ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അക്രമമായി; കടയ്ക്കും കാറുകൾക്കും തീയിട്ടു

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ ഒരു വ്യാപാര സ്ഥാപനത്തിനും, നിരവധി കാറുകൾക്കും അക്രമികൾ തീയിട്ടു. തുടർന്ന് അക്രമം നടന്ന Donegall Road പ്രദേശത്ത് Police Service of Northern Ireland (PSNI) ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച പകൽ നടന്ന പ്രകടനത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു രാത്രിയിലെ സംഭവം. Donegall Road-ലേക്ക് ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. പകൽ നഗരത്തിൽ … Read more

മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു   വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി. കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം … Read more

അയർലണ്ടിലെ വടംവലി ടീമുകളുടെ കൂട്ടായ്മ ‘AIMTU’ രൂപീകരിച്ചു

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം.അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയ വടം വലി … Read more

വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും; ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നു

വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും. നൂറുകണക്കിന് കുടുംബങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ് എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാകുന്നില്ല. ഈ അവസരത്തിൽ നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ചെറിയ ഒരു സഹായം എന്ന നിലയിൽ DMA(Drogheda Indian Associations)-നും റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നത്. സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ചുയർത്തുന്ന ഈ ശ്രമകരമായ … Read more

വെക്സ്ഫോർഡ് കൗണ്ടിയിലെ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ജൂലൈ 27-ന് ശനിയാഴ്ച്ച വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വെക്സ്ഫോർഡിലുള്ള  ക്ലൊണാർഡ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബ്ബാനയും വിശുദ്ധ കുര്യാക്കോസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വർണ്ണശബളമായ പ്രദിക്ഷണവും നടത്തുകയുണ്ടായി. തുടർന്ന് ഭക്തജനങ്ങൾക്കായി പെരുന്നാൾ നേർച്ചയായി നെയ്യപ്പം വിതരണവും, ബാൺ ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹവിരുന്നും നടത്തുകയുണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരിമാരായ ജോബിമോൻ സ്കറിയാ അച്ചനും, ബിബിൻ … Read more

ഉമ്മന്‍ ചാണ്ടി അനുസ്മരണം: ചാണ്ടി ഉമ്മന്‍ അയര്‍ലന്‍ഡില്‍

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഒ ഐ സിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 2-ന് അയര്‍ലന്‍ഡില്‍ ‘മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം’ സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാത്ഥി. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. ചടങ്ങില്‍ അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ചടങ്ങിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഒ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു (0851667794), ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ … Read more

ആവേശപ്പൂരമൊരുക്കി മിഡ്‌ലാൻഡ്‌സ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2024’

ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി ലീഷ് (ഐസിസിഎൽ) സംഘടിപ്പിച്ച മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ‘UTSAV 2024’ വേദി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായി മാറി. “Portlaoise”ൽ അരങ്ങേറിയ മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റിൽ സിനിമ താരം അന്നാ രാജൻ (ലിച്ചി) മുഖ്യാതിഥിയായി. ജൂലൈ 27 രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ആരംഭിച്ച ക​ലാ​കാ​യി​ക മേ​ള​യി​ല്‍ ആവേശം നിറഞ്ഞ വടംവ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ് സോൾവിങ് തു​ട​ങ്ങി​ … Read more

അയർലണ്ടിൽ നായ്ക്കളെ വളർത്താനുള്ള നിയമങ്ങൾ – രണ്ടാം ഭാഗം: നിരോധനം ഉള്ള നായ്ക്കളും നിയമലംഘനങ്ങളും

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം വായിക്കാനായി: അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും? നിങ്ങളുടെ വളര്‍ത്തുനായ മറ്റുള്ളവര്‍ക്ക് ശല്യമായാല്‍? നിങ്ങളുടെ നായ് നിര്‍ത്താതെ കുരച്ച് അയല്‍ക്കാര്‍ക്ക് ശല്യമാകുകയാണെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുകയും, കേസ് നടത്തുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ പട്ടി ഇത്തരത്തില്‍ അനാവശ്യമായി കുരയ്ക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാനുള്ള ട്രെയിനിങ് നല്‍കാനായി സമീപിക്കുക: https://supportus.dogstrust.ie/dog-school/book-here/ https://www.dspcadogtraining.ie/ … Read more

അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ഈയിടെയായി നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചിലയിനം നായ്ക്കളെ വളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം. നായ്ക്കളെ വളര്‍ത്താന്‍ നിങ്ങള്‍ ഒരു പട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് പൂര്‍ണ്ണമായും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ഡോഗ് ലൈസന്‍സ് നേടുകയും, നായ്ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. … Read more

ചിന്തനീയമായ സന്ദേശവുമായി അയർലണ്ടിൽ നിന്നും ഒരു ഷോർട്ട് ഫിലിം “അർമാദം”

ഏതൊരു വിദേശ രാജ്യത്തെയും പ്രവാസലോകത്തോട് കിടപിടിക്കുന്നതാണ് അയർലൻഡ് മലയാളികളുടെ കലാമേന്മ. അതിനെ വീണ്ടും ഉറപ്പിക്കുന്ന രീതിയിൽ മറ്റൊരു കലാസൃഷ്ടി കൂടി. ‘അർമാദം‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം ജൂലൈ 27-ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ സംഭവ കഥയെ അഭ്രപാളികളിൽ എത്തിക്കുന്ന ഈ ഷോർട് ഫിലിം ‘നാടൻ ചായ‘ എന്ന യൂട്യൂബ് ചാനൽ ആണ് പ്രദർശനത്തിനെത്തിക്കുന്നത്. അയർലൻഡിലെ കലാ സാംസ്കാരിക മേഖലകളിൽ സുപരിചിതനായ കാർലോയിലെ സുനിൽ നിർമിച്ച്, Bunclody ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ജിബിൻ എം ജോൺ … Read more