വരും ആഴ്ചകളില്‍ പെട്രോള്‍- ഡീസല്‍ വില കുതിക്കും

ഡബ്ലിന്‍: വരും ആഴ്ചകളില്‍ ഐറിഷ് മാര്‍ക്കറ്റില്‍ പെട്രോള്‍ -ഡീസല്‍ വില കുതിച്ചുയരുമെന്ന് വിദഗ്ധര്‍. ആഗോള മാര്‍ക്കറ്റില്‍ ഇന്ധന വില ഉയര്‍ന്നതോടെ അയര്‍ലണ്ടിലും ഇത് പ്രതിഫലിക്കുമെന്നു കണ്‍സ്യൂമര്‍ ഫെഡറേഷനുകളും വ്യക്തമാകുന്നു. ഇന്ധനവില കുറയാന്‍ ഏകദേശം രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നത് നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടമാകും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍ എത്തിയതോടെ ഇന്ധനവില അസാധാരണമായ ഉയരത്തില്‍ എത്തുകയായിരുന്നു.     ഡികെ

അടിമുടി മാറിയ ഡബ്ലിന്‍ ബസ് ഓഗസ്റ്റ് മുതല്‍ ഓടിത്തുടങ്ങും

ഡബ്ലിന്‍: യെല്ലോ- നേവി ബ്ലൂ നിറത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഡബ്ലിന്‍ ബസിന്റെ നിറം ഓഗസ്റ്റ് മുതല്‍ മാറും. ഡബ്ലിന്‍ ബസ് റൂട്ട് കരാര്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനി ഗോ എഹെഡ് എത്തുന്നതോടെ ബസിന്റെ നിറത്തിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി. നഗരത്തില്‍ പല നിറത്തിലുള്ള ബസ് കാണുമ്പോള്‍ ജനങ്ങള്‍ക്കുള്ള ആശയകുഴപ്പം ഒഴിവാക്കാന്‍ ഒരേ നിറത്തിലുള്ള ബസ് രംഗത്തിറക്കുകയാണ് നിറം മാറ്റത്തിലൂടെ എന്‍.ടി .എ ലക്ഷ്യമിടുന്നത്. പ്രധാന നിറം നീല നിറമാക്കിക്കൊണ്ടുള്ള മാറ്റമാണ് പ്രതീക്ഷിക്കപെടുന്നത്. ഡബ്ലിന്‍ ബസിന്റെ … Read more

സ്‌കൂള്‍ പരിധിയില്‍ ഫാസ്റ്റ് ഫുഡ് നിരോധനം: വിക്ലോ കൗണ്ടി കൗണ്‍സിലിനെ തേടി അംഗീകാരം

വിക്ലോ : സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഫാസ്റ്റ്ഫുഡിന് നിരോധനം ഏര്‍പ്പെടുത്തിയ വിക്ലോ കൗണ്ടി കൗണ്‍സിലിന് ഈ വര്‍ഷത്തെ നോ ഫ്രൈ സോണ്‍ അവാര്‍ഡ്. വിക്ലോയില്‍ മൂന്ന് സ്‌കൂളുകളുടെ സമീപത്തായി ടേക്ക് എവേ ആരംഭിക്കാന്‍ പദ്ധതിയിട്ട മെക് ഡൊണാള്‍ഡ് റെസ്റ്റോറന്റ് ഗ്രൂപ്പിന് എതിരെ ആരംഭിച്ച പ്രസ്ഥാനമാണ് ‘നോ ഫ്രൈ സോണ്‍ ഫോര്‍ സ്‌കൂള്‍സ്.’ റെറ്റോറെന്റിനു നിര്‍മ്മാണ അനുമതി ലഭിച്ചെങ്കിലും ഗ്രെയ്സ്റ്റോണ്‍ റെസിഡന്റ്സ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് റെസ്റ്റോറന്റ് സ്‌കൂള്‍ പരിധിക്ക് പുറത്തു ആരംഭിക്കണമെന്ന് കൌണ്‍സില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. … Read more

കടുത്ത ശൈത്യവും -കടുത്ത വേനലും: ആഗോള താപനം അയര്‍ലണ്ടില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘതങ്ങള്‍ പ്രവചനാതീതം

ഡബ്ലിന്‍: അയര്‍ലണ്ട് ആഗോള താപനത്തിന്റെ പിടിയിലമരുന്നു. ദ്വീപ് രാജ്യമായതിനാല്‍ കാലാവസ്ഥാ വ്യതിയാനം അയര്‍ലണ്ടില്‍ വന്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശൈത്യവും- വേനലും അതി കഠിനമായി മാറുമെന്നും ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്‌കോട്ട് ലാന്‍ഡ് ഗ്ലേസിയറിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനത്തിന് വിധേയമാക്കിയ ഗാല്‍വേ, മെയിന്‍ ഗവേഷകരുടേതാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വടക്കന്‍ അറ്റ്ലാന്റിക് പ്രദേശങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ യൂറോപ്പിന്റെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ:ഗോര്‍ഡന്‍ … Read more

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച Leixlip, Our lady of parish of nativity, old hill പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. മെയ് മാസം 20 ഞായറാഴ്ച 4 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവദ്യ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാം … Read more

ഡബ്ലിന്‍ ലൂക്കനില്‍ 14 കാരിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിന്‍: ലൂക്കനിലെ ക്ലോണി റോഡിലുള്ള ഉപയോഗമില്ലാത്ത കെട്ടിടത്തില്‍ നിന്നും 14 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച മുതല്‍ കൗണ്ടി കില്‍ഡയറിലെ ലക്‌സിലിപ്പില്‍ നിന്നും കാണാതായ 14 വയസുള്ള Anastasia Kriegel എന്ന പെണ്‍കുട്ടിക്കുള്ള അന്വേഷണത്തിലായിരുന്നു ഗാര്‍ഡ. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് 14 കാരിയുടെ മൃതദേഹം ലൂക്കനില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5:30 നാണ് 200 ല്‍ പരം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സെ.കാതറിന്‍സ് പാര്‍ക്കിലാണ് അവസാനമായി ഈ പെണ്‍കുട്ടിയെ കണ്ടത്. വിദഗ്ദ പരിശോധനകള്‍ക്കായി ഗാര്‍ഡയുടെ … Read more

സ്വിസ്സര്‍ലാന്‍ഡില്‍ ബുക്കിംഗ് സൗകര്യം ഒരുക്കി ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Cars Kerala.

Zürich: കേരളത്തിലെ പ്രമുഖ Rent A Car ഗ്രൂപ്പായ ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Car & Wedding Cars ഇനി മുതല്‍ സ്വിസ്സര്‍ലാന്‍ഡ് നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദേശ മലയാളികള്‍ക്ക് കേരളത്തില്‍ അവധിയാഘോഷിക്കുവാനായി വളരെ എളുപ്പത്തില്‍ ഇപ്പോള്‍ സ്വിസ്സര്‍ലാന്‍ഡ്‌ലെ സുറിച്ചില്‍ നിന്നും കേരളത്തില്‍ Rent A Car ബുക്ക് ചെയ്യുന്നതിനോടൊപ്പം ഇല്ലിക്കാട്ടില്‍ ട്രാവല്‍സ്സിന്റെ Previlage Club card വഴി ഒട്ടേറെ ഓഫറുകലും ലഭ്യമാണ്. യൂറോപ്യന്‍ മോഡല്‍ Rent A Car കേരളത്തില്‍ … Read more

കൌണ്‍സില്‍ ഭൂമിയില്‍ നിന്നും കുടിയിറക്കി. ഗര്‍ഭിണിയായ യുവതി അന്തിയുറങ്ങുന്നത് കാറില്‍

കോര്‍ക്ക്: കോര്‍ക്ക് നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന കൌണ്‍സില്‍ ഭൂമിയില്‍ നിന്നും ഗര്‍ഭിണിയായ യുവതിയേയും, ഭര്‍ത്താവിനെയും കുടിയിറക്കി. ഇവിടെ കാരവനില്‍ അന്തിയുറങ്ങിയിരുന്ന ട്രാവലര്‍ കമ്മ്യൂണിറ്റി അംഗങ്ങളായ മാര്‍ഗരെറ്റിനും, ഭര്‍ത്താവ് നിക്കോളാസിനോടും അവിടം വിട്ടു പോകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തുടര്‍ന്ന് കാരവന്‍ വില്‍ക്കേണ്ടി വന്ന ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഒരു കാറിനുള്ളിലാണ്. ഗര്‍ഭിണിയായ തനിക്ക് യാതൊരു പരിഗണയും ലഭിച്ചില്ലെന്ന് മാര്‍ഗരറ്റ് പറയുന്നു. സെപ്റ്റംബറോടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കുന്ന മാര്‍ഗരറ്റ് … Read more

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന യുവതിക്ക് വരനെ ആവശ്യമുണ്ട്

തൃശൂര്‍ കൊരട്ടി സ്വദേശിനിയായ ഡബ്ലിന്‍ DCU ല്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി ഡബ്ലിന്‍ Accenture ല്‍ ജോലി ചെയ്യുന്ന RC യുവതി 25 yr, 164 cm ഉയരം , അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892211944 0876546344