ഐറിഷ് ആശുപത്രികളില്‍ മരുന്ന് മാറി നല്‍കുന്നത് പതിവാകുന്നതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: ഹെല്‍ത്ത് വാച്ച് ഡോഗ് കണക്കനുസരിച്ച് ഒരു വര്‍ഷം 30 ലക്ഷം മരുന്ന് മാറല്‍ കേസുകള്‍ ഐറിഷ് ആശുപത്രികളില്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഒരു രോഗി എന്ന നിരക്കില്‍ മരുന്ന് മാറല്‍ പ്രക്രിയ തുടരുന്നതായി എച്ച്.എസ്.ഇ നടപ്പാക്കുന്ന മെഡിക്കേഷന്‍ സേഫ്റ്റി മോണിറ്ററിങ് പ്രോഗ്രാമിലൂടെ കണ്ടെത്തുകയായിരുന്നു. ബാന്ററി ജനറല്‍ ഹോസ്പിറ്റല്‍, ലെറ്റര്‍ കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, മിഡ്ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റല്‍ മുള്ളിന്‍ഗാര്‍, സെന്റ് ലൂക്കാസ് ജനറല്‍ ഹോസ്പിറ്റല്‍ കില്‍കെന്നി, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലീമെറിക്, വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ … Read more

ബൂമോണ്ട് ആശുപത്രിക്ക് സമീപം താമസ സൗകര്യം ആവശ്യമുണ്ട്

ബൂമോണ്ട് ആശുപത്രിയില്‍ അഡാപ്‌റ്റേഷനായി എത്തുന്ന മലയാളി വനിത നേഴ്‌സിന് താമസസൗകര്യം ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894689897  

HSE Approved industrial കിച്ചന്‍ വില്‍പനയ്ക്ക്

HSE Approved, ആയ എല്ലാവിധ ആധുനിക പാചകോപകരണങ്ങളോടു കൂടിയ (ഏകദേശം 1000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനാവശ്യമായ) ഓഫീസ് കാറ്ററിംഗ്, പാര്‍ട്ടി കാറ്ററിംഗ് ചെയ്യുവാന്‍ അനുവാദമുള്ള M50 യില്‍ നിന്നും 1.50 കിലോമീറ്റര്‍ അകലെ (kylemore industrial estate) ല്‍ സ്ഥിതി ചെയ്യുന്ന fully setted industrial kitchen വില്‍പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877618000 0876245776 0879102878  

ദന്തവിദഗ്ദ്ധന്റെ അശ്രദ്ധ: ഐറിഷ് ബോക്‌സര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം കരിയര്‍

ഡബ്ലിന്‍: 2016-ലെ റിയോ ഒളിമ്പികിന് യോഗ്യത നേടിയ ഐറിഷ് ബോക്സര്‍ സൈര്‍ സ്മിത്തിന് ഡെന്റിസ്റ്റിന്റെ ശ്രദ്ധയില്ലായ്മയില്‍ നഷ്ടമായത് സ്വന്തം കരിയര്‍. കാവന്‍ സ്വദേശിയായ സൈര്‍ കഴിഞ്ഞ ഒളിമ്പിക്‌സില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇത് സാക്ഷാത്കരിക്കാന്‍ സ്മിത്തിന് കഴിഞ്ഞില്ല. 2013-ല്‍ റൂട്ട്കനാലിനിടെ ചെറിയൊരു ദന്ത ഉപകരണം ഡെന്റിസ്റ്റിന്റെ അശ്രദ്ധയെ തുടര്‍ന്ന് സൈര്‍ വിഴുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ദന്തവിദഗ്ദ്ധന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഭവം ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. റിയോ ഒളിമ്പിക്സിന് വേണ്ടി ഇതിനോടകം തന്നെ സൈര്‍ സ്മിത്ത് യോഗ്യത നേടി. … Read more

മുന്‍ ഐറിഷ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചവര്‍ക്ക് വനിതാ ദിനത്തില്‍ വത്തിക്കാന്റെ വിലക്ക്

ഡബ്ലിന്‍: വത്തിക്കാനില്‍ വെച്ച് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍ ഐറിഷ് പ്രസിഡന്റ് Mary Mc Aleese-ന് വിലക്ക്. വത്തിക്കാനിലെ മുതിര്‍ന്ന അംഗവും ഡബ്ലിന്‍ സ്വദേശിയുമായ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ Mary Mc Aleese ഉള്‍പ്പടെ മൂന്ന് സ്ത്രീകള്‍ക്കാണ് പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയത്. വോയിസ് ഓഫ് ഫെയ്ത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് Marry Mc Aleese-ന്റെ പ്രസംഗ പരിപാടി. വനിതാ ദിനവുമായി ബന്ധപ്പെട്ട് വീവധ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായ Mary Mc Aleese-ന്റെ സാന്നിധ്യം … Read more

അയര്‍ലണ്ടില്‍ യൂസ്ഡ് കാര്‍ വിപണി സജീവമാകുന്നു

ഡബ്ലിന്‍: ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് പ്രീയമേറുന്നു. ഇതിന് ആനുപാതികമായി പുതിയ കാര്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും Simi ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 39,003 പുതിയ കാറുകള്‍ വില്പന നടത്തിയപ്പോള്‍ ഈ വര്‍ഷം 37,125 കാറുകളാണ് വില്പനക്കെത്തുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണി 20.3 ശതമാനം വരെ വളര്‍ച്ച നേടിയിരിക്കുകയാണ്. ഇലക്ട്രിക് വാഹന വിപണിയും ഈ വര്‍ഷം താഴ്ന്ന വളര്‍ച്ചാ നിറക്കാന്‍ രേഖപ്പെടുത്തിയതെന്നും Simi -യുടെ കണക്കുകള്‍ … Read more

തുല്യ ജോലിക്ക് തുല്യ വേതനം; അദ്ധ്യാപക സംഘടനകള്‍ സമരത്തിന്; സ്‌കൂളുകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ രക്ഷിതാക്കള്‍

  ഡബ്ലിന്‍: തുല്യ ജോലിക്ക് തുല്യ വേദന മുദ്രാവാക്യത്തോടെ ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലന്‍ഡ് രാജ്യവ്യാപകമായി സമരം നടത്തി. 2011 ന് മുന്‍പ് ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും അതിനുശേഷമുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളം എന്ന രീതി അവസാനിപ്പിച്ച് എല്ലാ അധ്യാപകര്‍ക്കും ഏകീകൃതമായ വേതന വ്യവസ്ഥ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്. പ്രൈമറി ടീച്ചിങ് കോഴ്സുകള്‍ക്ക് അപേക്ഷകരുടെ എണ്ണം വര്‍ധിച്ച തോതില്‍ കുറഞ്ഞു വരാനുള്ള കാരണവും രണ്ടുതട്ടിലുള്ള ശമ്പളനിരക്കാനെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. പ്രൈമറി, സെക്കന്ററി അധ്യാപകര്‍ക്കൊപ്പം ലക്ചറര്‍മാരും … Read more

മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത ; അയര്‍ലണ്ടില്‍ മെറ്റേണിറ്റി, പെറ്റേണിറ്റി അവധികള്‍ ഒരു വര്‍ഷം വരെ; അതും അനൂകൂല്യത്തോടെ

  ഡബ്ലിന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് ഗുണകരമായ നിയമ വ്യവസ്ഥയുമായി അയര്‍ലന്റിലെ സാമൂഹിക ക്ഷേമ വകുപ്പ്. മെറ്റേണിറ്റി-പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ സമന്വയിപ്പിച്ച് ‘പാരന്റല്‍ ബെനിഫിറ്റ്’ എന്ന പദ്ധതിക്ക് തുടക്കമിടുമെന്ന സാമൂഹിക നീതി മന്ത്രി റെജീന ദോഹര്‍ത്തി പ്രഖ്യാപിച്ചു. ഇതനുസരിച്ച് കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷം വരെ അനുകൂല്യത്തോടെയുള്ള അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഈ പദ്ധതി അയര്‍ലണ്ടുകാരിലും പ്രവാസികളിലും ഒരുപോലെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു വര്‍ഷം കാലയളവുവരെ അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പദ്ധതി … Read more

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതു നേതൃത്വം

കോര്‍ക്ക് : അയര്‍ലണ്ടിലെ , കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ 2018  – 2019 വര്‍ഷത്തെ പ്രതിനിധിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ കൈക്കാരന്മാരായി ജോസ് പി കുര്യന്‍, തോമസ് വര്‍ഗീസ് (ബോസ്സ്),ജോ ജോബിന്‍ ജോസ് എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൈക്കാരന്‍മാര്‍ സീറോ മലബാര്‍ സഭ കോര്‍ക്ക് ചാപ്ല്യന്‍ , ഫാ.സിബി അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ , വിശുദ്ധ കുര്‍ബാന മധ്യേ , സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വാര്‍ത്ത :ജേക്കബ് കുളമാക്കല്‍ ( PRO, സീറോ മലബാര്‍ സഭ,കോര്‍ക്ക് ) … Read more

ആശുപത്രി തിരക്കുകള്‍ കുറയുന്നില്ല: ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഡെയിലി ട്രോളി വാച്ച്

കോര്‍ക്ക്: രാജ്യത്തെ വിവിധ ആശുപത്രികളില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. എമര്‍ജന്‍സി വാര്‍ഡുകളില്‍ തിരക്ക് നേരിടുന്ന ആശുപത്രികളില്‍ ഒന്നാമത് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ്. ഇവിടെ 45 ആളുകളാണ് ട്രോളിയില്‍ തുടരുന്നത്. ഇവിടെ മൊത്തം 554 പേര്‍ ബെഡിനുവേണ്ടി കാത്തിരിപ്പിലാണ്. ഡെയിലി ട്രോളി വാച്ച് പുറത്തുവിട്ട കണക്കുകളാണിത്. ബെഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിലവില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരുന്നു. ഇത് എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് അറിവായിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ ആരോഗ്യമേഖലക്ക് വേണ്ടി വകമാറ്റിയ തുക … Read more