വിവരാവകാശ നിയമം..വിജിലന്‍സിനെ ഒഴിവാക്കിയ നിയമ ഭേദഗതി പിന്‍വലിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിവരാവകാശ നിയമ ഭേദഗതി പിന്‍വലിയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനുവരി 18 ലെ വിവാദ ഉത്തരവാണ് റദ്ദാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാന്ദനും ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഉത്തരവിലെ കാര്യങ്ങള്‍ തെറ്റിദ്ധരണയുണ്ടാക്കുന്നതാണെന്നും അതുകൊണ്ടാണ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവ് ഭേദഗതി പ്രകാരം വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തില്‍നിന്ന് … Read more

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കസ്റ്റഡിയില്‍

കോട്ടയം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കസ്റ്റഡിയില്‍. അടിമാലി പടിക്കപ്പു സ്വദേശിയേയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടേടെ ഇയാളെ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. മണി മരിച്ച ദിവസവും അതിന് മുമ്പുള്ള ദിവസങ്ങളിലും ഇയാള്‍ മണിയുടെ പാടിയില്‍ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഷൂട്ടിങ് ഇല്ലാത്ത ഇടവേളകളില്‍ രാജാക്കാട് മേഖലയിലാണ് മണി കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. പൂപ്പാറയില്‍ സ്ഥലം വാങ്ങുന്നതിന് മണി തീരുമാനിച്ചിരുന്നു. എന്നാല്‍ വിലയുടെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. … Read more

എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

കൊച്ചി : മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി. പാര്‍ട്ടിക്കു വേണ്ടി മല്‍സരിക്കണം എന്നഭ്യര്‍ഥിച്ചു ശ്രീശാന്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശമെത്തി. നാളെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തിയേക്കും. മല്‍സരിക്കുന്നതിനു ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്നാണ് അറിയിച്ചത്. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലൊന്നില്‍ ശ്രീശാന്തിനെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ … Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. യുഎഇയില്‍ നിന്നടക്കം ദിവസേന കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഒരുങ്ങുന്നത്. ഇന്ത്യക്കും യുഎഇക്കും ഇടയില്‍ മൊത്തം 39 സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കും. യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്നും ആഴ്ചയില്‍ 107 സര്‍വ്വീസുകളാണ് ഉള്ളത്. ഇത് ആഴ്ചയില്‍ 146 ആയി ഉയര്‍ത്തും .ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ 96 വിമാനങ്ങള്‍ ഉള്ളത് 119 ആയി വര്‍ദ്ധിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ ശ്യാംസുന്ദര്‍ … Read more

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വടക്കാഞ്ചാരി: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പാര്‍ട്ടി അംഗങ്ങളടക്കം നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സേവിയര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കെപിഎസി ലളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. മണ്ഡലം കമ്മിറ്റിയിലും കെപിഎസി ലളിതയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഒരാള്‍ നിഷ്പക്ഷത പാലിച്ചു. കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മുകളില്‍ … Read more

ഇന്ന് ഓശാന ഞായര്‍

നാല്‍പ്പതാം വെള്ളിയും കടന്നു ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക്. അമ്പതു നോമ്പിന്റെ ഏറ്റവും വിശിഷ്ടമായ ദിവസങ്ങള്‍ക്കും തുടക്കമാകും. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു ഇന്ന് ഓശാന ഞായര്‍ ആചരിക്കും. കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന പെസഹാ വ്യാഴവും ഈയാഴ്ചയാണ്. വിനയത്തിന്റെ മാതൃക നല്‍കി … Read more

മണിയുടെ മരണം…കീടനാശിനിയുടെ കുപ്പികള്‍ കണ്ടെത്തി

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവില്‍. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തി. സ്ഥിരീകരണത്തിനായി കുപ്പികള്‍ രാസപരിശോധനയ്ക്കയക്കും. അതേസമയം ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാഡിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് … Read more

റഷ്യയില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ മലയാളി ദമ്പതികളും

  ????????? ??????????? ????? ????? ????????????? ?????? ??????????.????????????? ???????????? ???????? ????????? ????? ??????, ????? ????? ?????????? ????????????? ???????.???????? ???????? ????????? ???? ????? ?????????????????? ??????????????? ??????????? ?????????????????????.?????????? ?????? ??????? ?????????????????? ?????????????? ???????? ?????????????.   ???? ??????????? ?????? ????????? ??????????????????? ?????????? ????????? ??????? ?????? ??????? ??????????????? ???????????? ???????????? ???? ??????? ????????????. https://www.youtube.com/watch?v=iTRHSCaWcNQ ???????? ????????? ?????????????? ??????????????????? ????????????? … Read more

കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘം വിപുലീകരിച്ചു.

  കൊച്ചി:ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജ തലവനായി കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു.മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ ആണ് അന്വേഷണ സംഘം വിപൂലീകരിച്ചത്. ഇതിനിടയില്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ പോലീസ് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ള പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.ഇത് രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.പോലിസിനൊപ്പം എക്‌സൈസ് സംഘവും പരിശോധനയ്ക്കായി അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി ചേര്‍ന്നാണാ് പരിശോധന നടത്തുന്നത്.തരികിട സാബു ജാഫര്‍ ഇടുക്കി എന്നിവരെ വീണ്ടും … Read more

മണിയുടെ മരണം; മൂന്നു സഹായികള്‍ കസ്റ്റടിയില്‍

ചാലക്കുടി : നടന്‍ കലാഭവന്‍ മണിയുടചെ മരണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എ്ന്നിവരെ കസ്റ്റടിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റടിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ മണഇയുടെ മരണവുമായ ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണ ഉന്നയിച്ചതിനു പിന്നാലെയാണ് മൂവരേയും കസ്റ്റടിയിലെടുത്തത്. മണിയുടെ ഓട്ട്ഹൗസ് പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു. ഇന്നലെ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഓട്ട്ഹൗസിലെ ജീവനക്കാരേയും ഒപ്പം മണിയുടെ കൂടെ … Read more