വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ ശവസംസ്‌കാരം 31 ന് നടക്കും.

????????????: ?????? ?????????? ????????????? ????? ??????? ?????? ???????????? ?????????? ?????? ???????????? ??????????? ?????????????? PA. ?????? ????? ??????????? ??????? ????? ????? ?????? ( 23 ), ?? ?????? ( 18 ), ?????????? ??????? 31 ?? ????????? ?????? 10.30 ?? ???????????? ??????????? ????????? ?????? ????? ?????????? ???????????? ‘ ??????????? ??????? ????????? ?????????? ????? ?????? ???????? ?????????? ??????????? ???????????? … Read more

ക്യാന്‍സര്‍ രോഗ ചികിത്സ..മരുന്ന് വൈകുന്നത് പ്രശ്നമാകുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: പുതിയ മരുന്ന് ലഭ്യാകാന്‍ വൈകുന്നത് ക്യാന്‍സര്‍ രോഗികളുടെ മരണത്തിന് വഴിവെച്ചേക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഡസണ്‍കണക്കിന് പേരാണ് മരുന്നുകള്‍ അംഗീകരിച്ച് കിട്ടുന്നതിനായി കാത്തിരിക്കുന്നത്.  മരുന്നുകള്‍ക്ക് അംഗീകാരം നല്‍കേണ്ട ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് ഡ്രഗ് ഗ്രൂപ്പ് യോഗം ചേരാത്തത് മൂലമാണ് ഇത്തരത്തില്‍ വൈകുന്നത്.  pembrolizumab  എന്ന മരുന്ന് ഗുണകരമാകുന്നതായ വസ്തുത നിലനില്‍ക്കെ തന്നെയാണ് ഇവിടെ ഇനിയും മരുന്നിന് അംഗീകരം ലഭ്യമായിട്ടില്ലാത്തത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ മരുന്ന് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ നൂറോളം രോഗികള്‍ക്ക് ലഭിച്ച ചികിത്സ മൂലം ഗുണകരമായ … Read more

മുന്നൂറില്‍ അധികം വാഹനങ്ങളില്‍ അമിത വേഗത കണ്ടെത്തി

ഡബ്ലിന്‍: രാജ്യത്തിലുടനീളം എന്നലെ രാവിലെ ഏഴ് മണി മുതല്‍ ഇന്നു രാവിലെ ഏഴ് മണിവരെ നടത്തിയ സ്പീഡ് എന്‍ഫോഴ്‌സ്മന്റ് ഓപ്പറേഷനില്‍ 300ല്‍ അധികം വാഹനങ്ങള്‍ അമിതവേഗതക്ക് ഗാര്‍ഡ പിടിച്ചു. 24മണിക്കൂര്‍ കാലയളവില്‍ ഏകദേശം 176521 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 322 വാഹനങ്ങളില്‍ അമിതവേഗത കണ്ടെത്തി. നാഷണല്‍ സ്ലോ ഡൗണ്‍ ദിനത്തോടനുബന്ധിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.

ഡീസല്‍ വാഹന രജിസ്‌ട്രേഷന്‍ വിലക്കിനു  രണ്ടു മാസത്തേക്കു സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. എന്നാല്‍, പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞുകൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യംചെയ്ത് എറണാകുളം കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് … Read more

സിക്ക വൈറസ് : റിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കുകയോ ബ്രസീലില്‍ നിന്ന് മാറ്റുകയോ വേണമെന്ന് ആവശ്യം ശക്തമാകുന്നു

റിയോ ഡി ഷാനെയ്‌റോ: സിക്ക വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് റിയോ ഒളിമ്പിക്‌സ് വേദി ബ്രസീലിന് പുറത്തേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ നീട്ടിവയ്ക്കണമെന്നും ആവശ്യം ശക്തമാകുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് 100 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. ലോകത്തിന്റെ ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും സിക്ക വൈറസ് ബാധ ഒളിമ്പിക്‌സിനെ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒളിമ്പിക്‌സ് വേദിയോ തീയതിയോ മാറ്റുന്നതുകൊണ്ട് സിക്ക വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിയില്ലെന്ന … Read more

മെഡിറ്ററേനിയനില്‍ വീണ്ടും ദുരന്തം: അഭയാര്‍ത്ഥികളുമായി പോയ റബര്‍ ബോട്ട് മുങ്ങി 45 പേര്‍ മരിച്ചു

റോം: യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനുള്ള പാതയില്‍ വീണ്ടും ദുരന്തം. ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായി പോയ റബര്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 45 പേര്‍ മരിച്ചു. വിവിധ ബോട്ടുകളിലുണ്ടായിരുന്ന രണ്ടായിരത്തോളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇറ്റലി വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് വെള്ളിയാഴ്ച അപകടത്തില്‍പെട്ടത്. ഇറ്റാലിയന്‍ നേവിയുടെ കപ്പലായ വേഗയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. എത്രപേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 14,000 പേര്‍ എങ്കിലും യൂറോപിലേക്ക് കടന്നിട്ടുണ്ടെന്നാണ് യു.എന്നും കോസ്റ്റ്ഗാര്‍ഡും നല്‍കുന്ന … Read more

മോഡിയെ നേരിട്ടുകാണാന്‍ അവസരം ഒരുക്കിക്കോണ്ട് ക്വിസ് മത്സരം

ന്യുഡല്‍ഹി: അഞ്ചു മിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍. നരേന്ദ്രമോഡിയെ നേരിട്ടുകാണാന്‍ അവസരം. മൈ ഗവ് ഡോട്ട് ഇന്‍ പോര്‍ട്ടലിന്റേതാണ് ക്വിസ് മത്സരം. ചോദ്യങ്ങളില്‍ പരമാവധി ഉത്തരം നല്‍കുന്നവര്‍ക്കാണ് ഈ അവസരം. സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തെക്കുറിച്ച് ജനങ്ങളുടെ അവബോധം പരീക്ഷിക്കാലാണ് ലക്ഷ്യം. സര്‍ക്കാരിന്റെ വിവിധ പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി, ഡയറക്ട് ബെനിഫിറ്റ് സ്‌കീം എന്നിവയെ കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ട്. നല്‍കിയിട്ടുള്ള നാല് ഓപ്ഷനുകളില്‍ നിന്നും വേണം ശരിയുത്തരം കണ്ടെത്താന്‍. ഒന്ന്, രണ്ട്, മൂന്ന് … Read more

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 96.21

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയത്. കഴിഞ്ഞ വര്‍ഷം 97.32 ശതമാനമായിരുന്നു വിജയം. www.cbse.nic.in http://www.results.nic.in http://www.cbseresults.nic.in

ഐഎസ് വിഡിയോയില്‍ ആന്ധ്രാ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നു ഭീഷണിപ്പെടുത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വിഡിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും. ഐഎസ് പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവും ഉണ്ടെന്നു കണ്ടെത്തിയത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസിലെ ടെക്‌സസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യുവാവ് ഐഎസില്‍ ചേര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. മെയ് 19ന് പുറത്തുവിട്ട 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. വിഡിയോയിലുള്ള ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. … Read more

പിണറായി ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. രാവിലെ ഡല്‍ഹിയിത്തിയ പിണറായി വൈകിട്ട് 4.30ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി കേരള ഹൌസില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. 29, 30 തിയതികളില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുന്നത്. രാവിലെ 10.30ന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി 12 മണിക്ക് ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഒരു മണിയോടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെ സന്ദര്‍ശിക്കും. … Read more