അഴിമതി പ്രചാരണങ്ങള്‍ തിരിച്ചടിച്ചുച്ചെന്ന്‌ ഉമ്മന്‍ ചാണ്ടി

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിച്ച് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. ജനവിധി മാനിക്കുന്നതായും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാണ് തോല്‍വിക്കു കാരണമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഴിമതി പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും സാധിച്ചില്ലെന്നും, സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ… നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണ്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മന്ത്രിസഭയുടെ … Read more

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: പിണറായി വിജയന്‍ അടുത്ത മുഖ്യമന്ത്രിയാകും. വി.എസ്.അച്യുതാനന്ദനെ കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചു. വിഎസ് എതിര്‍പ്പൊന്നും അറിയിക്കാതെ മടങ്ങി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. കേന്ദ്രനേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. വിഎസ് മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത … Read more

ഉമ്മന്‍ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു. 10.15 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് അദ്ദേഹം രാജികത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിയെ നയിച്ച ആളെന്ന നിലയില്‍ യു.ഡി.എഫിന്റെ തോല്‍വിയുടെ മുഖ്യഉത്തരവാദിത്വം തനിക്കാണ്. കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ഭൂരിപക്ഷം പി.ജെ.ജോസഫിന്

കൊച്ചി: പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടി പി.ജെ.ജോസഫ് താരമായി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മത്സരിച്ച ജോസഫ് 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 22868 ആയിരുന്ന ഭൂരിപക്ഷമാണ് ജോസഫ് ഇത്തവണ ഇരട്ടിയാക്കിയത്. യുഡിഎഫ് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടപ്പോള്‍ 76564 വോട്ടാണ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായ സിറ്റിങ് എംഎല്‍എ പി.ജെ.ജോസഫ് സ്വന്തമാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ റോയ് വാരിക്കോട്ടിന് 30977 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് വടക്കാഞ്ചേരിയിലെ … Read more

ഇടതുപക്ഷത്തിന്റെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമം; പിണറായിലുണ്ടായ ബോംബേറില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ

  കണ്ണൂര്‍: സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ വിജയത്തിന് പിന്നാലെ വ്യാപകമായ അക്രമം. പിണറായില്‍ ഉണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. അഞ്ച് ജില്ലകളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് 7.30 മുതല്‍ 24 മണിക്കൂറാണ് നിരോധനാജ്ഞ. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ചില പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മുന്‍വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം … Read more

കേരളം ചുവന്നു; നേമത്ത് താമര വിരിഞ്ഞു

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ഫലങ്ങള്‍ ശരിവെച്ച് കേരളത്തില്‍ ഇടതു മുന്നണി 91 സീറ്റ് നേടി അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റിലൊതുങ്ങിയപ്പോള്‍ ബിജെപി ചരിത്രത്തിലാദ്യമായി ഒരു സീറ്റ് നേടി. നേമത്ത് ഒ. രാജഗോപാലിലൂടെയാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. എല്ലാ മുന്നണികള്‍ക്കും എതിരെ മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാറില്‍ ചരിത്രവിജയം നേടി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ ബാബു, പി കെ ജയലക്ഷമി, കെ.പി.മോഹനന്‍ എന്നിവര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ഭൂരിപക്ഷം കുറഞ്ഞു. സ്പീക്കര്‍ എന്‍ ശക്തന്, … Read more

നിയമസഭ തെരഞ്ഞെടുപ്പ്:140 മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചവര്‍

കേരളത്തില്‍ 91 സീറ്റുനേടി എല്‍ഡിഎഫ്.അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റുകളും  എന്‍ഡിഎ ഒരു സീറ്റും നേടി. കേരളത്തിലെ 140 മണ്ഡലങ്ങളിലെ ഫലങ്ങള്‍ കാസര്‍കോട് കാസര്‍കോട് എന്‍ എ നെല്ലിക്കുന്ന് (ലീഗ്) ഉദുമ കെ. കുഞ്ഞിരാമന്‍ (സിപിഎം) കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ (സിപിഐ) തൃക്കരിപ്പൂര്‍ എം രാജഗോപാല്‍ (സിപിഎം) മഞ്ചേശ്വരം പി ബി അബ്ദുള്‍ റസാഖ് (മുസ്ലീം ലീഗ്) കണ്ണൂര്‍ പയ്യന്നൂര്‍ സി കൃഷ്ണന്‍ (സിപിഎം) തളിപ്പറമ്പ് ജയിംസ് മാത്യു (സിപിഎം) ഇരിക്കൂര്‍ കെ സി ജോസഫ് (കോണ്‍.) കല്യാശ്ശേരി … Read more

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാജിവെക്കും

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാജിവെക്കും.നാളെ രാവിലെ 10.30ന് ഗവര്‍ണര്‍ പി സദാശിവന് മുന്നിലാണ് അദ്ദേഹം തന്റെ രാജി സമര്‍പ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ ഭാരവും പേറിയാണ് നാളെ സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത് പരാജയത്തിന്റെ വെളിച്ചത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യവും സംശയത്തിലാണ്. മുന്നണിയും എംഎല്‍എ മാരുമാണ് അക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടത് എന്നായിരുന്നു ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം

തിരിച്ചടിയുടെ ഇരകളായി ചെറിയ പാര്‍ട്ടികള്‍

കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ ആര്‍എസ്പി, ജെഡിയു എന്നിവരും സിഎംപി യും ഇത്തവണ നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തവരായി. ഇടത് പക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. വലിയ തിരിച്ചടി നേരിട്ടിരിക്കുന്ന പാര്‍ട്ടികള്‍ ജെഡിയുവും ആര്‍എസ്പിയുമാണ്. ജെഡിയുവിന് നിലവില്‍ ഒരു മന്ത്രി ഉള്‍പ്പെടെ രണ്ട് പ്രതിനിധികളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്. മന്ത്രി കെ പി മോഹനനും ശ്രേയാംസ് കുമാര്‍ എംഎല്‍എയും പക്ഷെ അവരുടെ മണ്ഡലങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. കെ കെ ശൈലജയോട് … Read more

കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. എല്‍ഡിഎഫിന്റെ വിജയം ആഘോഷിച്ച സിപിഐഎം പ്രവര്‍ത്തകരെ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ത്തിലാണ് ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റത്. സിപിഐഎമ്മിന്റെ നിസാമുദ്ദീന്‍ (32), അനൂപ് പി രാജ് (30), സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30) സുധീ (25) എന്നിവര്‍ക്കാണ് … Read more