ്ച മുതല്‍ കൊടുങ്കാറ്റിന്റെ തീവ്രത അനുഭവിച്ചു തുടങ്ങും. 105 kph വേഗതയില്‍ ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ആദ്യം യുഎസിലേക്ക് യാത്ര ചെയ്യുന്ന കൊടുങ്കാറ്റ് അവിടെ നിന്നും വഴിമാറി ഈ വാരാന്ത്യത്തോടെ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് … Read more

വാതില്‍പഴുതുകളില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം; ഡബ്ലിനിലെ ജനങ്ങൾ ജാഗ്രതയില്‍

ഡബ്ലിന്‍: വീടുകളിലെ വാതില്‍ പഴുതുകളില്‍ സെല്ലോ ടേപ്പ് ഒട്ടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ ജാഗ്രത പാലിക്കണമെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം. വീടുകളില്‍ ആളില്ലെന്ന സൂചന നല്‍കാനാണ് മോഷ്ടാക്കളുടെ ഈ സെല്ലോ ടേപ്പ് പരിപാടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ വീടുകളാണ് ഈ രീതിയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. മോഷ്ടാക്കളുടെ ഒരു രീതിയാണ് ഇതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. ലക്ഷ്യംവെയ്ക്കുന്ന വീടിന്റെ കീഹോളില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചാണ് നിരീക്ഷണം. നോര്‍ത്ത് സ്ട്രാണ്ടിലെ രണ്ട് വീടുകളില്‍ ഇത്തരത്തില്‍ ടേപ്പ് ഒട്ടിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. പല ഭാഗങ്ങളിലും … Read more

ആല്‍ക്കഹോള്‍ ബില്ല് ഡയലില്‍ പാസായി; അയര്‍ലണ്ടില്‍ ഇനി മദ്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്‍ ഡയലില്‍ പാസാക്കി. ബോട്ടിലുകളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക, മിനിമം പരിധി നിശ്ചയിക്കുക, ഷോപ്പുകളിലൂടെ മദ്യം വില്‍ക്കുന്ന രീതി നിര്‍ത്തലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 മുതല്‍ ഈ ബില്ല് നിയമനിര്‍മ്മാണസഭയുടെ പരിഗണനയിലുണ്ട്. രണ്ട് വര്‍ഷത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ബില്ല് ഡയലില്‍ പാസാക്കാകുന്നത്. കരഘോഷത്തോടെയാണ് ഡയല്‍ അംഗങ്ങള്‍ ബില്ലിനെ സ്വീകരിച്ചത്. പുതിയ നിയമമനുസരിച്ച് സ്‌കൂളുകളുടെ സമീപവും, … Read more

ഒഐസിസി അയര്‍ലണ്ട് നു പുതിയ നേതൃത്വം

ഡബ്ലിന്‍ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അയര്‍ലണ്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ അയര്‍ലണ്ട് ലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അന്‍പതില്പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം പി ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ … Read more

എസ്. പി ബാലസുബ്രമണ്യം അയര്‍ലണ്ടിലേക്ക്…

ഇന്ത്യന്‍ സംഗീതലോകത്ത്, ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കും അതീതനായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീത ചക്രവര്‍ത്തി ശ്രീ. എസ്. പി ബാലസുബ്രമണ്യം, 2019 ഫെബ്രുവരി 2)o തിയ്യതി, അയര്‍ലണ്ടില്‍ തന്റെ മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കാന്‍ എത്തുന്നു. അദ്ദേഹത്തോടൊപ്പം, പിന്തുണയേകാന്‍ അതിപ്രശസ്തമായ ‘ലക്ഷ്മണ്‍ ശ്രുതി ഓര്‍ക്കസ്ട്രയും’ ഉണ്ടായിരിക്കുന്നതാണ്. ‘ഡാഫൊഡില്‍സ്’ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി, അയര്‍ലന്‍ഡ് അവതരിപ്പിക്കുന്ന ഈ ബ്രഹത് സംരംഭത്തിന്റെ (SPB Classics 2019 a Complete Live Event) ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെയും, ടീസറിന്റെയും പ്രകാശനവും, ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലോഞ്ചിങ്ങും 29092018 … Read more

സ്‌കൂള്‍ പ്രവേശനത്തിന് കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അധികാരം എടുത്തുമാറ്റുന്ന ബില്ലില്‍ ഒപ്പ് വെച്ച് വിദ്യാഭ്യസ മന്ത്രി

ഡബ്ലിന്‍: കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയാനുള്ള ബില്ലില്‍ ഐറിഷ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ ഒപ്പു വെച്ചു. ഇതോടെ അടുത്ത അധ്യായന വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ കത്തോലിക്കാ സ്‌കൂളുകളിലും പ്രൈമറി സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്‌നാനം ചെയ്ത കുട്ടികള്‍ക്ക് നിലവിലുള്ള മുന്‍ഗണന ക്രമം ഇല്ലാതാകും. രാജ്യത്തെ 96 ശതമാനം പ്രൈമറി സ്‌കൂളുകളും നിയന്ത്രിക്കുന്ന കത്തോലിക്കാ സഭ സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്നാനം അനിവാര്യമായ യോഗ്യതയാക്കുന്നത് സഭാവിശ്വാസികളല്ലാത്ത രക്ഷിതാക്കള്‍ക്ക് പ്രായോഗിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി … Read more

റഡാര്‍ സംവിധാനത്തില്‍ ഗുരുതര തകരാര്‍; അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോര്‍ക്ക്: അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ റഡാര്‍ സംവിധാനം തകരാറിലായത് വ്യോമഗതാഗതത്തെ ഗുരുതരമായി ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായി. കോര്‍ക്ക്, ഷാനോന്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും ഇന്നലെ രാത്രി മുഴുവനും റദ്ദാക്കിയിരുന്നു. റഡാര്‍ തകരാറിലയതോടെ വ്യോമസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചയോടെ കോര്‍ക്കില്‍ ഏതാണ്ട് പ്രശ്‌നം പരിഹരിച്ചതായും വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുകയോ സമയമാറ്റം വരുത്തുകയോ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോഴും സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. … Read more

ഭക്ഷ്യസുരക്ഷാ നിയമലംഘനം: ഇന്ത്യന്‍ ഫുഡ്സ്റ്റാള്‍ ഉള്‍പ്പെടെ എട്ട് ഭക്ഷണശാലകള്‍ക്ക് താഴ് വീണു

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്ത് സെപ്റ്റംബറില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് ഭക്ഷണശാലകള്‍. ഡബ്ലിന്‍, കോര്‍ക്ക്, മീത്ത്, ഗാല്‍വേ, ലീമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലായി രണ്ട് റസ്റ്റോറന്റുകള്‍, രണ്ട് ടേക്ക് എവേ, ഒരു ഫുഡ് സ്റ്റാള്‍, രണ്ട് പലചരക്കുകട, രണ്ട് ഭക്ഷ്യനിര്‍മാണശാല എന്നിവയ്ക്കാണ് അടച്ചുപൂട്ടല്‍ ഉത്തരവ് ലഭിച്ചത്. ഇതില്‍ രണ്ടെണ്ണം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ തടയുന്നതിനുള്ള 1998 ലെ FSAI ആക്ട് പ്രകാരവും ആറെണ്ണം 2010 ലെ EC-ഭക്ഷ്യവസ്തുക്കളുടെ … Read more

ഐറിഷ് തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ്; തൊഴിലില്ലായ്മയില്‍ കുറവ് രേഖപ്പെടുത്തി; മലയാളികള്‍ക്ക് നേട്ടമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. . കഴിഞ്ഞ മാസത്തില്‍ 5.4 ശതമാനമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. ആഗസ്റ്റ് മാസത്തേക്കാള്‍ 0.2 ശതമാനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്ന 6.6 ശതമാനത്തില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും മികച്ച നേട്ടമായി കാണുന്നാതായി ഐറിഷ് തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നതിന് മുന്‍പുള്ള 2008 ഫെബ്രുവരി മാസത്തിനുശേഷം … Read more

യാത്രക്കാര്‍ക്ക് ഏറെ ചിലവേറിയ യൂറോപ്പിലെ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മൂന്നാം സ്ഥാനത്ത്

യൂറോപ്പിലെ ഏറ്റവും ചിലവേറിയ നഗരങ്ങളില്‍ ആദ്യ പത്തില്‍ എത്തിയിരിക്കുകയാണ് ഐറിഷ് തലസ്ഥാനമായ ഡബ്ലിന്‍. ട്രാവല്‍ സൈറ്റായ വാന്‍ഡറു നടത്തിയ സര്‍വേയിലാണ് യാത്രക്കാര്‍ക്ക് ഹോട്ടല്‍ വാടക, ഭക്ഷണം യാത്രാക്കൂലി തുടങ്ങിയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കേണ്ടി വരുന്ന യൂറോപ്പിലെ നഗരങ്ങളുടെ പട്ടികയിലാണ് ഡബ്ലിന്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഐസ്ലാന്റിലെ റേജാവിക്ക്, ഫ്രാന്‍സിലെ മൊണോക്കോ എന്നീ നഗരങ്ങളാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയത്. ലണ്ടന്‍ നാലാം സ്ഥാനത്തും ആംസ്റ്റര്‍ഡാം അഞ്ചാം സ്ഥാനത്തും എത്തി. ഹോട്ടല്‍, ടാക്‌സി, പൊതു ഗതാഗതം, … Read more