ഫാ.ആന്റണി നല്ലുകുന്നേലിന് യാത്രയയപ്പും, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ശനിയാഴ്ച്ച താലയില്‍

ഡബ്ലിന്‍:കഴിഞ്ഞ 9 വര്‍ഷക്കാലം ഐറിഷ് മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഫാ.ആന്റണി നല്ലൂക്കുന്നേലിന് യാത്രയയപ്പും,2010 വരെയുള്ള 10 വര്‍ഷം അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തക രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തിയ ശേഷം ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോയി അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്ന ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ജൂണ്‍ 20 ശനിയാഴ്ച്ച താലയില്‍നടത്തപ്പെടും. താലയിലെ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്ക് പള്ളിയ്ക്ക് സമീപമുള്ള സ്‌കൗട്ട് സെന്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സമ്മേളനം. അയര്‍ലണ്ടിലെ സേവനത്തിന് ശേഷം … Read more

അയര്‍ലന്‍ഡിലേയ്ക്ക് ബന്ധുക്കള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഒരു വര്‍ഷം കാലാവധി

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട്, ബന്ധുക്കള്‍ക്ക് രാജ്യത്തേയ്ക്ക് വരുന്നതിനായി ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നു.നേരത്തേ സിംഗ്ഗിള്‍ എന്‍ട്രി മാത്രം അനുവദിച്ചിരുന്നതിനാല്‍ നിരവധി തവണ വിസ അപേക്ഷിച്ചാല്‍ മാത്രമേ ഇവിടെ വന്ന് ഒരു വര്‍ഷമോ അതില്‍ അധികമോ നില്‍ക്കുവാന്‍ സാധിച്ചിരുന്നുള്ളു. പുതിയ വിസാ അനുവദിക്കള്‍ വഴി, കുടിയേറ്റക്കാരായ മലയാളികള്‍ക്ക് മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്ന്താമസിപ്പിക്കുന്നതിനായി എളുപ്പമാര്‍ഗ്ഗം ആയി തീരുമെന്നത് നിരവധി മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇതേ സമയം ഇവിടെ വരുന്ന ആള്‍ക്ക് പരമാവധി … Read more

സര്‍ക്കാര്‍ പ്രതീക്ഷയില്‍,75% ജിപിമാര്‍ സൗജന്യ ജിപി സേവനത്തിന് ഒപ്പിടുമെന്ന് വരേദ്ക്കര്‍

ഡബ്ലിന്‍: ഈ മാസം അവസാനമാകുമ്പോഴേയ്ക്കും നാലില്‍ മൂന്ന് ഭാഗം ജിപിമാരും കുട്ടികള്‍ക്കുള്ള സൗജന്യ ജിപി സേവന കരാറില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷ.  കഴിഞ്ഞ ദിവസം രജിസ്ട്രേഷന് വേണ്ടിയുള്ള തിരക്ക് മൂലം വെബ്സൈറ്റ് നിശ്ചലമായിരുന്നു. അതേ സമയം സേവനം നല്‍കാനുള്ള ഡോക്ടര്‍മാരാകട്ടെ  62%  പേര്‍ ഇനിയും കരാറിന്‍റെ ഭാഗമാകാന്‍ തയ്യാറായിട്ടില്ല.  ജൂലൈ ഒന്ന് ആകുമ്പോഴേക്കും അതായത് സേവനം നല്‍കി തുടങ്ങേണ്ട ദിവസമാകുമ്പോഴേക്കും 75%  ഡോക്ടര്‍മാരും കരാറിന്‍റെ ഭാഗമാകുമെന്നാണ് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ പ്രവചനം. ചിലമേഖലകളില്‍ ജിപിമാര്‍ പങ്കാളികളാകുന്നത് വളരെ കുറച്ചാണ് … Read more

ലിമെറിക്ക് നോവേനയ്ക്ക് പതിനായിരങ്ങളെത്തി..

ഡബ്ലിന്‍: സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ ഫലിക്കുന്നു, രാജ്യത്തെ ഏറ്റവും വലിയ ഒമ്പത് ദിന നോവേനയ്ക്ക് എത്തിയത് പതിനായിരത്തിലേറെ പേര്‍. റിഡംപ്റ്റോറിസ്റ്റ് വിശ്വാസി സമൂഹമാണ് നോവേന സംഘടിപ്പിക്കുന്നത്. മൗണ്ട് സെന്‍റ് അല്‍ഫോണ്‍സ് ചര്‍ച്ചില്‍ ശനിയാഴ്ച്ച പരിപാടികള്‍ സമാപിച്ചു. രാജ്യത്തെ മതപരമായ ഒത്തു കൂടലുകളില്‍ ഏറ്റവും വലിയ ഒന്ന് കൂടിയാണ് പരിപാടി. 1973 മുതല്‍ തുടങ്ങിയതാണ് നോവേന. 30,000 ലധികം പേരാണ് ഓരോ ദിവസവും പങ്കെടുക്കാറുള്ളത്. എന്നാല്‍ ജനപങ്കാളിത്തം പിന്നീട് കുറഞ്ഞ് വന്നു. ഓരോ ദിവസത്തെയും പത്ത് സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ … Read more

രണ്ട് സെന്‍റ് നാണയങ്ങളോട് വിടപറയാന്‍ തയ്യാറെടുക്കൂ..

ഡബ്ലിന്‍: രണ്ട് സെന്‍റ് നാണയങ്ങളോട് വിടപറയാന്‍ തയ്യാറായികൊള്ളൂ. സര്‍ക്കാര്‍ ഇക്കാര്യം മന്ത്രി സഭയില്‍ പരിഗണിക്കുന്നു. പ്രാദേശികമായി നാണയംപിന്‍വലിക്കുന്നത് പരീക്ഷിച്ച് വിജയിച്ച സാഹചര്യത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് നീക്കം. ധനകാര്യമന്ത്രി മൈക്കിള്‍ നൂനാന്‍ നാണയം പിന്‍വലിക്കുന്നതിന നിര്‍ദേശം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.  പിന്‍വലിക്കാനുള്ള പ്രധാനകാരണം നാണയത്തിന്‍റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ ഇവയുടെ നിര്‍മ്മാണത്തിന് ചെലവ് കൂടുതലുണ്ടെന്നതാണ്. കഴിഞ്ഞ വര്‍ഷം നാഷണല്‍ പേയ്മെന്‍റ് പ്ലാന്‍ ഇക്കാര്യം പരീക്ഷണാടിസ്ഥാനത്തില്‍ വെക്സ്ഫോര്‍ഡില്‍ നടപ്പാക്കിയത് പോലെ ദേശീയമായി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു. ഒന്നും രണ്ടും സെന്‍റ് കോയിനുകളാണ് ഇത് … Read more

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജൂണ്‍ 6 ശനിയാഴ്ച ഫാ. ജോബി സ്‌കറിയ, അനീഷ് ജോണീന് രജിസ്‌ട്രേഷന്‍ ഫോം നല്കികൊണ്ട് നിര്‍വഹിച്ചു. 2015 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസിലാണ് കുടുംബസംഗമം നടത്തുന്നത്.

6 വയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി:തിരക്ക് വര്‍ധിക്കുമെന്ന ജിപിമാരുടെ ആശങ്കയെ തള്ളി മന്ത്രി

ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതി നടപ്പായാല്‍ മാതാപിതാക്കള്‍ യാതൊരു കാരണവുമില്ലാതെ ഇടയ്ക്കിയ്ക്ക് കുട്ടികളുമായി ജിപിമാരെ കാണാന്‍ വരുമെന്ന ആശങ്ക വേണ്ടെന്ന് പ്രൈമറി മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ച് അറിയിച്ചു. ജിപി പ്രാക്ടീസില്‍ വെയ്റ്റിംഗ് ടൈം വര്‍ധിക്കുമെന്ന് പറഞ്ഞ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷമേഴ്‌സ് (NAGP) പദ്ധതിയെ എതിര്‍ക്കുകയാണ്. എന്നാല്‍ അവരുടെ ഭയാശങ്കകളെ കാത്‌ലീന്‍ ലിഞ്ച് എതിര്‍ത്തു. ഞാന്‍ അവരുടെ വാദഗതികള്‍ അംഗീകരിക്കുന്നില്ലെന്നും ഞാന്‍ അവരുടെ വാദഗതികള്‍ അംഗീകരിക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായറിയാമെന്നും RTE … Read more

താലയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ

??? ???????? ??????????? ?????? ????????? ?????????????? ??????????????? ?????????? ??????? ???????? 2015 ????? 30, ???? 1, 2, 3 ??????????? ??? ???????? ??????????? ???????? ??????? ????? ???????????????. ?????????????? ??????? ????????? ????????????, ????? ??????? ????? ???????????, ?????? ?????, ?????? ???????? ????????? ?? ?? ???????? ??????????????????????????. ???? ????????? ?????? ????????????? ??? ???????????? ? ????????? ??????? ??????????????? ????? ???????????? ???????????????????? … Read more

ഫേസ്ബുക്കിന് മീത്തില്‍ പുതിയ ഡാറ്റാ സെന്‍റര്‍…200 മില്യണ്‍ നിക്ഷേപം വരും

ഡബ്ലിന്‍:  സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്മാരായ ഫേസ്ബുക്ക്  മീത്തില്‍ പുതിയ ഡാറ്റാ സെന്‍റര്‍ തുടങ്ങുന്നതിന് തയ്യാറെടുക്കുന്നു. ഇതിനായി അപേക്ഷ നില്‍കിയതായാണ് റിപ്പോര്‍ട്ടുള്ളത്.  കഴിഞ്ഞ ആഴ്ച്ചയാണ് ഫേസ് ബുക്ക് Cloneeയില്‍ യൂറോപ്യന്‍ ഡാറ്റാ സെന്‍റര്‍ പണിയുമെന്ന് അറിയിച്ചിരുന്നത്. നൂറ്കണക്കിന് താത്കാലികമായി നിര്‍മ്മാണ തൊഴിലും, ഡസന്‍കണക്കിന് പേര്‍ക്ക് പൂര്‍ണസമയ ജോലിയും ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. €200 മില്യണ്‍ ആയിരിക്കും നിക്ഷേപം. ഇതോടെ  ഫേസ്ബുക്കിന്‍റെ ജീവനക്കാര്‍ രാജ്യത്ത് ആയിരം കവിയും. കമ്പനിയുടെ  യൂറോപിലെ രണ്ടാമത്തെ ഡാറ്റാസെന്‍ററും ലോകത്തിലെ അഞ്ചാമത്തെ ഡാറ്റാ സെന്‍ററുമാകും … Read more

യൂറോപ്യന്‍ യൂണിയനില്‍ എവിടെയും ചികിത്സ തേടാന്‍ സിബിഡി പദ്ധതി

ഡബ്ലിന്‍: ഐറിഷ് ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക്  യൂറോപ്യന്‍ യൂണിയനില്‍ എവിടെ വേണമെങ്കിലും ചികിത്സ തേടാനാവും ചെലവാകട്ടെ എച്ച്എസ്ഇ വഹിക്കും.  ക്രോസ്ബോര്‍ഡര്‍ ഹെല്‍ത്ത് കെയര്‍ ഡയറക്ട്രീവ് (സിബിഡി) പ്രകാരം കഴിഞ്ഞ വര്‍ഷം മുതലാണ് യുറോപ്യന്‍ അടിസ്ഥാനത്തില്‍ ഇത് നിലവില്‍ വന്നത്. ഫെബ്രുവരിയില്‍ നടത്തിപ്പിന് വേണ്ടി ഡബ്ലിനില്‍ ഓഫീസും തുറന്നു. പദ്ധതി പ്രകാരം ഐറിഷ് സംവിധാനത്തിനകത്ത് ലഭിക്കുന്ന ഏത് ചികിത്സയും യൂറോപ്യന്‍ യൂണിയനില്‍ രോഗികള്‍ക്ക് ലഭിക്കും. ഡെന്‍റല്‍ കെയര്‍, ഫിസിയോ തെറാപ്പി, മാനസികാരോഗ്യ ചികിത്സ ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.  വടക്കന്‍ അയര്‍ലന്‍ഡില്‍ … Read more