ഇരട്ട സംഗമം..പങ്കെടുത്തത് 641 ജോഡി സഹോദരങ്ങള്‍

കടുത്തുരുത്തി: കോതനല്ലൂരില്‍ ഇരട്ടവിശുദ്ധരായ കന്തീശങ്ങളുടെ പള്ളിയില്‍ നടന്ന ഇരട്ട സംഗമത്തില്‍ പങ്കെടുത്തത് 641 ജോഡി സഹോദരങ്ങള്‍. കോതനല്ലൂര്‍ ഫൊറോന പളളിയില്‍ നടന്ന ഇടവക മദ്ധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ വിശുദ്ധ ഗര്‍വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും തിരുനാളാണ് ഇരട്ടകളുടെ അപൂര്‍വ സംഗമവേദിയായത്. അഞ്ച് ജോഡി വൈദികരും നാല് ജോഡി കന്യാസ്ത്രികളും സംഗമത്തിനെത്തിയിരുന്നു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനൊപ്പം ഇരട്ട വൈദീകരാണ് സമൂഹബലിക്ക് കാര്‍മികത്വം വഹിച്ചത്. ഇരട്ട വൈദികരായ ഫാ.റോമ്പി, ഫാ.റോയി കണ്ണഞ്ചിറ, ഫാ.തോമസ്, ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.റോജി, … Read more

സുറിയാനി ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളുടെ സഭയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളുടെ സഭയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. രക്തസാക്ഷികളുടെ രക്തം സഭയില്‍ ഐക്യത്തിന്റെ വിത്തുപാകുമെന്നും നീതിയും സമാധാനപൂര്‍ണവുമായ സ്വര്‍ഗരാജ്യ നിര്‍മ്മിതിക്കുള്ള ഉപകരണമാകും. മനുഷ്യത്വരഹിതമായ അക്രമങ്ങളും കൂട്ടകുരുതികളും അവസാനിച്ച് മധ്യേഷ്യയില്‍ സമാധാനവും ശാന്തിയും മടങ്ങിവരാനും രക്തസാക്ഷികള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവയ്ക്കും സഭയുടെ ഇന്ത്യയിലെ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് ഒന്നാമന്‍ ബാവയ്ക്കും സംഘത്തിനും വത്തിക്കാനില്‍ തന്റെ ആസ്ഥാനത്തു നല്‍കിയ … Read more

മെഡിക്കല്‍ പ്രവേശന പരീക്ഷ: സിബിഎസ്ഇയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

  ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന സിബിഎസ്ഇയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലപ്രഖ്യാപിക്കണമെന്നാണു ജസ്റ്റീസ് ആര്‍.കെ. അഗര്‍വാള്‍ ഉത്തരവിട്ടിരിക്കുന്നത്. മറ്റു നിരവധി പരീക്ഷകള്‍ നടത്താനുണ്ടെന്നും 6.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്കു തയാറെടുപ്പുകള്‍ നിരവധിയുണ്ടെന്നും സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നടപടി ക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണ് കോടതി സിബിഎസ്ഇയോടു നിര്‍ദേശിച്ചത്. ഉത്തര സൂചിക ചോര്‍ന്നതിനെത്തുടര്‍ന്നാണ് ആദ്യം നടന്ന മെഡിക്കല്‍ പ്രവേശന … Read more

സോളര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന് സരിത

  തിരുവനന്തപുരം: സോളര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന ആരോപണമടങ്ങിയ സരിത എസ്. നായരുടെ സംഭാഷണം പുറത്ത്. തന്നെ ദുരുപയോഗം ചെയ്തവരുടെ പട്ടിക കോടതിക്കു മൂന്നു ദിവസത്തിനകം കൈമാറുമെന്നു സരിത പറഞ്ഞു. അതേസമയം, സരിതയ്ക്കു മുഖ്യമന്ത്രിയും അടൂര്‍ പ്രകാശും പണം നല്‍കിയെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. -എജെ-

ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല.താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കാര്യം കേള്‍ക്കുന്നതെന്നും ഇന്നലെ സരിതക്കും ബിജു രാധാകൃഷ്ണനും നല്‍കിയ കോടതി വിധിയില്‍ ബുദ്ധിമുട്ടുള്ളവരാണ് ഓരോന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കോടതി വിധി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിനുള്ള തെളിവാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്നലെ സര്‍ക്കാരിന്റെ … Read more

സരിത മുഖ്യമന്ത്രിക്ക് മുപ്പത് ലക്ഷം കൊടുത്തെന്ന് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്ക് 30 ലക്ഷം രൂപ നല്‍കിയെന്ന് സരിതയുടെ കത്തിലുണ്ടെന്ന വാദവുമായി മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും രംഗത്തുവന്നു. ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ സരിത 10 ലക്ഷം രൂപ എത്തിച്ചുവെന്നും പി.സി. ആരോപണമുന്നയിക്കുന്നു. മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത് സ്വന്തം വീട്ടുകാരെ രക്ഷിക്കാനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അതേസമയം, കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി പുതിയ … Read more

സോളാര്‍ കേസ് ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പണം നല്‍കിയെന്ന് ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസ് ഒതുക്കാന്‍ സരിതാ നായര്‍ക്ക് പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വെളിപ്പെടുത്തല്‍. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ടീം സോളാര്‍ മാനേജര്‍ രാജശേഖരനോടാണ് ഫെനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തമ്പാനൂര്‍ രവി മുഖേന മുഖ്യമന്ത്രി പല തവണ പണം നല്‍കി. താനും ഗുമസ്തന്‍ രഘുവുമാണ് പണം കലക്ട് ചെയ്തത്. മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും അബ്ദുള്ളക്കുട്ടി എം.പിയും സരിതയ്ക്ക് പണി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം … Read more

മാന്തളിര്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തി; സ്ഥലത്തു സംഘര്‍ഷാവസ്ഥ

  പന്തളം: 41 വര്‍ഷമായി പൂട്ടികിടന്ന കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തി. ഇതു തടയാനുള്ള പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരു വിഭാഗങ്ങളിലുമായി പത്തോളം പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണു സംഭവം. പള്ളിയുടെ അവകാശം സംബന്ധിച്ചു ഹൈക്കോടതിയിലുണ്ടായിരുന്ന കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു അനുകൂലമായി വിധിയുണ്ടായെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു പള്ളിയില്‍ കുര്‍ബാന നിശ്ചയിച്ചിരുന്നത്. രാവിലെ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴാണു പാത്രിയാര്‍ക്കീസ് വിഭാഗം … Read more

സരിതയും ബിജുവും കുറ്റക്കാര്‍..മൂന്ന് വര്‍ഷം തടവ്

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് കോടതി. സരിതയ്ക്കും ബിജുരാധാകൃഷ്ണനും 3 വര്‍ഷം കഠിനതടവ്. സരിത 45 ലക്ഷവും ബിജു 25 ലക്ഷവും പിഴ അടയ്ക്കണം. സരിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ബിജു രാധാകൃഷ്ണനും സരിതാനായരും പ്രതികളായ കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇടയാറന്മുള സ്വദേശി ബാബുരാജ് നല്‍കിയ പരാതിയിലാണ് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് … Read more

കുടുംബനാഥന്റെ ആത്മഹത്യ:ബോബി ചെമ്മണ്ണൂരിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുമെന്ന് പൊലീസ്

  തിരൂര്‍: താഴെപ്പാലത്തെ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെത്തി ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറി മാനേജ്‌മെന്റിനെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. താനൂര്‍ കെ. പുരം സ്വദേശി പാട്ടശ്ശേരി ഇസ്മായില്‍ (50) ആണ് ജൂണ്‍ 13ന് തിരൂര്‍ താഴെപ്പാലത്തെ ജ്വല്ലറിയിലെത്തി തീ കൊളുത്തിയത്. 14 ന് ഇസ്മായില്‍ മരിച്ചു. മകളുടെ വിവാഹത്തിന് ഫെബ്രുവരിയില്‍ ഇസ്മായില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയിരുന്നു. ബില്‍ പ്രകാരം 3.63 ലക്ഷം രൂപ വിവാഹത്തിന് ശേഷം നല്‍കാമെന്ന കരാറിലാണ് സ്വര്‍ണ്ണം … Read more