ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതൃയോഗത്തിലാണ് മുന്‍ നിയമമന്ത്രി ജിതേന്ദ്രതോമറിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയര്‍ന്നത്. ദില്ലി കാന്റ് എംഎല്‍എ സുരേന്ദര്‍ സിംഗ്, കരോള്‍ ബാഗ് എംഎല്‍എ വിശേഷ് രവി എന്നിവരുടേതും വ്യാജബിരുദമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തോമറിനെതിരെയുള്ള നടപടിയെടുക്കുന്നത് പാര്‍ട്ടി നേതാക്കള്‍ക്ക് പാഠമാകുമെന്നാണ് എഎപി … Read more

ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു

ലണ്ടന്‍: കൗണ്ട് ഡ്രാക്കുളയായി അഭ്രപാളികളില്‍ തിളങ്ങിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചത്. ഡ്രാക്കുളയായും , വിക്കര്‍മാന്‍,’ജെയിംസ്‌ബോണ്ടി’ലെ സ്‌കരമാംഗയും ലോര്‍ഡ് ഓഫ് ദ റിങ്‌സിലെ സറുമന്‍ എന്നീ വില്ലന്‍വേഷങ്ങളിലൂടെ പ്രശസ്തനായ ലീ 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയെല്ലാം മരണവാര്‍ത്ത അറിയിച്ച ശേഷം മാത്രം വാര്‍ത്ത പുറത്തുവിട്ടാല്‍ മതിയെന്ന അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റിന്റെ നിര്‍ബന്ധം മൂലമാണ് മരണവാര്‍ത്ത പുറം … Read more

പാകിസ്ഥാന്‍ ആണവായുധം പ്രയോഗിക്കാന‍് മടിക്കില്ലെന്ന് മുഷറഫ്

ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്ഥാനെ അസ്ഥിരമാക്കുന്നതായി ആരോപിച്ച മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ് അണുവായുധങ്ങള്‍ ആഘോഷച്ചടങ്ങുകള്‍ക്കല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിരോധത്തിനാണെന്ന് താക്കീത് നല്‍കി. 1999-2008 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ ഭരിച്ച മുഷറഫ് പാകിസ്ഥാനെ ആണവായുധരഹിതമാക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇതിനായി പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതായി ആരോപിച്ചു. ഇന്ത്യയുടെ ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാവില്ല. തങ്ങള്‍ക്കെതിരെ വെല്ലുവിളിയുമായി വരേണ്ടതില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയ മുഷറഫ് ആണവായുധ മേഖലയില്‍ പാകിസ്ഥാന്‍ വന്‍ശക്തിയാണെന്ന് ഓര്‍മിപ്പിച്ചു. ലോകത്ത് അതിവേഗം വളരുന്ന ആണവയുധശക്തിയായ … Read more

ജര്‍മന്‍ വിങിലെ കോ-പൈലറ്റായിരുന്ന ആന്‍ഡേഴ്‌സ് ലൂബിസ് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്ടത് 41 ഡോക്ടര്‍മാരെയെന്ന് പ്രോസിക്യൂട്ടര്‍

ജര്‍മനി : ഫ്രാന്‍സിലെ പര്‍വ്വതനിരകളിലേക്ക് വിമാനം ഇടിച്ചിറക്കി വന്‍ ദുരന്തം സൃഷ്ടിച്ച ജര്‍മന്‍ വിങിലെ പൈലറ്റ് മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടയില്‍ 41 ഡോക്ടര്‍മാരെ സമീപിച്ചിരുന്നതായി പാരിസ്ിലെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു 200 ലധികം ആളുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാണ് അവിടെ സംഭവിച്ചതെന്നും പ്രോസിക്യൂട്ടര്‍ ബ്രിസ് റോബിന്‍സ് വ്യക്തമാക്കി. ദുരന്തത്തിനു കാരണക്കാരനായ വ്യക്തി കൊല്ലപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ചു ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി അനുവദിക്കില്ലെന്നും അദ്ദേഹം … Read more

കാരി ഓണ്‍ ബാഗുകള്‍ക്ക് പുതിയ വലിപ്പം നിര്‍ദ്ദേശിച്ച് IATA

ഡബ്ലിന്‍: വിമാനയാത്രകള്‍ക്കായി പുതിയ കാരി ഓണ്‍ ബാഗുകള്‍ വാങ്ങേണ്ടി വരുമോ…കൂടുതല്‍ ചെറുതായ ബാഗേജ് അന്തര്‍ദേശീയമായി തന്നെ പൊതു മാനദണ്ഡമായി മാറ്റുന്നതിനാണ് നിര്‍ദേശം വന്നിട്ടള്ളത്. ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് നിശ്ചിത വലിപ്പത്തില്‍  ബാഗേജുകള്‍ പൊതുവായി ഉപയോഗിക്കുകയാണെങ്കില്‍  യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് പറയുന്നത്.  കൂടാതെ എല്ലാ യാത്രികരുടെ ലഗേജുകള്‍ക്കും ആവശ്യത്തിന് സ്ഥലം ലഭിക്കുമെന്നും സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ വിമാനത്തിന്‍റെ വലിപ്പം വിഷയമാവില്ലെന്നുമാണ് നിര്‍ദേശത്തിന് അനുകൂലമായി പറയുന്നത്. പുതിയ നിര്‍ദേശ പ്രകാരം ബാഗിന്‍റെ വലിപ്പം  55 x 35 x … Read more

വനിതാ ശാസ്ത്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു

  ലണ്ടന്‍: വനിതാ ശാസ്ത്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് നൊബേല്‍ സമ്മാന ജേതാവ് ടീം ഹണ്ട് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പദവി രാജിവെച്ചു. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ശാസ്ത്ര പത്രപ്രവര്‍ത്തകരുടെ ലോകസമ്മേളനത്തിലാണ് ടിം വിവാദ പരാമര്‍ശം നടത്തിയത്. ‘പെണ്‍കുട്ടികള്‍ ലാബിലുള്ളപ്പോള്‍ എനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പറയട്ടെ. അവര്‍ ലാബിലുണ്ടെങ്കില്‍ 3 കാര്യങ്ങള്‍ സംഭവിക്കും, നിങ്ങള്‍ അവരുമായി പ്രണയത്തിലാകും, അല്ലെങ്കില്‍ അവര്‍ നിങ്ങളുമായി പ്രണയത്തിലാകും, അവരുടെ പ്രവൃത്തികളെ വിമര്‍ശിക്കാനൊരുങ്ങിയാല്‍ അവര്‍ കരയും.’ എന്നായിരുന്ന … Read more

അയര്‍ലന്‍ഡില്‍ ഭ്രാന്തിപശുരോഗം,മനുഷ്യര്‍ക്ക് ഭീഷണിയില്ലെന്ന് മന്ത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഭ്രാന്തിപശുരോഗം റിപ്പോര്‍ട്ട് ചെയ്തു. mad cow disease എന്നറിയപ്പെടുന്ന Bovine spongiform encephalopathy (BSE) 2013 ന് ശേഷം ആദ്യമായാണ് അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം മനുഷ്യന് ഭീഷണിയുണ്ടാക്കുന്നില്ലെന്നും അഗ്രികള്‍ച്ചര്‍ മിനിസ്റ്റര്‍ സൈമണ്‍ കവനെയ് അറിയിച്ചു. ലൂത്തിലെ ഡയറിഫാമിലാണ് BSE ബാധിച്ച് മരിച്ചുവെന്ന് സംശയിക്കുന്ന പശുവിന്റെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുതെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ഡയറി ഫാമിലെ അസുഖം ബാധിച്ച് മരിച്ച 5 വയസുപ്രായമുള്ള പശുവിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസുഖം … Read more

കരിപ്പൂര്‍ സംഘര്‍ഷം: ജവാന്മാരുടെ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സിഐഎസ്എഫ് ജവാന്‍മാര്‍ വിമാനത്താവളത്തില്‍ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലൈറ്റുകള്‍ ഓഫ് ആക്കിയ ശേഷം ചുവര്‍ചിത്രങ്ങളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിസിടിവിയില്‍ പതിയാതിരിക്കാന്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷമാണ് യൂണിഫോം ധരിച്ചവരും അല്ലാത്തവരുമായ സിഐഎസ്എഫ് ജവാന്‍മാര്‍ ലാത്തിയും മറ്റും ഉപയോഗിച്ച് ഫര്‍ണിച്ചറുകളും ചുവര്‍ ചിത്രങ്ങളും അടിച്ചുതകര്‍ത്തത്. എയര്‍പോര്‍ട്ടിലുള്ളത് നൈറ്റ് വിഷന്‍ ക്യാമറയാണെന്നറിയാതെയായിരുന്നു ഇത്. അതിക്രമത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. രോഷാകുലരായ സിഐഎസ്എഫ് ജവാന്മാര്‍ കൂട്ടമായെത്തി ചുവര്‍ … Read more

കോപ്പ അമേരിക്ക… ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു

കരാക്കസ്: കോപ്പ അമേരിക്ക മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു. വെനിസ്വേലയിലെ ഇന്റര്‍നെറ്റ് ചാനലായ ‘ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ’യുടെ എട്ടംഗ വാര്‍ത്താ സംഘമാണ് ടീമിനെ പിന്തുണച്ച് മേല്‍വസ്ത്രം ഉപേക്ഷിച്ചത്. മോഡലുകളും സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥികളും വാര്‍ത്താ സംഘത്തില്‍ ഉള്‍പ്പെടുന്നു. ടീമിന് പിന്തുണ എന്നതിലുപരി സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ മേല്‍വസ്ത്രം ഉപേക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു. നഗ്‌നരാകുന്നത് അപമാനകരമായി കാണേണ്ടതില്ലെന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട … Read more

യോഗയോട് എതിര്‍പ്പില്ല,ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്ക കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: യോഗയോട് എതിര്‍പ്പില്ലെങ്കിലും ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്കയുണ്ടെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരെ ആശങ്ക അറിയിക്കും. ഭാവിയില്‍ സര്‍ക്കാര്‍ പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നത് ഒഴിവാക്കണം. െ്രെകസ്തവരുടെ പ്രാര്‍ത്ഥനാ ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നും മാര്‍ ക്ലിമീസ് പറഞ്ഞു. ഈ മാസം 21നാണ് രാജ്യാന്തര തലത്തില്‍ യോഗദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലും മറ്റും യോഗ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. യോഗ ആചരണം നിര്‍ബന്ധിതമാക്കുന്നതിനെതിരെ വിവിധ മുസ്ലീം … Read more