പ്രവാസി മലയാളിയുടെ കൊലപാതകം മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചിലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ പോലീസിനു മൊഴി നല്കിയത്. തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി. കസ്റ്റഡിയിലായിരുന്ന ഷെറിന്‍ പുലര്‍ച്ചെ രണ്ടോടെയാണ് … Read more

ജിഷ വധം: സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യം ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനില്‍ ശിവരാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്കു നല്‌കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദേശ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടയില്‍ പമ്പയാറ്റില്‍ നിന്നു പുരുഷന്റെ ഇടതു കൈ കണ്ടെടുത്തു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു ഉഴപ്പില്‍ ജോയ് വി. ജോണിനെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ച ശേഷം പമ്പായാറ്റില്‍ ഒഴുക്കിയെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് മൃതദേഹത്തിനായി പമ്പയാറ്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്. കൊലപാതകം എപ്പോഴാണ് നടത്തിയതെന്നും എവിടെവെച്ചാണു നടത്തിയതെന്നും മൃതദേഹം എവിടെയാണെന്നും കൃത്യമായ വിവരം ഷെറിന്‍ ഇതുവരെ നല്‍കിയിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്. പമ്പയാറ്റില്‍ ഇടക്കടവു … Read more

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (pmindia.gov.in ) ഇനി മലയാളം ഉള്‍പ്പടെ ആറു പ്രാദേശിക ഭാഷകളില്‍ ലഭ്യമാകും. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സൈറ്റ് ലഭ്യമായിരുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്‌കാരം. പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്ന് എഐസിസി നിരീക്ഷക ഷീല ദീക്ഷിത് പറഞ്ഞു. രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്ത കാര്യം ഘടകകക്ഷികളേയും അറിയിച്ചു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പില്‍ തര്‍ക്കമുണ്ടായിരുന്നു. പാര്‍ലമെന്ററി യോഗം ചേരുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ കെ … Read more

അതിരപ്പള്ളി പദ്ധതി,ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ്

പാലക്കാട്: അതിരപ്പള്ളി വിഷയത്തില്‍ ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എല്‍ഡിഎഫ് ജനവിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും വിഎസ് മലമ്പുഴയില്‍ പറഞ്ഞു. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിഎസ്സിന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

മല്ലുമോദി , മുല്ലപ്പെരിയാറില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച പിണറായിയെ പരിഹസിച്ച് വിടി ബലറാം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍പത്തേതില്‍ നിന്നും വിരുദ്ധമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പോസ്റ്റില്‍ മല്ലുമോദി എന്നാണ് പിണറായിയെ ബല്‍റാം വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു പോസ്റ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീ കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞപ്പോള്‍ തനിക്ക് വന്‍വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു. ഡാമിന് കീഴില്‍ ചപ്പാത്തില്‍ അഞ്ച് സെന്റ് … Read more

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരം വി.ഡി സതീശന്‍

കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍എ. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ … Read more

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് പരിശോധനാഫലം. ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചത്. ഇതിനുമുന്‍പ് കാക്കനാട് ഫോറന്‍സിക് ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ശരീരത്തില്‍ മീഥൈലിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ഒരുപക്ഷേ കീടനാശിനിയോ വിഷമദ്യമോ ഉള്ളില്‍ ചെന്നതായിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. കലാഭവന്‍ മണിയെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും മീഥൈലിന്റെ അംശം ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്നാണ് കേന്ദ്ര ലാബിലേക്ക് ഇത് സ്ഥിരീകരിക്കാനായി … Read more

ഭവന പ്രതിസന്ധി: പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി

ഡബ്ലിന്‍: ഭവന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ആയിരത്തോളം പേര്‍ തെരുവില്‍ ഇറങ്ങി. ദേശീയമായി ഭവന അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടാണ് പ്രകടനം നടന്നത്.    അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കല്‍ ഭനവമേഖലയില്‍ ചെലവഴിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍റെ പ്രത്യേക ധനസഹായം ലഭിക്കുന്നതായിരിക്കും. നാഷണല്‍ ഹോംലെസ്, ഹൗസിങ് കോലിയേഷന്‍ എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. റെന്‍റ് സപ്ലിമെന്‍റ് ഉയര്‍ത്താനും ഇവര്‍ ആവശ്യപ്പെട്ടു. 30ലേറെ സംഘടനകള്‍ ചേര്‍ന്നാണ്  ഇക്കാര്യത്തില്‍ പ്രതിഷേധത്തിന് പൊതുവേദി തയ്യാറാക്കിയിരുന്നത്.  വിവിധ ട്രേഡ് യൂണിയനുകളും ഭാഗമായിരുന്നു.  കസ്റ്റംസ് ഹൗസില്‍ നിന്ന് ഒ കോണോല്‍ സ്ട്രീറ്റിലെ … Read more