കോണ്‍ഗ്രസ് അനുകൂലമായ 687 വ്യാജ അകൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്…

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശനങ്ങളും നടത്തിയ പേജുകളാണ് നീക്കിയത്. കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവരായിരുന്നു ഈ പേജുകള്‍ നിയന്ത്രിച്ചിരുന്നത്. വ്യാജ അക്കൗണ്ടുകളായിരുന്നു ഇവയെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. റദ്ദാക്കിയ പേജുകളിലെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. വിശ്വസനീയമല്ലാത്ത തരത്തില്‍ ഇടപെടുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത 800ലേറെ പേജുകളും ഇന്‍സ്റ്റാഗ്രാം അകൗണ്ടുകളുമാണ് ഫെയ്‌സ്ബുക്ക് നീക്കം … Read more

ഇലക്ട്രിക് അയര്‍ലന്‍ഡ് ഗ്യാസ്-വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ഡബ്ലിന്‍ ഇലക്ട്രിക് അയര്‍ലണ്ടിന്റെ ഗ്യാസ്-വൈദ്യുതി ബില്ലുകള്‍ വര്‍ധിപ്പിച്ചു. ഗ്യാസ്-വൈദ്യുതി നിരക്കുകള്‍ 4 ശതമാനം വര്‍ധിപ്പിച്ച് ബില്ലില്‍ 30 യൂറോയുടെ അധിക വര്‍ദ്ധനവ് ഉണ്ടാവും. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ കമ്പനികള്‍ എല്ലാം പുതിയ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് അയര്‍ലണ്ടിന്റെ നിരക്ക് വര്‍ദ്ധനവ് 10 ലക്ഷത്തോളം ആളുകളെ ബാധിക്കും. കുറഞ്ഞ വൈദ്യുതി യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡ് വക്താവ് … Read more

ശവസംസ്‌കാരം വെള്ളത്തില്‍; അയര്‍ലണ്ടിലെ ആദ്യ ജല ശവസംസ്‌കാര പദ്ധതി അടുത്ത വര്‍ഷം മുതല്‍

ഡബ്ലിന്‍: പ്രകൃതി സൗഹൃദ ശവസംസ്‌കാര രീതികള്‍ക്ക് അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം തുടക്കമായേക്കും. ശവശരീരം പൂര്‍ണ്ണമായും വെള്ളത്തില്‍ ലയിപ്പിച്ച് അസ്ഥികള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന അക്വമേഷന്‍ സെന്ററിന് തുടക്കമിടുന്നത് മീത്ത് സ്വദേശിനിയാണ്. യു.എസ്സില്‍ നിന്ന് മോര്‍ച്ചറി സയന്‍സില്‍ ബിരുദമെടുത്ത എലിസബത്ത് ഓക്‌സ് ആണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യു.എസ്സില്‍ ഒരു ബിസിനസ്സ് ട്രിപ്പിനിടെ അക്വമേഷന്‍ സെന്റര്‍ കാണാന്‍ ഇടയായതോടെ സമാനമായ പദ്ധതി അയര്‍ലണ്ടില്‍ ആരംഭിക്കാന്‍ എലിസബത്ത് തയ്യാറെടുക്കുകയാണ്. മോര്‍ച്ചറി സയന്‍സില്‍ ബിരുദമെടുത്ത ആദ്യ ഐറിഷ് വനിതാ എന്ന ബഹുമതിയും എലിസബത്ത് … Read more

വിശുദ്ധ വര്‍ഷ കുരിശുമലയിലേക്ക് പരിഹാര പ്രദിക്ഷിണം.

ക്ലോണ്‍മെല്‍: വിശുദ്ധവാരാചരണ ശുശ്രൂഷകളുടെ ഭാഗമായി ക്ലോണ്‍മെല്‍ ടിപ്പിന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ വര്‍ഷ കുരിശുമലയിലേക്കുള്ള പരിഹാര പ്രദിക്ഷിണം ദുഃഖവെള്ളി (ഏപ്രില്‍ 19) രാവിലെ 10:30നു ഗ്ലാനിഗട് റോഡില്‍നിന്നും ആരംഭിക്കുന്നു. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ മാര്‍ അല്‍ഫോന്‍സസ് കല്ലിനാന്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കുചേരും. മിശിഹായുടെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള ഈ പരിഹാര പ്രദക്ഷിണത്തില്‍ ഭക്തിയോടുകൂടി പങ്കുചേരുവാനും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്‍കുവാനും ടിപ്പിന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. പരിഹാര … Read more

ഡബ്ലിനില്‍ പഠനം ചെലവേറിയത്; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ശരാശരി ചെലവ് 300 യൂറോ

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ലിനില്‍ ജീവിത ചെലവ് വര്‍ധിക്കുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഹോസ്റ്റലുകള്‍ നിറയുന്നതോടെ സ്വകാര്യ താമസ സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അംഗീകാരമുള്ള താമസ കേന്ദ്രങ്ങളിലും വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതാണ് ആക്ഷേപം ഉയരുന്നുണ്ട്. തേര്‍ഡ് ലെവല്‍ പഠനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യവുമുള്ള താമസ കേന്ദ്രങ്ങളാണ് ഒരുക്കി നല്കിയിട്ടുള്ളതെന്ന് സിറ്റി കൗണ്‍സില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ കൗണ്‍സില്‍ വന്‍ ലാഭം കൊയ്യുകയാണെന്ന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. … Read more

ഈ ആഴ്ചയില്‍ തണുപ്പേറും; ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

ഡബ്ലിന്‍: താപനില മെച്ചപ്പെടുന്നതിനിടയില്‍ ഐറിഷ് കാലാവസ്ഥയില്‍ വീണ്ടും മാറ്റം. ഈ ആഴ്ചകളില്‍ തണുപ്പ് കൂടുന്നതോടൊപ്പം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴ ഈ ആഴ്ചകളില്‍ തുടരാന്‍ സാധ്യത. പടിഞ്ഞാറന്‍ ഭാഗത്തുള്ള ആള്‍സ്റ്ററിലും, കോനാട്ടിലും തണുപ്പും മഴയും കഠിനമാകും. ആഴ്ച അവസാനം വരെ രാത്രികാല താപനില പൂജ്യം ഡിഗ്രിയിലേക്ക് പ്രവേശിക്കുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് ഉണ്ടെങ്കിലും യെല്ലോ, ഓറഞ്ച് വാണിങ്ങുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നിലവിലെ താപനില … Read more

വയനാട്ടില്‍ കോണ്‍ഗ്രസ്സ് ഇടതുപക്ഷ പോരാട്ടം മുന്നേറുന്നു

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പ് വരുത്തിയതോടെ കേരളത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഇടതുപക്ഷങ്ങള്‍ തമ്മില്‍ വെറും വാശിയും ശക്തമാകുന്നു. കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള വയനാട്ടില്‍ രാഹുലിനെ നിര്‍ത്തി, കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സ് തരംഗം ഇറക്കിവിടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വയനാട്ടിലെ കോണ്‍ഗ്രസ് സാരഥിയായി രാഹുല്‍ എത്തുമെന്ന വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട പി.പി സുനീറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് … Read more

രാഹുല്‍ ഈസ് ഔര്‍ ലീഡര്‍ ആല്‍ബം റീലീസായി

ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ട് (ഐ.ഓ.സീ), ഓ.ഐ.സീ.സീ അയര്‍ലണ്ടിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന ആല്‍ബം റിലീസായതായി പ്രസിഡന്റ് എം എം ലിങ്ക് വിന്‍സ്റ്റര്‍, സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, പി എം ജോര്‍ജുകുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു,ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു. ലോക ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഈ ആല്‍ബത്തിന്റെ സംവിധാനവും, രചനയും, കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് ഐ ഓ സീ യുടെ കലാ … Read more

ബ്രെക്‌സിറ്റ് അനിശ്ചിതത്വം വിശാല അയര്‍ലന്‍ഡ് സഖ്യത്തിന് വഴിമാറുമോ?

ഡബ്ലിന്‍: തെരേസയുടെ ബ്രെക്‌സിറ്റ് പ്രമേയങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ അയര്‍ലന്‍ഡുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിന് മേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് അയര്‍ലന്‍ഡുകളുടെ ലയനത്തിന് വഴിവെച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വടക്കിന്റെ പിന്തുണ കുറഞ്ഞ് വരുന്നത് യുണൈറ്റഡ് അയര്‍ലണ്ടിലേക്കുള്ള ചുവടുമാറ്റത്തെ തുടര്‍ന്ന് ആണോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ സിന്‍ ഫിന്‍ പാര്‍ട്ടി അയര്‍ലന്‍ഡുകളുടെ ഏകീകരണത്തെ പിന്തുണയ്ക്കുന്നുണ്ട്. വടക്കന്‍ അയര്‍ലണ്ടിനെ സ്വയം ഭരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ … Read more

ഇതാണ് ഡയലോഗ്…ഇടുക്കിക്കാരന് മാത്രം പറയാന്‍ പറ്റുന്ന മാസ് ഡയലോഗ്…മണ്ണിനോടും മലേറിയയോടും പടവെട്ടിയ ഇടുക്കിക്കാരന്‍ മാധ്യമത്തോടും തുറന്നു പറയുന്നു….

ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്തുകൂടിയ മാധ്യമ പ്രവര്‍ത്തകന് മുന്നില്‍ തന്റെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് ഇടുക്കിയുടെ സ്വന്തം ജനനേതാവായ ജോയിസ് ജോര്‍ജ്. വിജയ സാധ്യത ഉറപ്പുള്ള നേതാവിന്റെ ശക്തമായ അഭിപ്രായങ്ങളാണ് ഇടുക്കി എം.പി കൂടിയായ ജോയിസ് ജോര്‍ജില്‍ നിന്നും പ്രസ്തുത മാധ്യമ പ്രവര്‍ത്തകന്‍ കേള്‍ക്കേണ്ടി വന്നത്. ശക്തമായ ജനപിന്തുണ ഉറപ്പുണ്ടെന്ന ഉത്തമ വിശ്വാസത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിലപാടുകള്‍ വ്യക്തമാക്കിയ ജോയിസ് ജോര്‍ജ് എം.പി ആണ് ഇപ്പോള്‍ സോഷ്യല്‍ … Read more