പോലീസില്‍ തലപ്പത്ത് വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചു പണി നടത്തി. ഡിജിപി ഋഷിരാജ് സിംഗിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. എഡിജിപി ആര്‍.ശ്രീലേഖയെ ഇന്റെലിജന്‍സ് മേധാവിയായി്. സുദേഷ് കുമാറാണ് പുതിയ ഉത്തരമേഖല എഡിജിപി. അനില്‍ കാന്തിനെ ജയില്‍ എഡിജിപിയായും നിയമിച്ചിട്ടുണ്ട്. നിതിന്‍ അഗര്‍വാള്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയാവും. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി. ഐ.ജി മഹിപാല്‍ യാദവിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളായി നിയമിച്ചിട്ടുണ്ട്. ഡിഐജി പി.വിജയന് പോലീസ് ട്രെയിനിംഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ഐ.ജി ജയരാജിനെ … Read more

ജിഷ വധക്കേസ് തെളിയിക്കാന്‍ കഴിയുമെന്ന് ഡിജിപി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് തെളിയിക്കാന്‍ കഴിയുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്ന് ഇക്കാര്യം തനിക്ക് വ്യക്തമായി. കേസ് തെളിയിക്കാന്‍ അന്വേഷണ സംഘം കഠിനശ്രമം തുടരുകയാണെന്നും ഡിജിപി പറഞ്ഞു. അധികാരമേറ്റതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡിജിപി ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എഡിജിപി ബി.സന്ധ്യയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. കേസിലെ തുടരന്വേഷണമാണെങ്കിലും എല്ലാ സാധ്യതകളുമാരാഞ്ഞുള്ള പുനരന്വേഷണം എന്ന നിലയ്ക്കാണു പുതിയ സംഘത്തിന്റെ മൊഴിയെടുക്കലും തെളിവുശേഖരണവും നടക്കുന്നത്. എഡിജിപിയും എസ്പിയും ആലുവയില്‍ ക്യാംപ് ചെയ്താണ് അന്വേഷണത്തിനു … Read more

അവധിയെടുത്ത് വിദേശത്ത പോയ് 31 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിടുന്നു

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവധിയെടുത്ത് വിദേശത്തേക്ക് പോവുകയും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മടങ്ങിവരാന്‍ തയാറാവാത്തവരുമായ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍, വിദേശത്തേക്ക് പോയ ഡോക്ടര്‍മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ മാത്രമാണ് മടങ്ങിവരാന്‍ സന്നദ്ധത അറിച്ചത്. ഇതേത്തുടര്‍ന്നാണ്, മടങ്ങിവരാന്‍ കൂട്ടാക്കാത്തവരെ സരവീസില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പിഎസ്സി ലിസ്റ്റില്‍നിന്നും പരമാവധി ഡോക്ടര്‍മാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ … Read more

കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ലക്ഷ്യംവച്ച് മുന്നോട്ട് പോകണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. കെഎംആര്‍എല്‍-ഡിഎംആര്‍സി സംയുക്തയോഗം വിളിച്ചു ചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

തിരുവനന്തപുരം: വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആറ് മാസത്തിനകം പാര്‍ട്ടിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. ആര്‍എസ്എസുമായോ സംഘപരിവാര്‍ സംഘടനകളുമായോ യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ആന്റണി പറഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ആന്റണിയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ചയാണ് കെപിസിസിയുടെ എക്സിക്യൂട്ടീവ് യോഗത്തിന് തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി … Read more

ജിഷയുടെ കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ചിത്രം…സാമ്യമുള്ള യുവാവിനെ സിനിമയില്‍ നിന്ന് പുറത്താക്കി

കൊച്ചി: ജിഷയുടെ കൊലായാളിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക്കിനെ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍ നിന്നും പുറത്താക്കി. ഫെയ്സ്ബുക്കിലൂടെ തസ്ലിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുവാവ് പറയുന്നു. കുടുംബവും കുട്ടിയുമായ ശേഷം അഷ്ടിക്കു വക തേടിയാണ് മറ്റ് ജോലികള്‍ കണ്ടെത്തിയിരുന്നത്. ജിഷയുടെ കൊലയാളിയെന്ന രീതിയില്‍ ചിത്രം പ്രചരിക്കപ്പെട്ടതോടെ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും പുറത്താക്കി. സാമൂഹിക പ്രതിബദ്ധത തെളിയിച്ചവര്‍ക്കെല്ലാം നന്ദി രേഖപെടുത്തിയാണ് … Read more

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി,പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പദ്ധതി നടന്ന് കാണാന്‍ ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധിയാണ് താനെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടെതെന്നും പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനം തടയുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ കെ മുരളീധരന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി പത്മജ വേണുഗോപാല്‍ പറഞ്ഞു.

വിഎം സുധീരനെതിരെ തുറന്നടിച്ച് മുന്‍ മന്ത്രി കെ ബാബു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തുറന്നടിച്ച് മുന്‍ മന്ത്രി കെ ബാബു രംഗത്ത്. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ ബാബു തുറന്നടിച്ചു. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുമുണ്ട്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ബാബു സുധീരനെതിരെ മനസ് തുറന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇഷ്ടമില്ലാത്ത വകുപ്പ് തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതായും അപ്രായോഗിക മദ്യനയം നയപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ ബാബു ആരോപിച്ചു. ഏഴു ദിവസം ദില്ലിയില്‍ നടന്ന … Read more

സന്തോഷ് മാധവന്‍ ഭൂമിദാനക്കേസ്: അടൂര്‍ പ്രകാശും കുഞ്ഞാലിക്കുട്ടിയും പ്രതികളാകും

മൂവാറ്റുപുഴ: പുത്തന്‍വേലിക്കരയിലെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമി നികത്തി ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയിലാണു വിധി. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. മുന്‍ മന്ത്രിമാരെക്കൂടാതെ വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, ജയ്ശങ്കര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്. കേസില്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് … Read more

ജയരാജന്റെ വിഡ്ഢിത്തം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി

കൊച്ചി: മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയെന്ന കായിക മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി. എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളാണ് ജയരാജന്റെ മണ്ടത്തരം നിറഞ്ഞ പ്രസ്താവന വാര്‍ത്തയാക്കിയത്. കായിക മന്ത്രിക്ക് മുഹമ്മദലിയെ കുറിച്ച് ഒരു അറിവുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു , ആ ഇതിഹാസത്തെ കുറിച്ചുള്ള ഓര്‍മ്മ താങ്കള്‍ക്ക് എങ്ങനെയാണ് ഒന്ന് പങ്കു വെക്കാന്‍ കഴിയുന്നത്?’ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു കായിക മന്ത്രി വിചിത്രമായ മറുപടി പറഞ്ഞത്. ‘മുഹമ്മദലി അമേരിക്കയില്‍ … Read more