കേരളഹൗസ് കാര്‍ണിവലിനോട് അനുബന്ധിപ്പിച്ചു ജൂണ്‍ 2 ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി.

ജൂണ്‍ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്‍ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍വലിന്റെ മുന്നോടിയായി ജൂണ്‍ 2 ശനിയാഴ്ച റ്റെരില്‍സ്‌ടൌണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന കേരളഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി കഴിഞ്ഞ മൂന്നുവര്‍ഷ0 തുടര്‍ച്ചയായി കേരളഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തുതെളിയിച്ച ലുക്കാന്‍ ക്രിക്കറ്റ് ക്ലബിനോടൊപ്പം ചാമ്പ്യന്‍മാരായ താല ടീം, ശക്തന്‍മാരായ സ്വോര്‍ട്‌സ് ടീം, ആന്ദ്രപ്രദേശിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായ എക്‌സ്പാന്‍ഡബിള്‍, യുവജനങ്ങള്‍ക്ക് കരുത്തുപകരുന്ന ഗ്ലാഡിയേറ്റെയെസ്, മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം താങ്കളുടെ കരുത്ത് തെളിക്കുവാന്‍ ഇറങ്ങുന്ന പടക്കുതിര, ആവേശത്തിന് … Read more

ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് രേഖപ്പെടുത്തിയത് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എന്ന് മെറ്റ് ഏറാന്‍. 26.3 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. തൊട്ടു പുറകിലായി 26.1 ഡിഗ്രി രേഖപ്പെടുത്തിയത് മയോവിലെ ന്യൂപോര്‍ട്ടിലാണ്. കോര്‍ക്കിലെ മോറി പാര്‍ക്കിലും, സിലിഗോയിലെ മാര്‍ക്ക്രീകാസ്റ്റിലും 25.37 വരെ ഊഷ്മാവ് വര്‍ദ്ധിച്ചു. ഡബ്ലിനില്‍ ഫോണിക്‌സ് പാര്‍ക്കില്‍ ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 21 ഡിഗ്രി ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 20.2 ഉം, കെസ്മെന്റ് എറോഡ്രോമില്‍ 20.4 ഉം താപനില … Read more

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണോ? അവസരങ്ങളുമായി ഗാര്‍ഡ വിളിക്കുന്നു

ഡബ്ലിന്‍ : സേവന സന്നദ്ധതയും- വെല്ലുവിളികളും ഏറ്റെടുക്കാന്‍ തയ്യാറായവരെ തേടി ഗാര്‍ഡ റിക്രൂട്ട്‌മെന്റ്. ദേശീയ തലത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് പബ്ലിക് അപ്പോയ്ന്റ്‌മെന്റ് സര്‍വീസ് ആയിരിക്കും. സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് ടിപ്പററിയിലെ ടെംപിള്‍മൂര്‍ ടൗണില്‍ ട്രെയിനിങ് ഉണ്ടായിരിക്കും. BA അപ്ലൈഡ് പൊലീസിങ് ഫൌണ്ടേഷന്‍ പ്രോഗ്രാമിലൂടെ പോലീസ് പഠനം പൂര്‍ത്തിയാക്കാം. അയര്‍ലണ്ടില്‍ എല്ലായിടത്തും ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കാണ് അവസരം. 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. യൂറോപ്യന്‍ യൂണിയനില്‍ പെട്ടവര്‍ക്കും, യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ പെട്ടവര്‍ക്കും,1996 ലെ അഭയാര്‍ത്ഥി … Read more

മലയാളികള്‍ ഉള്‍പ്പെടുന്ന ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്നു

ഡബ്ലിന്‍ : തെക്കന്‍ ഡബ്ലിനിലെ താലയില്‍ രാത്രികാല ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഭീതിയില്‍. ഇവിടെ ഫുഡ് ഡെലിവറി സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. താലയില്‍ പിടിച്ചുപറിയും, കൊള്ളയടിയും സ്ഥിരമായി നടക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. രാത്രികാല ജോലിയില്‍ ഏര്‍പെടുന്നവരെ തടഞ്ഞു നിര്‍ത്തി മുഖത്തും, ശരീര ഭാഗങ്ങളിലും പരിക്കേല്‍പിച്ച് ഇവരെ കൊള്ളയടിച്ചു ഇരുട്ടില്‍ ഓടിമറയുന്ന സംഘങ്ങള്‍ സജീവമാകുകയാണിവിടെ. പോലീസില്‍ പരാതി പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയാണ് ചില സംഘങ്ങളുടെ കൊള്ളയടി. അക്രമികളെ പേടിച്ച് ഭയവിഹ്വലരായാണ് പലരും … Read more

വടക്കന്‍ അയര്‍ലണ്ടിലും അബോര്‍ഷന്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോപം

ഡബ്ലിന്‍: റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നടന്ന ഹിത പരിശോധനയുടെ ചുവടുപിടിച്ച്, വടക്കന്‍ അയര്‍ലണ്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. വടക്കിന്റെ ഭരണകക്ഷി പ്രോലൈഫ് ന് പിന്തുണനല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ആയതും ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വടക്കന്‍ അയര്‍ലണ്ടുകാര്‍ക്ക് സ്വന്തം നാട്ടില്‍ അബോര്‍ഷന്‍ അനുവദനീയമല്ലെങ്കിലും, ഇവര്‍ക്ക് തൊട്ടടുത്തുള്ള ബ്രിട്ടീഷ് പ്രദേശത്ത് ഇത് അനുവദനീയമാണ്. പ്രക്ഷോഭം ശക്തമാകുന്നത് ഫസ്റ്റ് മിനിസ്റ്റര്‍ ആര്‍ലീന്‍ ഫോസ്റ്ററിനു കടുത്ത തലവേദനയാകും സൃഷ്ടിക്കുക. പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന വടക്കന്‍ അയര്‍ലന്‍ഡിന് ഇത് കടുത്ത പ്രഹരമേല്‍പിക്കും. ഡി.യു.പി നേതൃത്വംഅബോര്‍ഷന്‍ വിഷയത്തില്‍ … Read more

അബോര്‍ഷന്‍ അനുവദിക്കുന്ന നിയമത്തിന് ‘സവിത ലോ’ എന്ന പേര് പരിഗണനയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ അബോര്‍ഷന്‍ നിയമത്തിന് സവിത ഹാലപ്പനവരുടെ പേര് നല്‍കാന്‍ ശുപാര്‍ശ. ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമത്തിന് തന്റെ മകളുടെ പേര് നല്‍കണമെന്ന് സവിതയുടെ അച്ഛന്‍ ആരോഗ്യ മന്ത്രിയോട് ശുപാര്‍ശ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അഭിപ്രായത്തോട് ചില മന്ത്രിമാരും സമ്മതം അറിയിച്ചിട്ടുണ്ട്. 66 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അയര്‍ലണ്ടില്‍ നടന്ന അബോര്‍ഷന്‍ ഹിത പരിശോധനയെ തുടര്‍ന്ന് 12 ആഴ്ചവരെ അബോര്‍ഷന്‍ നടത്താന്‍ നിയമ അനുമതി ഉണ്ടാകും. ഗര്‍ഭഛിദ്ര വിഷയത്തില്‍ ഹിത പരിശോധനക്ക് ശേഷം … Read more

ഐറിഷ് നഗരങ്ങളില്‍ റിക്ഷകള്‍ക്ക് നിയന്ത്രണം വരുന്നു

ഡബ്ലിന്‍ : പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ റിക്ഷകളെ പ്രധാന നഗരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. മന്ത്രിസഭയുടെ ഗതാഗത കമ്മിറ്റിയില്‍ മന്ത്രി ഷെയിന്‍ റോസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. അയര്‍ലണ്ടില്‍ ഡബ്ലിന്‍ നഗരം ഉള്‍പ്പെടെ റിക്ഷകള്‍ ജനപ്രീതിയുള്ള ഗതാഗത സംവിധാനമായി മാറിയിരുന്നു.റിക്ഷകള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ പെടാത്തതിനാല്‍ ഈ വകുപ്പുകള്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാനാവില്ല. അതിനാല്‍ റിക്ഷകള്‍ക്കു മാത്രം ബാധകമാകുന്ന നിയമം കൊണ്ടുവരേണ്ടി വരും. മാത്രമല്ല മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുമുണ്ട്. നാഷണല്‍ … Read more

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കുറഞ്ഞ ചെലവില്‍ ഹോസ്റ്റലുകള്‍: നിയമം ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി താമസസൗകര്യമൊരുക്കുന്ന ബില്‍ മന്ത്രിസഭയുടെ പരിഗണയ്‌ക്കെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വാടക സ്ഥിരത ഉറപ്പു നല്‍കുന്ന നിയമം ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും. റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് (സ്റ്റുഡന്റ് റെന്റ് റൈറ്റ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍സ്) ബില്‍ സിന്‍ഫിനിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് മന്ത്രിസഭയുടെ പരിഗണയ്ക്ക് എത്തിയത്. റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസെന്‍സ് നേടിയ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളായി പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കുക. നിശ്ചിത വാടക നിരക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച ലൂക്കനില്‍.

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സഭയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന അഞ്ചാമത് കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും. ജൂണ് 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒന്‍പത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി … Read more

ഡബ്ലിന്‍ ബീച്ചുകളില്‍ നീന്താനെത്തുന്നവര്‍ പതിയിരിക്കുന്ന ഈ അപകടം കാണാതെ പോകരുത്

ഡബ്ലിന്‍ : കാലാവസ്ഥ അനുകൂലമായതോടെ ബീച്ചുകളില്‍ നീന്താനെത്തുന്നവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാന്‍ തീര സംരക്ഷണ സേനയുടെ മുന്നറിയിപ്പ്. തെക്കന്‍ ഡബ്ലിനിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഫോര്‍ട്ടി ഫൂട്ട് സ്വിമ്മിങ് പോയിന്റില്‍ ഇന്നലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോസ്റ്റ് ഗാഡിന്റെ മുന്നറിയിപ്പ്. ഇവിടെ നിന്നും വെള്ളത്തിലേക്ക് ചാടിയ ഒരാള്‍ക്ക് പാറയിലിടിച്ചു തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് ലോക്കല്‍ ജി.പി യുടെയും, മറ്റു വോളന്റീയര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ പ്രഥമ ശുശ്രുഷ നല്‍കി. ഡബ്ലിനിലെ പ്രധാനപ്പെട്ട ഈ ബ്യുട്ടിസ്പോട്ടില്‍ കണ്ടുപിക്കാന്‍ കഴിയാത്ത … Read more