സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സിന്റെ ഡെയ്‌ലി ഡിലൈറ്റ് ബ്രയിന്‍സ്റ്റോമ് june 4 ന്

അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി മനസ്സിന്റെ ഇന്ദ്രിയങ്ങളെയും ,വികാരങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വളരെ വ്യതസ്തമായ ഒരു കലാസന്ധ്യക്കു കളമൊരുങ്ങുന്നു .മനുഷ്യ മനസ്സുകളെ ഉള്‍ക്കണ്ണുകൊണ്ടു വായിക്കുവാനും , നിയന്ത്രിക്കുവാനുമുള്ള അപൂര്‍വ സിദ്ധികള്‍ കൈമുതലായുള്ള ലോകത്തിലെ തന്നെ എണ്ണമറ്റ മൈന്‍ഡ് റീഡിങ് സ്‌പെഷ്യല്സ്റ്റുകളിലൊരാളായ , മെന്റലിസ്‌റ് ആതി കാഴ്ചക്കാരെ അവ്ശ്വസനീയതയുടെ പരകോടിയില്‍ എത്തിക്കുവാന്‍ ജൂണ്‍ 4 നു ഐറിഷ് മണ്ണില്‍ കാലുകുത്തുന്നു . ആതിയോടൊപ്പം , പ്രായഭേദമെന്യേ സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന വയലിന്‍ ഇതിഹാസം ശബരീഷ് പ്രഭാകറും ഇമ്മോര്‍ട്ടല്‍ രാഗാ ബാന്‍ഡും, … Read more

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ബെല്‍ഫാസ്റ്റില്‍ പ്രക്ഷോഭം

ബെല്‍ഫാസ്‌റ് : വടക്കന്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അബോര്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് മറ്റൊരു സമരവുമായി ആളുകള്‍ രംഗത്തെത്തിയത്. അയ്യായിരത്തിലതികം ആളുകള്‍ അണിനിരന്ന സമരത്തില്‍ വടക്കന്‍ അയര്‍ലണ്ട് സര്‍ക്കാരിനെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബെല്‍ഫാസ്റ്റ് സമരപരിപാടിക്ക് ശേഷം ഡറി യിലും ഇതേ ആവശ്യം ഉന്നയിച്ചു സമരം നടന്നു. തെക്കന്‍ അയര്‍ലണ്ടില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കപെടുമ്പോള്‍ വടക്കുകാര്‍ക്ക് ഇതെല്ലം നിഷേധിക്കപെടുകയാണെന്ന് സമരക്കാര്‍ പറയുന്നു. യു കെ യിലും, അയര്‍ലണ്ടിലും … Read more

കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി ജൂണ്‍ 4 തിങ്കളാഴ്ച വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍

ജൂണ്‍ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോള്‍മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒന്‍പതു മണി മുതല്‍ വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും നാല്, അഞ്ച് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും ആറ്, ഫസ്റ്റ് ഇയര്‍ ക്ലാസ്സ് കുട്ടികളുടെ … Read more

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍……ട്രിനിറ്റി കോളേജിലെ മുത്തശ്ശി മരം ഇനിയൊരു ഓര്‍മ്മ മാത്രം

ഡബ്ലിന്‍ : ഡബ്ലിന്‍ ട്രിനിറ്റിയിലെ 170 വര്‍ഷം പഴക്കമുള്ള മുത്തശ്ശിമരം പൊട്ടി വീണു. ട്രിനിറ്റിയിലെ ലൈബ്രറി സ്‌ക്വയറിലുള്ള അപൂര്‍വയിനം മേപ്പിള്‍ മരമാണ് ഇന്നലെ രാത്രിയോടെ മുറിഞ്ഞ് വീണത്. 1840-തില്‍ നട്ട മരമായിരുന്നു ഇതെന്ന് ട്രിനിറ്റി കോളേജ് പറയുന്നു. ഈ മരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മരത്തടിയ്ക്ക് ഏറ്റ ക്ഷയമാണ് മരം മുറിഞ്ഞു വീഴാന്‍ കാരണമെന്ന് കോളേജ് അധികൃതര്‍ സ്ഥിരീതീകരിച്ചു. ഈ മരത്തടി ഉപയോഗിച്ച് കോളേജിലേക്കുള്ള ഫര്‍ണിച്ചര്‍ നിര്‍മിക്കുമെന്നു കോളേജ് വ്യക്തമാക്കി.   ഡികെ

79 യൂറോ നിരക്കില്‍ 15 മാസം yupptv വരിക്കാരാകാം

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്ന പ്രമുഖ കമ്പനിയായ yupptv യുടെ വിവിധ പാക്കേജുകള്‍ 79 യൂറോ നിരക്കില്‍ 15 മാസ കണക്ഷന്‍ അയര്‍ലണ്ടിലെ റീസെല്ലറില്‍ നിന്നും സ്വന്തമാക്കാം. മലയാളം, തമിഴ്, ഹിന്ദി, തെലുഗു തുടങ്ങിയ വിവിധ പാക്കേജുകള്‍ സെറ്റ് അപ് ബോക്‌സ് ഉള്‍പ്പെടെ 99 യൂറോ നിരക്കില്‍ 15 മാസത്തേക്കാണ് ഇനി അയര്‍ലണ്ടില്‍ ലഭ്യമാകുക. തമിഴ് പാക്കേജ് 59 യൂറോ നിരക്കില്‍ 15 മാസം ലഭ്യമാണ്. (മാര്‍ക്കറ്റിംഗ്) കൂടുതല്‍ വിവരങ്ങള്‍ക്ക് 0876135856

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (02/06/2018) റവ.ഫാ.മാനുവല്‍ കാരിപോട്ട്, നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ശനിയാഴ്ച്ച ( 02/06/2018) രാവിലെ10 .30ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ.ഫാ.മാനുവല്‍ കാരിപോട്ട്,റവ:ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍,നേതൃത്വം നല്‍കുന്നതാണ്.ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. CHURCH OF … Read more

അയര്‍ലണ്ടില്‍ വിസ കാര്‍ഡ് സംവിധാനം തകര്‍ന്നു; ഷോപ്പുകളിലും മറ്റും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ കുടുങ്ങി

അയര്‍ലണ്ടിലും യൂറോപ്പിന്റെ പല ഭാഗങ്ങളിലും വിസ കാര്‍ഡ് ഉപോഗിച്ചുള്ള പണമിടപാടുകള്‍ ഇന്നലെ മുതല്‍ തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് തടസം നേരിട്ടത്. ഒരു ഹാര്‍ഡ് വെയര്‍ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷോപ്പുകളിലും പെട്രോള്‍ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമായി കുടുങ്ങിയത്. അപ്രതീക്ഷിത തകരാറില്‍ പണമിടപാടുകള്‍ നടത്താനാകാതെ വന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സിസ്റ്റം തകരാറാണ് ഈയവസ്ഥയിലേക്ക് നയിച്ചതെന്ന് വിസ വക്താവ് … Read more

എയര്‍ട്രിസിറ്റി ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ത്തും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഊര്‍ജ കമ്പനിയായ എയര്‍ട്രിസിറ്റി; ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ത്തുന്നു. ആഗോള മാര്‍ക്കറ്റില്‍ ഊര്‍ജ വിലയിലുണ്ടായ വര്‍ദ്ധനവ് വില വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് കമ്പനി പറയുന്നു. പുതിയ നിരക്ക് ജൂലൈ 14 മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ട്രിസിറ്റി യുടെ ഗ്യാസ്- വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ 8.9 ശതമാനവും, വര്‍ഷത്തില്‍ 140യൂറോയും ഊര്‍ജ വില നല്‍കേണ്ടി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 6.4 ശതമാനവും, വര്‍ഷത്തില്‍ 58.76 യൂറോയും ചെലവാകുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ 12.3 … Read more

16 കൗണ്ടികളില്‍ മെറ്റ് ഏറാന്‍ ഓറഞ്ച് തണ്ടര്‍ വാണിങ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ ഉള്‍പ്പെടെ 16 കൗണ്ടികളില്‍ മെറ്റ് ഏറാന്‍ ഓറഞ്ച് തണ്ടര്‍ വാണിംഗ് പ്രഖ്യാപിച്ചു. ലിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍, ഈസ്റ്റ് കൊണാട്ട് പ്രദേശങ്ങളില്‍ ആണ് ഇന്ന് രാത്രി 10 മണി വരെ നിലനില്‍ക്കുന്ന മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടത്. കാവന്‍, മോനാഗന്‍, ഡോണിഗല്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, ലോയിസ്, ലോങ്ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, വിക്ലോ, വെസ്റ്റ് മീത്, ലിട്രിം, റോസ്‌കോമണ്‍,സിലിഗോ,കോര്‍ക്ക്, ടിപ്പററി, എന്നീ കൗണ്ടികളില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലിനൊപ്പം ശക്തമായ മഴയും ഉണ്ടാകും. ഡികെ

പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം തകരാറിലായി; ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അനൗണ്‍സ്മെന്റ് കേട്ടവര്‍ ഞെട്ടിത്തരിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പിഎ സംവിധാനം തകരാറിലായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍തന്നെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് അറിയിപ്പ് ലഭിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാര്‍ വലഞ്ഞു. ഇന്ന് രാവിലെ 6.30 തോടെയാണ് നൂറുകണക്കിന് യാത്രക്കാരുണ്ടായിരുന്ന ടെര്‍മിനല്‍ 1 ലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്ത് അലാം മുഴങ്ങിയത്. സാധാരണ അടിയന്തര അവസരങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള അനൗണ്‍സ്മെന്റ് അലാം ഉണ്ടാകാറുള്ളത്. സന്ദേശം കേട്ടുകൊണ്ടിരുന്ന എയര്‍പോര്‍ട്ട് അധികൃതരും കുറച്ചു സമയത്തേക്ക് സ്തബ്തരായി മാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിഎ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണെന്ന് എയര്‍പോര്‍ട്ട് … Read more