ചൈനീസ് കപ്പലപകടം; മരണം 400 ആയി

  ജിയാന്‍ലി(ചൈന): ചൈനയില്‍ ഉല്ലാസക്കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 400 ആയി. ശനിയാഴ്ച കണ്ടെടുത്തതില്‍ മൂന്നു വയസുള്ള കുട്ടിയുടെ മൃതദേഹവും ഉള്‍പ്പെടുന്നു. കപ്പലിലുണ്ടായിരുന്ന 456 യാത്രക്കാരില്‍ ക്യാപ്റ്റനടക്കം 14 പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. തഴകീഴായി മറിഞ്ഞ കപ്പല്‍ ക്രയിനുപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മിക്കതും അഴുകിയ നിലയിലായിരുന്നു. ഇതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കൂ. അപകടത്തില്‍പ്പെട്ടവരോടുള്ള ആദരസൂചകമായി ചൈനയില്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിട്ടുണ്ട്. ശക്തമായ … Read more

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്

റൊളാങ് ഗാരോസ് : അമേരിക്കന്‍ താരം സെറീന വില്യംസ് ഒരിക്കല്‍കൂടി റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ രാജ്ഞിയായി. ഇന്നലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ ലൂസി സഫറോവയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി സെറീന ചൂടിയത് തന്റെ 20ാം ഗ്രാന്‍സ്‌ളാം കിരീടമാണ്. ഇത് മൂന്നാം തവണയാണ്. സെറീന ഫ്രഞ്ച് ഓപ്പണ്‍ ജേതാവാകുന്നത്. 6-3, 6-7 (2/7), 6-2 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ഫൈനല്‍ വിജയം. തന്റെ ആദ്യ ഗ്രാന്‍സ്‌ളാം ഫൈനല്‍ കളിക്കാനിറങ്ങിയ … Read more

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമാണ് അതിര്‍ത്തി നിര്‍ണയക്കരാറില്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം ഇരുരാജ്യങ്ങളും തമ്മിലുളള അതിര്‍ത്തിനിര്‍ണയക്കരാറായിരുന്നു. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ജനവാസകേന്ദ്രങ്ങള്‍ കൈമാറുകയും പരസ്പരധാരണയോടെ അതിര്‍ത്തിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന കരാറില്‍ ഇരു രാജ്യങ്ങളും വൈകിട്ടാണ് ഒപ്പുവെച്ചത്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ അതിര്‍ത്തിഗ്രാമങ്ങളിലെ ഒട്ടേറെപ്പേരുടെ പൗരത്വപ്രശ്‌നങ്ങള്‍ കൂടിയാണ് പരിഹരിക്കപ്പെടുന്നത്. അതിര്‍ത്തിക്കരാറിന് പുറമേ ജലപാതകളുടെ ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍ … Read more

പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ വിനയായി…ഐസിസ് കേന്ദ്രം യുഎസ് സേന തകര്‍ത്തു

മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ പോസ്റ്റ് ചെയ്ത സെല്‍ഫികള്‍ അവര്‍ക്ക് തന്നെ വിനയായി. ഫോട്ടോകള്‍ പിന്തുടര്‍ന്നെത്തിയ യു.എസ് സൈന്യം ഐസിസന്റെ താവളം തകര്‍ത്തു. എയര്‍ഫോഴ്‌സ് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സിറിയയിലെ ഐസിസിന്റെ രഹസ്യത്താവളങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഐസിസിന്റെ സെല്‍ഫികള്‍ അന്വഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്. പോസ്റ്റു ചെയ്ത ഫോട്ടോയില്‍ നിന്നു ലൊക്കേഷന്‍ കണ്ടെത്തി വെറും 24 മണിക്കൂറിനുള്ളിലാണ് ഭീകരരുടെ താവളം സൈന്യം തകര്‍ത്തതെന്നും ഭീകരര്‍ തമ്പടിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതായും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഹര്‍ബര്‍ട്ടിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ … Read more

ഐറിഷ് ചരിത്രാതീത കാലത്തിന് ഒരാമുഖം…മധ്യശിലായുഗം

ഓരോ രാജ്യത്തിന്റെയും ചരിത്രമെന്നത് മനുഷ്യ വംശത്തിന്റെ തന്നെ കഥകൂടിയാണ്. മനുഷ്യ വംശത്തിന്റെ ചരിത്രമെന്ന് കുടിയേറ്റങ്ങളുടെ കൂടി കഥകളാണന്നതും അത്ഭുതകരമല്ല. ഏറ്റവും പുതിയ തെളിവുകള്‍വെച്ച് മനുഷ്യന്റെ ഉത്ഭവത്തിന് ആഫ്രിക്കവരെ കൊണ്ട് ചെന്നെത്തിക്കാവുന്നത്രയും ആഴ്ത്തിലുള്ള വേരുകളുമുണ്ട്. അവിടെ നിന്ന് തുടങ്ങുന്നു കുടിയേറ്റത്തിന്റെ കഥയെന്ന് പറയാം..പിന്നീട് അലച്ചിലുകള്‍സ്ഥിര താമസമായും ജീവിതമായും സംസ്‌കാരമായും മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. എങ്ങനെയായാലും മുന്‍ഗാമികള്‍ അവശേഷിപ്പിച്ച് പോകുന്ന തെളിവുകളാകട്ടെ നമ്മെ സംബന്ധിച്ച് നമ്മുടെ തന്നെ പൂര്‍വീകതയിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള പടികളുമാണ്. അയര്‍ലണ്ടിന്റെ ചരിത്രാതീത കാലം തുടങ്ങുന്നത് മധ്യശിലായുഗത്തില്‍നിന്നാണെന്നാണ് … Read more

ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ ഒത്തു ചേര്‍ന്നു; ഡണ്‍സ് മാര്‍ച്ച് വര്‍ണാഭമായ ഘോഷയാത്രയായി

ഡബ്ലിന്‍: ഡണ്‍സ് സ്‌റ്റോര്‍സിന്റെ മുഖ്യ കാര്യലയത്തിലേക്കു നടത്തിയ പ്രതിഷേധറാലി അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണാഭമായ ഒരു ഷോഷയാത്രയായി മാറി. മോറിയണ്‍ സ്‌ക്വയറില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനു ആളുകളാണ് നിരത്തിലിറങ്ങിയത്. ഡണ്‍സ് ജീവനക്കാരുടേതടക്കം അയര്‍ലണ്ടിന്റെ എല്ലാ ജീവനക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായാണ് റാലി നടത്തിയത്. അതിനാല്‍ തന്നെ പ്രതീക്ഷിച്ചതു പോലെ തന്നെ യുവജനങ്ങളടക്കം സഹകരിച്ചുവെന്ന് സംഘാടകര്‍ പ്രതികരിച്ചു. ‘വണ്‍ സപ്പോര്‍ട്ട്- ഡീസന്‍സി ഫോര്‍ ഡണ്‍സ് വര്‌ക്കേഴ്‌സ്’ എന്നു രേഖപ്പെടുത്തിയ ടീഷര്‍ട്ടു ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. ഡണ്‍സ് … Read more

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ ബിസിസിഐ തീരുമാനിച്ചു. സച്ചിന്‍, ഗാംഗുലി, ലക്ഷമണ്‍ എന്നീ മുന്‍ താരങ്ങള്‍ അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. അണ്ടര്‍ 19 ടീമിന്റെ കോച്ചാകുവാന്‍ രാഹുല്‍ സമ്മതിച്ചതായി ബിസിസിഐ യുടെ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. കമന്ററി രംഗത്തും ദ്രാവിഡ് സാന്നിധ്യമറിയിച്ചിരുന്നു. … Read more

ലെഫ്. ഗവര്‍ണറിലൂടെ ഡല്‍ഹി പിടിച്ചെടുക്കുവാനുള്ള ശ്രമമാണ് മോഡിയുടേതെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലേറ്റ പരാജയത്തിനു പ്രതികാരത്തിനിറങ്ങിയിരിക്കുകയാണ് മോഡിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലെഫ്. ഗവര്‍ണറിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് മോഡി നടത്തിയതെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയല്ലെന്ന് മോഡി സ്ഥിരം തിരിച്ചറിയണമെന്നും ഒരു നല്ല മുഖ്യമന്ത്രിയാകുവാന്‍ മോഡിക്കൊരിക്കലും കഴിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ലെഫ്. ഗവര്‍ണര്‍ ഒരു ലെഫ്. ഗവര്‍ണറായി മാത്രമല്ല പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി യുടെ രണ്ടാമത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയാണ് അദ്ദേഹത്തിന്റെ വസതി പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ പരാജയം മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്ന ഭയമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം … Read more

ഡബ്ലിന്‍ കില്‍ഡെയര്‍ എന്നിവടങ്ങളില്‍ നിന്നും കെന്റാമൈനുമായി മൂന്നു പേര്‍ പിടിയിലായി

ഡബ്ലിന്‍: ഐറിഷ് ചരിത്രത്തിലേക്കും വച്ച് 1.3 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന കെന്റാമൈന്‍ കണ്ടെത്തിയപ്പോള്‍ അറസ്റ്റിലായത് ഡബ്ലിന്‍, കില്‍ഡെയര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മൂന്നു പേര്‍. 18 ഉം 32 ഉം 36 വയസ്സുള്ള യുവാക്കളാണ് കെന്റാമൈന്‍ എന്ന ലഹരിപദാര്‍ത്ഥവുമായി ഗാര്‍ഡയുടെ പിടിയില്‍പ്പെട്ടത്. കഴിഞ്ഞ വ്യാഴമാണ് 13 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന 19 കിലോ വരുന്ന കെന്റാമൈനുമായി മൂന്നു പേരും അറസ്റ്റിലാവുന്നത്. ആശുപത്രികളില്‍ അടിയന്തിര ചികില്‍സാ വിഭാഗങ്ങളില്‍ രോഗികളെ മയക്കുന്നതിനായും വേദനാസംഹാരിയായും അനസ്തീഷ്യയ്ക്കായും കെന്റാമൈന്‍ ഉപയോഗിക്കാറുണ്ട്. യൂറോപ്പിലേക്കും വെച്ച് ഈ … Read more

ഹോംവര്‍ക്കുകള്‍ കുറച്ചാല്‍ കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയുമോ?

ഡബ്ലിന്‍: ബ്രിട്ടനിലെ ഒരു സ്‌കൂളാണ് വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വന്നത്. കുട്ടികളിലെ സ്ട്രസ്സും നിരാശയും കുറയ്ക്കുവാനായി ഹോംവര്‍ക്കുകള്‍ കുറയ്ക്കാമെന്ന തീരുമാനത്തിലാണ് കെല്‍ട്ടന്‍ഹാം ലേഡീസ് കോളേജ്. കൗമാരപ്രായക്കാരില്‍ സാധാരണയയി കണ്ടു വരുന്ന മാനസികപ്രശ്‌നങ്ങളാണ് ഉത്കണ്ഠയും നിരാശയുമെന്നും അതൊരു പകര്‍ച്ച വ്യാധി പോലെ കുട്ടികളെ ബാധിക്കുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നാല്‍ ഇവയ്‌ക്കെല്ലാം ഒരു പരിഹാരമെന്നോണം പുതിയ കുറച്ചു തീരുമാനങ്ങളിലാണ് സ്‌കൂള്‍ എത്തിനില്‍ക്കുന്നത്. മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഉത്കണ്ഠകളില്‍ നിന്നും നിരാശകളില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ … Read more