ഡബ്ലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രികളില്‍ വന്‍ തിരക്ക്

ഡബ്ലിന്‍: ഡബ്ലിനിലെ ചില്‍ഡ്രന്‍സ് ആശുപത്രികളില്‍ തിരക്ക് അസാധാരണമായി വര്‍ദ്ധിച്ചു. ക്രംലിന്‍,ടെംപിള്‍സ്ട്രീട്, താല ആശുപത്രികളിലാണ് ഒരു മാസത്തിനിടയില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നത്. അടുത്തകാലത്തായി ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ട കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ നിസ്സാരരോഗം പിടിപെട്ടവര്‍ ജി.പി കെയര്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശമുണ്ട്. 300 ഓളം കുട്ടികള്‍ വെയ്റ്റിംഗ്ലിസ്റ്റില്‍ തുടരുന്നതിനാല്‍ ആണ് ഈ നിര്‍ദ്ദേശം. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണമാണ് കുട്ടികളിലെ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു.     ഡി.കെ … Read more

ഡബ്ലിനിലെ റിക്ഷകളെ നിര്‍ത്തലാക്കാന്‍ നിയമം വരുന്നു

ഡബ്ലിന്‍:ഡബ്ലിന്‍ നഗരമധ്യത്തില്‍ സഞ്ചരിക്കുന്ന റിക്ഷകളെ നിരോധിക്കുമെന്ന് ഗതാഗതമന്ത്രി ഷെയിന്‍ റോസ്. രാത്രികാലങ്ങളില്‍ റിക്ഷകളുടെ ഉപയോഗം വ്യാപകമായതാണ് നിരോധനത്തിന് കാരണം.റിക്ഷയാത്രകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഡബ്‌ളിന്‍സിറ്റി കൗണ്‍സിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി ഷെയിന്റോസിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നതായ് ലേബര്‍സെനറ്റര്‍ ആദം ഒ റിയോര്‍ഡറും വ്യക്തമാക്കി.ഗതാഗതവകുപ്പിന്റെ പരിധിയില്‍ പെടാത്ത റിക്ഷകളെ നിയന്ത്രിക്കാന്‍ നിലവില്‍ മോട്ടോര്‍വാഹനവകുപ്പില്‍ നിയമമില്ല.കാല്‍നടയാത്രികര്‍ക്ക് റിക്ഷകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. റിക്ഷകളില്‍ സഞ്ചരിച്ച് അപകടം സംഭവിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.തിരക്കുപിടിച്ച ഡബ്‌ളിന്‍നഗരത്തില്‍ റിക്ഷകള്‍ കൂട്ടത്തോടെ വരുന്നത് … Read more

ശുബ്‌ഹോ 2017 ; അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഡബ്ലിന്‍: കേരള ക്രിസ്ത്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി നടത്തപ്പെട്ടു. അത്യന്തം വര്‍ണ്ണാഭമായിരുന്ന കരോള്‍ സന്ധ്യ ജനപങ്കാളിത്തത്താലും അവതരണ മികവിനാലും ശ്രദ്ധേയമായി.താല കില്‍നമന ഹാളില്‍ നടന്ന കരോള്‍ സന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു.ഡബ്ലിന്‍ സൗത്ത് കൗണ്ടി കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ബ്രീഡ ബോണര്‍ ദീപം തെളിച്ച് ഉത്ഘാടനം ചെയ്ത ആഘോഷ രാവില്‍ ഡബ്ലിനിലെ ഇന്ത്യന്‍ അംബാസിഡര്‍ മിസിസ് വിജയ് താക്കൂര്‍ സിംഗ് … Read more

2016-ല്‍ അയര്‍ലണ്ടില്‍ 6000 പുരുഷന്മാര്‍ക്ക് നേരെ ഗാര്‍ഹിക പീഡന പരമ്പര: വെളിപ്പെടുത്തലുമായി അമെന്‍

ഡബ്ലിന്‍: 2016-ല്‍ പുരുഷന്മാരായ ഗാര്‍ഹിക പീഡിതരുടെ എണ്ണം 6000-ല്‍ എത്തിയെന്ന് പുരുഷ പീഡിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടനയായ അമെന്‍ വ്യക്തമാക്കി. പങ്കാളികളില്‍ നിന്ന് ശാരീരിക പീഡനം ഏറ്റവരാണ് ഇവരില്‍ 60 ശതമാനവും. അമെനില്‍ എത്തിയ 40 ശതമാനം മാനസിക പീഡനത്തിന്റെ ഇരകളാണ്. 2015-ല്‍ 3000 പുരുഷ ഗാര്‍ഹിക പീഡിതര്‍ മാത്രമാണ് അയര്‍ലണ്ടില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പീഡിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 2000 ഗാര്‍ഹിക പീഡിതര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടവര്‍ ആയിരുന്നുവെന്ന് … Read more

ബെല്‍ഫാസ്റ്റിലെ കോണ്‍ട്രാസെപ്ഷന്‍-അബോര്‍ഷന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി

  ബെല്‍ഫാസ്റ്റ്: Marie Stopes International-ന്റെ വടക്കന്‍ അയര്‍ലണ്ടിലെ കോണ്‍ട്രാസെപ്ഷന്‍-അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിര്‍ത്തലാക്കുന്നു. ഡിസംബര്‍ 8 മുതല്‍ സേവനം ഉണ്ടായിരിക്കില്ലെന്ന് എം.എസ്.ഐ യുടെ എംഡി റിച്ചാര്‍ഡ് ബെന്‍ലി അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇംഗ്ലണ്ട് തയ്യാറായതോടെ ആണ് എം.എസ്.ഐ ബെല്‍ഫാസ്റ്റില്‍ നിന്ന് വിടവാങ്ങുന്നത്. ഇംഗ്ലണ്ടിലെ എം.എസ്.ഐ ക്ലിനിക്കില്‍ വടക്കന്‍ ഐറിഷുകാര്‍ക്ക് നാഷണല്‍ റെഫറന്‍സ് സര്‍വീസ് വഴി സൗജന്യ പരിശോധനകളും മറ്റും ഏര്‍പ്പെടുത്തിയതിനാലാണ് കമ്പനി ബെല്‍ഫാസ്റ്റിലെ സേവനം നിര്‍ത്തലാക്കുന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ അത്ര ലളിതമല്ലാത്ത … Read more

നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. പൊതുജീവനക്കാര്‍ക്ക് 66 വയസ്സ് മുതല്‍ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. 65 വയസ്സില്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യണമെന്നാണ് നിലവിലെ നിയമ വ്യവസ്ഥ. ഇവര്‍ക്ക് ഒരു വര്‍ഷം വരെ യഥാര്‍ത്ഥ പെന്‍ഷന്‍ നഷ്ടപ്പെടും. പകരം ആ കാലയളവില്‍ ബോണസ് തുക മാത്രമാണ് ലഭിക്കുക. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വിരമിക്കല്‍ പ്രായം 66 വയസ്സ് വരെ ഉയര്‍ത്തണമെന്ന് ഫിയനാഫോള്‍ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാജ്യത്തെ സിവില്‍ … Read more

സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് …..

നമുക്കെല്ലാവര്‍ക്കും സുപരിചിതമായിട്ടുള്ള ഡെയിലി ഡിലൈറ് സ്ഥാപിതമായിട്ടു കാല്‍നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഈ ആഹ്‌ളാദ നിമിഷത്തില്‍ ഇരുപത്തഞ്ചു വര്ഷം പൂര്‍ത്തിയാക്കിയ എംബ്ലം ഉള്ള സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് നിങ്ങളുടെ മുന്നിലും എത്തുന്നു. ഡെയിറ്റ്‌സ് ആന്‍ഡ് കാഷ്യു,പ്ലം സ്‌പെഷ്യല്‍ പ്രീമിയം ഐറ്റം ആയ മെച്യുര്‍ പ്ലം എന്നിങ്ങനെ മൂന്നു വ്യത്യസ്തവും രുചികരവും ആയ കേക്കുകളാണ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പാറയില്‍ ഫുഡ് പ്രോഡക്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ഡെയിലി ഡിലൈറ്റ് പെരിയാര്‍,ഡെയിലി ഡിലൈറ്റ്,ഡെലീഷ്യസ് ഡിലൈറ്റ്,സീ ഫുഡ് ഡിലൈറ്റ് എന്നിങ്ങനെ വിവിധ ബ്രാന്ഡുകളിലായി … Read more

ബാലിനസ്ലോ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 30 ന്

ഗാള്‍വേ: ബാലിനസ്ലോയിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ ballinasloe creagh school ഹാളില്‍ നടത്തപ്പെടും. ലോംഗ്‌ഫോര്‍ഡ് രൂപതയിലെ ഫാ.റെജിയുടെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. creagh national school and fr Bernie costloe ചെയര്‍പേഴ്‌സണും Portiuncula hospital ചാപ്ലിനുമായ fr. john gravy ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും. കേക്ക് മുറിക്കല്‍, കുട്ടികളുടെ ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന്റെ സന്ദര്‍ശനം ക്രിസ്തുമസ് ഡിന്നര്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി … Read more

കരോലിന്റെ വരവ് അറിയിച്ച് അയര്‍ലണ്ടില്‍ പരക്കെ മഴയും കാറ്റും

ഡബ്ലിന്‍: പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ രാജ്യവ്യാപകമായി കാലാവസ്ഥ പ്രക്ഷുബ്ധം. കാറ്റും മഴയും ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ന് കണ്ടുതുടങ്ങി. തെക്കുഭാഗങ്ങളിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒഴിച്ച് വ്യാപകമായ കാലാവസ്ഥ മാറ്റമാണ് അയര്‍ലണ്ടില്‍ അനുഭവപ്പെടുന്നത്. പടിഞ്ഞാറന്‍ കൗണ്ടികളായ ഗാല്‍വേ, മായോ, കെറി, ഡോനിഗല്‍ എന്നീ പ്രദേശങ്ങളില്‍ യെല്ലോ വെതര്‍ വാര്‍ണിംഗിനൊപ്പം വന്‍ ജാഗ്രത നിര്‍ദ്ദേശവും പ്രഖ്യാപിക്കപ്പെട്ടു. അത്ലാന്റിക്കില്‍ നിന്നും വരുന്ന കരോളിന്‍ തീരം തൊടുമ്പോള്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ കൈവരിച്ചേക്കാമെന്ന് കാലാവസ്ഥാ … Read more

യാത്രക്കാരന്റെ കാലില്‍ ചൂടുവെള്ളം വീഴ്ത്തിയ കേസ്: റൈന്‍എയര്‍ 10000 യൂറോ പിഴ നല്‍കാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: യാത്രക്കാരന്റെ കാലില്‍ ചൂടുവെള്ളം വീണ കേസില്‍ റൈന്‍ എയര്‍ 10,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവ്. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത dun laoghaire-ലെ 23 കാരന്‍ കെവിന്‍ കെനാന്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 2 മണിക്കൂറിന് മുന്‍പ് ആണ് അപകടം ഉണ്ടായത്. 2016 ജൂണ്‍ 12-ന് മലാഗയില്‍ നിന്നും ഡബ്ലിനിലേക്കുള്ള യാത്രക്കിടയിലാണ് റൈന്‍ എയര്‍ വിമാനത്തില്‍ നിന്ന് കാലില്‍ ചൂടുവെള്ളം വീണത്. കെവിന്‍ ടോയ്ലെറ്റില്‍ പോകുന്നതിനിടെയാണ് ക്യാബിന്‍ ക്രൂവിന്റെ … Read more