തിരിച്ചടിയുടെ ഇരകളായി ചെറിയ പാര്‍ട്ടികള്‍

കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ ആര്‍എസ്പി, ജെഡിയു എന്നിവരും സിഎംപി യും ഇത്തവണ നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തവരായി. ഇടത് പക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. വലിയ തിരിച്ചടി നേരിട്ടിരിക്കുന്ന പാര്‍ട്ടികള്‍ ജെഡിയുവും ആര്‍എസ്പിയുമാണ്. ജെഡിയുവിന് നിലവില്‍ ഒരു മന്ത്രി ഉള്‍പ്പെടെ രണ്ട് പ്രതിനിധികളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്. മന്ത്രി കെ പി മോഹനനും ശ്രേയാംസ് കുമാര്‍ എംഎല്‍എയും പക്ഷെ അവരുടെ മണ്ഡലങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. കെ കെ ശൈലജയോട് … Read more

കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. എല്‍ഡിഎഫിന്റെ വിജയം ആഘോഷിച്ച സിപിഐഎം പ്രവര്‍ത്തകരെ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ത്തിലാണ് ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റത്. സിപിഐഎമ്മിന്റെ നിസാമുദ്ദീന്‍ (32), അനൂപ് പി രാജ് (30), സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30) സുധീ (25) എന്നിവര്‍ക്കാണ് … Read more

കേരളത്തിലെ ഡീകാപ്രിയോ ഒ രാജഗോപാല്‍….

?????????????: ???? ??????????????? ?????????? ??? ?????????? ???????? ?????? ? ?????????? ?????????????? ???????? ?????. ??????? ???????? ? ???????????? ??????????????????? ????? ??????????????????? ?????????????? ???????????? ?????????????? ????? ??????????? ???? ?????????? ????? ??????????? ????? ???? ????? ???????? ?????????????????????. ?????? ???????????? ?????????????????? ???????? ?????????? ?????? ????? ???? ??????????????? ?????????? ?????????????. ??????????? ???????? ??????????????????????. 8671 ???? ?????????? ?????? ?????????????????? ??????? ?????????????????? … Read more

പതിനാലാം കേരള നിയമസഭയില്‍ എട്ട് വനിതകള്‍, എല്ലാവരും എല്‍ഡിഎഫ്

കോട്ടയം: പതിനാലാം കേരള നിയമസഭയില്‍ എട്ട് വനിതകള്‍. വിജയിച്ച എല്ലാ വനികളും എല്‍.ഡി.എഫ് പ്രതിനിധികളാണ്. ആറന്‍മുളയില്‍ അട്ടിമറി ജയം നേടിയ വീണ ജോര്‍ജാണ് വനിതാ പ്രതിനിധികളിലെ പുതുമുഖം. കോണ്‍ഗ്രസിന്റെ വി. ശിവദാസന്‍ നായര്‍ക്കെതിര അട്ടിമറി ജയം നേടിയാണ് മാധ്യമപ്രവര്‍ത്തകയായ വീണ നിയമസഭയില്‍ എത്തുന്നത്. കുണ്ടറയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ. മേഴ്സിക്കുട്ടിയമ്മയാണ് വനിതാ പ്രതിനിധികളിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. കോണ്‍ഗ്രസിന്റെ രാജ്മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്തിയാണ് മേഴ്സിക്കുട്ടിയമ്മ സി.പി.എമ്മിന് വേണ്ടി കുണ്ടറ നിലനിര്‍ത്തിയത്. കൂത്തുപറമ്പില്‍ നിന്ന് കെ.കെ ഷൈലജ … Read more

ധര്‍മ്മടത്ത് എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറ്…ഒരു മരണം

ധര്‍മ്മടത്ത് പിണറായി വിജയന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തക നടത്തിയ പ്രകടനത്തിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അല്‍പസമയം മുമ്പാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം തൊടുപുഴയില്‍ നിന്ന് വിജയിച്ച മന്ത്രി പി ജെ ജോസഫിന്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം തൊടുപുഴയില്‍ നിന്ന് വിജയിച്ച മന്ത്രി പി ജെ ജോസഫിന്. 45,587 വോട്ടുകള്‍ക്കാണ് ജോസഫ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ജോസഫ് 76,564 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി റോയി വാരിക്കാട്ടിന് ലഭിച്ചത് 30, 977 വോട്ടുകള്‍ മാത്രം. ജോസഫിനെ കൂടാതെ ഏഴ് പേരാണ് ഇത്തവണ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരിക്കുന്നത്. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനത്ത് മട്ടന്നൂരില്‍ നിന്ന് 43,381 വോട്ടുകള്‍ക്ക് വിജയിച്ച ഇ പി ജയരാജനാണ്. ടി വി രാജേഷ് … Read more

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്

കോട്ടയം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്. 17,000 കള്ളവോട്ടുകള്‍ ചെയ്താണ് പിണറായി ധര്‍മ്മടം മണ്ഡലത്തില്‍ ജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വി.എസിനെ മുന്നില്‍ നിറുത്തിയാണ് ഇടതുപക്ഷത്തിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജിന് മികച്ച വിജയമായിരുന്നു.

കേരളത്തില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം

കേരളത്തില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം. ദേവികുളത്തും കാസര്‍കോടും കോട്ടയത്തും ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംഘര്‍ഷം തുടങ്ങിയിരിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ മൂന്നാറില്‍ എല്‍ഡിഎഫ്‌യുഡിഎഫ് സംഘര്‍ഷം. ഒരു പൊലീസുകാരനു പരുക്ക്. വോട്ടെണ്ണലിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സിപിഎം – ബിഡിജെഎസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വെട്ടേറ്റ സിപിഎം പ്രവര്‍ത്തകരായ നിസാമുദീന്‍ (32), അനൂപ് പി.രാജ് (30) … Read more

കോട്ടയം ഇത്തവണയും യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പതിവ് തെറ്റിച്ചില്ല

കോട്ടയം: വന്‍ തിരിച്ചടി നേരിട്ടെങ്കിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോട്ടയം പതിവ് തെറ്റിച്ചില്ല. മത്സരിച്ച മൂന്ന് മന്ത്രിമാര്‍ക്കും കോട്ടയം മികച്ച ഭൂരിപക്ഷത്തില്‍ വിജയം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെഎംമാണി എന്നിവരായിരുന്നു കോട്ടയത്തെ വിവിധ മണ്ഡലത്തില്‍ മത്സരിച്ചത്. ഉമ്മന്‍ചാണ്ടിയേയും തിരുവഞ്ചൂരിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജില്ല കെഎംമാണിയെ ഒന്നു വിറപ്പിക്കുകയും ചെയ്തു. പുതുപ്പള്ളിയില്‍ ആറാമങ്കത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടിക്ക് 27,092 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയപ്പോള്‍ ജെയ്ക്കിനെ ഇറക്കി തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം പൊലിഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ 23,000 ല്‍ … Read more

നേട്ടമുണ്ടാക്കാനാകാതെ ബിഡിജെഎസ്

കോട്ടയം: കേരളത്തില്‍ ഭരണം പിടിക്കാന്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്ന് മത്സരിച്ച വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസിന് സമ്പൂര്‍ണ തോല്‍വി. തൊടുപുഴയില്‍ എസ്. പ്രവീണ്‍ രണ്ടാമത് എത്തിയത് ഒഴിച്ചാല്‍ ഒരു മണ്ഡലത്തില്‍ പോലും നിര്‍ണായക ശക്തിയാകാന്‍ ബി.ഡി.ജെ.എസിന് കഴിഞ്ഞില്ല. ഈഴവ വോട്ടുകള്‍ നിര്‍ണാകയമായ ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ എല്‍.ഡി.എഫിന് ഭീഷണിയാകുമെന്ന പ്രവചനവും ഫലം കണ്ടില്ല. ഇവിടങ്ങളില്‍ മാത്രമല്ല ഇടതു കോട്ടകളില്‍ എല്ലാം നല്ല വിജയമാണ് എല്‍.ഡി.എഫ് നേടിയത്. മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ വെള്ളാപ്പള്ളി നടേശന് … Read more