വിമാനം ഹൈജാക്ക് ചെയ്യുകയാണെന്ന് കത്ത്; ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ കണ്ടെത്തി

  ജെറ്റ് എയര്‍വേസ് വിമാനത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഭീഷണിക്കത്ത് എഴുതിവച്ചയാളെ കണ്ടെത്തി. മുംബൈ-ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത സല്ലാ ബിര്‍ജു ആണ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് എഴുതിവച്ചത്. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ജൂലൈയില്‍ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. മുംബൈയില്‍ നിന്നു പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും … Read more

വെള്ളത്തിലും കരയിലും ഇറക്കാവുന്ന 100 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി സ്പൈസ്ജെറ്റ്

  പ്രാദേശിക സര്‍വീസുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. വെള്ളത്തിലും, പരുക്കന്‍ പ്രദേശങ്ങളിലും മറ്റ് തുറസായ ഇടങ്ങളിലും ഇറക്കാവുന്ന 100 ആംഫിബിയസ് കോഡിയാക് വിമാനങ്ങള്‍ വാങ്ങാനാണ് സ്പൈസ്ജെറ്റ് ഒരുങ്ങുന്നത്. ഏകദേശം 400 മില്യണ്‍ ഡോളറിന്റേതാണ് പദ്ധതി. ഏത് പ്രതലത്തിലും ഒരു പോലെ ഇറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ വാങ്ങുന്നതിന് ജപ്പാന്‍ കമ്പനിയായ സെറ്റൗച്ചി ഹോള്‍ഡിംഗ്സുമായി സ്പൈസ് ജെറ്റ് ചര്‍ച്ച നടത്തിവരികയാണ്. രാജ്യത്തെ ചെറു നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കുറഞ്ഞ … Read more

ചവറ കെഎംഎംഎല്‍ അപകടം: മരണസംഖ്യ മൂന്നായി

  ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ ഇരുമ്പുപാലം തകര്‍ന്നുവീണ് മരിച്ചവരുടെയെണ്ണം മൂന്നായി. തകര്‍ന്നുവീണ പാലം വൈകിട്ടോടെ ഉയര്‍ത്തിയപ്പോഴാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കല്ലട സ്വദേശിനി ശ്യാമള (56) യുടെ മൃതദേഹം രാവിലെതന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുവേണ്ടി ഉള്ളതായിരുന്നു അപകടത്തില്‍പ്പെട്ട പാലം. കെഎംഎംഎല്ലിന്റെ മുഖ്യ ഓഫീസിന് മുന്നില്‍ … Read more

ട്രാക്കര്‍ മോര്‍ട്ട്‌ഗേജ്: അന്വേഷണത്തിന് യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ട് ഗേജ് പ്രശ്‌നത്തില്‍ മന്ത്രിമാര്‍ ഇരു തട്ടില്‍. ഉപഭോക്താക്കളെ വഞ്ചിച്ച ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഒരുകൂട്ടം സ്വതന്ത്ര ടി.ഡി-മാര്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 10-ല്‍ കൂടുതല്‍ ബാങ്കുകള്‍ മോര്‍ട്ട് ഗേജ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരുന്ന ധനമന്ത്രിക്ക് നേരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഉപഭോക്താക്കളെ പറ്റിച്ച ബാങ്കുകളെ സംരക്ഷിക്കുന്ന നടപടികളാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടി.ഡി മാര്‍ പറയുന്നു. ഇടപാടുകാരില്‍ … Read more

കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യും

  കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു. 25 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതകളാക്കി റോഡുകള്‍ വികസിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടു കൂടി ഇത് പൂര്‍ത്തിയാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഡിജിസിഎയുടേയും അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി പി … Read more

നോട്ട് നിരോധനം ഒന്നാം വര്‍ഷത്തിലേക്ക്; എണ്ണിത്തീരാതെ ആര്‍ബിഐ

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം എത്തിയിട്ടും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇതുവരെയും എണ്ണിക്കഴിഞ്ഞിട്ടില്ല. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ചെത്തിയതില്‍ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. ഇപ്പോഴും നോട്ടുകളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എപ്പോഴാണ് എണ്ണിത്തീരുക എന്നുപറയാന്‍ സാധിക്കില്ല. നോട്ടുകള്‍ സൂക്ഷ്മ പരിശോധനയിലൂടെ കടന്നുപോകുകയാണെന്നും ചോദ്യത്തിന് മറുപടിയായി ആര്‍ബിഐ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 500, … Read more

തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ ഡബ്ലിന്‍ ഹെലിക്‌സില്‍ നവംബര്‍ 11 ന് വൈകുന്നേരം 4:30 ന്

ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് തീര്‍ക്കുന്ന അഭൗമ സംഗീത വസന്തം അയര്‍ലണ്ടില്‍ പെയ്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി … .ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ. തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ടില്‍നവംബര്‍ 10,11,12തീയതികളില്‍ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. ആധുനിക സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ അയര്‍ലണ്ടിലെ 3 സ്റ്റേജുകളില്‍ പ്രോഗ്രാം അവതരിപ്പിക്കും. … Read more

DMA Talent Hunt ആവേശോജ്ജ്‌ലമായി

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസ്സോസിയേഷന്റെ (DMA ) ആഭിമുഖ്യത്തില്‍ നടന്ന DMA Talant Hunt ’17 കുട്ടികളുടെ സാന്നിധ്യം കൊണ്ട് വന്‍വിജയമായി. കളറിംഗ് , ഡ്രോയിങ് , സ്‌പെല്ലിങ് ബീ, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളിലെ വിജയികള്‍ ; കളറിംഗ് ഗ്രൂപ്പ് AA 1st Ethan Emi 2nd Jennica Kinto ഗ്രൂപ്പ് A 1st Eva Maria Biju 2nd Reshma Binu ഡ്രോയിങ് ഗ്രൂപ്പ് B 1st Judy … Read more

ഐ ഫോണ്‍ ‘X’ന്റെ ദൃശ്യം മകള്‍ പോസ്റ്റ് ചെയ്തു; അച്ഛനെ ആപ്പിള്‍ പിരിച്ചുവിട്ടു

  പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ ടെന്നിന്റെ ചിത്രം എടുത്ത് മകള്‍ യൂട്യൂബിലില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പുലിവാലു പിടിച്ചിരിക്കുകയാണ് അച്ഛന്‍. ദൃശ്യം വൈറലായതോടെ ഇയാളെ ആപ്പില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ്. മിനുട്ടുകള്‍ നീണ്ട സെല്‍ഫി വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു അമേലിയ പിറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് അപ്പിള്‍ ‘X’ന്റെ വീഡിയോ എടുത്ത് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ആപ്പിള്‍ ക്യാമ്പസിലേക്കുള്ള യാത്രയാണ് അമേലിയ ഇതില്‍ റെക്കോര്‍ഡ് ചെയ്തത്. യൂട്യൂബില്‍ ഇട്ട വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്തുവെങ്കിലും ഇതിനിടയ്ക്ക് നിരവധിപേര്‍ … Read more

69 വയസ്സില്‍ കിടിലന്‍ സ്മാഷുകള്‍; സാരിധരിച്ച് ടേബിള്‍ ടെന്നീസില്‍ വിസ്മയം കാട്ടുന്ന ചാംപ്യന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

  പൂര്‍ണാരോഗ്യവും ഉര്‍ജസ്വലതും ആവേശവുമുണ്ടെങ്കില്‍ മാത്രമേ ടേബിള്‍ ടെന്നിസില്‍ താരമായി പേരെടുക്കാനാവൂ. എന്നാല്‍ അറുപത്തൊന്‍പതാം വയസ്സില്‍ ഉര്‍ജ്ജസ്വലതയോടെ ടേബിള്‍ ടെന്നീസ് കളിക്കുന്ന സരസ്വതി റാവുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരുകാലത്തു കായികപ്രേമികളുടെ ഇഷ്ട ടേബിള്‍ ടെന്നീസ് വനിതാ താരമായിരുന്നു സരസ്വതി റാവു. യൗവനത്തില്‍. രാജ്യത്തെ മുന്‍ വനിതാ ചാംപ്യന്‍. ഇപ്പോള്‍ 69 വയസ്സുണ്ട് സരസ്വതി റാവുവിന്. പഴയകാല പോരാട്ടങ്ങളുടെ ഓര്‍മകളുമായി അവര്‍ വിശ്രമജീവിതം നയിക്കുകയാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇന്നും സ്മാഷ് ചെയ്യുന്നതില്‍, പന്തു പായിക്കുന്നതില്‍, വിജയം … Read more