നോട്ട് ക്ഷാമം; ശമ്പള ദിനത്തില്‍ പ്രതിസന്ധി നേരിടുമെന്ന് ധനകാര്യമന്ത്രി

നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള ദിനം അടുത്തതോടെ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. നാളെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുകയും വിതരണം ചെയ്യേണ്ടത്. 1300 കോടി രൂപ ഇതിന് പണമായി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ക്ക് 3000 കോടി … Read more

നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണം – കേരളത്തില്‍ ഹര്‍ത്താല്‍

രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയ്ക്കു പുറമേ ബാങ്കിങ് മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. നവംബര്‍ 23 ന് സംയുക്ത യോഗം ചേര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നത്തെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. അന്ന് പാര്‍ലമെന്റില്‍ … Read more

എം എം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈദ്യുതി വകുപ്പായിരിക്കും മണിക്ക് ലഭിക്കുക എന്നാണ് സൂചന. സഗൗരവമാണ് എം എം മണി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി മന്ത്രിസഭയിലെ മറ്റ് മന്ത്രമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഇപി ജയരാജന്റെ അസാന്നിധ്യം ചടങ്ങില്‍ … Read more

പി സി ജോര്‍ജ്ജ് നായകനാവുന്നു- ‘എവിടെ തുടങ്ങും’ ?

രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. ജയേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ‘എവിടെ തുടങ്ങും’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തില്‍ പൂഞ്ഞാന്‍ എം എല്‍ എ ആയിട്ട് തന്നെയാണ് പി സി ജോര്‍ജ് എത്തുന്നത്. സമകാലീന രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. രുകൂട്ടം യുവാക്കള്‍ ഒരുക്കുന്ന ഹസ്വചിത്രത്തിന്റെ ഭാഗമാകുകയാണ് താന്‍. ഇതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി പി സി ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. കൊച്ചിയിലും കടമക്കുടിയിലുമായാണ് … Read more

മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ പ്രമുഖര്‍ രംഗത്ത്

മോഹന്‍ലാലിനെതിരെ പരിഭവങ്ങള്‍ പങ്ക് വെച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാല്‍. ഇതില്‍ തനിക്ക് അത്ഭുതം തോന്നുന്നു. മോഹന്‍ലാലുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെങ്കിലും തന്റെ വീടിന്റെ തൊട്ടടുത്ത് ഒരു സിനിമയുടെ മുഴുവന്‍ ഷൂട്ടിങ്ങ് നടന്നിട്ടും ലാല്‍ വീട്ടില്‍ വന്നില്ല. അത്രയും വലിയ താരമാണ് മോഹന്‍ ലാല്‍ എന്നും കൈതപ്രം പറഞ്ഞു. നോട്ടുകള്‍ അസാധു ആക്കലിനെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ സിനിമാ രംഗത്ത് … Read more

നോട്ട് നിരോധനത്തെ ന്യായീകരിച്ച് മോഹന്‍ലാല്‍; വിമര്‍ശനവുമായി മറ്റുള്ളവര്‍

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍. എല്ലാ മാസവും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ബ്ലോഗിലാണ് മോഹന്‍ലാല്‍ നയം വ്യക്തമാക്കിയത്.മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നോട്ട് നിരോധിച്ചുവെന്ന വാര്‍ത്തകള്‍ താന്‍ അറിയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കണ്ടിരുന്നു. പ്രധാനമന്ത്രി അന്ന് നടത്തിയത് ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നുവെന്നാണ് തന്റെ അഭിപ്രായം. താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ … Read more

ശബരിമല ഇനി ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരില്‍ അറിയപ്പെടും

ശബരിമല: ശബരിമല ക്ഷേത്രത്തെ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി എന്നുകാണിച്ച് ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു … Read more

എം എം മണിയുടെ മന്ത്രിസ്ഥാനം; അമര്‍ഷവുമായി ഇ പി ജയരാജനും പി കെ ശ്രീമതിയും

??????? ???? ???????? ????? ????????????? ??????? ??????? ???????? ???????????? ??????? ??????? ??.?? ???. ????????????? ???????? ?????????????????????? ????????????. ?????????????? ????????? ?????? ????????????????. ????? ????? ????????? ??? ???????????????????????? ??? ??????. ??????????? ????????????????? ????????? ????????????? ????????????????????? ???????. ??????? ????????? ??????????? ????????????????????? ??????????? ????? ???????? ????????? ????? ??????????????? ??? ?????????? ????? ??????????? ????????????????? ??.?? ??????? ??????. ?????????????????????? ??????? ???????? … Read more

നിറപറയുടെ പുട്ടുപൊടിയില്‍ പുഴുക്കള്‍; ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കി

കോട്ടയം: നിറപറ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടതായി പരാതി. എംജി സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ത്ഥി ദീപാ മോഹനന്‍ അതിരമ്പുഴയിലെ കടയില്‍ നിന്ന് വാങ്ങിയ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്. ഇന്നലെയാണ് ദീപ പുട്ടുപൊടി വാങ്ങിയത്. രാവിലെ പൊട്ടിച്ചപ്പോള്‍ പത്തോളം ജീവനുള്ള പുഴുക്കളുണ്ടായിരുന്നു. 38 രൂപ വിലയുള്ള അര കിലോഗ്രാം പാക്കറ്റിന്റെ മാനുഫാക്ടറിംഗ് ഡേറ്റ് ആഗസ്റ്റ് 27 ആണ്. അടുത്ത വര്‍ഷം 26 വരെ പൊടി ഉപയോഗിക്കാമെന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയരിക്കുന്നത്. സംഭവത്തില്‍ ദീപ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഇന്‍സെപ്ക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. … Read more

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രിയാകും; വ്യവസായ വകുപ്പ് എ സി മൊയ്തീന്

തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി. എം.എം.മണി വൈദ്യുതി മന്ത്രിയാകും. എ.സി.മൊയ്തീന്‍ വ്യവസായ വകുപ്പ് മന്ത്രിയാകും. കായിക വകുപ്പും എ.സി.മൊയ്തീന് നല്‍കും. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ടൂറിസം, സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രന്. ഇ.പി.ജയരാജന്റെ രാജിയെ തുടര്‍ന്നാണ് അഴിച്ചുപണി. ഭരണത്തിലേറി ആറാം മാസത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എ.മണി പറഞ്ഞു. സംസ്ഥാന താല്‍പ്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു. വിവാദങ്ങളുടെ തോഴന്‍; സാധാരണക്കാരുടെ നേതാവ് തൊഴിലാളികളും സാധാരണക്കാരും ഏറെയുള്ള ഇടുക്കി ജില്ലയില്‍ നിന്നുമാണ് മണിയാശാന്‍ … Read more