ഒരു കുട്ടിയെ സെക്കന്‍ഡറി സ്‌കൂളിലയയ്ക്കാന്‍ 800 യൂറോ വേണ്ടിവരും,പല കുടുംബങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാകുന്നില്ല

  ????????: ??????????? ??????????????????? ????????????? ???????? ???? ??????. ??? ???????? ??????????? ???????????????????????? ???????????? ????? ?????? 800 ???????? ?????????????????? ??????????????? ???????? ??????? ?????? ?????????????????. ???????????? ???????, ????, ????????? ????????? ????????? ?????????? ???????????? ????????? ??? ?????? ???????????????? 50 ???? ????????? 785 ????????????. ????? ???????????????????? ????????????????? ??????????????? ??????????? ???????? ???????????????? ????????????? ???????, ??????????? ????????? ???????? ?????????????? ??????????? ?????????????? … Read more

മുംബൈ ഭീകരാക്രമണം: ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തല്‍

  ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ താരിഖ് ഖോസയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസയുടെ വെളിപ്പെടുത്തല്‍. അജ്മല്‍ അമീര്‍ കസബ് പാക്കിസ്ഥാന്‍കാരനായിരുന്നു. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനില്‍ നിന്നാണ്. സിന്ധ് പ്രവിശ്യയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയിരുന്നത്. ലഷ്‌കര്‍ ഇ തോയിബയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്നും പത്തോളം … Read more

മലയോരഭൂമി: ചട്ടഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

  തിരുവനന്തപുരം: മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് ഭേദഗതി പിന്‍വലിക്കുന്നതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടു വന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഉത്തരവില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. … Read more

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലക്കാട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഒലവക്കോട് സ്വദേശി അബു താഹിര്‍ ആണ് ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഐഎസിനെ പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാലക്കാട് ഒരുമാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബു ഖാദര്‍ 2013 ജൂണിലാണ് ഗള്‍ഫിലേക്ക് കടന്നത്. ഖത്തറിലുള്ള പിതാവിന്റെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് താഹിര്‍ പുറപ്പെട്ടത്. എന്നാല്‍ ഇയാള്‍ പിതാവിന്റെ അടുക്കല്‍ എത്തിയിട്ടില്ലെന്ന് ഐബി കണ്ടെത്തി. പിന്നീട് … Read more

അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണം എന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. താലിബാന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി. അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും താല്‍ക്കാലികമാണെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ … Read more

ഭിക്ഷാടകരും പരസ്യത്തിന്…സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഭിക്ഷാടകര്‍ പാടും

ന്യൂഡല്‍ഹി: സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയ ക്യാംപെയ്‌നുകള്‍ക്ക് രാജ്യത്തെ ‘ഭീക്ഷാടകരെയും’ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ലോക്കല്‍ ട്രെയിനുകളിലുംമറ്റും പാട്ടുപാടി അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് ഭിക്ഷാടകര്‍ ഡല്‍ഹിയില്‍ മാത്രമുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത്തരക്കാര്‍ ഉപയോഗിക്കുന്ന പാട്ടുകളില്‍ സര്‍ക്കാര്‍ ക്യംപെയ്‌നുകള്‍ക്കുവേണ്ടി നിര്‍മിച്ച പാട്ടുകളും ഉപയോഗപ്പെടുത്തി പ്രചരണം നടത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം ഡല്‍ഹിയിലുള്ള … Read more

കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കിയ ചട്ട ഭേദഗതിക്കെതിരെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം: 2005 വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കിയ ചട്ട ഭേദഗതിക്കെതിരെ കോണ്‍ഗ്രസില്‍ കലാപം. ഭേദഗതിയെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം വേണമെന്നു ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. ഇടുക്കിക്ക് പിന്നാലെ പത്തനംതിട്ട ഡിസിസി പ്രസിഡന്റും ഭേദഗതിക്കെതിരെ രംഗത്തെത്തി. വിശദീകരണവുമായി റവന്യൂമന്ത്രി ഇന്ന് വി.എം. സുധീരനെ കാണും. റവന്യൂ വകുപ്പിന്റെ ഭേദഗതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂട്ടത്തോടെ പരസ്യമായി രംഗത്തെത്തി. കയ്യേറ്റക്കാരെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് വി.ഡി. സതീശന്‍ … Read more

തബു വിവാഹിതയാകുന്നു…

മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തബു തീരുമാനമെടുത്തത് നാല്പത്തിനാലാം വയസിലാണ്. പ്രണയനൈരാശ്യം ആയിരുന്നു വിവാഹം വൈകിയതിനുള്ള കാരണം. 1982 ല്‍ ‘ബസാര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച തബുവിന് കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചത് തെലുങ്ക് ചിത്രങ്ങളിലായിരുന്നു. ഈ സമയത്തുണ്ടായ പ്രണയമാണ് പ്രശ്‌നമായിരുന്നത്. തെലുങ്കിലെ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നു പ്രണയനായകന്‍. സാധാരണ സെലിബ്രിറ്റികളുടെ പ്രണയകഥയിലേത് പോലെ തന്നെ ഈ ബന്ധവും ഒരു ദുരന്ത ക്ലൈമാക്‌സിലാണ് എത്തിച്ചേര്‍ന്നത്. … Read more

ഒരു സ്ത്രീയും ഇന്ത്യയില്‍ ജനിക്കരുത്..ഐഎഎസ് ട്രെയ്നിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: ‘ഒരു സ്ത്രീയും ഇന്ത്യയില്‍ ജനിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കു കഴിയൂ’, ഐഎഎസ് ട്രെയ്‌നിയുടേതാണ് വക്കുകള്‍. മധ്യപ്രദേശില്‍ നിന്നുളള റിജു ബാഫ്‌ന എന്ന യുവ ഓഫീസറാണ് നൂറുകണക്കിന് ആളുകള്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റിനു പിന്നില്‍. കഴിഞ്ഞ ആഴ്ച ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഫയല്‍ ചെയ്ത ശേഷമുളള ദുരനുഭവങ്ങളാണ് ബാഫ്‌നയുടെ പോസ്റ്റിനു കാരണം. വിവേകശൂന്യരായ മനുഷ്യര്‍ എല്ലായിടത്തുമുണ്ട് എന്ന് പറയുന്ന പോസ്റ്റില്‍ തന്റെ ദുരനുഭവങ്ങളെ കുറിച്ചുളള വിശദീകരണവും നല്‍കുന്നു. മനുഷ്യാവകാശകമ്മീഷന്‍ അംഗമായ സന്തോഷ് … Read more

താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു

മുംബയ്: മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. താനെയിലെ ബകാബിന്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. അര നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു കെട്ടിടം. അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കാലപഴക്കം ചെന്നതായതിനാല്‍ തന്നെ കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് നഗരസഭ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഒരാഴ്ചയ്ക്കിടെ താനെ ജില്ലയില്‍ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ കെട്ടിടമാണിത്. … Read more