ഗര്‍ഭാശയ ക്യാന്‍സര്‍ സ്‌ക്രീനിങ് പിഴവ്: മന്ത്രിസഭാ ചര്‍ച്ച ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് സൂചന

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ സംഭവിച്ച ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് ചര്‍ച്ച ഇന്ന് നടക്കും. എച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ വിപരീതമാവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിക്ക് നേരെ ആരോപണവുമായി രംഗത്ത് എത്തി. വിക്കി ഫെലന്‍ എന്ന നാല്പത്തിരണ്ടുകാരിക്ക് ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ സ്മിയര്‍ ടെസ്റ്റ് വിവാദം പുകഞ്ഞു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റ് നടത്തിയ ഇവര്‍ക്ക് … Read more

സംശയകരമായ വസ്തു പ്ലാറ്റ്‌ഫോമില്‍: ഡബ്ലിന്‍ കൊണോളി സ്റ്റേഷന്‍ അടച്ചു

1,2 പ്ലാറ്റ്‌ഫോമുകള്‍ക്ക് അരികിലായി സംശയകരമായ വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ കൊണോളി സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ഡാര്‍ട്ട്, നോര്‍ത്തേണ്‍, മെയ്‌നൂത്ത് കമ്മ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണോളി സ്റ്റേഷനില്‍ നിര്‍ത്തുകയില്ലെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. യാത്രക്കാര്‍ താര സ്റ്റേഷന്‍ ഉപയോഗിക്കാനുള്ള മുന്നറിയിപ്പ് ഐറിഷ് റെയില്‍ നല്‍കി. 2 മണിക്കൂര്‍ നേരത്തേക്കാണ് സ്റ്റേഷന്‍ അടച്ചിരിക്കുന്നത്. സുരക്ഷാര്‍ത്ഥം യാത്രക്കാരെ സ്റ്റേഷനില്‍ നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്.ഐറിഷ് ആര്‍മി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ആകാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അയര്‍ലണ്ടിലേക്ക്

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ … Read more

ലിഗയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണമെന്ന് ഓ ഐ സി സി അയര്‍ലണ്ട് ഘടകം പ്രസിഡണ്ട്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ പോയ ലിഗ സ്‌ക്രോമന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള സര്‍ക്കാരും,മുഖ്യമന്ത്രിയും അവരുടെ കുടുംബാംഗങ്ങളോടും ഐറിഷ്,ലാറ്റ്വിയന്‍ സര്‍ക്കാരുകളോടും മാപ്പ് പറയണമെന്ന് ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന് അപമാനകരമായ രീതിയിലാണ് പ്രശ്‌നത്തെ കേരളസര്‍ക്കാര്‍ കൈകാര്യം ചെയ്തത്.അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ലിഗ ഇവിടെയായിരുന്നപ്പോള്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഐസിയൂവിലായിരുന്നുവെന്നും മറ്റും ചാനല്‍ ചര്‍ച്ചകളില്‍ യാതൊരു ആധികാരികതയുമില്ലാത്ത തട്ടിവിടുന്ന പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികളെ കൊണ്ട് … Read more

ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. അലിസ്റ്റര്‍, മണ്‍സ്റ്റര്‍ ഭാഗങ്ങളില്‍ മഴയോട് കൂടിയ ഇടിമിന്നലും പ്രതീക്ഷിക്കാം. വെയിലും, മഴയും മാറി മാറി വരുന്ന കാലാവസ്ഥ ഒരാഴ്ചയോളം തുടരും. വടക്കന്‍ കൗണ്ടികളില്‍ രാത്രി താപനില മൈനസ് ഡിഗ്രിയിലെത്തിയേക്കും. രാജ്യത്തെ കൂടിയ താപനില 10-നും 13 ഡിഗ്രിക്കും ഇടയില്‍ രേഖപ്പെടുത്തി. മേയ് മാസം വന്നെത്തുന്നതോടെ ചൂട് കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ വാരാന്ത്യം വരെ സമ്മിശ്രമായ കാലാവസ്ഥ തുടരും. എ എം

ഗര്‍ഭഛിദ്ര വിഷയത്തില്‍ നടക്കാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് അട്ടിമറിക്കാതിരിക്കാന്‍ അയര്‍ലണ്ടില്‍ ഫെയ്സ്ബുക്കിന്റെ പുതിയ ടൂള്‍

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന അഭിപ്രായവോട്ടെടുപ്പിന് മുന്നോടിയായി ഫെയ്സ്ബുക്ക് പുതിയ ടൂള്‍ രാജ്യത്ത് അവതരിപ്പിച്ചു. കേബ്രംജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്രാന്‍സ്പാരന്‍സി ടൂള്‍ ആണ് ഫെയ്സ്ബുക്ക് അയര്‍ലണ്ടില്‍ അവതരിപ്പിച്ചത്. ഒരു ഫെയ്സ്ബുക്ക് പേജ് പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ഏതെല്ലാം ആണെന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പം കണ്ടെത്താനുള്ള ടൂള്‍ ആണിത്. ഇതിനായി View Ads എന്ന പുതിയൊരു ബട്ടന്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ലഭ്യമാവും. ഈ ബട്ടനില്‍ … Read more

ഓണ്‍ലൈന്‍ മെഡിസിനിലെ അപകടക്കെണി: അയര്‍ലണ്ടിലേക്ക് സ്റ്റിറോയിഡുകള്‍ ഉള്‍പ്പടെ അനധികൃത മരുന്ന് ഒഴുക്ക് ശക്തം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം 40 ശതമാനത്തോളം അനധികൃത മരുന്നുകള്‍ കണ്ടെടുത്തുവെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍. നിയമപരമല്ലാത്ത ഇത്തരം ഔഷധങ്ങള്‍ പൊതുജന ആരോഗ്യം തകരാറിലാക്കുമെന്നും വെക്‌സ്‌ഫോര്‍ഡില്‍ നടന്ന യൂണിയന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ വിപണനം നടത്തുന്ന മരുന്നുകളില്‍ ആകൃഷ്ടരായി അപകടം പിണഞ്ഞവരും കുറവല്ല. ഫിറ്റ്‌നസ്, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ ആകര്‍ഷകരമായ തലക്കെട്ടോടെ ഓണ്‍ലൈന്‍ വിപണനം ചെയ്യപ്പെടുന്ന മരുന്നുകളുടെ നിരന്തര ഉപയോഗം ആന്തര അവയവങ്ങള്‍ക്ക് പോലും തകരാറുണ്ടാക്കുമെന്ന് ഫാര്‍മസി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ക്ക് അടിമപ്പെടുന്നവര്‍ … Read more

ഗ്രീന്‍ ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കണ്‍സ്യൂമര്‍ അസോസിയേഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വെയ്സ്റ്റ് കമ്പനികളുടെ ഗ്രീന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. റീസൈക്ലിങിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ബിന്‍ തുക വര്‍ധിപ്പിച്ചതിന്റെ ചോദ്യം ചെയ്യുകയായിരുന്നു കണ്‍സ്യൂമര്‍ അസോസിയേഷന്‍. മാനദണ്ഡങ്ങളില്ലാതെ വിവിധ വെയ്സ്റ്റ് കമ്പനികള്‍ പലനിരക്കുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാണ്ട, സിറ്റി ബിന്‍, ഗ്രേഹോണ്ട് കമ്പനികളാണ് ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ചൈന യൂറോപ്പില്‍ നിന്നും വെയ്സ്റ്റ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതോടെയാണ് ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത്. ഇതിന്റെ മറവില്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താനുള്ള … Read more

ഫൈന്‍ ഗെയ്ലിന്റെ ശോഭ മങ്ങിത്തുടങ്ങുന്നു.

ഡബ്ലിന്‍: ഫൈന്‍ ഗെയ്ലിന്റെ ജനപ്രീതി മങ്ങിത്തുടങ്ങുന്നു. ഏപ്രില്‍ 19 മുതല്‍ 25 വരെ ടെലിഫോണ്‍ വഴി സണ്‍ഡേ പോസ്റ്റ് നടത്തിയ സര്‍വേയില്‍ ഫൈന്‍ ഗെയ്ല്‍ 32 എന്ന പോയിന്റിലേക്ക് താഴ്ന്നു. നിലവില്‍ ഫിയാന ഫോലിനേക്കാള്‍ 7 പോയിന്റ് മുന്നിട്ടു നില്‍ക്കുന്നെങ്കിലും ഈ വര്‍ഷം പാര്‍ട്ടിയുടെ ജനസമ്മിതിക്ക് നേരിയ കോട്ടം തട്ടുകയായിരുന്നു. അബോര്‍ഷന്‍ റഫറണ്ടം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഫൈന്‍ ഗെയ്ല്‍ അംഗങ്ങളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. സര്‍വേയില്‍ ഫിയാന ഫോള്‍ 25 പോയിന്റ് നിലനിര്‍ത്തിയപ്പോള്‍ സിന്‍ഫിനിന് 14% പേരുടെ … Read more

സമ്പദ് വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വ്; അയര്‍ലണ്ടില്‍ ഈ വര്‍ഷം എത്തുന്നത് 400-ല്‍ പരം ആഡംബര കപ്പലുകള്‍

ഡബ്ലിന്‍: യൂറോപ്പ്-അമേരിക്കന്‍ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം അയര്‍ലണ്ടില്‍ 400-ല്‍ പരം ആഡംബര കപ്പലുകള്‍ എത്തും. ഡബ്ലിന്‍, കോര്‍ക്ക് തുറമുഖങ്ങളിലൂടെ ലക്ഷക്കണക്കിന് വിദേശ സഞ്ചാരികള്‍ ആയിരിക്കും ഈ വര്‍ഷം അയര്‍ലണ്ടില്‍ എത്തുന്നത്. മറീന, ജര്‍മന്‍ ലൈനര്‍, പെസഫിക് പ്രിന്‍സസ് തുടങ്ങി പതിനായിരക്കണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആണ് അയര്‍ലന്‍ഡ് തീരത്ത് എത്തുക. ഡബ്ലിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കണക്കനുസരിച്ച് കപ്പല്‍ വഴി എത്തുന്ന സഞ്ചാരികളുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സീസണ്‍ … Read more