ഫ്‌ലൂറൈഡിന്റെ അംശം ശരീരത്തിന് ഹാനികരമല്ലെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്ന ഫ്‌ളൂറൈഡ് ദോഷഫലങ്ങള്‍ ഉണ്ടാകില്ലെന്ന് പഠനങ്ങള്‍. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് ദീര്‍ഘകാലമായി നടത്തിയ പഠന ഗവേഷണ ഫലമാണ് പുതിയ കണ്ടെത്തല്‍. പൊതു ജലവിതരണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഫ്‌ലൂറൈഡാണ് പ്രധാനമായും മനുഷ്യ ശരീരത്തില്‍ എത്തുന്നത്. ചില ഭക്ഷണ സാധനങ്ങളിലും, ടൂത്ത് പേസ്റ്റിലും ഈ രാസവസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്ന അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് അപകടകരമാകുമെന്നും പഠന ഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയന്ത്രിത അളവില്‍ ഉള്ള ഈ … Read more

മധുരപാനീയങ്ങള്‍ക്ക് മധുരം കൂടിയാല്‍ വില കയ്ക്കും

ഡബ്ലിന്‍: ശീതള പാനീയങ്ങളില്‍ മധുരം നിയന്ത്രണ വിധേയമാക്കുന്ന ഷുഗര്‍ ടാക്‌സ് നിലവില്‍ വന്നു. 100 മില്ലീലിറ്റര്‍ പാനീയത്തില്‍ 5 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ന്നാല്‍ നികുതി നല്‍കേണ്ടി വരും. 5 ഗ്രാമിനും 8 ഗ്രാമിനും ഇടയില്‍ മധുരമുള്ള പാനീയങ്ങള്‍ക്ക് ഒരു ലിറ്ററിന് 20 സെന്റ് എന്ന തോതില്‍ അധിക നിരക്ക് ഈടാക്കും. 8 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 30 സെന്റ് നികുതി നല്‍കണം. വെള്ളവും ജൂസും ചേരുന്ന പാനീയങ്ങള്‍, കാര്‍ബണേറ്റഡ് വാട്ടര്‍, എനര്‍ജി ആന്‍ഡ് … Read more

സ്‌ഫോടക വസ്തുവെന്ന് സംശയം: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ശക്തമാക്കി

ഡബ്ലിന്‍: കൊണോലി സ്റ്റേഷനില്‍ ഉണ്ടായ സമാന സാഹചര്യത്തിന് ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടും സാക്ഷ്യം വഹിച്ചു. സെക്യൂരിറ്റി സ്‌ക്രീനിങിനിടെയില്‍ സ്‌ഫോടക വസ്തുവെന്ന് സംശയം ജനിപ്പിക്കുന്ന വസ്തു കണ്ടെത്തിയത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തിപരത്തി. ആര്‍മി ഡിസ്‌പോസിബിള്‍ ടീം എത്തി വസ്തു പരിശോധനക്കായി ശേഖരിച്ചു. എന്നാല്‍ ഇതേ തടുര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ധാക്കിയിട്ടില്ലെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വ്യക്തമാക്കി. കണ്ടെത്തിയ വസ്തുവിന്റെ സൂക്ഷ്മ പരിശോധന ആര്‍മി ഡിസ്‌പോസിബിള്‍ സെന്ററില്‍ നടന്നുവരികയാണ്. റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും ഉണ്ടായ സംശയാസ്പദമായ സമാന സാഹചര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സുരക്ഷാ … Read more

ഡാന്‍ഡല്‍ക്കില്‍ ചൈനീസ് ബയോ ഫാര്‍മ കമ്പനി തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.

ലോത്ത്: ചൈനീസ് മരുന്ന് നിര്‍മ്മാണ കമ്പനിയായ വൂക്‌സി ബയോളജിക്സ്സില്‍ അവസരങ്ങളില്‍. മരുന്ന് നിര്‍മ്മാണ മേഖലയില്‍ 325 മില്യണ്‍ യൂറോ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന കമ്പനിയില്‍ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ 1000-ല്‍ അധികം ഒഴിവുകളാണ് വരാന്‍ ഇരിക്കുന്നത്. നിലവില്‍ 400 ഓളം പേര്‍ക്കാണ് അവസരങ്ങള്‍. ബയോഫാര്‍മ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഐ.ഡി.എ-യുടെ സാമ്പത്തിക സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയില്‍ ഡാന്‍ഡല്‍ക്കില്‍ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. മരുന്ന് വിപണിയെ ലക്ഷ്യം വെച്ച് ലോകോത്തര മരുന്ന് നിര്‍മ്മാണ കമ്പനിയുടെ പ്രധാന കേന്ദ്രമാണ് … Read more

തീപിടിക്കാന്‍ സാധ്യത സൂപ്പര്‍ വാല്യൂ, സെന്‍ട്ര എന്നിവ ‘Daewoo’ ഇലക്ട്രിക് ബ്ലാങ്കറ്റുകള്‍ തിരിച്ചെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ റീടെയില്‍ ശ്രംഖലയായ സൂപ്പര്‍ വാല്യു, സെന്‍ട്ര എന്നിവയിലൂടെ വിറ്റഴിച്ച ‘Daewoo’ ഇലക്ട്രിക് ബ്ലാങ്കറ്റുകള്‍ നിര്‍മ്മാണത്തിലെ പിഴവുകള്‍ മൂലം തിരിച്ചെടുക്കുന്നു. HEA1179 എന്ന മോഡല്‍ നമ്പറിലുള്ള ഡബിള്‍ സൈസ് ഇലക്ട്രിക് ബ്ലാങ്കറ്റുകളാണ് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചെടുക്കുന്നത്. HEA1178 എന്ന മോഡല്‍ നമറിലുള്ള സിംഗിള്‍ സൈസ് ഇലക്ട്രിക് ബ്ലാങ്കറ്റും തിരിച്ചെടുക്കുന്നുണ്ട്.

ക്രാന്തിയുടെ മെയ് ദിന അനുസ്മരണത്തിനായി സീതാറാം യെച്ചൂരി അയര്‍ലണ്ടില്‍ എത്തുന്നു

ക്രാന്തി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മെയ്ദിന അനുസ്മരണത്തിനു മുഖ്യ പ്രഭാഷകന്‍ ആയി സി പി എം അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി എത്തുന്നു. ‘ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന വംശീയതയില്‍ അധിഷ്ഠതമായ ദേശീയതയുടെ കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന വിഷയത്തില്‍ സഖാവ് യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. ആദ്യമായിട്ട് അയര്‍ലണ്ടില്‍ സീതാറാം യെച്ചൂരി എത്തുന്നത്. ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഇന്ത്യയിലെ സി പി എമ്മിനെ നയിക്കാന്‍ വീണ്ടും അവസരം ലഭിച്ച സഖാവ് യെച്ചൂരിയെ … Read more

ഗര്‍ഭാശയ ക്യാന്‍സര്‍ സ്‌ക്രീനിങ് പിഴവ്: മന്ത്രിസഭാ ചര്‍ച്ച ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് സൂചന

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ സംഭവിച്ച ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് ചര്‍ച്ച ഇന്ന് നടക്കും. എച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ വിപരീതമാവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിക്ക് നേരെ ആരോപണവുമായി രംഗത്ത് എത്തി. വിക്കി ഫെലന്‍ എന്ന നാല്പത്തിരണ്ടുകാരിക്ക് ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ സ്മിയര്‍ ടെസ്റ്റ് വിവാദം പുകഞ്ഞു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റ് നടത്തിയ ഇവര്‍ക്ക് … Read more

സംശയകരമായ വസ്തു പ്ലാറ്റ്‌ഫോമില്‍: ഡബ്ലിന്‍ കൊണോളി സ്റ്റേഷന്‍ അടച്ചു

1,2 പ്ലാറ്റ്‌ഫോമുകള്‍ക്ക് അരികിലായി സംശയകരമായ വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ കൊണോളി സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ഡാര്‍ട്ട്, നോര്‍ത്തേണ്‍, മെയ്‌നൂത്ത് കമ്മ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണോളി സ്റ്റേഷനില്‍ നിര്‍ത്തുകയില്ലെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. യാത്രക്കാര്‍ താര സ്റ്റേഷന്‍ ഉപയോഗിക്കാനുള്ള മുന്നറിയിപ്പ് ഐറിഷ് റെയില്‍ നല്‍കി. 2 മണിക്കൂര്‍ നേരത്തേക്കാണ് സ്റ്റേഷന്‍ അടച്ചിരിക്കുന്നത്. സുരക്ഷാര്‍ത്ഥം യാത്രക്കാരെ സ്റ്റേഷനില്‍ നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്.ഐറിഷ് ആര്‍മി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ആകാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അയര്‍ലണ്ടിലേക്ക്

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ … Read more

ലിഗയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണമെന്ന് ഓ ഐ സി സി അയര്‍ലണ്ട് ഘടകം പ്രസിഡണ്ട്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ പോയ ലിഗ സ്‌ക്രോമന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള സര്‍ക്കാരും,മുഖ്യമന്ത്രിയും അവരുടെ കുടുംബാംഗങ്ങളോടും ഐറിഷ്,ലാറ്റ്വിയന്‍ സര്‍ക്കാരുകളോടും മാപ്പ് പറയണമെന്ന് ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന് അപമാനകരമായ രീതിയിലാണ് പ്രശ്‌നത്തെ കേരളസര്‍ക്കാര്‍ കൈകാര്യം ചെയ്തത്.അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ലിഗ ഇവിടെയായിരുന്നപ്പോള്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഐസിയൂവിലായിരുന്നുവെന്നും മറ്റും ചാനല്‍ ചര്‍ച്ചകളില്‍ യാതൊരു ആധികാരികതയുമില്ലാത്ത തട്ടിവിടുന്ന പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികളെ കൊണ്ട് … Read more