ഭീകരാക്രമണ ഭീതി…ഡല്‍ഹിയില്‍ സുരക്ഷ ശക്തം

ന്യൂഡല്‍ഹി: പഞ്ചാബിലും കശ്മീരിലും ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാവല്‍ കൂട്ടിയത്. സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്തുന്നതിനായി ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്നും ഒമ്പതു തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്. ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരുടെ കൈവശംഏറ്റവും അപകടകരമായ ആയുധങ്ങളും മാരക സ്‌ഫോടക വസ്തുക്കളും ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്. ഇന്നലെ ബിഎസ്എഫ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ടു ഭീകരരില്‍ … Read more

നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്… ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയിലായി

അബുദാബി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും കുഴല്‍പ്പണമാക്കി വിദേശത്തേക്ക് കടത്തുകയും ചെയ്ത കോട്ടയം പുതപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയിലായി. വിവരം സിബിഐയ്ക്ക് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ വൈകാതെ ഇന്ത്യയില്‍ എത്തിക്കും. വിദേശത്തേക്ക് നഴ്‌സുകളെ നിയമിച്ചതിന്റെ പേരില്‍ മുന്നൂറ് കോടിയിലേറെ രൂപയുടെ അനധികൃത സന്പാദ്യമുണ്ടാക്കി എന്നതാണ് ഉതുപ്പ് വര്‍ഗിസിന് നേരെയുള്ള ആരോപണം. പത്തൊന്‍പതിനായിരം രൂപ വാങ്ങാന്‍ മാത്രം അനുമതി ഉണ്ടായിരിക്കേ ഓരോ നഴ്‌സില്‍ നിന്നും പത്തൊന്‍പതു ലക്ഷമാണ് ഉതുപ്പ് ഈടാക്കിയത്. … Read more

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ല. വിദേശകാര്യസഹമന്ത്രി വി കെ സിംഗ് ലോക്‌സഭയിലറിയിച്ചതാണ് ഇക്കാര്യം. മതിയായ പോലീസ് പരിശോധനയ്ക്കുശേഷമാണ് ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നത് എന്നതുകൊണ്ടാണ് പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും പോലീസ് വെരിഫിക്കേഷന്‍ വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനെടുക്കുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ പുതിയ തീരുമാനം വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യവ്യാപകമായി പാസ്‌പോര്‍ട്ട് അപേക്ഷകളിലെ പോലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ബംഗലൂരുവില്‍ … Read more

താനിപ്പോള്‍ നേരിടുന്നത് മാധ്യമ വിചാരണയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: താനിപ്പോള്‍ നേരിടുന്നത് മാധ്യമ വിചാരണയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍. ലളിത് മോദിയുമായി ബന്ധപ്പെട്ട് ഉയരുന്നതെല്ലാം മാധ്യമ വിചാരണ മാത്രമാണ്. തനിക്കെതിരേ രാജി ആവശ്യം മുന്നില്‍ വെച്ച് ഉയര്‍ത്തുന്ന ആരോപണം പ്രതിപക്ഷം തെളിയിച്ചു കാണിക്കണമെന്നും അവര്‍ പറഞ്ഞു. സഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യം മുതലെടുക്കുകയല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമം അനുസരിച്ചാണ് മോദിക്ക് യാത്രാ അനുമതി നല്‍കിയത്. താന്‍ ഒരു തരത്തിലുള്ള സഹായവും ചെയ്തിട്ടില്ല. എഴൂത്തോ, കത്തുകളോ, ഇ മെയില്‍ മുഖാന്തിരമോ ഒന്നും താന്‍ യു കെ … Read more

കണ്ടെത്തിയ വിമാനാവശിഷ്ടം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 ന്റേതെന്ന് ഔദ്യോഗിക സ്ഥിരീകരണം

ക്വാലലംപൂര്‍: ആഫ്രിക്കന്‍ തീരത്ത് ഫ്രഞ്ച് റീയൂണിയന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനാവശിഷ്ടം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 ന്റേതെന്ന് ഔദ്യോഗിക സ്ഥിരീകരണം. കിട്ടിയത് മലേഷ്യന്‍ വിമാനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നജീബ് റസാഖാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ക്വാലലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോയ വിമാനം കാണാതായത് 17 മാസം മുമ്പാണ്. കഴിഞ്ഞദിവസം ഇതിന്റെ രണ്ടര മീറ്ററോളം നീളമുള്ള ഭാഗം റീയൂണിയന്‍ ദ്വീപിലെ ബീച്ചില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വിമാനച്ചിറകിന്റെ ഭാഗമായ ഫഌപെറോണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് സൈന്യത്തിന്റെ കീഴിലുള്ള ബലാമയിലെ എയ്‌റോനോട്ടിക്കല്‍ … Read more

മോദി രാജ്യത്തിന് ദൈവം തന്ന സമ്മാനമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും വാനോളം വാഴ്ത്തി പാര്‍ലമെന്‍ററികാര്യ മന്ത്രി എം.വെങ്കയ്യ നായ്ഡു. രാജ്യത്തിന് ദൈവം തന്ന സമ്മാനമാണ് മോദിയെന്നും രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്താണ് സുഷമയെന്നും വെങ്കയ്യ നായ്ഡു വിശേഷിപ്പിക്കുകയുണ്ടായി. ഭാരതീയ ജനതാ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ കൂടിയായ നായ്ഡു. ലളിത് മോഡി വിഷയത്തില്‍ സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വ്യാപം അഴിമതിക്കേസില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും … Read more

ലിമെറിക്കില്‍ പുതിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് ഇനിയും വൈകും…

ഡബ്ലിന്‍: ലിമെറിക്കില്‍ പുതിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് പ്രവര്‍ത്തിക്കുന്നത് ഇനിയും വൈകും. Dooradoyleയില്‍ വരുന്ന പുതിയ യൂണിറ്റ് 2016  അവസാന ത്രൈമസത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു കുരുതിയരുന്നത്.  കഴിഞ്ഞ ദിവസം യുഎല്‍ ആശുപത്രി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ്  പുതിയ യൂണിറ്റ് തുടങ്ങുന്നതിനും 24 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്കില്‍  നിര്‍മ്മിക്കുന്നതിനുമുള്ള കരാര്‍ ഒപ്പുവെച്ചു.  താമസിയാതെ തന്നെ ആദ്യ നിര്‍മ്മണ പ്രവര്‍ത്തനം ആരംഭിക്കും.  €25മില്യണ്‍ തുകയും പതിനിട്ട് മാസവും പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരും. 2016അവസാനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ … Read more

കാശ്മീരില്‍ ഭീകരാക്രമണം; ഒരു ഭീകരനെ പിടിച്ചു

ജമ്മു : കാശ്മീരിലെ ബിഎസ്എഫ് സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടി. മറ്റൊരു ഭീകരന്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ടു. ജമ്മു ശ്രീനഗര്‍ പാതയായ ഉധംപൂരിലാണ് ഭീകരാക്രമണമുണ്ടായത്. പുലര്‍ച്ചെ സമറോളി എന്ന സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നീട് വെടിവെയ്ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. കസബ് രണ്ടാമന്‍ മുഹമ്മദ് നവീദിനെയാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ കസബിനെ ജീവനോടെ പിടിച്ച ശേഷം ഇത് ആദ്യമായാണ് മറ്റൊരു പാക്ക് … Read more

അയര്‍ലന്‍ഡില്‍ രോഗികള്‍ക്ക് യൂണിക് ഐഡന്റിറ്റി നമ്പര്‍

  ഡബ്ലിന്‍: ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ സ്വീകരിക്കുന്ന ഓരോ രോഗികള്‍ക്കും ലൈഫ് ടൈം യൂണിക് നമ്പര്‍ നല്‍കാന്‍ പദ്ധതി തയാറാകുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി( ഹിക്വ) നിര്‍ദേശിച്ചിരിക്കുന്ന ‘Individual Health Identifiers’ (IHIs) സ്‌കീമിന്റെ ഭാഗമായാണ് യൂണിക് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്. ഇതിലൂടെ അബദ്ധങ്ങള്‍ കുറയ്ക്കാനും ഇരട്ടിക്കല്‍ ഒഴിവാക്കാനും പ്ലാനിംഗുകള്‍ മെച്ചപ്പെടുത്താനും സാധിക്കും. എച്ച്എസ്ഇ വഴിയാണ് ഈ … Read more

കേന്ദ്ര സര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില കുറച്ചു

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 50ല്‍ അധികം അവശ്യമരുന്നുകളുടെ വില കുറച്ചു. ക്യാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇതോടെ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് ചെറിയ വിലിയില്‍ മരുന്നുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ അറിയിച്ചു. വിലകുറച്ച മരുന്നുകളില്‍ ചുമ, പനി, വൈറല്‍ ഫിവര്‍, ഫ്‌ളൂ, ടൈഫോയ്ഡ്, പ്രമേഹം, രക്ത സമ്മര്‍ദം, എച്ച്‌ഐവി, അര്‍ബുധം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരവും വിലകുറച്ചിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്ന … Read more