വ്യാജ വിവാഹ തട്ടിപ്പ്: അയര്‍ലണ്ടിലെ ഇന്ത്യന്‍ ബിസിനസ്സുകാരന്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഓപ്പറേഷന്‍ വാന്റ്റേജിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസ്സുകാരന്‍ അയര്‍ലണ്ടില്‍ അറസ്റ്റിലായി. ഇമിഗ്രെഷന്‍ നിയമം ലംഘിച്ച് വ്യാജ വിവാഹ ബന്ധം സ്ഥാപിച്ചതിന്റെ പേരിലാണ് കുറ്റം ചുമത്തപ്പെട്ടത്. ലീമെറിക്കില്‍ മണ്‍ഗ്രെറ്റ് സ്ട്രീറ്റില്‍ താമസിക്കുന്ന പങ്കേജ് പാണ്ഡെ (29), ഡെയ്സ് ബിഗ് മെയിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. നിയമക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ 7000 യൂറോ ചെലവിട്ട് 2012-ല്‍ ആണ് പങ്കജ്ജും യുവതിയും വിവാഹക്കരാറില്‍ ഒപ്പിട്ടത്. വിവാഹം കഴിഞ്ഞതോടെ ഇ.യു പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനോടകം പങ്കജ് പാണ്ഡെക്ക് ലഭിച്ചിരുന്നു. വിവാഹം … Read more

ഡബ്ലിനില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്ക് മുഖത്ത് സാരമായ പരിക്കേറ്റ കേസില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഗ്രെ സ്റ്റോണ്‍സില്‍ വെച്ചാണ് ഡ്രൈവര്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. മുഖത്ത് സാരമായ പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ന്യൂ ടൌണ്‍ മൗണ്ട് കെന്നടിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. അക്രമിയെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തും. ആക്രമണ സമയത്ത് മുഖം മറച്ചെത്തിയ അജ്ഞാതന്‍ ബസ് ഡ്രൈവറുടെ മുഖത്ത് സാരമായി പരിക്കേല്‍പ്പിച്ച് പിന്‍വാങ്ങുകയായിരുന്നു. ഡബ്ലിനില്‍ രാത്രി റൂട്ടുകളില്‍ സ്ഥിരമായി ബസ് ഡ്രൈവര്‍ക്ക് … Read more

സ്റ്റേവാര്‍ഡ്സ് കെയറില്‍ അംഗപരിമിതര്‍ക്ക് പോഷകാഹാരക്കുറവ് കണ്ടെത്തി ഹിക്ക

ഡബ്ലിന്‍: വെസ്റ്റ് ഡബ്ലിനിലെ കെയര്‍ സെന്ററില്‍ താമസിക്കുന്ന അംഗപരിമിതര്‍ക്ക് നല്‍കുന്ന ആഹാരത്തില്‍ ക്രമക്കേട് കണ്ടെത്തി. ഹിക്ക നടത്തിയ പരിശോധനയില്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് പ്രതിദിനം ലഭിക്കേണ്ട പോഷകാഹാരം ലഭിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് ഡബ്ലിനിലെ സ്റ്റേവാര്‍ഡ്സ് കെയറിനെതിരെ നോട്ടീസ് നല്‍കി. അംഗപരിമിതരായ 38 പേര്‍ താമസിക്കുന്ന ഇവിടെ കഴിഞ്ഞ ഡിസംബറിലും ആരോഗ്യ ഏജന്‍സി മിന്നല്‍ പരിശോധന നടത്തിയിരുന്നു. അന്തേവാസികളുടെ ആരോഗ്യ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടരുന്ന അതെ നിലവാരം തന്നെയാണ് ഇപ്പോഴും ഈ കെയര്‍ സെന്റര്‍ പിന്തുടരുന്നതെന്ന് ഹിക്ക … Read more

ഗ്രീന്‍ചില്ലിയില്‍ വമ്പിച്ച റമദാന്‍ ഓഫര്‍

ഗാല്‍വേ: ലീമെറിക്കിലും ,ഗാല്‍വേയിലുമുള്ള ഗ്രീന്‍ചില്ലി ഷോപ്പുകളില്‍ റമദാന്‍ ഓഫര്‍ ആരംഭിച്ചു. ഇവിടെ വമ്പിച്ച വിലക്കുറവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. പ്രൊസസ്ഡ് മീറ്റ് ഉത്പന്നങ്ങള്‍ , ഡ്രൈഫ്രൂട്‌സ്,നെയ്യ് ,ജ്യൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ഗ്രീന്‍ചില്ലിയില്‍ നിന്നും വാങ്ങാം. അയര്‍ലണ്ടില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരംകൂടിയാണിത്. പല ഉത്പന്നങ്ങള്‍ വാങ്ങുബോള്‍ ഓരോന്നിനും 3 മുതല്‍ 5 യൂറോ വരെ ലഭിക്കാനും കഴിയും. ഡികെ

ഹീറ്റ് വേവ് തിരിച്ചെത്തുന്നു : ഊഷ്മാവ് 20 ഡിഗ്രിയിലെത്താന്‍ സാധ്യത

ഡബ്ലിന്‍: കഴിഞ്ഞ ആഴ്ചകളിലെ കനത്ത മഴയ്ക്കു ശേഷം അയര്‍ലണ്ടില്‍ താപനില വീണ്ടും ഉയര്‍ന്നു. ഈ ആഴ്ച ചൂട് വര്‍ദ്ധിക്കുമെന്ന അറിയിപ്പാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്നത്. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനില 13 മുതല്‍ 18 ഡിഗ്രി രേഖപ്പെടുത്തി. തിങ്കളാഴ്ച മുതല്‍ അയര്‍ലണ്ടിലെ ബീച്ചുകളും,പാര്‍ക്കുകളും വീണ്ടും സജീവമായി തുടങ്ങി. വാരാന്ത്യത്തില്‍ ഊഷ്മാവ് 20 ഡിഗ്രിയിലെത്തിയേക്കുമെന്നാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. കിഴക്കന്‍ ഭാഗങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചാറ്റല്‍ മഴ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യവ്യാപകമായി താപനിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് … Read more

ഡബ്ലിനില്‍ ഇന്ന് ഡാര്‍ട്ട് സെര്‍വീസുകള്‍ക്ക് തടസ്സം നേരിടും

ഡബ്ലിന്‍: വടക്കന്‍ ഭാഗങ്ങളിലേക്കുള്ള ഡാര്‍ട്ട് സെര്‍വീസുകള്‍ക്ക് ഇന്ന് തടസ്സം നേരിടുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. ഹൗത് സറ്റേഷനില്‍ ഒരാളെ ട്രെയിന്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് സെര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിട്ടിരുന്നു. ബെല്‍ഫാസ്‌റ് എന്റര്‍പ്രൈസ് റൂട്ടുകള്‍ക്കുംയാത്ര തടസ്സം നേരിടും. കില്ലെര്‍സ്റ്റോണ്‍-മാലഹൈഡ് റൂട്ടില്‍ ഇന്ന് ട്രെയിന്‍ സെര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിപ്പ് നല്‍കി. യാത്ര റദ്ദാക്കപ്പെട്ടതിനാല്‍ യാത്രികര്‍ക്ക് ഡബ്ലിന്‍ ബസില്‍ റെയിവേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. മുടക്കം നേരിടുന്ന സെര്‍വീസുകള്‍ എത്ര സമയത്തിനുള്ളില്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് അറിവായിട്ടില്ല. ഡികെ

ലോങ്ഫോഡില്‍ അവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി

ലോങ്ഫോര്‍ഡ്: ഇന്ത്യന്‍ കമ്പനിയായ ലീദ ഇന്‍ഡസ്ട്രീസില്‍ അവസരങ്ങള്‍: റെഡ് സീല്‍ കപ്പ് നിര്‍മ്മാണ രംഗത്ത് 100 ഒഴിവുകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. മെഡിക്കല്‍, ഫുഡ്സര്‍വീസ്, ഡിസ്‌പോസബിള്‍, പാക്കേജിങ് മെറ്റീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം ലോങ്ഫോര്‍ഡിലേക്ക് ഉടന്‍ മറ്റും. ഇവിടെയാണ് അവസരങ്ങള്‍ ലഭിക്കുക. റെഡ് സീല്‍ കപ്പ് പ്ലാന്റില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാക്കേജിങ് മെറ്റീരിയല്‍ നിര്‍മ്മാണ യുണിറ്റിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസ് മുന്നേറ്റമാണ് ലീദ ഉറ്റുനോക്കുന്നത്. കമ്പനിയില്‍ സീനിയര്‍ മാനേജര്‍, … Read more

യൂറോപ്പിലാകമാനം കനക ചിലങ്ക കിലുങ്ങുവാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്കു തുടക്കമാകുന്നു..ഡബ്ലിനിലും ഓഡിഷന്‍

പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. യുകെയിലെ മലയാളി പ്രതിഭകളില്‍ മത്സര ബുദ്ധി വളര്‍ത്തുന്നതിനേക്കാളുപരി പ്രകടനങ്ങള്‍ക്കുള്ള വേദിയും, അഭിനന്ദനങ്ങളും, അംഗീകാരങ്ങളും, അസോസിയേഷന്‍, റീജിയന്‍, നാഷണല്‍ തലങ്ങളിലായി നടത്തപെടുന്ന വിവിധങ്ങളായ മത്സരങ്ങളിലൂടെ യുക്മ ചെയ്തു പോരുന്നുണ്ട്. യുക്മ കലാമേളകളും, സാഹിത്യ മത്സരങ്ങളും, കായിക മത്സരങ്ങളും ഇതിനുദാഹരണമാണ്. ഇപ്രകാരമുള്ള മത്സരങ്ങളിലെ പ്രകടനങ്ങള്‍ മത്സരം നടക്കുന്ന ഇടത്തെ … Read more

ഡണ്‍ഡാള്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വന്‍ തീപിടിത്തം.

ഡണ്‍ഡാള്‍ക്ക്: ഡണ്‍ഡാള്‍ക്ക്-ലെ സെന്റ് ലൂയിസ് സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിക്കുന്നതിന് കണ്ടയാള്‍ ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കാസ്റ്റില്‍ ടൗണിലെ പഴക്കംചെന്ന സ്‌കൂള്‍ കെട്ടിടമാണ് അഗ്‌നിക്ക് ഇരയായത്. 4 ഫയര്‍ യൂണിറ്റുകളുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ തീ അണക്കാന്‍ കഴിഞ്ഞത്. സ്‌കൂളിലെ ഫര്‍ണ്ണിച്ചറുകളെല്ലാം അഗ്‌നിക്ക് ഇരയായി. അറ്റകുറ്റപ്പണികള്‍ ചെയ്തതിന് ശേഷം മാത്രമേ ഇവിടെ അധ്യയനം നടക്കുകയുള്ളൂ. ഷോര്‍ട് സര്‍ക്യൂട്ട് ആവാം അപകടം … Read more

ജീവന്റെ മഹത്വം ഒരിക്കല്‍ക്കൂടി അറിയിച്ചുകൊണ്ടുള്ള പ്രോലൈഫ് റാലി വോട്ടെടുപ്പില്‍ നിര്‍ണ്ണായകമായേക്കും.

ഡബ്ലിന്‍: പ്രോലൈഫിന്റെ നേതൃത്വത്തില്‍ നടന്ന ലവ് ബോത്ത് റാലിക്ക് ഡബ്ലിനില്‍ സ്വാധീനം ഏറുമെന്ന് വിലയിരുത്തല്‍. കെറിയിലെ ജി.പി ഡോക്ടര്‍ ആന്‍ഡ്രൂ ഓ റീഗന്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് ഡബ്ലിനിലെ മറിയോണ്‍ സ്‌ക്വയറിലെത്തിയത്. യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടും അബോര്‍ഷന്‍ നിയമം എടുത്തുകളയുന്നതിന് ചില ആരോഗ്യ പ്രവര്‍ത്തകര്‍ ചുക്കാന്‍ പിടിക്കുന്നത് കഴുകാന്‍ കണ്ണുകളുടെ താത്പയപ്രകാരം മാത്രമാണെന്നും ഡോക്ടര്‍ ആന്‍ഡ്രൂ പറയുന്നു. അയര്‍ലണ്ടില്‍ പല വര്‍ഷങ്ങളില്‍ അബോര്‍ഷന്‍ നിയമം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ ഇതിന്റെ വിപത്ത് തിരിച്ചറിഞ്ഞിരുന്നതായി ഡോക്ടര്‍ … Read more