ഈസ്റ്റര്‍ അവധികള്‍ ലഭിക്കില്ലെന്ന് സൂചന; സ്‌കൂളുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിച്ചേക്കും

ഡബ്ലിന്‍: ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനങ്ങളാക്കുന്നതിനെ അനുകൂലിക്കുമെന്ന് നാഷണല്‍ പരെന്റ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അറിയിച്ചു. സ്റ്റോം എമ്മ കടന്നുപോയതിനെ തുടര്‍ന്ന് ആഴ്ചകളോളം സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാലാണ് പുതിയ തീരുമാനം. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ മോശമായി ബാധിക്കുമെന്നും പേരന്റ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അറിയിച്ചു. ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ടീച്ചിങ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പീറ്റര്‍ മുള്ളന്‍ പറയുന്നു. പല രക്ഷിതാക്കളും ഹോളിഡേ ട്രിപ്പ് വരെ ബുക്ക് ചെയ്ത് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ശനിയാഴ്ച അവധിദിനമാക്കാതെ … Read more

Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍

അയര്‍ലണ്ടിലെ കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കാന്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി, Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ; താല ഫിര്‍ഹൗസിലുള്ള ചര്‍ച്ച് ഓഫ് സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് 2018 ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മണി മുതല്‍ അരങ്ങേറുന്നു.സംഗീതമഴ പെയ്തിറങ്ങുന്ന ആ രാവിനായുള്ള കാത്തിരിപ്പിന് ഇനി ചെറിയദൂരം മാത്രം. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള മലയാളികളുടെ പ്രിയങ്കരരായ കലാകാരന്മാരെ Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അണിനിരത്തുന്നു. ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ … Read more

അതി ശൈത്യത്തില്‍ തണുത്തുറഞ്ഞ മനുഷ്യ മനസുകളെ ഊഷ്മളമാക്കുവാന്‍ വീണ്ടുമൊരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വരവായ്.

കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന നാലാമത് ഓള്‍ അയര്‍ലണ്ട് KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 മാര്‍ച്ച് 24നു കഴിഞ്ഞ മൂന്ന് തവണയും പോലെ പോപ്പിന്റ്ററി സ്‌പോര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇതര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യത്യസ്ഥമായി വിജയികള്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും നല്‍കുന്നു എന്നതാണ് ഓള്‍ അയര്‍ലണ്ട് KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകത. ലീഗ് 35, 68, Leisure Players എന്നിങ്ങനെ മുന്ന് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഓരോ കാറ്റഗറിയിലും ലിമിറ്റഡ് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും 2018 മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേല്‍(Assistant … Read more

മഞ്ഞിന്റെ ആലസ്യത്തില്‍ നിന്നും കാല്‍പന്തുകളിയുടെ ആവേശത്തിലേയ്ക്ക് അയര്‍ലന്‍ഡ് ; നോര്‍ത്ത്വുഡ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ശനിയാഴ്ച്ച

ഡബ്ലിന്‍: മഞ്ഞിന്റെ ആലസ്യത്തില്‍ നിന്നും കാല്‍പന്തുകളിയുടെ ലഹരി ചൂടിലേക്ക് അയര്‍ലന്‍ഡ് .കടല്‍ കടന്നെത്തിയ ഇന്ത്യന്‍ കാല്‍പന്തുകളിയുടെ വശ്യത ആവാഹിച്ച പോരാട്ടങ്ങള്‍ ഈ ശനിയാഴ്ച (10 മാര്‍ച്ച് ) രാവിലെ 11 മണി മുതല്‍ അരങ്ങേറുന്നു. NCAS Satnry യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാമത് നോര്‍ത്ത്വുഡ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പതോളം ടീമുകള്‍ മാറ്റുരയ്ക്കുന്നു. ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്‌ലാങ്കില്‍ ഗ്രേസി ഫിലിപ്പ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുമാണ്. റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും ടാക്ക്‌സെക്ക് ക്യാഷ് … Read more

മലയാളികളടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ M1 മോട്ടോര്‍വേ അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി

  കോട്ടയം സ്വദേശികളായ സിറിയക് ജോസഫ് (50), ഋഷി രാജീവ്(27) എന്നിവരടക്കം എട്ടു ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ദുരന്തത്തില്‍ ഉള്‍പ്പെട്ട ട്രക്കുകളുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. രണ്ടാമത്തെ ട്രക്ക് ഡ്രൈവറുടെ വിചാരണാ നടപടികള്‍ റെഡ്ഡിങ്ങിലെ ക്രൗണ്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് അപകടമുണ്ടാക്കിയത്. ഇതില്‍ റൈസാര്‍ഡ് മാസീറാക്ക് (31) കുറ്റക്കാരനാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫിന്റെ (54) വിചാരണാ നടപടികളാണ് … Read more

എനര്‍ജി ഡ്രിംങ്ക് വില്‍പ്പനയില്‍ നിയന്ത്രണവുമായി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് വില്‍പ്പന നിരോധിച്ചു

എനര്‍ജി ഡ്രിംങ്ക് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലകള്‍ രംഗത്തുവന്നു. പതിനാറ് വയസിന് താഴെയുളളവര്‍ക്ക് ലിറ്ററില്‍ 150മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിംങ്കുകള്‍ ഇനി വില്‍ക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അസ്ഡ,വെയറ്റ്റോസ്, ടെസ്‌ക്കോ, കോപ്പ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കൂടെ ബൂട്ട്സും ഇപ്പോള്‍ വില്‍പ്പന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഉപയോഗവും ആരോഗ്യപ്രശ്നങ്ങളുമാണ ഈ നിയന്ത്രണത്തിനു കാരണമെന്ന് കോപ്പ് ഗ്രൂപ്പ് അറിയിച്ചു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും കഫീനുമാണ് എനര്‍ജി ഡ്രിംങ്കുകളില്‍ ഉള്ളത്. സെയിന്‍സ്ബറിസ്, മോറിസണ്‍ തുടങ്ങിയ … Read more

ലെയിന്‍സ്റ്റര്‍ മേഖലയില്‍ ഓറഞ്ച് വാണിങ് തുടരുന്നു; രാജ്യത്തെ സ്‌കൂളുകള്‍ പലതും അടഞ്ഞ് തന്നെ

  മഞ്ഞ് വീഴ്ചയും കടുത്ത ശൈത്യവും തുടരുന്ന ലെയ്ന്‍സ്റ്റര്‍ മേഖലയില്‍ ഓറഞ്ച് വാണിങ് തുടരുമെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ഗതാഗത സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തിരുന്നു. ഇതിനു പുറകെ റെഡ് അലേര്‍ട്ടും ഈ പ്രദേശങ്ങളില്‍ നിലനിന്നുരുന്നു. എമ്മ ശൈത്യകാറ്റ് അടങ്ങിയതിനെ തുടര്‍ന്ന് ഇവിടെ യെല്ലോ വാണിങ്ങിലെക്ക് മാറിയെങ്കിലും മഞ്ഞ് വീഴ്ച കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് വാണിങ് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ നിലവില്‍ വന്ന മുന്നറിയിപ്പ് നാളെ … Read more

ഓള്‍ അയര്‍ലന്‍ഡ് ക്വിസിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 10

  പൊതു അവധി ദിനമായ മാര്‍ച്ച് 19 തിങ്കളാഴ്ച താല ഫിര്‍ഹൌ സിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് കലാ -സാംസ്‌കാരിക സംഘടനയായ ‘ മലയാളം ‘ അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ആള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരത്തിന് രജിസ്റ്റര്‍ ചെയുവാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്. ജൂനിയര്‍( 7 to 12 years) ,സീനിയര്‍ (12 to 17 years) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. രണ്ടു വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഓരോ ടീമായാണ് മത്സരിക്കേണ്ടത്. ഒരു ടീമിനുള്ള … Read more

കുടിവെള്ള നിയന്ത്രണം ദിവസങ്ങള്‍ നീണ്ടേക്കാം; 1.2 മില്യണ്‍ ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍

  അയര്‍ലണ്ടില്‍ ഇന്നലെ മുതല്‍ തുടങ്ങിയ കുടിവെള്ള ക്ഷാമം ഇന്നും തുടരും. ഏകദേശം 1.2 മില്ല്യന്‍ ആളുകള്‍ക്ക് ഇന്നലെ രാത്രി കുടിവെള്ളം മുടങ്ങിയതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2010 ന് ശേഷം അയര്‍ലണ്ടില്‍ ഉണ്ടായ ഏറ്റവും വലിയ കുടിവെള്ള നിയന്ത്രണമാണ് ഇത്. ഡബ്ലിന്‍, മീത്ത് കില്‍ഡെയര്‍ വിക്കലോ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ജല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ നിര്‍ബന്ധിതമാവുന്നതായി അധികൃതര്‍ അറിയിച്ചു. മറ്റ് കൗണ്ടികളില്‍ 33,500 റോളം ഉപഭോക്താക്കള്‍ക്കും ജലനിയന്ത്രണമുണ്ട്. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ … Read more