നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വീക്കി പീഡിയയില്‍ തിരുത്ത്

ന്യൂഡല്‍ഹി: നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വീക്കി പീഡിയയില്‍ തിരുത്ത്. തിരുത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിന്റെ വിക്കി പേജും തിരുത്തിയ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുത്ത് നടന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസില്‍ നിന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന് മുസ്ലീം പാരമ്പര്യമുണ്ടെന്ന് വരത്തക്ക രീതിയിലാണ് തിരുത്തുള്ളത്. ജൂണ്‍ 26 നാണ് നെഹ്‌റുവിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരത്തില്‍ മാറ്റം വരുത്തിയത്. നെഹ്‌റുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചതെന്നും ഗിയാസുദ്ദീന്‍ ഖാസി … Read more

പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപരിപ്ലവമായ കാര്യങ്ങളാണ് പ്രചാരണത്തില്‍ ഉന്നയിച്ചത്. സോളാറും സരിതയും വോട്ടായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. യു.ഡി.എഫിനെ മാത്രം ഉന്നംവച്ചുള്ള പ്രചാരണവും പിഴച്ചു. ബി.ജെ.പിയെ കടന്നാക്രമിക്കാതിരുന്നതും വീഴ്ചയായി. ഇതുവഴി ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാന്‍ കാരണമായി. ബി.ജെ.പിയുടെ കടന്നുകയറ്റം കാണാതെ പോയി എന്നും നേതൃത്വം വിലയിരുത്തുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും കേന്ദ്രനേതൃത്വം വിശദമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിലെത്തുക.

കോടതികള്‍ ബലാത്സംഗം ഒത്തു തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കരുത്-സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ ശരീരം അവളുടെ അമ്പലാമാണ് ഒത്തു തീര്‍പ്പാക്കല്‍ പോലുള്ള നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരു ബലാത്സംഗ കേസില്‍ കീഴ്‌ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. തമിഴ്‌നാട്ടിലെ ജഡ്ജി, പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും പീഡനത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. … Read more

നിര്‍മ്മല രാജേഷിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളുമായി ഐറിഷ് മലയാളികള്‍ ഒത്തു കൂടി

ഡബ്ലിന്‍: വിടപറഞ്ഞ മലയാളി നഴ്സ് നിര്‍മ്മല രാജേഷിന്‍റെ ആത്മ ശാന്തിക്കായി മലയാളികള്‍ പ്രാര്‍ത്ഥനകളുമായി ഒത്തു കൂടി. ഇന്നലെ വൈകിട്ട് 5 മണിക്ക് മലങ്കര കത്തോലിക്കാ സഭയുടേ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. റൗല ചര്‍ച്ച് ഓഫ് ദി ഇമ്മക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിയില്‍ മോറന്‍ മോര്‍ ബേസേലിയോസ് കാര്‍ദ്ദിനാള്‍ ക്ലിമ്മീസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. ചാപ്ലിന്‍ ഫാ. എബ്രഹാം പതക്കല്‍ ജോര്‍ജ്, അനില്‍ മരാമന്‍, ബീന ജോര്‍ജ്, ജെസി ജോസ് , തുടങ്ങിയവര്‍ നിര്‍മ്മലയെ അനുസ്മരിച്ചു. സീറോ മലബാര്‍ … Read more

തൊഴിലില്ലായ്മ നിരക്ക് സ്ഥിരത പ്രകടമാക്കുന്നു..കഴിഞ്ഞ മാസം തൊഴില്‍ നഷ്ടപ്പെട്ടവര്‍ കേവലം 500

ഡബ്ലിന്‍: തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം അവസാനിക്കുമ്പോള്‍ 9.7ശതമാനത്തില്‍ സ്ഥിരത പ്രകടമാക്കുന്നു. കേവലം 500 പേര്‍ക്ക് മാത്രമാണ് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. 2009ന് ശേഷം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണെന്ന് സര്‍ക്കാര്‍അവകാശപ്പെടുന്നുമുണ്ട്. തൊഴിലില്ലാത്തവരുടെ നിരക്ക് 208100ലേയ്ക്ക് താഴ്ന്നു. തൊട്ട് മുന്‍ വര്‍ഷം ഇതേസമയത്തേക്കാള്‍ 36000 കണ്ട് കുറഞ്ഞിരിക്കുകയാണ് തൊഴില്‍ രഹിതരുടെ എണ്ണം. മേയ് മാസത്തിലെ നിരക്ക് തുല്യമായി തൊഴിലില്ലായ്മയുടെ ശതമാനം സ്ഥിരത പ്രകടമാക്കിയപ്പോള്‍ മുന്‍ വര്‍ഷത്തം ഇത് 11.4ശതമാനം ആയിരുന്നെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 35900 … Read more

സുനന്ദയുടെ മരണം: തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡല്‍ഹി പോലീസ്

  ഡല്‍ഹി: സുനന്ദ പുഷകറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് ഭര്‍ത്താവും എം പിയുമായ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒറുങ്ങുന്നുതായി റിപ്പോര്‍ട്ട്. ഇതിനായി സുനന്ദയുടെ മരണം അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അടുത്ത ദിവസം പാട്യാല കോടതിയില്‍ അപേക്ഷ നല്‍കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും കേസില്‍ ഇതിനകം ശശി തരൂര്‍ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് … Read more

ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 46 പേര്‍ മരിച്ചു

  ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്നുവീണു 46 പേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം ജനവാസപ്രദേശത്തു തകര്‍ന്നു വീഴുകയായിരുന്നു. മിഡാന്‍ നഗരത്തിലാണു വിമാനം തകര്‍ന്നുവീണത്. രണ്ടു വീടുകള്‍ക്കും ഒരു കാറിനും ഇടയിലേക്കാണു വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നതിനായി നിരവധി പേരാണു മേഖലയിലേക്ക് എത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നു പൈലറ്റ് വിമാനം തിരിച്ച് ഇറക്കാനുള്ള അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ … Read more

വോട്ട് വളര്‍ച്ചയില്‍ ഇരു മുന്നണികളെയും പിന്നിലാക്കി ബിജെപി

തിരുവനന്തപുരം: അരുവിക്കരയില്‍ പോള്‍ ചെയ്ത വോട്ടില്‍ 39.61 ശതമാനവും നേടിയാണ് യുഡിഎഫിന്റെ ഉഗ്രന്‍ വിജയം.എല്‍ഡിഎഫിന് നേടാനായത് 32.50 ശതമാനം വോട്ട്. ബിജെപി നേടിയത് 23.96 ശതമാനം വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് അരുവിക്കരയില്‍ മുന്നണി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും 2011ല്‍ സ്വന്തം പിതാവ് നേടിയ ഭൂരിപക്ഷമോ വോട്ടുവിഹിതമോ ഉറപ്പിക്കാനായില്ല. 2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ അമ്പലത്തറ ശ്രീധരന്‍ നായരെ 10,674 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച ജി.കാര്‍ത്തികേയന്‍ നേടിയത് 48.78 ശതമാനം വോട്ടാണ്. ശബരീനാഥന് 39.61 ശതമാനം വോട്ടേ … Read more

അരുവിക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണു വിജയത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും ഒന്നിച്ച് അണിനിരന്നു. യോജിച്ച പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണിത്. എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഷീനറിയും ശക്തമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പു ഫലം സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കുമെന്നു പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിനാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയതെങ്കിലും അതു ഭരണത്തെ ബാധിക്കാതെതന്നെയാണു മുന്നോട്ടുപോയത്. ജനങ്ങളുടെ … Read more

അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി. സിപിഎമ്മിന്റെ അടിത്തറ വേഗത്തില്‍ ചോര്‍ന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തി നിലപാട് മാറ്റി ശൈലി മാറ്റി മുന്നോട്ടുപോയാലും ഇനി കുറേ തെരഞ്ഞെടുപ്പുകളില്‍ സിപിഎം കരകയറാന്‍ പോകുന്നില്ലെന്ന് ആന്റണി പറഞ്ഞു. പാഠംപഠിക്കാതെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത നടപടികള്‍ ചെയ്യുന്നതിന്റെയും ശിക്ഷയെന്ന നിലയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ വനവാസത്തിലേക്കു പോകുന്നതിന്റെ സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്ക് പഴയ നിലപാടല്ല. പഴയ കേരളമല്ല … Read more