കാലാവസ്ഥ വ്യതിയാനം.. ഒബാമയുടെ സമഗ്ര പദ്ധതി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: കാലാവസ്ഥ വ്യതിയാനത്തെ തടുക്കാനുള്ള സമഗ്ര പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. രാജ്യത്തെ ഊര്‍ജ നിലയങ്ങളില്‍ നിന്ന് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 15 വര്‍ഷത്തിനകം മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ഒബാമ പറഞ്ഞു. ക്ലീന്‍ പവര്‍ പ്ലാന്‍. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ പ്രസിഡന്റ് ബറാക് ഒബാമ ആവിഷ്‌കരിച്ച പദ്ധതി. സോളാര്‍, കാറ്റ്, എന്നീ പാരന്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ഒബാമ പദ്ധതി പ്രഖ്യാപിച്ചത്. സുസ്ഥിര വികസനത്തിന് കാര്‍ബണ്‍ വാതകത്തിന്റെ അളവ് കുറയ്ക്കണം. … Read more

നഴ്സിങ് ഹോമുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടേക്കും…ആറ് വര്‍ഷമായിട്ടും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിലവാരം ഉയര്‍ത്തിയില്ല

ഡബ്ലിന്‍: സര്‍ക്കാര്‍ നടത്തുന്ന രാജ്യത്തെ നഴ്സിങ് ഹോം സൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ക്വാളിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങള്‍ക്കായി ഒന്നും തന്നെ ചെയ്യാത്തതാണ് ഇവയുടെ അംഗീകാരത്തിന് വെല്ലുവിളിയാകുന്നത്. ഹിക്വയാണ് എല്ലാ സ്വകാര്യ-സര്‍ക്കാര്‍ തല നഴ്സിങ് ഹോമുകള്‍ക്കും ലൈസന്‍സ് നല്‍കുന്നത്. ജൂലൈ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഹിക്വ എച്ച്എസ്ഇയുടെ രണ്ട്  നഴ്സിങ് ഹോമുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പത്ത് സെന്‍ററുകളില്‍ പുതിയതായി ആളെ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗകര്യങ്ങളുടെ … Read more

ലോക്‌സഭയിലെ പ്രതിഷേധം; 25 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭയിലെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഐപിഎല്‍ ഒത്തുകളിയിലെ പ്രധാന കുറ്റവാളിയായ ലളിത് മോദിയെ സഹായിച്ചത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തര രാജ സിന്ധ്യയും വ്യാപം കുഭകോണത്തില്‍ പ്രതികൂട്ടിലായിരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ 25 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റു ചെയ്തത്. അടുത്ത അഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് … Read more

നാഗാ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു

  ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണു കരാര്‍ ഒപ്പിട്ടത്. ഇതോടെ ആറു പതിറ്റാണ്ടു നീണ്ട പ്രതിസന്ധിക്കാണു പരിഹാരം ഉണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30നു പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം റേസ് കോഴ്‌സ് റോഡില്‍നിന്നു നടത്തുമെന്നു പ്രധാനമന്ത്രി വൈകുന്നേരം 6.15നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതു പുതിയ ഒരു യാത്രയുടെ ആരംഭമാണെന്നും കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണു കരാര്‍ … Read more

വെയ്റ്റിംഗ് ലിസ്റ്റ് ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത ഹോസ്പിറ്റലുകള്‍ക്ക് ഫിനാന്‍ഷ്യല്‍ പെനാലിറ്റി

  ????????: ??????????? ?????????? ?????????? ?????????????????? ???????????????? ????? ???????????????????? ????? ???????????? ??????????? ???????. ? ?????? ??????????? ??????????? ??????????? 15 ???????????? ???????????????????? ????? ????????????????? ??????????. ? ??????? ???????????? ??????????????????? ????????????? ???? ?????????? ?????????????????????? ????? ?????????????????? ??????????????. ??????????? ????????????? ????????? ????? ???????????????? ????????? 25 ???????? ???????? ???? ?????? ??????????????????????. ???????????? ??????????? ???????? ???????? ????????????? ???????????????? ????? ????????????????????? … Read more

അശ്ലീല സെറ്റുകള്‍ നിരോധിച്ചതു കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ?അഭിപ്രായ പ്രകടനങ്ങളുമായി ബോളിവുഡ് പ്രമുഖര്‍

ഡല്‍ഹി: ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ക്ക് അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയത് സോഷ്യല്‍ മീഡികളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതല്‍ പല പ്രമുഖ പോണ്‍ സൈറ്റുകളും ലഭ്യമല്ലാതായത്. അപ്രഖ്യാപിത നിരോധനമല്ല സര്‍ക്കാര്‍ തീരുമാനമാണിതെന്ന് കേന്ദ്ര ഐടി സെക്രട്ടറിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. 800 ഓളം അശ്ലീല സൈറ്റുകളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഐടി വകുപ്പിന്റെ നിര്‍ദ്ദശം ലഭിച്ചതായി വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരും സമ്മതിച്ചുകഴിഞ്ഞു. കൂടുതല്‍ വെബ്‌സൈറ്റുകളും നിരോധിയ്ക്കപ്പെട്ടേയ്ക്കും. അശ്ലീല സെറ്റുകള്‍ നിരോധിച്ചതു കൊണ്ട് പ്രശ്‌നങ്ങള്‍ … Read more

തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ആദ്യവെള്ളി ശുശ്രുഷകള്‍ക്ക് ഓഗസ്റ്റ് മാസം 7-ാം തീയതി 6 pm നു തക്കല (SyroMalabar Catholic Eparchy of Thuckalay Kanyakumari Ditsrict, Tamil Nadu, South India) രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് മുഖ്യകാര്‍മ്മികന്‍ ആയിരിക്കും. താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ശുശ്രുഷകളില്‍ … Read more

‘ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം’മേമന്റെ അവസാനവാക്കുകള്‍

  മുംബൈ:’ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, അതുകൊണ്ട് നിങ്ങളോട് എനിക്ക് ക്ഷമിക്കാനാകും’ . 1993ലെ മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പ് അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു ഇത്. ജയിലിലെ ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെല്ലില്‍ നിന്ന് കഴുമരത്തിലേക്കു കൊണ്ടുപോകും വഴിയാണ് അവസാനമായി മേമന്‍ ഈ വാക്കുകള്‍ പറഞ്ഞത്. രാത്രി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മേമന്‍ ഉറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ … Read more

പാര്‍ലമെന്‍റിലെ സസ്പെന്‍ഷന്‍ …പ്രതിപക്ഷത്തിന്‍റെ മുനയൊടിക്കാന്‍ ഗുജറാത്ത് മോഡലെന്ന് സംശയം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് മുനയൊടിക്കാന്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണം പാര്‍ലമെന്റിലുമെന്ന് സംശയം. മോദി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ എന്ന ആയുധം ഉപയോഗിച്ചായിരുന്നു ചര്‍ച്ചകളില്‍ഇടപെടുന്നതും വിവാദ വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെടുന്നതും തടഞ്ഞ് കൊണ്ടിരുന്നത്. സമാനമായ നടപടിയാണ് പാര്‍ലമെന്റില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തിയതിന് ഇരുപത്തിയേഴ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ബിജെപി ചെയ്തിരിക്കുന്നത്. ലളിത് മോദിയ്ക്ക് യാത്ര അനുമതിയ്ക്ക് വിദേശകാര്യമന്ത്രി ഇടപെട്ടന്ന ആരോപണമുയര്‍ത്തി കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിപക്ഷ ബഹളം തുടരുകയാണ്. ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ആരോപണം നേരിടുന്ന സുഷമ സ്വരാജും മുഖ്യമന്ത്രി … Read more

കോണ്‍ഗ്രസ് എംപിമാര്‍ക്ക സസ്പെന്‍ഷന്‍…..കസ്തൂരിരംഗന്‍ റിപ്പോട്ടന്മേലുള്ള യോഗം എംപിമാര്‍ ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതിന് 27 പ്രതിപക്ഷ എംപിമാരെ ലോക്‌സഭാ സ്പീക്കര്‍ അഞ്ചു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ ലഭിച്ചവരില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് എംപിമാരുണ്ട്. ഇത്രയും എംപിമാരെ ഒന്നിച്ചു സസ്‌പെന്‍ഡ് ചെയ്യുന്നത് ലോക്‌സഭയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, പ്ല കാര്‍ഡ് ഉയര്‍ത്തിക്കാട്ടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സ്പീക്കര്‍ സുമിത്രാ മഹാജന്റെ സസ്‌പെന്‍ഷന്‍ നടപടി. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയുരുന്നു. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞു … Read more