അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു; തിളക്കമാര്‍ന്ന വിജയവുമായി മലയാളികള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ ഇന്ന് പുറത്തുവന്നു. രാജ്യത്തൊട്ടാകെ കാത്തിരിക്കുന്നത് 57,000 ലേറെ വിദ്യാര്‍ഥികളാണ്. പുതുക്കിയ പരീക്ഷാ ഗ്രേഡിംഗ് സിസ്റ്റവും, CAO പോയിന്റ് സ്‌കെയിലും ഉള്‍പ്പെടുത്തിയ രണ്ടാമത്തെ പരീക്ഷ ഫലപ്രഖ്യാപനമാണിത്. അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ തിളക്കമാര്‍ന്ന വിജയമാണ് കൈവരിച്ചത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി റിച്ചാഡ് ബ്രൂട്ടണ്‍ ആശംസകള്‍ അറിയിച്ചു. സ്റ്റേറ്റ് എക്‌സാം കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് 8 വിഷയങ്ങളില്‍ ഹയര്‍ ലെവല്‍ എ1 ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം … Read more

ലിവിംഗ് സെര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലേ ? നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം

ലിവിംഗ് സര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീലിന് നല്‍കാനുള്ള അവസരം ലഭ്യമാണ്. സെപ്തംബര്‍ 2 നകം അപ്പീല്‍ നല്‍കേണ്ടതാണ്. ?ഈ വര്‍ഷം മുതല്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പും ഓറല്‍ പരീക്ഷയുടെ ശബ്ദരേഖയും വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അപ്പീല്‍ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഒറിജിനല്‍ ഈ മാസം അവസാനം ലഭ്യമാക്കുന്നതാണ്. ഈ ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് അവരുടെ ഉത്തരക്കടലാസ് വിലയിരുത്തുന്നതിന് മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. ലിവിംഗ് സര്‍ട്ട് ഫലത്തോടൊപ്പം സ്‌കൂളില്‍ ലഭ്യമായ ഫോമില്‍ ആവശ്യമായവ പൂരിപ്പിച്ച് നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് … Read more

പാപ്പയെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു; മുന്‍കൂട്ടി ബുക്ക് ചെയ്ത് പതിനായിരക്കണക്കിന് പേര്‍

ഡബ്ലിന്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് അയര്‌ലണ്ടിലെത്താന്‍ ഇനി ദിവസങ്ങള്‍മാത്രം. ഓഗസ്റ്റ് 21മുതല്‍ 26വരെയുള്ള ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും എത്തുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ സ്വീകരിക്കാന്‍ അയര്‍ലന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പ ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്. 1994ല്‍ റോമില്‍ തുടക്കംകുറിച്ച ഡബ്ല്യു.എം.ഒ.എഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ (വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാ മിലീസ്) ഒന്‍പതാമത് കൂട്ടായ്മയ്ക്കാണ് അയര്‍ലന്‍ഡ് വേദിയാവുക. ലോക കുടുംബസംഗമത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അയര്‍ലന്‍ഡിന് ലഭിക്കുന്നത് ആദ്യമായാണ്. നാലു പതിറ്റാണ്ടിനുശേഷമാണ് … Read more

നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; അയര്‍ലണ്ട് മലയാളികളുടെ പ്രവാസികളുടെ ഓണയാത്ര അനിശ്ചിതത്വത്തില്‍

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമെ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഴ കറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച … Read more

ലിവിങ്ങ് സേര്‍ട്ടില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങി മലയാളി വിദ്യാര്‍ത്ഥിനി അഭിമാനമായി

  ലീമെറിക്ക്: അയര്‍ലന്‍ഡിലെ ലിവിങ്ങ് സേര്‍ട്ട് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ നീനായിലെ മലയാളി വിദ്യാര്‍ത്ഥിനി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി മലയാളി സമൂഹത്തിന്റെ അഭിമാനമായി. നീനാ ആശുപത്രിയില്‍ ജോലി ചെയ്യുന്നബാബു ആന്‍ഡ്രൂ- ലിസി  സ്ദമ്പതികളുടെ മകള്‍ മരിയ ബാബു ആണ് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് 100 ശതമാനം മാര്‍ക്കും വാങ്ങിയത്. കൗണ്ടി ഓഫ്‌ലീയിലെ തുളമോറില്‍ബിര്‍സെന്റ്.ബ്രന്‍ഡന്‍ കമ്മ്യുണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആണ് മരിയ.  ഏക സഹോദരന്‍ ആന്‍ഡ്രൂ ബാബു. കേരളത്തിലെ പെരുമ്പാവൂര്‍ സ്വദേശികളായ കുടുംബം പത്ത് വര്‍ഷങ്ങളായി … Read more

ഓണസദ്യയുടെ രാജാവായ റോയല്‍ കാറ്ററേഴ്‌സ് ഓണസദ്യ ഫാമിലി കിറ്റ് തിരുവോണനാളില്‍ ലഭ്യം

അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും പ്രമുഖ കാറ്ററിംഗ് കമ്പനിയായ ഡബ്ലിന്‍ റോയല്‍ കാറ്ററേഴ്‌സ് തിരുവോണനാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവശ്യമായ ഓണസദ്യയുടെ ഫാമിലി കിറ്റ് 60 യൂറോ (4 പേര്‍ക്ക് കഴിക്കുവാനുള്ള) നിരക്കില്‍ ഡബ്ലിനിലെ താല,ലൂക്കന്‍, ഫിംഗ്ലാസ്, സാന്‍ട്രി, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ എന്നിവിടങ്ങളില്‍ വൈകിട്ട് 7 മണിക്ക് ബുക്കിംഗ് അനുസരിച്ച് എത്തിച്ച് നല്‍കുമെന്ന് റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു. നാളിത് വരെ മലയാളികള്‍ നല്‍കി വരുന്ന സ്‌നേഹത്തിന് നന്ദി അറിയിക്കുന്നതിനോടൊപ്പം സെപ്തംബര്‍ 15, 16 തീയതികളില്‍ ഡബ്ലിനിലും കോര്‍ക്കിലുമായി റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന … Read more

കൊച്ചി വിമാനത്താവളം ആഗസ്റ്റ് 18 ശനിയാഴ്ച വരെ അടച്ചു.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ നിര്‍ത്തി വെച്ചു. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാലാണ് 4 ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് കൊച്ചിന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കിയതായി ഡബ്ലിനിലെ യൂറേഷ്യ ട്രാവല്‍സ് അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈന്‍സുമായോ കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം നമ്പരിലോ 04843053500, 2610094 ബന്ധപ്പെടണമെന്ന് യൂറേഷ്യ ട്രാവല്‍സ് അറിയിച്ചു.

നൈറ്റ് വിജിലും, റവ .ഫാ. ആന്റണി ചീരംവേലിക്കും, റവ.ഫാ .മാനുവേല്‍ കാരിപ്പോട്ടിനും, യാത്രയയപ്പും. (17/08/2018 ന് ).

രാത്ഡ്രം : കൗണ്ടി വിക്ലോയിലെ, രാത്ഡ്രമിലുള്ള, സെയിന്റ്. മേരീസ് & സെയിന്റ്. മൈക്കിള്‍സ്സ് ചര്‍ച്ചില്‍ വച്ച് ഈ വരുന്ന വെള്ളിയാഴ്ച്ച (17-08-2018)രാത്രി07:00ന് ജപമാലയോടെ നൈറ്റ് വിജിലില്‍ ആരംഭിക്കുന്നതാണ്, ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, വിശു. ആന്തോണീസിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, നടത്തപ്പെടുന്നതാണ്. രാത്രി 10:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ .ഫാ. ആന്റണി ചീരംവേലിയും , റവ.ഫാ. മാനുവേല്‍ കാരിപ്പോട്ടും, നേതൃത്വം നല്‍കുന്നതാണ്. ഇതെ തുടര്‍ന്ന്, അയര്‍ലണ്ടിലെ തങ്ങളുടെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന … Read more

ഒരുമയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കാവന്‍ മലയാളികള്‍, ഓണാഘോഷം ഓഗസ്റ്റ് 25 ന്

കാവന്‍: ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സുവര്‍ണ്ണനാളുകളെ അനുസ്മരിപ്പിച്ച് തിരുവോണത്തെ വരവേല്ക്കാനൊരുങ്ങി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഗൃഹാത്വരത്തിന്റെ മധുരമുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഒരുമയുടെ ഉത്സവം പ്രൗഢഗംഭീരമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവോണ നാളില്‍ ഓഗസ്റ്റ് 25 ന് ബാലിഹയ്സ് കമ്മ്യുണിറ്റി ഹാളില്‍ രാവിലെ 10.00 മുതല്‍ വര്‍ണ്ണവൈവിധ്യങ്ങളോട് കൂടിയ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തപ്പെടും. പ്രജകളുടെ ക്ഷേമം തേടി എത്തുന്ന മാവേലി മന്നന് ഉജ്വല വരവേല്‍പ്പ് നല്‍കി കലാപരിപാടികള്‍ക്ക് തുടക്കമാകും. തിരുവാതിരയും പുലികളിയും ആവേശത്തിമിര്‍പ്പിലാക്കുന്ന ഓണക്കളികളും സര്‍വോപരി നാവിന് രുചിയൂറും ഓണസദ്യയും … Read more

ലിവിങ് സെര്‍ട്ട് അമിത ഭാരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതായി പഠനം

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് കുട്ടികളില്‍ പഠനഭാരവും മാനസിക സമ്മര്‍ദ്ദവും കൂടി വരുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡി.യു.യു, ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ കോളേജ് എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ ശക്തിയെ മാത്രം ആശ്രയിച്ച് നടത്തുന്ന പരീക്ഷയില്‍ അവര്‍ മാനസീക പിരിമുറുക്കത്തില്‍ അകപ്പെട്ടുപോകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡെനീസ് ബേണ്‍സ് സൂചിപ്പിച്ചു. കുട്ടികളുടെ സര്‍ഗീയ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിലവിലെ ലിവിങ് സെര്‍ട്ട് പരീക്ഷ സമ്പ്രദായം തടസ്സം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ ചിന്താശേഷി … Read more