കില്‍കോക്ക് മലയാളി മനോജ് സക്കറിയ മരണമടഞ്ഞു; മരണം അയര്‍ലണ്ടില്‍ എത്തിയിട്ട് മൂന്നാം ദിനം

  ഡബ്ലിന്‍: കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ താമസിക്കുന്ന മലയാളി മനോജ് സക്കറിയ(47) മരണമടഞ്ഞു. മനോജിന്റെ ഭാര്യ ഷിജി കഴിഞ്ഞ 6 മാസമായി കില്‍കോക്ക് പാര്‍ക്ക് ഹൗസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മനോജ് നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കലാണ് മനോജിന്റെ വീട് . ഏതാനും ദിവസമായി പനി ബാധിതനായിരുന്നു. ഹെവന്‍ലി ഫീസ്റ്റ് മിനിസ്റ്ററി വിശ്വാസിയാണ്. മിക്കഹ് എലിസബത്ത് മകളും ഫാബിയോ മകനുമാണ്.  

യന്ത്ര തകരാര്‍: എയര്‍ ലിംഗാസിന്റെ യു.എസ് വിമാനം തിരിച്ചിറക്കി

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ലോസ്ഏഞ്ചല്‍സ്സിലേക്ക് പറന്ന എയര്‍ ലിംഗാസ് വിമാനം ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് 3.40 പി.എം-ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ലിംഗാസ് EI 145 എന്ന വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. 267 യാത്രക്കാരും 11 വിമാന ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ലിംഗസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ അടിയന്തിര തിരിച്ചിറക്കലിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സേനയെ സജ്ജമാക്കിയിരുന്നു. യാത്ര മുടങ്ങിയവരെ ലഭ്യമായ മറ്റൊരു വിമാനത്തില്‍ ലോസ്ഏഞ്ചല്‍സില്‍ എത്തിക്കുകയായിരുന്നു. … Read more

യൂറോപ്പിലെ മികച്ച അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് അയര്‍ലണ്ടില്‍ പ്രചാരമേറുന്നു.

ഡബ്ലിന്‍: ആരോഗ്യകേന്ദ്രങ്ങളില്‍ വര്‍ധിച്ച് വരുന്ന തിക്കും തിരക്കിനും കുപ്രസിദ്ധി ആര്‍ജ്ജിച്ച അയര്‍ലണ്ടിലെ ആശുപത്രികളില്‍ മറ്റൊരു മേഖല സജീവമായി വളര്‍ച്ച പ്രാപിക്കുന്നു. പോയ വര്‍ഷം രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചു. മുന്‍വര്‍ഷങ്ങളില്‍ ബ്രിട്ടനിലും മറ്റു സമീപരാജ്യങ്ങളിലും അയര്‍ലണ്ടുകാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരായപ്പോള്‍ 2017 മുതല്‍ അയര്‍ലണ്ടില്‍ വെച്ച് നടത്തപ്പെടുന്ന അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിച്ചതായി കാണാം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2016-ല്‍ 250 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2017-ല്‍ ഇത് 350 എണ്ണമായി വര്‍ധിച്ചിരിക്കുകയാണ്. വൃക്ക, കരള്‍, പാന്‍ക്രിയാസ്, … Read more

അയര്‍ലണ്ടില്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കും; ഒന്‍പത് കൗണ്ടികളില്‍ യെല്ലോ വാണിങ്

അതിശൈത്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്. ഏതന്‍ട്രിയില്‍ -4 ഡിഗ്രി സെഷ്യസാണ് റിക്കോര്‍ഡ് ചെയ്യപ്പെട്ടത്, ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളില്‍ -3 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രാത്രിയിലെ താപനില. അതേസമയം പകല്‍സമയത്തെ താപനില ഇന്ന് 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ … Read more

ഫ്രോസണ്‍ ടര്‍ക്കി ചീഞ്ഞു പോയത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ടെസ്‌കോ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞു

ക്രിസ്മസ് ആഘോഷങ്ങള്‍ കുളമാക്കിയെന്ന ആരോപണവുമായി ടെസ്‌കോയ്ക്കെതിരെ യുകെയിലെ ഉപഭോക്താക്കള്‍ രംഗത്ത്. ക്രിസ്മസ് ദിനത്തില്‍ പാകം ചെയ്യാനായി വാങ്ങിവെച്ച ടര്‍ക്കി മാംസം ദുര്‍ഗന്ധം വമിച്ച് ചീഞ്ഞ നിലയിലായെന്നാണ് ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്. ആഘോഷകാല ടര്‍ക്കികള്‍ മോശമായ അവസ്ഥയിലായിരുന്നെന്നും, ആസിഡിന്റെ ചുവയുണ്ടായിരുന്നതായുമുള്ള ഉപഭോക്താക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി വ്യക്തമാക്കി. ടെസ്‌കോ ടര്‍ക്കികള്‍ കേടായെന്ന് അവസാന നിമിഷം മനസ്സിലാക്കിയപ്പോള്‍ ടേക്ക്എവേ ഓര്‍ഡര്‍ ചെയ്യേണ്ട ഗതികേട് ഉണ്ടായെന്നാണ് ചില കുടുംബങ്ങള്‍ പരാതിപ്പെടുന്നത്. അതേസമയം അയര്‍ലണ്ടില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. … Read more

തോക്കുചൂണ്ടി മുഖം മൂടി ധരിച്ച് കട കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കുടുക്കി മലയാളി കടയുടമ ; യുകെയില്‍ താരമായി സിബു

  കടയില്‍ മോഷ്ടിക്കാനെത്തിയയാളെ കീഴ്പ്പെടുത്തിയ യുകെയിലെ ലെസ്റ്റര്‍ സ്വദേശിയായ മലയാളി താരമായി. തൊടുപുഴ കുടയത്തൂര്‍ സ്വദേശിയായ സിബു കുരുവിളയാണ് കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിനെ ആക്രമിച്ച് കീഴടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നത്.ശനിയാഴ്ച വൈകീട്ട് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോയ സിബു മക്കളേയും കൂട്ടി പള്ളിയിലേക്ക് പോയിരുന്നു. മടങ്ങാന്‍ നേരം ഒന്നുകൂടി ഷോപ്പിലേക്ക് പോകാമെന്ന് തോന്നിയതോടെ മോഷ്ടാവ് കുടുങ്ങുകയായിരുന്നു. ഭാര്യയ്ക്ക് നൈറ്റ് ഷിഫ്റ്റായതിനാല്‍ രണ്ടു കുട്ടികളും സിബുവിന് ഒപ്പമുണ്ടായിരുന്നു.കടയിലെ ജോലിക്കാരുമായി ചേര്‍ന്ന് കട അടയ്ക്കാനുള്ള അവസാന ജോലികള്‍ ചെയ്യവേയാണ് കവര്‍ച്ചാശ്രമമുണ്ടായത്. അകത്ത് … Read more

ഡബ്ലിന്‍ ഉള്‍പ്പെടെ 20 കൗണ്ടികളില്‍ ഇന്ന് മഞ്ഞ് വീഴ്ച ശക്തമാകും; താപനില മൈനസ് 4 ഡിഗ്രിയിലേക്ക്

  ഡബ്ലിന്‍ : രാജ്യത്ത് മഞ്ഞ് വീഴ്ച ശക്തമായ സാഹചര്യത്തില്‍ മെറ്റ് ഐറാന്റെ യെല്ലോ വാണിങ് നിലവില്‍ വന്നു. ഇന്നും നാളെയും നീണ്ടുനില്‍ക്കുന്ന മുന്നറിയിപ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. മൂന്ന് സെന്റിമീറ്ററോളം മഞ്ഞ് വീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാത്രിയില്‍ താപനില മൈനസ് നാല് ഡിഗ്രി വരെ എത്തുമെന്ന് മെറ്റ് ഐറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോറിസ്റ്റുകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റോഡുകളില്‍ ഐസ് വീഴ്ചയെ തുടര്‍ന്ന് വേഗത കുറച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഗാല്‍വേ, ലെറ്ററിം, … Read more

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് … Read more

ഓണ്‍ലൈനിലൂടെ ഇസ്ലാമിക തീവ്രവാദ പ്രചാരണത്തിന് കനത്ത തിരിച്ചടി നല്‍കി യൂറോപോള്‍

  ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് ശക്തമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് യൂറോപോളിന്റെ ഇടപെടല്‍. രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ 45000 തീവ്ര സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടത് ഈ ഏജന്‍സിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 2015 ല്‍ രൂപീകരിച്ച ഇന്റര്‍നെറ്റ് റഫറല്‍ യുണിറ്റ് യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഏജന്‍സികളില്‍ ഒന്നാണ്. ഓണ്‍ലൈന്‍ വഴി ഭീകരവാദ സന്ദേശങ്ങളും, വീഡിയോകളും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷണം നടത്തുന്ന ഏജന്‍സിയാണ് യൂറോപോള്‍ അല്‍-ക്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ തങ്കളുടെ … Read more

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍

കൂള്‍മൈന്‍ Indutsrial Estate ല്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍. ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 11 വരെ ദര്‍ബാര്‍ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Darbar (Ambala) 8b Coolmine Indutsrial Estate Dublin 15 ഫോണ്‍ 016464464