കാവനിൽ ആദ്യമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന സെപ്റ്റംബർ 21-ന്

കാവൻ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21-ആം തിയതി ശനിയാഴ്ച 4 മണിയോടെ അയർലണ്ട് ഭദ്രാസന മെത്രാപോലീത്ത അഭിവാദ്യ തോമസ് മാർ അലക്സന്ത്രയോസ് തീരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു. അന്നേ ദിവസത്തെ കുർബാനയിലും തുടർന്നും എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Contact details:Fr ബിജോയ്‌ കാരുകുഴിയിൽവികാരി ( 0894249066)Location : … Read more

എന്നീസ്സ് ഓണാഘോഷം 2024 സെപ്തംബര്‍ 21-ന്

ക്ലയര്‍/ എന്നീസ്സ്: രജിസ്റ്റേർഡ് സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന  ഓണാഘോഷം 2024 സെപ്തംബര്‍ 21 ശനിയാഴ്ച സെന്റ് ഫ്ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. എന്നീസ്സ് മേയർ  കൊള്ളറന്‍ മെല്ലോയി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.  അത്തപ്പൂക്കളം, തിരുവാതിര, വഞ്ചിപ്പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ്, ഗെയിംസ്, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും. … Read more

ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു

വാട്ടർഫോർഡ്:  ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു.  സെപ്‌റ്റംബർ 7-ആം തീയതി ശനിയാഴ്ച, ഓണാഘോഷത്തിന്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു. മുൻ വാട്ടർഫോർഡ് മേയറും, നിലവിലെ സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും, ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത്. പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് … Read more

വടക്കൻ അയർലണ്ടിൽ കോഴികളുമായി പോയ ലോറിക്ക് തീപിടിച്ചു

വടക്കന്‍ അയര്‍ലണ്ടിലെ Co Tyrone-ല്‍ കോഴികളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. Benburb Road പ്രദേശത്ത് വച്ച് തീപിടിച്ചതോടെ ലോറിയിലുണ്ടായിരുന്ന 8,000-ലധികം വരുന്ന കോഴികള്‍ പ്രാണരക്ഷാര്‍ത്ഥം വാഹനത്തില്‍ നിന്നും ചിന്നിച്ചിതറി ഓടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും, തങ്ങളുടെ രണ്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രവിധേയമാക്കിയെന്നും Northern Ireland Fire and Rescue Service അറിയിച്ചു. തീപിടിത്തത്തില്‍ കുറച്ച് കോഴികള്‍ക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.

ഓണത്തപ്പനും പൂവടയും, ഒരു പിടി ഓർമ്മകളും (അശ്വതി പ്ലാക്കൽ)

നാട്ടിലെങ്ങും ഓണത്തോടോണമാണ്. കഴിഞ്ഞ 2 ഓണങ്ങൾ നാട്ടിലായിരുന്നു. പ്രവാസികളാണ് കൂടുതൽ ഓണം ആഘോഷിക്കുന്നതെന്ന് പറയുമ്പോഴും ഓണം നാട്ടിലുള്ളത് പോലെ ഇവിടെയില്ല,എങ്ങുമില്ല. നഗരത്തിലെ തിരക്കിൽ, ഗ്രാമങ്ങളിലെ പൂക്കളിൽ, അടുക്കളയിലെ ഗന്ധങ്ങളിൽ ഏതൊരു മലയാളിയെയും തളച്ചിടുന്ന പൊന്നോണം. തിരുവോണദിവസം അല്ലെങ്കിൽ അതിനോടനുബന്ധിച്ച് ഏതെങ്കിലും ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്ന അസോസിയേഷൻ ഓണങ്ങളിൽ നാം നമ്മളെ തളച്ചിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി പത്തോ പതിനഞ്ചോ? രജിസ്റ്റർ ചെയ്തത് 225 പേരാണ്. ഞാൻ ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനിലെ അപ്ഡേറ്റ് കണ്ടതാണ് കഴിഞ്ഞ ദിവസം. വല്യ ആൾക്കൂട്ടങ്ങൾ, … Read more

മലയാളി സോഷ്യൽവർക്കേസിന്റെ വാർഷിക കൂട്ടായ്മ Limerick-ൽ നടത്തപ്പെട്ടു

അയർലണ്ടിലെ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി സോഷ്യൽ വർക്കർമാരുടെ മൂന്നാമത് വാർഷിക കൂട്ടായ്മ കൗണ്ടി ലിമറിക്കിലെ കില്ലാലോ വെച്ച് നടത്തപ്പെട്ടു. അയർലണ്ടിൽ വിവിധ കൗണ്ടികളിലായി ജോലി ചെയ്യുന്ന മലയാളി സോഷ്യൽവർക്കേഴ്സ് യോഗത്തിൽ ഒത്തുചേർന്നു. യോഗത്തിൽ മുതിർന്ന സോഷ്യൽവർക്കേഴ്സ് അവരുടെ പിൻകാല അനുഭവങ്ങളും അതുപോലെതന്നെ ഈ മേഖലയിലുള്ള അവസരങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. പുതിയതായി ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്ന് ഈ സെഷൻ പ്രചോദനമായി. യോഗത്തിൽ പുതിയതായി കേരളത്തിൽനിന്നുവന്ന് ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്നെ അനുമോദിച്ചു. … Read more

ഗൃഹാതുരതയുണർത്തുന്ന ഓണപ്പാട്ടുമായി സച്ചി 4 മ്യൂസിക്‌സിന്റെ ‘ഓർമ്മപ്പൂക്കാലം’

ഓണത്തെ വരവേറ്റുകൊണ്ട് സച്ചി 4 മ്യൂസിക് പ്രൊഡക്ഷന്റെ പുതിയ ആല്‍ബം ‘ഓർമ്മപ്പൂക്കാലം’ യൂട്യൂബില്‍ റിലീസ് ചെയ്തു. ബനീഷ് ബാബു ടി.എസിന്റെ വരികള്‍ക്ക് സച്ചിദാനന്ദന്‍ വലപ്പാട് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാനകി ഭൂപേഷ്, ലിയ റോഗില്‍, ഡെയ്ന്‍ ആന്‍ ജോണ്‍, നെസ്സിന്‍ നൈസ്, ജെഫ് ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗൃഹാതുരതയുണര്‍ത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ അജിത് ഭവാനി, കീ ബോര്‍ഡ് പ്രോഗ്രാമിങ് എ.ജി ശ്രീരാഗ്, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് മിഥുന്‍ ആനന്ദ്, വീഡിയോ എഡിറ്റിങ് രഞ്ജിത് സുരേന്ദ്രന്‍. … Read more

കെ ജെ ബേബി അനുസ്മരണം (ബിനു ദാനിയേൽ)

കെ ജെ ഒരു സാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എഴുത്തുകാരൻ, നാടക പ്രവർത്തകൻ, ചലച്ചിത്ര സംവിധായകൻ സാമൂഹിക പ്രവർത്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്ടിച്ച വ്യക്തിയായിരുന്നു. തൻ്റെ ജീവിതം മുഴുവൻ ആദിവാസി സമൂഹങ്ങളെ കുറിച്ച് പഠിക്കാനും അവരിൽ ഒരു വിദ്യാർത്ഥിയായി കാര്യങ്ങളെ കാണാനും അവരോടൊപ്പം അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു. ആദിവാസി സമൂഹം നാം അടങ്ങുന്ന നമ്മുക്ക് ചുറ്റുമുള്ള മറ്റു സമൂഹങ്ങളെ പോലെ ഒട്ടും താഴെയോ മുകളിലോ അല്ല നമ്മളെപ്പോലെ തന്നെ … Read more

അയർലണ്ടിൽ കെ ജെ ബേബി അനുസ്മരണം സംഘടിപ്പിച്ചു

ഡബ്ലിൻ: അന്തരിച്ച സാമൂഹികപ്രവർത്തകൻ കെ ജെ ബേബിയുടെ അനുസ്മരണവും സുഹൃത്ത് സംഗമവും സംഘടിപ്പിച്ചു. ഡബിളിലെ നോർത്ത് കോൺടാൽകിൻ ലൈബ്രറി ഹാളിൽ വച്ച് സെപ്റ്റംബർ 11-ആം തീയതി ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്ക് സംഘടിപ്പിച്ച പരിപാടിയിൽ പെഡൽസ് അയർലണ്ട് സംഘാടകൻ ബിനു ഡാനിയേൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക കല സാംസ്കാരിക സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വ്യക്തികൾ പങ്കെടുത്ത അനുസ്മരണ യോഗം കെ ജെ ബേബിയുടെ പ്രവർത്തനങ്ങളുടെ മേന്മ വിളിച്ചോതുന്നതായിരുന്നു. ആദരാഞ്ജലികൾ അർപ്പിച്ച രാജൻ ദേവസ്യ (മലയാളം), കെ … Read more

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫ് കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പ്രസിഡന്റും INMO HSE കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്‌. നിലവില്‍ കോര്‍ക്കില്‍ നിന്നും നേഴ്സിംഗ് ബോര്‍ഡില്‍ പ്രാധിനിത്യം കുറവായതിനാല്‍ അവശ്യ സാഹചര്യങ്ങളില്‍ നേഴ്സുമാര്‍ക്കായി ശബ്ദിക്കാന്‍ ഒരാള്‍ എന്ന നിലയിലാണ്‌ ജാനറ്റ് ബേബി ജോസഫ് ഈ വോളണ്ടറി … Read more