കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

കോട്ടയം: ബാര്‍കേസുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ യോഗത്തില്‍ പിജെ ജോസഫടക്കം എല്ലാവരും ഈ തീരുമാനം അംഗീകരിച്ചു.കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ വിലപ്പോയില്ല.കെഎം മാണി ധ്യാനത്തിന് പോയതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇനി സാധ്യവുമല്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോട്ടയത്തുചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം എം.എല്‍.എ.മാര്‍, എം.പി.മാര്‍ എന്നിവരുമായി ചെയര്‍മാന്‍ കെ.എം.മാണി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നു. എം.എല്‍.എ.മാരും എം.പി.മാരും … Read more

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോടും കയ്യേറ്റം, രാവിലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉച്ചയക്ക് വീണ്ടും പോലീസ് കൈയ്യേറ്റം

കോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കൈയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റം നടന്നത്. ഇന്ന് തന്നെ ഇത് രണ്ടാം തവണയാണ് മാധ്യമപ്രവര്‍ത്തകരെ ബലമായി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു. രാവിലെ കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി എസ് എന്‍ ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ വീണ്ടും പോലീസ് മര്‍ദ്ദിച്ചത്. രാവിലെ നടന്ന സംഭവങ്ങള്‍ … Read more

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം കോടതി പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നും തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ തടയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ഹൈക്കോടതി ഇത്തരം നിലപാടിലേക്ക് എത്താനിടയായ സാഹചര്യം കാണാതിരിക്കരുതെന്നും ഹൈക്കോടതി ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും പിണറായി വ്യക്തമാക്കി. ഇക്കാരണത്താലാകാം ഹൈക്കോടതി ഈ നിലപാടെടുത്തതെന്നും എങ്കിലും വിലക്ക് പിന്‍വലിക്കാന്‍ സമയമായെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് … Read more

അര്‍ണാബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്‍കി

മുംബൈ: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനെതിരെയും സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സാകിര്‍ നായികിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. അര്‍ണബ് ഗോസ്വാമി തനിക്കെതിരെ വിദ്വേഷ പ്രചാരണവും മാധ്യമ വിചാരണയും നടത്തി എന്നാരോപിച്ചാണ് സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ചാനല്‍ കാരണമായെന്നും തന്റെയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും അഭിഭാഷകനായ മുബിന്‍ സോല്‍കര്‍ മുഖേന നല്‍കിയ നോട്ടീസില്‍ സാക്കിര്‍ നായിക്ക് കുറ്റപ്പെടുത്തുന്നു. … Read more

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍

ന്യൂദല്‍ഹി: മലയാളിയായ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയ സംഘത്തിലെ മൂന്ന് ഭീകരര്‍ പിടിയില്‍. യമന്‍ നഗരമായ ഏദനിന് സമീപത്തെ സൈല എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരം ആക്രമിച്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തുകയും ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. വൃദ്ധമന്ദിരം അക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ ഭീകരര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ … Read more

മണിയുടെ മരണകാരണം കണ്ടെത്താനിയില്ല, അന്വേഷണം സി ബി ഐക്ക്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണിയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്നും കൊലപതാകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സി ബി ഐക്ക് കൈമാറിയതായി അറിയിച്ചുകൊണ്ടുള്ള വിഞ്ജാപനം സര്‍ക്കാര്‍ ഇറക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായും കഴിഞ്ഞ … Read more

ആര്‍ഷി ഖുറേഷി മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്ന പ്രധാന കണ്ണി, വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധം

കൊച്ചി: മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്നവരിലെ പ്രധാന കണ്ണിയാണ് മലയാളികളെ കാണാതായ സംഭവത്തില്‍ പിടിയിലായ ആര്‍ഷി ഖുറേഷിയെന്ന് പോലീസ്. ഇയാള്‍ക്ക് വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. ഖുറേഷിയെയും ഇയാളുടെ സഹായി റിസ്വാന്‍ ഖാനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് അന്വേഷണ സംഘം. മലയാളികളടക്കം 700ഓളം പോരെ മതം മാറ്റിയിട്ടുണ്ടെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകനായ ഖുറേഷി നേരത്തെ മൊഴി നല്‍കിയിരുന്നു. മതം മാറിയവരെ വിദേശത്ത് എത്തിക്കുന്നതില്‍ ഇടനില നിന്നയാളാണ് ഖുറേഷിയെന്നും മുംബൈയിലെ ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ … Read more

മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു

കൊട്ടാരക്കര: മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കൊട്ടാരക്കരയിലായിരുന്നു സംഭവം. ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറില്‍ പിന്തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വരികയായിരുന്ന പോള്‍ മാത്യുവിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണു കിടന്ന പോള്‍ മാത്യുവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കാറില്‍ നിന്നിറങ്ങി  മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് സ്ഥലത്തെത്തിയ … Read more

ഐ എസില്‍ ചേര്‍ന്നെന്ന് കാണാതായ കാസര്‍കോട് സ്വദേശി, അഷ്ഫാഖ് ബന്ധുക്കള്‍ക്ക് ശബ്ദ സന്ദേശമയച്ചു

കാസര്‍കോട്: ഐ എസില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ടുള്ള അഷ്ഫാഖിന്റെ ശബ്ദ സന്ദേശം സഹോദരന് ലഭിച്ചു. കാസര്‍കോട് നിന്നും കാണാതായ ഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലാണ് തങ്ങളുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് അഷ്ഫാഖിന്റെ സന്ദേശം. പടന്നയിലെ ഡോ ഹിജാസ് ഐ എസിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഹിജറ കഴിഞ്ഞെന്നും ഹിജറ ചെയ്തു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പോവാന്‍ അനുവാദമില്ലെന്നും അഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇനി ഞങ്ങള്‍ നാട്ടിലേക്കില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക … Read more

യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മില്‍ നീക്കം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിന്നുള്ള യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ. കായംകുളത്തു നിന്നുള്ള എംഎല്‍എ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് നിലവില്‍ അവര്‍ അംഗമായ തകഴി ഏരിയാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. പാര്‍ട്ടി പരിപാടികളിലൊന്നും പ്രതിഭ സജീവമായി പങ്കെടുക്കുന്നില്ലെന്നാണ് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പരാതി. നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്. അതേസമയം കലാ സാംസ്‌കാരിക മേഖലകളില്‍ കൂടി സജീവമായ വ്യക്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും … Read more