തിരക്കുള്ള സമയങ്ങളിലെ വാഹന പരിശോധന ഒഴിവാക്കും,വാഹന പരിശോധനയ്ക്കിടെ രണ്ടുപേര്‍ മരിച്ച സംഭവം വേദനാജനകമെന്ന് ആഭ്യന്തര മന്ത്രി

  തിരുവനന്തപുരം: തിരക്കുള്ള സമയങ്ങളിലെ വാഹന പരിശോധന ഓഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തൃശൂരിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. വാഹന പരിശോധനയില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ രണ്ടുപേര്‍ മരിച്ച സംഭവം വേദനാ ജനകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നു രാവിലെയാണ് ദേശീയപാത 47ല്‍ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചത്. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. … Read more

യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ച ജസ്റ്റീസ് ദീപക് മിശ്രയ്ക്കു വധഭീഷണി

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി. യാക്കൂബിന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന ഉള്ളടക്കത്തിലുള്ള കത്ത് ദീപക് മിശ്രയുടെ സുരക്ഷ ഉദ്യോഗസ്ഥനാണു ലഭിച്ചത്. എത്ര സുരക്ഷയുണ്ടെങ്കിലും താങ്കളെ അവസാനിപ്പിക്കും എന്നാണു ഭീഷണി. സംഭവത്തില്‍ തുഗ്ലക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാക്കൂബിന്റെ വധശിക്ഷയ്ക്കു ശേഷം ജഡ്ജിമാര്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറഞ്ഞു. കേസുകള്‍ … Read more

പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് കഴിയുമോ എന്ന്സ്മൃതി ഇറാനിയുടെ പരിഹാസം

ന്യൂഡല്‍ഹി: സുഷമ സ്വരാജിനെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പാര്‍ലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോണ്‍ഗ്രസ് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനവിധിയോടുള്ള അനാദരവാണെന്നും സ്മൃതി പറഞ്ഞു. തനിക്കെതിരെ തെളിവുകള്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയായിരുന്നു സുഷമജിയുടെ പ്രസ്താവന. സോണിയജിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാന്‍ ചിലപ്പോള്‍ എളുപ്പമായിരിക്കും. എന്നാല്‍ പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി കളിയാക്കി. … Read more

1 സെന്റ് നിരക്കില്‍ ഇന്ത്യയിലേയ്ക്ക് വിളിക്കൂ; രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും 1 മണിക്കൂര്‍ സൗജന്യ കോളുമായി Ring to India

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലെ മൊബൈല്‍ , ലാന്‍ഡ് ലൈന്‍ ഫോണുകളിലേയ്ക്ക് 1 സെന്റ് നിരക്കില്‍ വിളിക്കുവാനുള്ള സൗകര്യം പ്രമുഖ സേവനദാതാക്കളായ Ring to India ഒരുക്കിയിരിക്കുന്നു. ഇതിനോടകം 1500ല്‍ പരം ഇന്ത്യക്കാര്‍ Ring to India യുടെ സേവനം അയര്‍ലണ്ടില്‍ ഉപയോഗിക്കുനുണ്ട്. പുതിയതയി Ring to India സേവനത്തിനായി രജിസ്റ്റര്‍ എല്ലാവക്കും എല്ലാവര്‍ക്കും 1 മണിക്കൂര്‍ സൗജന്യ കോളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 1 സെന്റില്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ഫോണില്യ്ക്കും വിളിക്കുവനുള്ള സൗകര്യം Ring to India മാത്രമാണ് … Read more

ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ജലഗതാഗതം സുഗമമാക്കി പുതിയ സൂയസ് കനാല്‍ തുറന്നു

കെയ്റോ: ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ജലഗതാഗതം സുഗമമാക്കി പുതിയ സൂയസ് കനാല്‍ തുറന്നു. ഇതോടെ കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ തുറന്നത്. 1869ല്‍ നിര്‍മിച്ച കനാലില്‍ നടത്തുന്ന മൂന്നാമത്തെ പ്രധാന നവീകരണമാണ് ഇതോടെ പൂര്‍ത്തിയായത്. 600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈജിപ്ത് … Read more

വീട്-വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചേക്കും

ഡബ്ലിന്‍: ഡ്രൈവര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന വീണ്ടും നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. ആര്‍എസ്എയും അവീവവയും ആക്സിഡന്‍റ് ക്ലെയിമുകള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രീമിയം നിരക്ക് ഉയര്‍ത്തിയേക്കും. അവീവയാകട്ടെ എപ്പോഴായിരിക്കും പ്രീമിയം നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കുകയെന്ന് പറയാനും സാധിക്കാത്ത സാഹചര്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വാഹനങ്ങള്‍ക്കുള്ള പ്രീമിയം ഇരുപത് ശതമാനം ആണ് ഉയര്‍ന്നിരുന്നത്.  ഇന്‍ഷുറന്‍സ് വിദഗ്ദ്ധരാകട്ടെ ഒരു വര്‍ഷം കൂടി നിരക്ക് വര്‍ധന ഉണ്ടാകാമെന്നും വ്യക്തമാക്കിയിരുന്നു. കമ്പനികളുടെ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ പ്രീമിയം വര്‍ധനക്ക്സാധിച്ചിട്ടുണ്ടാകുമന്നാണ്  ഐറിഷ് ബ്രോക്കേഴ്സ് ആസേസിയേഷന്‍ … Read more

ഭീകരവാദത്തിനെതിരെ യുപിയിലെ ആലാ ഹസ്രത് ദര്‍ഗ

ബറേലി: ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി യുപിയിലെ ആലാ ഹസ്രത് ദര്‍ഗ. ദര്‍ഗയുടെ നിയന്ത്രണത്തിലുളള ജമിയ റസ്‌വിയ മന്‍സര്‍ഇഇസ്ലാം മദ്രസ്സയില്‍ ഭീകരവാദത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു കോഴ്‌സ് ആരംഭിച്ചു. ‘ഇസ്ലാമും ഭീകരവാദവും’ എന്നാണ് ബിരുദധാരികളെ ലക്ഷ്യമിട്ടുളള കോഴ്‌സിന്റെ പേര്. നേരത്തെ, ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുളളവരുടെ കബറക്കത്തിന് മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തില്ല എന്ന തീരുമാനമെടുത്തും ആലാ ഹസ്രത് ദര്‍ഗ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. ഇസ്ലാമും ഭീകരവാദവും’ എന്ന കോഴ്‌സിലുടെ ഭീകരര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന ഖുറാന്‍ സൂക്തങ്ങളും … Read more

മുല്ലപ്പെരിയാര്‍ സുരക്ഷ..പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തമിഴ്‌നാട് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഡാമിന്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ തന്നെ സ്ഥാപിക്കുകയാണെന്നും അതിനാല്‍ കേന്ദ്ര സേന വേണ്ടെന്നും കേരളം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ കേസില്‍ തമിഴ്‌നാട് … Read more

മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുഷമ വളരെ തന്ത്രപൂര്‍മാണ് മോദിയെ സഹായിച്ചത്. മന്ത്രിസഭയിലെ ആരും ഇക്കാര്യം അറിഞ്ഞില്ല. അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നു. രാഹുല്‍ ഗാന്ധി പരിഹസിച്ചു. തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയായിരുന്നുവെങ്കില്‍ മോദിയുടെ ഭാര്യയെ സഹായിക്കുമായിരുന്നില്ലേ എന്നാണ് സുഷമാ സ്വരാജ് ചോദിച്ചത്. എന്നാല്‍ … Read more

യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്‍

മുംബൈ: അനുജന്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ മുംബൈയിലെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു പറഞ്ഞു. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പാണ് ഫോണ്‍ വിളിയെത്തിയത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൈഗര്‍ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്കാണ് ടൈഗര്‍ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്. ജൂലൈ 30ന് രാവിലെ ഏഴിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അന്നു രാവിലെയാണ് … Read more