കോളേജ് ഗ്രീനില്‍ നിന്ന് വീണ്ടും പത്തോളം ഡബ്ലിന്‍ ബസ്സുകള്‍ക്ക് റൂട്ട് മാറ്റം

ഡബ്ലിന്‍: തിരക്കേറിയ കോളേജ് ഗ്രീന്‍ മേഖലയില്‍ നിന്നും വീണ്ടും 10 ഡബ്ലിന്‍ ബസുകള്‍ക്ക് റൂട്ട് മാറ്റും. മാര്‍ച്ച് 5 മുതലായിരിക്കും ഇത് നടപ്പില്‍ വരുത്തുകയെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം 17 ബസുകളുടെ റൂട്ട് മാറ്റം നടപ്പില്‍ വരുത്തിയിരുന്നു. ലുവാസ് സര്‍വീസ് ആരംഭിച്ചതോടെ കോളേജ് ഗ്രീനില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ നിന്നും പൂര്‍ണമായും ബസ് സര്‍വീസ് ഒഴിവാക്കപ്പെടുമെന്ന് എ.എ അയര്‍ലന്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ അനുഭവപ്പെടുന്ന തിരക്കില്‍ ഭാഗമായി ടാക്സി സര്‍വീസുകളും മറ്റും ഇവിടെ … Read more

അയര്‍ലന്‍ഡ് വീണ്ടും തണുപ്പിലേക്ക്: താപനില മൈനസ് 4 ഡിഗ്രിയിലെത്തി

ഡബ്ലിന്‍: തണുപ്പുകാലം അവസാനിച്ചിട്ടും അയര്‍ലണ്ടില്‍ താപനില വീണ്ടും താഴുന്നു. മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പാണ് മെറ്റ് എറാനില്‍ നിന്നും ലഭിക്കുന്നത്. രാജ്യത്ത് പകല്‍ താപനില 5 ഡിഗ്രിക്കും 7 ഡിഗ്രിക്കും ഇടയില്‍ തുടരുമ്പോഴും രാത്രിസമയ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു വരികയാണ്. വരും ദിവസങ്ങളില്‍ മൈനസ് 4 ഡിഗ്രി വരെ ഊഷ്മാവ് കുറയുമെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. ഇതോടൊപ്പം വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് വാണിങ്ങുകളൊന്നും തന്നെ നിലവിലില്ലെന്ന് മെറ്റ് … Read more

പ്ലാസ്റ്റിക്കിനെ തുരത്താന്‍ തയ്യാറെടുത്ത് അയര്‍ലണ്ടിലെ ഈ പട്ടണം

കോര്‍ക്ക്: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരമാവധി അകറ്റി നിര്‍ത്തി മാതൃകയാവുകയാണ് കോര്‍ക്കിലെ Kinsale. ഒരാള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകളും, കോഫി കപ്പുകളും ഒഴിവാക്കാന്‍ കമ്മ്യുണിറ്റി അടിസ്ഥാനത്തില്‍ ബോധവത്കരണ ക്യാമ്പുകളും ഈ പട്ടണത്തില്‍ നടന്നുവരികയാണ്. പുരാവസ്തു ഗവേഷകനായ മെഡലിന്‍ മറെ, പരിസ്ഥിതി ശാസ്ത്രജ്ഞ താര ഷൈന്‍ തുടങ്ങിയവരുടെ പിന്തുണയോടെ നടക്കുന്ന ബോധവത്കരണത്തില്‍ പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരും. കൈവശമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി വരികയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് … Read more

നാവില്‍ കൊതിയൂറും നാട്ടുരുചിയുമായി വാട്ടര്‍ഫോര്‍ഡിലെ ഭക്ഷ്യമേള.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ്മയായ ജ്വാലയുടെ ആഭിമുഖ്യത്തില്‍ Taste Of India എന്ന ഭക്ഷ്യമേള ഫെബ്രുവരി 18 ന് വാട്ടര്‍ഫോര്‍ഡിലുള്ള ന്യൂടൗണ്‍ ചര്‍ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.വാട്ടര്‍ഫോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ഭക്ഷ്യമേള നടത്തപ്പെട്ടത്. സംഘടനാ മികവുകൊണ്ടും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും മേള ജനമനസ്സുകളെ കീഴടക്കി. കേരളത്തിലെ മാത്രമല്ല സമീപ സംസ്ഥാനങ്ങളിലെ രുചികളെയും പരിചയപ്പെടാന്‍ മേളയില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു. പറവൂര്‍ MLA വി.ഡി സതീശന്‍ മേളയുടെ മുഖ്യാതിഥിയായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി അനീഷ് ജോണ്‍ … Read more

ലേണേഴ്‌സ് ലഭിക്കാനും പി എസ് സി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു; പുതിയ നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും

  ഡബ്ലിന്‍: അയര്‍ലണ്ടുകാരന്റെ ഡിജിറ്റല്‍ ഐഡന്റിറ്റിയായി പരിണമിച്ചിരിക്കുകയാണ് പബ്ലിക് സര്‍വീസ് കാര്‍ഡ് അഥവാ പി എസ് സി കാര്‍ഡ്. ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പി എസ് സി കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമ വ്യവസ്ഥ ഏപ്രില്‍ 9 മുതല്‍ നിലവില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇതോടെ  ലേണേഴ്‌സ് ലഭിക്കാനും പബ്ലിക് സര്‍വീസ് കാര്‍ഡ് അനിവാര്യമായ ആധികാരിക രേഖയായി മാറും. പി എസ് സി കാര്‍ഡിനെ ദേശീയ തിരിച്ചറിയല്‍ രേഖകള്‍ പ്രാധാന്യം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് നിരവധി അഭിപ്രായങ്ങളും … Read more

പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാസയ്ക്ക് ആറുവയസുകാരിയുടെ കത്ത്

  ഒന്‍പതു ഗ്രഹങ്ങളായിരുന്നു നമ്മുടെ സൗരയൂഥത്തില്‍ ഉണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) 2006-ലാണ് പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നു തരം താഴ്ത്തിയത്. നിലവില്‍ പ്ലൂട്ടോ കുള്ളന്‍ ഗ്രഹമാണ്. എന്നാല്‍ കോര്‍ക്കില്‍ നിന്നുള്ള ആറുവയസുകാരി കാര ലൂസി ഒ കോണര്‍ പറയുന്നത് ഇതു ശരിയല്ല എന്നാണ്. പറയുക മാത്രമല്ല, അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയോട് പ്ലൂട്ടോയ്ക്ക് ഗ്രഹപദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയുടെ സഹായത്തോടെ കത്തയയ്ക്കുകയും ചെയ്തു കുഞ്ഞു കാര. കോര്‍ക്കിലെ ഗ്ലഷീന്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് … Read more

ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ മാറ്റം വരുത്തല്‍ വിദഗ്ദ്ധ സമിതിയുടെ പരിഗണനയില്‍

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ കാതലായ മാറ്റം വരുത്താന്‍ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഒറ്റ പരീക്ഷ നടത്തി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശിപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസ്സെസ്സ്‌മെന്റ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല സമിതിയുടെ പരിഗണനക്ക് വിട്ടു. ക്ളാസ് റൂമുകളില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെടുകയും അതനുസരിച്ചുള്ള പഠന മികവും ഫൈനല്‍ പരീക്ഷക്കൊപ്പം കൂട്ടിച്ചേര്‍ക്കണമെന്നും കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഫൈനല്‍ പരീക്ഷയുടെയും ക്ളാസ് റൂം അസസ്‌മെന്റും ഒരുമിച്ച് … Read more

അബോര്‍ഷന്‍ കാര്‍ഡ് ബില്‍ ക്യാബിനറ്റിന്റെ പരിഗണനക്ക്

  ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് ബില്‍ ഇന്ന് മന്ത്രിസഭയുടെ പരിഗണനക്ക് എത്തും. ബില്ലിന്റെ സൂക്ഷ്മ പരിശോധനക്ക് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് തുടക്കമിടും. എട്ടാം ഭേദഗതി എടുത്തുകളയാനും 12 ആഴ്ച വരെ അബോര്‍ഷന്‍ അനുവദിക്കാനും നിര്‍ദ്ദേശിക്കാനുമുള്ള ബില്ലിന്റെ ആദ്യത്തെ സൂക്ഷ്മ പരിശോധനയാണ് ഇന്ന് നടക്കുന്നത്. രണ്ടാഴ്ച്ചക്കകം ബില്ലുമായി ബന്ധപ്പെട്ട അവസാന തീരുമാനമുണ്ടാകും. മാര്‍ച്ച് ആറാം തീയതി നടക്കുന്ന ക്യാബിനറ്റ് മീറ്റിങ് കഴിഞ്ഞ ഉടന്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷിക്കപ്പെടുന്നു. അവസാനം നടക്കുന്ന കരട് … Read more

ഡബ്ലിനില്‍ 5000-ത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല

ഡബ്ലിന്‍: ഇ.എസ്.ബിയുടെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഡബ്ലിന്‍ നഗരത്തില്‍ ഭാഗികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ടെമ്പിള്‍ ബാറിലെ ഇ.എസ്.ബി സബ് സ്റ്റേഷനില്‍ കഴിഞ്ഞ പകല്‍ ആണ് പെട്ടെന്ന് വൈദ്യുതി നിലച്ചത്. ഇതിനെ തുടര്‍ന്ന് ഡബ്ലിന്‍, ഡബ്ലിന്‍ 2 എന്നിവിടങ്ങളിലായി 5000 ത്തോളം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. വീടുകള്‍ക്ക് പുറമെ ബിസിനസ്സ് മൂന്ന് മണിക്കൂര്‍ സമയത്തേക്ക് നിശ്ചലാവസ്ഥയിലായി. ഇ.എസ്.ബിയുടെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് താത്ക്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് ഇ.എസ്.ബി വൃത്തങ്ങള്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെതിരെ പ്രതിഷേധം … Read more

ഡബ്ലിനിലേക്ക് Autodesk-ന്റെ പ്രവേശനം: സോഫ്റ്റ്വെയര്‍ മേഖലയില്‍ തൊഴില്‍ ചാകര

ഡബ്ലിന്‍: യു.എസ് ഡിസൈന്‍ സോഫ്റ്റ്വെയര്‍ കമ്പനി Auto desk ഡബ്ലിനിലെത്തുന്നു. നഗരത്തില്‍ 200 തൊഴിലവസരങ്ങളാണ് ഇതോടെ വന്നെത്തുന്നത്. ഫിനാന്‍സ്, ഡിസൈന്‍, സെയില്‍സ് എന്‍ജിനിയറിങ് മേഖലകളില്‍ ബിരുദധാരികള്‍ക്ക് വന്‍ അവസരങ്ങളാണ് Auto desk-ന്റെ വാഗ്ദാനം. യൂറോപ്പിലെ കമ്പനിയുടെ ഏറ്റവും വലിയ ഓഫീസാണ് ഡബ്ലിനില്‍ തുറക്കുന്നത്. കംപ്യുട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ്വെയര്‍ രംഗത്ത് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം യൂറോപ്പില്‍ എല്ലായിടത്തും ജോലിചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സന്നദ്ധതരായിരിക്കണം. ഡബ്ലിനില്‍ സെന്‍ട്രല്‍ ബാങ്ക്, ന്യൂ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അടക്കം നിരവധി ബില്‍ഡിങ്ങുകളുടെ ഡിസൈന്‍സ് പൂര്‍ത്തിയാക്കിയ … Read more