ഇന്ന് ഓശാന ഞായര്‍

നാല്‍പ്പതാം വെള്ളിയും കടന്നു ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക്. അമ്പതു നോമ്പിന്റെ ഏറ്റവും വിശിഷ്ടമായ ദിവസങ്ങള്‍ക്കും തുടക്കമാകും. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു ഇന്ന് ഓശാന ഞായര്‍ ആചരിക്കും. കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന പെസഹാ വ്യാഴവും ഈയാഴ്ചയാണ്. വിനയത്തിന്റെ മാതൃക നല്‍കി … Read more

മണിയുടെ മരണം…കീടനാശിനിയുടെ കുപ്പികള്‍ കണ്ടെത്തി

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവില്‍. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തി. സ്ഥിരീകരണത്തിനായി കുപ്പികള്‍ രാസപരിശോധനയ്ക്കയക്കും. അതേസമയം ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാഡിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് … Read more

റഷ്യയില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ മലയാളി ദമ്പതികളും

  ????????? ??????????? ????? ????? ????????????? ?????? ??????????.????????????? ???????????? ???????? ????????? ????? ??????, ????? ????? ?????????? ????????????? ???????.???????? ???????? ????????? ???? ????? ?????????????????? ??????????????? ??????????? ?????????????????????.?????????? ?????? ??????? ?????????????????? ?????????????? ???????? ?????????????.   ???? ??????????? ?????? ????????? ??????????????????? ?????????? ????????? ??????? ?????? ??????? ??????????????? ???????????? ???????????? ???? ??????? ????????????. https://www.youtube.com/watch?v=iTRHSCaWcNQ ???????? ????????? ?????????????? ??????????????????? ????????????? … Read more

കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘം വിപുലീകരിച്ചു.

  കൊച്ചി:ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജ തലവനായി കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു.മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ ആണ് അന്വേഷണ സംഘം വിപൂലീകരിച്ചത്. ഇതിനിടയില്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ പോലീസ് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ള പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.ഇത് രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.പോലിസിനൊപ്പം എക്‌സൈസ് സംഘവും പരിശോധനയ്ക്കായി അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി ചേര്‍ന്നാണാ് പരിശോധന നടത്തുന്നത്.തരികിട സാബു ജാഫര്‍ ഇടുക്കി എന്നിവരെ വീണ്ടും … Read more

മണിയുടെ മരണം; മൂന്നു സഹായികള്‍ കസ്റ്റടിയില്‍

ചാലക്കുടി : നടന്‍ കലാഭവന്‍ മണിയുടചെ മരണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എ്ന്നിവരെ കസ്റ്റടിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റടിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ മണഇയുടെ മരണവുമായ ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണ ഉന്നയിച്ചതിനു പിന്നാലെയാണ് മൂവരേയും കസ്റ്റടിയിലെടുത്തത്. മണിയുടെ ഓട്ട്ഹൗസ് പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു. ഇന്നലെ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഓട്ട്ഹൗസിലെ ജീവനക്കാരേയും ഒപ്പം മണിയുടെ കൂടെ … Read more

കലാഭവന്‍ മണിക്ക് ആന്തരിക രക്ത സ്രാവവും കരള്‍ രോഗവും ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ടം റിപ്പോര്‍ട്ട്

തൃശൂര്‍: കലാഭവന്‍ മണിക്ക് കരള്‍ രോഗവും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ആന്തരികാവയവങ്ങളില്‍ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെജിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി. ഈ മാസം ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. തന്റെ ഔട്ട് ഹൗസായ പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മണി ആത്മഹത്യ ചെയ്തു എന്നതടക്കം നിരവധി അഭ്യൂഹങ്ങള്‍ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. മരണകാരണം … Read more

കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി

തിരുവനന്തപുരം: കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തലുമുള്ള നിയമലംഘനവുമില്ല. ഉത്തരവ് വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും മന്ത്രിയെന്ന നിലയില്‍ തന്നെ ആരോപണ വിധേയനാക്കാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നു. അത് അടഞ്ഞ അധ്യായം ആയതിനാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതലെന്നും പറയുന്നില്ലെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ … Read more

സര്‍ക്കാരിനെതിരെ വിഎം സുധീരന്‍,കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ന്യായമായ കാര്യത്തില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നില്‍ക്കും. ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലായിരുന്നു സുധീരന്റെ പ്രതികരണം. കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ എജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലെ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ. അടൂര്‍പ്രകാശിന്റെ ഭൂമിയില്‍ തനിക്ക് കരമടയ്ക്കാനാകുമോയെന്നും സുധീരന്‍ പരിഹസിച്ചു. വിവാദ ഉത്തരവുകളെല്ലാം … Read more

ചാണ്ടി, സുധീരന്‍, ചെന്നിത്തല-കോണ്‍ഗ്രസിന്റെ ജയപരാജയങ്ങള്‍ക്ക് ഉത്തരവാദി ഇവര്‍: എ.കെ. ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് എ.കെ.ആന്‍ണി കെ.പി.സി.സി. ഭാരവാഹി യോഗത്തില്‍ പറഞ്ഞു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും ചെന്നിത്തലയ്ക്കുമെന്നാണെന്നും എ.കെ.ആന്റണി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വിജയ സാധ്യതമാത്രമാകണം മാനദണ്ഡം. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇനിയുള്ള പ്രധാനപ്പെട്ട കാര്യമെന്നും ആന്റണി പറഞ്ഞു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുണ്ടായി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതലായി അവസരം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടന്‍ സിദ്ദിഖിനെ മത്സരിപ്പിക്കരുതെന്ന് അബ്ദുള്‍ ഗഫൂര്‍ ഹാജി യോഗത്തില്‍ … Read more

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജോര്‍ജ് സ്വമേധയാ രാജിവെച്ചത് സ്പീക്കര്‍ പരിഗണിച്ചില്ലെന്നും നിയമാനുസൃതം സ്പീക്കര്‍ക്ക് രാജി പുന:പരിശോധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. രാജി അപേക്ഷയില്‍ നിയമാനുസൃതം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സാധ്യമാണെന്ന് പറഞ്ഞ കോടതി ജോര്‍ജിനെ അയോഗ്യനാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഒപ്പും സീലും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരെ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. … Read more